നായനാർ എന്നെ കേൾകുമ്പോൾ മലയാളികൾ കേരള മുഖ്യമന്ത്രിയായിരുന്ന സഖാവ് ഈ.കെ.നായനാരെ ആവും
ഓർക്കുക.സാഹിത്യപ്രേമികൾ മലബാറിലെ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന ചെറുകഥാകൃത്തിനെ കേട്ടിരിക്കു. ചെങ്ങന്നൂർ ദേശത്തിന്റെ അധിപനായിരുന്ന വിറമിണ്ടനായനാർ എന്ന ശിവഭക്തനെ കുറിച്ചറിയാവുന്ന മലയാളികൾ
കുറവായിരിക്കും.കൊല്ലവർഷം 111 തുലാത്തിൽ ചെങ്ങന്നൂരിലെ വക്കീൽ കല്ലൂർ നാരായണപിള്ള പ്രസിദ്ധീകരിച്ച
തിരുചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം എന്ന ചരിത്രഗ്രന്ഥത്തിൽ വിറമിണ്ട നായനാരെ കുറിച്ചു വിശദമായി എഴുതിയിട്ടുണ്ട്.
പുരാതനകാലത്ത് ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു കവിയും ശൈവസന്യാസിയുമാണ് വിരമിണ്ട നായനാർ. 63 നായനാർമാരിൽ ഒരാളാണ് വിരമിണ്ട നായനാർ. നായനാർമാർ തമിഴ് നാട്ടിൽ രൂപം കൊണ്ട ശൈവപ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു, അവർ ദ്രാവിഡരിൽ നിന്ന് ഉയിർത്തെഴുന്നറ്റവരാണെന്നൂറ്റം കൊണ്ടിരുന്നവരാണ് തൽഫലമായി കീഴ്ജാതിയിൽ പെട്ട പലരും നായനാർമാരായിട്ടുണ്ട്. വൈഷ്ണവപ്രസ്ഥാനത്തെ ശക്തിയുക്തം എതിർക്കുകയും നിരവധി വൈഷ്ണവക്ഷേത്രങ്ങളുടെ അധഃപതനത്തിനും അവർ കാരണമായിട്ടുണ്ട്.
ചെങ്ങന്നൂർ ക്ഷേത്രത്തിലെ 28 ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് ധനു മാസം തിരുവാതിരയ്ക്കു കൊടിയേറുന്നതിനു മുൻപ് ക്ഷേത്രയോഗത്തോട് കൈസ്ഥാനി ഇന്നും താഴെപ്പറയുന്ന ചോദ്യം ചോദിക്കുന്നു
.......( ഇന്ന) ആണ്ട് (ഇന്ന) മാസം (ഇന്ന) തീയതി നായനാരു തിരുചെങ്ങന്നൂർ മതിലകത്തു കൊടിയേറി തിരുവുത്സവം തുടങ്ങി (ഇന്ന) മാസം(ഇത്രാം) തീയതി മാലക്കര ആറാടി അകം പൂകുന്നതിനു യോഗത്തിനു സമ്മംതമോ? ഇതിൽ നിന്നും വിറമിണ്ട /വിറൽമീണ്ട നായനാരും ചെങ്ങന്നൂരും ആയുള്ള അഭേദ്യബന്ധം മനസ്സിലാക്കാം. ചെങ്ങന്നൂർ ക്ഷേത്ര ചരിത്രമില്ലാതെ ചെങ്ങന്നൂർ സ്ഥലപുരാണമില്ല. വിറമിണ്ട നായനാരുടെ ചരിത്രമില്ലാതെ ചെങ്ങന്നൂർ ക്ഷേത്ര ചരിത്രവുമില്ല. അവലംബം കല്ലൂർ നാരായണപിള്ള ചെങ്ങന്നൂർ ക്ഷേത്രമാഹത്മ്യം,(കൊ.വ1111)
ഇന്നത്തെ തമിഴ്നാട്ടിലെ തിരുച്ചെങ്കോട് എന്ന സ്ഥലത്താണ് വിരമിണ്ട നായനാർ ജനിച്ചത്. സംഘകാലത്ത് തിരുച്ചെങ്കോട് ചേര സാമ്രാജ്യത്തിൽ (കേരളം) പെട്ട ചെൻകുന്നൂറ് എന്നാണറിയപ്പെട്ടിരുന്നത്. ഇവിടെ ദൈവത്തെ അർദ്ധനാരീശ്വര രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു വെള്ളാള കുടുംബത്തിൽ ( കർഷകർ ) ജനിച്ച വിരാമിന്ദർ കടുത്ത ശിവഭക്തനായിരുന്നു. ശിവഭക്തരെ സേവിക്കുന്നതു വഴി ശിവനെ തന്നെ പൂജിക്കുകയാണ് എന്ന അദ്ദേഹം വിശ്വസിച്ചിരുന്നു. ശിവലിംഗത്തെ പൂജിക്കുന്നതിനുമുന്ന് അദ്ദേഹം ശിവഭക്തർക്ക് സേവ ചെയ്യുമായിരുന്നു. പ്രശസ്ത കവിയായ സുന്ദരമൂർത്തി നായനാർ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു.
