Saturday 3 October 2015

വൈക്കം-തൊടുപുഴ നാരായണപിള്ള ദ്വയം

താണ സമുദായത്തിൽ പെട്ടവരെ വിദ്യ അഭ്യസിപ്പിച്ച മഹാന്മാരും
പിന്നെ ഒരു മഹതിയും (എല്ലാവരും തമസ്കരിക്കപ്പെട്ടവർ)

"കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിൽ ശ്രീനാരായണഗുരു,
അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ,ഡോ.പൽപ്പു തുടങ്ങി എല്ലാ
പിന്നോക്ക-അടിമവിഭാഗങ്ങളുടേയും പ്രബുദ്ധരുംവിപ്ലവചിന്തകരുമായ 
നേതാക്കന്മാർ തങ്ങളുടെ സമുദായങ്ങളുടെ മോചനത്തിനു വേണ്ടിയുള്ള
പോരാട്ടത്തിൽ പൊതുവേ ഉപയോഗിച്ച ഒരു പ്രധാന ആയുധമായിരുന്നു
വിദ്യാഭ്യാസം....."

ഏ.പ്രഭാകരൻ എഴുതിയ "സൗമ്യം,പ്രൗഡം, ദീപ്തം" എന്നപുസ്തകത്തിനു
നിരൂപണം എഴുതിയ പണ്ഡിതനായ ഡോ.എൻ.ഏ.കരിം എഴുതുന്നു.
(നഗ്നപാദരായ നവോത്ഥാന നായകർ, 2013 ഒക്ടോബർ ലക്കം കലാ
കൗമുദി പേജ് 70)

ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ മേൽപ്പറഞ്ഞ നവോത്ഥാന-വിദ്യാവിതരണമഹത്തുക്കളുടെ പിൻ തലമുറക്കാരായി പണ്ഡിതനായ ഡോ.കരിം പി.ടി.ഭാസ്കരപ്പണിക്കർ,പി.എൻ പണിക്കർ എന്നീ(നഗ്നപാദ) പണിക്കർദ്വയത്തെ ഉയർത്തിക്കാട്ടുന്നു.

