Saturday 3 October 2015

സ്വാമി നാരായണൻ (1893-1964)

അറിയപ്പെടാതെ പോയ ഒരു സന്യാസിവര്യൻ
സ്വാമി നാരായണൻ ആയി മാറിയ
തൊടുപുഴ സി.കെ നാരായണ പിള്ള(1893-1964)

നവോത്ഥാന നായകരുടെ പ്രതിമകൽ
മാത്രമല്ല ഫ്ലക്സ്ബോർഡുകളും
നാടെങ്ങും നാം കാണുന്നു.
അവരുടെ അത്ര ഭാഗ്യം കിട്ടാതെ പോയ്
ചില വിദ്യാദാനികളായ സന്യാസിവര്യരും നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു.
അവരുടെ പ്രതിമ പോയിട്ടു ചിത്രം തന്നെ കണ്ടിട്ടൂള്ള നാട്ടുകാർ കുറവായിരിക്കും.അവരിൽ പെടുന്നവരാണ് സദാനന്ദ സ്വാമികളായി മാറിയ വൈക്കംസി.കെ.നാരായണപിള്ള,
സ്വാമി നാരായണൻ ആയി മാറിയ
തൊടുപുഴ സി.കെ നാരായണ പിള്ള(1893-1964)
എന്ന സി.കെ.നാരായണപിള്ളദ്വയങ്ങൾ.

തൊടുപുഴയിലെ കോലാനിയിൽ ചേനക്കര വീട്ടിൽ കൃഷ്ണപിള്ള-പാപ്പിയമ്മ ദമ്പതികളുടെമൂത്തമകനായി 1893 ല് നാരായണൻ ജനിച്ചു.കോലാനി പ്രൈമറിസ്കൂളിൽ ശേഷയ്യർവാദ്ധ്യാരുടെ
പ്രിയ ശിഷ്യൻ ആയിരുന്നു .
നാരായണൻ.പദ്യോച്ചാരണം,പ്രസംഗം,ശബ്ദാനുകരണം(പ്രാചീനമിമിക്രി)അഭിനയം,സൂര്യനംസ്കാരം.യോഗാഭ്യാസം എന്നിവയില്പ്രാഗൽഭ്യം തെളിയിച്ച ബാലൻ.തൊടുപുഴ
സർക്കാർ വി.എം സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പാസ്സായതോടെ വിധ്യാഭ്യാസം നിർത്തി.തയ്യിൽ വീട്ടിൽനാണിയെ 22 വയസ്സുള്ളപ്പോൾ വിവാഹം കഴിച്ചു.

ഹൈന്ദവരുടെ ഇടയിൽ നടമാടിയിരുന്ന തീണ്ടൽ,തൊടീൽ,
ജാതിവ്യത്യാസം,വംശമേന്മ വാദം ഇവയൊന്നും അംഗീകരിക്കാൻ
യുവാവായ നാരായണൻ കൂട്ടാക്കിയില്ല..മുതിയാമല,ചിത്തിരപുരം കുഞ്ചിത്തണ്ണിതുടങ്ങിയ ഇന്നത്തെ ഇടുക്കി ജില്ലയിലെ ഗിരിവർഗ്ഗ കോലനികളിൽചെന്നു സേവനം നടത്തുന്നതിൽ വ്യാപൃതനായി നാരായണ പിള്ള.
1824-1925കാലത്ത് അദ്ദേഹം വൈക്കം സദ്യാഗ്രഹത്തിൽ പങ്കെടുത്തു.വൈക്കത്തു വച്ച്
മഹാത്മാ ഗാന്ധി നാരായണനെ വാർദ്ദായിലേക്കു ക്ഷണിച്ചു.
വാർദ്ദായിലേക്കു തിരിച്ച നാരായണപിള്ള മൈസ്സൂറിൽ വച്ചു സ്വാതന്ത്രസമരപരിപാടിയില്പങ്കെടുത്തതിനു അറസ്റ്റു ചെയ്യപ്പെട്ടു.ജയിൽ വിമുക്തനായപ്പോള്വാർദ്ദായിലെത്തി.അവിടെ ഗാന്ധി ശിഷ്യരിൽ പ്രാധാനിയാകാൻ അധികം സമയംവേണ്ടിവന്നില്ല ഈ തൊടുപുഴക്കാരന്.

5 കൊല്ലം അവിടെ കഴിഞ്ഞു.നല്ല പ്രസംഗകൻഎന്ന പേരു കിട്ടി.നല്ല സംഘാടകനുമായി.കേരളത്തിലേക്കു മടങ്ങാൻ ഗാന്ധി നിർദ്ദേശിച്ചു.
1930 നാട്ടിൽ തിരിച്ചെത്തിയ നാരായണൻ മൂലമറ്റത്ത് ഒരാശ്രമം കെട്ടി.ഹരിജൻഗിരിജൻവർഗ്ഗത്തിൽ പെട്ടവരെ ഉദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

പ്രശസ്ത മാർക്സിസ്റ്റ് ചിന്തകൻ അന്തരിച്ച പി.ഗോവിന്ദപ്പിള്ളയാൽ
ലിസ്റ്റ് ചെയ്യപ്പെടുകയും പ്രൊമോട്ടു ചെയ്യപ്പെടുകയും ചെയ്ത കേരളത്തിലെനവോത്ഥാന നായകരിൽ മിക്കവരും
അവർ ജനിച്ച ജാതി മത സമുദായങ്ങളിലെഅംഗങ്ങളുടെ ഇടയിൽ മാത്രം പ്രവർത്തനം ചുരുക്കയും അവരുടെ ഉന്നമനത്തിനു
മാത്രം പ്രവർത്തികയും ചെയ്തപ്പോൾ
 തൊടുപുഴസി.കെ നാരായ്ണ പിള്ള അധസ്ഥിതവർഗ്ഗവർഗ്ഗത്തിൽ പെട്ട ഹരിജൻ-ഗിരിജൻ വർഗ്ഗങ്ങൾക്കിടയിൽ അവരുടെ ഉന്നമനത്തിനായി
പ്രവർത്തിച്ചു എന്നെടുത്തു പറയേണ്ടിയിരിക്കുന്നു.

കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന പള്ളിക്കത്തോട്ടിലെ കുന്നിൻമുകളിൽ സ്വാമി നാരായണൻ ഒരാശ്രമം സ്ഥാപിച്ചു. ആനിക്കാടു നിന്നും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ
നേതൃസ്ഥാനത്തെത്തിയ പലരും സ്വാമി നാരായനന്റെ ശിഷ്യരായിരുന്നു.
പിറ്റനാൽ അയ്യപ്പൻ പിള്ള,
വി.ജിനായർ,ടി.ഏ.നാരായണപിള്ള,
ആനിക്കാട് ശങ്കരപ്പിള്ള അഥവാ സ്റ്റാലിൻ ശങ്കരപ്പിള്ള തുടങ്ങിയവർഉദാഹരണം.
1937 ല് സ്വാമികൾ മുക്കാലിയിൽ ഏസ്.വി.വി ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങി.
അതു പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളും ആയി.ഇന്നത് എൻ എസ്സ്.എസ്സ് വകയാണ്.

ആനിക്കാടു നിന്നും സ്വാമികൾ പത്തനം തിട്ടയിലെ തടിയൂരിലേക്കു പോയി.1939 ല് തോട്ടാവള്ളിആശാൻ നൽകിയ സ്ഥലത്ത് സ്വാമികൾ ഒരനാഥാലയം തുടങ്ങി.മഹാത്മാ ഗാന്ധി ഈ അനാഥാലയം
സന്ദർശിച്ചിരുന്നു.
ചെങ്കോട്ട താലൂക്കിൽ കുറ്റാലത്തിനും തെങ്കാശിക്കു മിടയിലുള്ള ഇലഞ്ചി എന്ന ഗ്രാമത്തിൽ സ്വാമികൾ
ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.
കവിമണി ടി.കെ.ചിദംബരനാഥ മുതലിയാർ,
എം.എൻ ഏനാഡിമുത്തു
എന്നിവരവിടെ സ്വാമികളുടെ ശിഷ്യരായി.
നെതർലണ്ടു കാരനായ ഡോ.മിസു എന്ന പി.എച് ഡിക്കാരൻ രമണമഹർഷിയുടെ ശിഷ്യനായി"ഏകരസ"എന്ന പേരിൽസ്വാമി നാരായണന്റെ ആശ്രമത്തിൽ സന്യാസിയായി കഴിഞ്ഞു.

ക്വിറ്റിന്ത്യാ സമരത്തിൽ പങ്കേടുക്കാനായി സ്വാമികൾ ഇലഞ്ചി വിട്ടു.പിന്നീട്പത്തനംതിട്ട പ്രമാടത്തെത്തിഎന്റെ സഹോദരിയുടെ ഭർതൃ പിതാവും നേതാജി സ്കൂൾ സ്ഥാപകനുമായ ആക്ലേത്ത്ചെല്ലപ്പൻ പിള്ള
യുടെ വസതിയിൽ കുറേ നാൾ താമസ്സിച്ചു.സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത ഒരു പ്രസംഗത്തെ
തുടർന്നു സ്വാമികൾ അറസ്റ്റിലായി.അദ്ദേഹത്തിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടു കെട്ടി.തുടർന്നു ഭാര്യയെ തിരുവനന്തപുരത്ത അഗതികളുടെ അമ്മ ചിന്നമ്മ വേലായുധൻ പിള്ള തുടങ്ങിയ
മഹിളാമന്ദിരത്തിൽ കൊണ്ടു ചെന്നാക്കി.കുട്ടികളെ ഹരിപ്പാട് ശ്രീകൃഷ്ണാശ്രമത്തിലും വിട്ടു.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വാമി നാരായണന്റെ കഥകൾ അറിയാമായിരുന്ന പണ്ഡിറ്റ് നെഹൃഅദ്ദേഹത്തിനു മൂലമറ്റത്തു നാലേക്കർ വനഭൂമി പതിച്ചു കൊടുത്തു.
അവിടെ ഒരു കുടിൽ കെട്ടി ഭാര്യയോടും മകളോടുമൊപ്പം കുറെ നാൾ കഴിഞ്ഞു.ജയില്വാസവും
ഉപവാസങ്ങളും പീഡനങ്ങളുമദ്ദേഹത്തെ നിത്യ രോഗിയാക്കി.
1964 സെപ്തംബർ 16നു കുടയത്തൂരിലെ
സഹോദരിയുടെ വീട്ടി വച്ചു സ്വാമികൾ സമാധിയായി.

അദ്ദേഹം സ്ഥാപിച്ച ആനിക്കാടു മുക്കാലിയിലെസ്കൂൾ നാനാ ജാതിയിൽ പെട്ട ആയിരിക്കണക്കിനുകുട്ടികളെ വിദ്യാസമ്പന്നരാക്കി.
10.8.1911 ല് മുക്കാലി സകൂൾ രജത ജൂബിലി ആഘോഷിച്ചപ്പോഴാണു സ്വാമി നാരാണന്റെ ചായാചിത്രംസ്കൂളിലനാഛാദനം ചെയ്യപ്പെട്ടത്.
ആചിത്രം ഇതോടൊപ്പം.
ഇതുവരെ ഫ്ലക്സിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത
നവോഥാനനായകന്റെ ചിത്രം

No comments:

Post a Comment