Thursday 24 March 2016

സംഗീത സംവിധായകന്‍ രാജാമണി (1956-2016)

സംഗീത സംവിധായകന്‍ രാജാമണി (1956-2016)
============================================
സ്വാതി തിരുനാള്‍ മഹാരാജാവ് കര്‍ണ്ണാടക സംഗീതം പ്രചരിപ്പിക്കാന്‍
തഞ്ചാവൂരില്‍ നിന്ന് വരുത്തിയ സംഗീതജ്ഞന്‍ വേലുപ്പിള്ളയും മകന്‍ അരുണാചലം അണ്ണാവി പിള്ളയും ആസ്ഥാന ഗായകര്‍ ആയിരുന്നു .അണ്ണാവി പിള്ളയുടെ മകന്‍ ആയിരുന്നു സംഗീത സംവിധായകന്‍ ബി.എ ചിദംബരനാഥ് .ചിദംബരനാഥി ന്‍റെ മകന്‍ രാജാമണി . മലയാളമുൾപ്പെടെ പത്തു ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം 700-ൽപ്പരം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. 1997-ൽ ആറാം തമ്പുരാൻ ... എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
അമ്മ തുളസി കോഴിക്കോട് ആകാശവാണി ജീവനക്കാരിയായിരുന്നു. ബാല്യകാലം ചെലവിട്ടത് കോഴിക്കോട്ടായിരുന്നു. ചിദംബരനാഥ് തുളസി ദമ്പതിമാരുടെ ആറു മക്കളിൽ മൂത്തവനായ രാജാമണി, വായ്പ്പാട്ടും കർണാടക സംഗീതവും പഠിക്കുന്നത് അച്ഛനിൽനിന്നു തന്നെയാണ്. 1969-ൽ അച്ഛൻ തന്നെ സംഗീതം നൽകിയ 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കോംഗോ ഡ്രം വായിച്ചുകൊണ്ടാണ് ഏഴാം ക്ലാസുകാരനായ രാജാമണി പിന്നണിയിലെത്തിയത്.[5]പിന്നീട് വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് കുടിയേറി. ചെന്നൈ എച്ച്.ഐ.ടി. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ കാലത്തുതന്നെ ഒരു സുഹൃത്തിന്റെ അടുക്കൽനിന്ന് ഗിറ്റാറിലും കീബോർഡിലും പാശ്ചാതല സംഗീതത്തിലും പഠനം നടത്തി.
കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്ത ശേഷം ചെന്നൈയിൽ തിരിച്ചെത്തി ജോൺസന്റെ സഹായിയായി പ്രവർത്തിച്ചാണ് രാജാമണി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. രണ്ടു തമിഴ് സിനിമകൾക്കു പശ്ചാത്തലസംഗീതം നൽകിയായിരുന്നു തുടക്കം. 1981-ൽ ഗ്രാമത്തിൽ കിളികൾ എന്ന തമിഴ് ചിത്രത്തിലൂടെ രാജാമണി സംഗീതസംവിധായകന്റെ വേഷവുമണിഞ്ഞു. 1985-ൽ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിൽ 'ഈറൻമേഘങ്ങൾ' എന്ന ഗാനത്തിന് സംഗീതം നൽകി മലയാള സംഗീതലോകത്തെത്തിയ രാജാമണി പിന്നീട് നിരവധി മലയാളചിത്രങ്ങൾക്ക് സംഗീതം നൽകിയെങ്കിലും പശ്ചാത്തലസംഗീതരംഗത്താണ് കൂടുതൽ സജീവമായത്.
2012-ൽ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കിലെ ഗാനങ്ങൾക്കാണ് രാജാമണി അവസാനമായി സംഗീതം ഒരുക്കിയത്. 2015-ൽ പുറത്തിറങ്ങിയ ലോഹംഎന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതും രാജാമണിയായിരുന്നു. 2016 ഫെബ്രുവരി 14 -ന് ചെന്നൈയിൽ വെച്ചു മരണമടഞ്ഞു.
രാജാമണിയുടെ മകന്‍ അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. ബീനയാണ് ഭാര്യ. മറ്റൊരു മകന്‍ ആദിത്യ അഭിഭാഷകനാണ്.
ശ്രദ്ധേയമായ ഗാനങ്ങൾ
• കൂട്ടിൽ നിന്നും (താളവട്ടം)
• "മഞ്ഞിൻ ചിറകുള്ള" (സ്വാഗതം)
• "നന്ദ കിഷോരാ" (ഏകലവ്യൻ)
• "ജപമായ്" (പുന്നാരം)
• "മഞ്ഞുകൂട്ടികൾ" (വെൽകം ടു കൊടൈകനാൽ