ശ്രീനാരായണഗുരു,അയ്യങ്കാളി തുടങ്ങി ഡോ.കരിം പേരെടുത്തു
പറയുന്ന നവോത്ഥാന നായകർ അദ്ദേഹം എഴുതിയ പോലെ "സ്വന്തം"
സമുദായാംഗങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിവരെങ്കിൽ പണിക്കർ
ദ്വയംസർവ്വ സമുദായങ്ങളിൽ പെട്ടവരേയും വിദ്യ അഭ്യസിപ്പിക്കാൻ
പരിശ്രമിച്ചവരെന്നനിലയിൽ വാഴ്തിയില്ല എന്നതു നമുക്കു ക്ഷമിക്കാം.
എന്നാൽ ക്ഷമിക്കാൻ പറ്റാത്ത ഒരു തെറ്റ് ഡോക്ട്രേറ്റ് ധാരിയാ എൻ.ഏ
കരിം വരുത്തി.
അദ്ദേഹം ലിസ്റ്റിൽ പെടുത്തിയ നവോത്ഥാന നായകർക്കു മുൻപേ താഴ്ന്നസമുദായത്തിൽ പെട്ടവരേയും വിദ്യ അബ്യസിപ്പിച്ചിരുന്ന ചില ശൈവ മതാവലംബികൾനമ്മുടെ തിരുവിതാം കൂറിൽ ജീവിച്ചിരുന്നു എന്ന കാര്യം അദ്ദേഹം തമസ്കരിക്കുന്നു.
പുലയർ,അരയർ തുടങ്ങിയവരെ മാർഗ്ഗം കൂട്ടാൻ പള്ളിയും വിദ്യ അഭ്യസിപ്പിക്കാൻപള്ളിയുടെ സമീപം പള്ളിക്കൂടവും കെട്ടിപ്പൊക്കിയ യൂറോപ്യൻ സി.എം.എസ്സ്മിഷണറിമാരെ ഡോ.കരിം മറന്നതു അവർ പരദേശികൾ എന്ന നിലയിൽ മറക്കാം.
എന്നാൽ ശ്രീനാരായണഗുരുവിന്റെ ആശാൻ കുമ്മപ്പള്ളി രാമൻപിള്ള ആശാൻ,നാണുവിന്റേയും ചട്ടമ്പിയുടെയും ഗുരു ആയിരുന്ന തിരുമധുരപ്പേട്ടയിലെ കുടിപ്പള്ളിക്കൂടം
ആശാൻ(ജ്ഞാനപ്രജാഗരം സ്ഥാപിച്ച ത്രിമൂർത്തികളിൽ ഒരുവൻ,ശിഷ്യൻ പേട്ട ഫെർണാണ്ടസ്സ്എന്ന ധ്വരയെ കൊണ്ടു ഇംഗ്ലീഷ് പള്ളിക്കൂടം പേട്ടയിൽ തുടങ്ങിച്ച്,അവിടെ നെടുങ്ങോട് എന്ന
ദരിദ്ര ഈഴവ കുടുംബത്തിൽ പിറന്ന പപ്പു(പിൽക്കാലത്ത് എസ്.എൻ ഡി.പി സ്ഥാപകനായി മാറിയഡോ.പൽപ്പു)വിനെ സൗജന്യമായി പടിപ്പിച്ച ശിവരാജയോഗി മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ,
ചിറക്കടവു,ചെറുവള്ളി എന്നീ കോട്ടയം ജില്ലയിലെ കുഗ്രാമങ്ങളിൽ സ്കൂൾ തുടങ്ങിയ വൈക്കം
സി.കെ.നാരായണപിള്ള(1880-1936 അദ്ദേഹം പിന്നീട് സദാനന്ദസ്വാമികളായി മാറി അടൂരിൽ സംസ്കൃതസ്കൂളും തുടങ്ങി,കോട്ടയം ജില്ലയിലെ ആനിക്കാടു മുക്കാലിയിൽ സ്കൂൾ തുടങ്ങിയ തൊടുപുഴ
സി.കെ.നാരായണ പിള്ള(പിന്നീട് സ്വാമി നാരായണൻ എന്ന സ്വാതന്ത്രസമര സേനാനി)
വാഴൂർ കുതിരവട്ടം കുന്നിൽ സ്കൂൾ തുടങ്ങിയ ശ്രീമതി ചിന്നമ്മ വേലായുധൻ പിള്ള(പിന്നീട്തിരുവനന്തപുരത്തു മഹിളാമന്ദിരം തുടങ്ങിയ അഗതികളുടെ അമ്മ)എന്നിവരൊക്കെ
സ്വന്തംസമുദായത്തിൽ പെട്ടവർക്കു മാത്രമല്ല അതിലും താണ സമുദായത്തിൽ പെട്ടവർക്കുംവേണ്ടി വിദ്യാഭാസസ്ഥാപങ്ങൾ തുടങ്ങിയ മഹാത്മാക്കൾ ആയിരുന്നു.
ഇവരിൽ വൈക്കം സി.കെ നാരായ്ണ പിള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽനാട്ടുകാരുടെ ക്രൂരമായ പീഢനത്തിനിരയായകാര്യം മന്നത്തു പദ്മനാഭൻ രേഖപ്പെടുത്തിയിട്ടിട്ടുണ്ട്.
പഴനിക്കു പോകുന്നവരെ പോലെ രാവിലെ ഒരു പാത്രത്തിൽ ഭസ്മവും ആയി വീടുകൾതോറും ഭിക്ഷാടനം നടത്തിയായിരുന്നു ആ മഹാൻ സ്കൂൾ പണിക്കു ധനസമാഹരണം നടത്തിയിരുന്നത്.
ഇഷ്ടപ്പെടാതെ വന്ന ചില നാട്ടുകാർ അദ്ദേഹത്തെ ചിറക്കടവു ക്ഷേത്രത്തിനു സമീപമുള്ള ആലിൽകയർ കൊണ്ടു കെട്ടിവരിഞ്ഞു നിർത്തിയിട്ടു പോലുമുണ്ട്.പക്ഷെ അതെല്ലാം ആരോർക്കാൻ.

അവർക്കറിയാവുന്നതു പി.ടി.ബിയേയും പി.എൻ.ബിയേയും മാത്രം.
അവരിലും എത്രയോ വലിയവർ ആയിരുന്നു വൈക്കം-തൊടുപുഴ നാരായണപിള്ള ദ്വയങ്ങൾ

No comments:

Post a Comment