ചെൻകുന്നൂരിൽ നിന്നും തിരുവാരൂരിലെ പ്രശസ്തമായ ശിവക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തി. അവിടെ വച്ച് സുന്ദരമൂർത്തി നായനാരുമായി സഹവർത്തിക്കാനിടയായി. വിറാമിണ്ടനെ സംബന്ധിച്ചിടത്തോളം ശിവഭക്തരെക്കഴിഞ്ഞേ മറ്റെന്തുമുണ്ടായിരുന്നുള്ളൂ, എന്നാൽ സുന്ദരമൂത്തി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വഴിയിൽ ശിവഭക്തരെ കണ്ടിട്ടും അവരെ ബഹുമാനിക്കാതെ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രവേശിച്ച് പൂജ നടത്തി. ഇതിൽ കോപിഷ്ടനായ വിറാന്മിന്ദ നായനാർ അദ്ദേഹത്തെ ശകാരിക്കുകയും ജാതിബ്രഷ്ട് കല്പിക്കുകയും ചെയ്തു.
തമിഴിൽ "ചേക്കിഴാതർ" 64 മഹാൻമാരുടെ ജീവചരിത്രം "പെരിയപുരാണം" ( തിരുത്തൊണ്ടർ പുരാണം, ഭക്തർ പുരാണം എന്നും ഈ കൃതിക്കു പേരുകളുണ്ട്.)എന്ന കൃതിയിൽ വിവരിക്കുന്നു. അതിൽ "വിറമിണ്ട നായനർ" എന്ന കവിയും ശിവനും ആയ യോഗ്ഗെശ്വരനെ വിവരിക്കുന്നു.ഈ നായനാർ ചെങ്ങനൂർ ദേശത്തിന്റെ അധിപതിയുമായിരുന്നു. ക്ഷേത്ര മേൽക്കോയ്മ അദ്ദേഹത്തിനായിരുന്നു.നായനാർ ക്ഷേത്രത്തിനു ധാരാളം വസ്തുവഹകൾ ദാനമായി നൽകി ഏതാണ്ട് ആയിരം വർഷക്കാലം(ഏ.ഡി 850-1785) ഈ ക്ഷേത്രം നായനാർ കുടുംബത്തിന്റെ ആധിപത്യത്തിലായിരുന്നു.അതാണ് നായനാർ തൃച്ചെങ്ങനൂർ കോവിൽ എന്നു വ്യ്വഹരിക്കപ്പെടാൻ കാരണം.
ഏ.ഡി 850 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സുന്ദരമൂർത്തി നായനാരുടേയും ചേരമാൻ പെരുമാൾ നായനാരുടേയും( ഇദ്ദേഹമാണ് മാവേലിക്കര കണ്ടിയൂർ ക്ഷേത്രം നിർമ്മിച്ചത്) സമകാലികനായിരുന്നു ആദ്യ വിറമിണ്ടൻ.ശിവഭക്തരെ രക്ഷിക്കാൻ കഠാരിയുമായി നടന്നിരുന്ന,വെള്ളാള കുലജാതനായിരുന്ന, ഒരു ശൈവ ഭീകര വാദിയാരുന്നു അദ്ദേഹം.വേശ്യയെ പ്രാപിച്ചശേഷം കുളിക്കയും വസ്ത്രം മാറുകയും ചെയ്യാതെ വെറ്റിലമുറുക്കികൊണ്ടു ക്ഷേത്രത്തിൽ കയറാൻ തുനിഞ്ഞ സുന്ദരമൂർത്തിനായനാരുടെ നേരെ കഠാരിയുമായി വിറമിണ്ടൻ ചാടി വീഴുന്നു. 1785 -ലെ ഗ്രന്ഥവരിയിൽ നാമമാത്രമായ അവകാശം പറ്റുന്ന ഒരു നായനാരെ കാണം . ക്ഷേത്രം ബ്രാഹ്മണാധിപത്യത്തിലായതിനു ശേഷം സംഭവിച്ചതാവാം ഈ മാറ്റം. കൃഷ്ണപുരം ജില്ലാക്കോടത്തിയിൽ 51 നംബർ ആയി 1835 - ൽ വിധി പറയപ്പെട്ട സിവിൾ കേസ്സിൽ മറ്റൊരു നായനാരെ ക്കാണം. ഒരോ തലമുറയിലും ആദ്യജാതൻ വിറമിണ്ടൻ എന്നു വിളിക്കപ്പെട്ടിരുന്നിരിക്കാം. അവസാനം പരാമർശിക്കപ്പെട്ട വിറമിണ്ടൻ റാന്നിയിൽ പുല്ലുപ്രം പ്രദേശത്ത് കറിക്കാട്ടൂർ, പാണമ്പിലാക്കൽ, കണിയാം പിലാക്കൽ,കണ്ണങ്കര എന്നിങ്ങനെ നാലു വീടുകളും "ശാലീശ്വരം" ശിവക്ഷേത്രവും പണിയിച്ചതായി കേസ് റിക്കർഡുകളിൽ നിന്നു മനസ്സിലാക്കാം.ഈ റിക്കർഡുകൾ പ്രകാരം ചെങ്ങനൂർ വടക്കെക്കര പ്രവൃത്തിയിലുള്ള മഹാദേവരുപട്ടണത്തിൽ ഉള്ള അങ്ങാടിക്ക ൽ"മതിലകത്തയ്യത്ത്" എന്ന ഗൃഹത്തിൽ ജനിച്ചവരായിരുനൂ വിറമിണ്ടൻമാർ. {കൃഷ്ണപുരം ജില്ലാകോർട്ടിൽ ഫസ്റ്റ് ജഡ്ജി സങ്കാരു വേലു മുതലിയാരും സെക്കന്റു ജഡ്ജി മെസ്തർ ഡീനീസു പുറോനും ശ്രീ.ബാലകൃഷ്ണ ശാസ്ത്രികളും കൂടി വിസ്തരിച്ചു 1007- കാർത്തിക മാസം 16 നു അദാലം ഫയൽ 51 പ്രകാരം തീർപ്പു കൽപ്പിച്ച കേസ് റിക്കാർഡ് കാണുക. കല്ലൂർ നാരായണപിള്ളയുടെ ചെങ്ങനൂർ ക്ഷേത്രചരിത്രം അനുബന്ധം 1-25 പേജ് കാണുക }
Viraminda Nayanar and Arivattaya Nayanar,two out of 63 Nayanars,canonized as Tamil Saints for whom idols were installed in most of the Saiva Temples in Tamil Nadu,hailedfrom Chengannoor in Central Travancore.Of the two Saints ,mentioned in Sekilar’s Periya Puranam,a work on hagiography,the formeris equivocally termed Vellala Saivite and the latter is reckoned to be anotherVellala Saivite.
T.Lkshmanan Pillai “Are Malayalis Tamilians KSP ii seies -7 Trivandru
No comments:
Post a Comment