Sunday, 4 October 2015

വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്1926 --2009)

വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്-1926-2009)
=========================================
സി.അച്യുതമേനോന്‍  ഒരിക്കല്‍ എഴുതി :’ലോകം ശ്രദ്ധിക്കുന്ന ഒരു ഭാഷാ പണ്ഡീതന്‍ നമുക്കുണ്ടായിട്ടുണ്ട്. അത് ഡോ.വി.ഐ സുബ്രഹ്മണ്യമല്ലാതെ മറ്റാരുമല്ല . അദ്ദേഹത്തിന്റെ നിര്‍ഭാഗ്യത്തിനു അദ്ദേഹം തമിഴനായി ജനിച്ചു പോയി.,പഴയ തിരുവിതാംകൂറിലെ നാഗര്‍കോവിലിനടുത്ത് ഒരു ഗ്രാമത്തില്‍ . എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാനഭാഗം മുഴുവന്‍ തിരുവനന്തപുരത്താണ് കഴിച്ചു കൂട്ടിയത്.കേരള യൂണിവേര്സിറ്റിയിലെ ഭാഷാ ശാസ്ത്രപ്രൊഫസ്സര്‍ ആയി റിട്ടയര്‍ ചെയ്യുകയും ചെയ്തു .പക്ഷെ കേരളീയര്‍ അദ്ദേഹത്തെ അറിയുകയില്ല .റിട്ടയര്‍ ചെയ്യും മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്ത് കേരളപാണിയുടെ  നാമധേയത്തില്‍ ദ്രാവിഡഭാഷാ പ0നങ്ങല്‍ക്കായി ഒരു കേന്ദ്രം സ്ഥാപിച്ചു. നമുക്ക് അദ്ദേഹത്തെ വേണ്ടായിരുന്നു എങ്കിലും തമിഴര്‍ക്കു അദ്ദേഹത്തെ വേണമായിരുനൂ .അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോയി തഞ്ചാവൂര്‍ യുണിവേര്സിട്ടിയുറെ വൈസ് ചാന്‍സലര്‍ ആക്കി.നാല് വര്ഷം ആ സ്ഥാനം വഹിച്ച ശേഷം അദ്ദേ ഹം തിരുവനന്തപുരത്ത് മടങ്ങി എത്തി ഇഷ്ടഭാജനമായ ദ്രാവിഡഭാഷാ ഗവേഷണത്തെ  വളര്‍ത്തിക്കൊണ്ടു വന്നു. .ഈ സ്ഥാപനം വളരത്തി ക്കൊണ്ടുവരാന്‍ അദ്ദേഹം ഒറ്റയ്ക്കാണ് പ്രവര്ത്തിച്ചതൂ .കുളിച്ചു നെറ്റിയില്‍ ഒരു ഭസ്മ രേഖയുമായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഡോ.സുബ്രഹ്മണ്യത്തിന്റെ വിനയവും മധുരമായ പെരുമാറ്റവും നമ്മെ അത്ഭുതപ്പെടുത്തും (കലാകൌമുടി 690/1988) .
വടശ്ശേരി അയ്യം പെരുമാള്‍ സുഭ്രഹ്മന്യം പഴയതിരുവിതാം കൂറിലെ നാഗര്‍കോവിലിനടുത്തുള്ള വടശ്ശേരിയില്‍  അയ്യംപെരുമാള്‍ പിള്ളയുടെയും  കെ.ശിവകാമി എന്നിവരുടെ പുത്രനായി 1926ഫെബ്രുവരി   18 നു  ജനിച്ചു.എസ്.എം.ആര്‍.പി ഹിന്ദു സ്കൂള്‍,വടശ്ശേരി ,സ്കൊട്ട് ക്രിസ്ത്യന്‍ കോളേജ് ,അണ്ണാമല യൂനിവേര്‍സിറ്റി എന്നിവിടങ്ങളില്‍ പ൦നം.
അമേരിക്കയിലെ ഇന്ത്യാന യൂനിവേര്‍സിറ്റിയില്‍ നിന്നും നരവംശ ശാസ്ത്രത്ത്തിലും  ചരിത്രാത്മിക ഭാഷാശാസ്ത്രത്തിലും അധിഷ്ടിതമായ ഭാഷാ പ൦നത്തിനു 1957-ല്‍  അദ്ദേഹത്തിനു പി.എച്ച്.ഡി ലഭിച്ചു .തിരുനെല്‍ വേലി ഹിന്ദ്‌ കോളെജില്‍ തമിഴ് ലക്ചറര്‍ ,തിരുവിതാം കൂര്‍ സര്‍വ്വകലാശാലയില്‍ തമിഴ് ഭാഷാവിഭാഗം തലവന്‍ ,കേരള സര്‍വ്വകലാശാല ഭാശാവകുപ്പു തലവന്‍ തഞ്ചാവൂര്‍ യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ , ആന്ധ്രയിലെ കുപ്പം ദ്രാവിഡ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം
തിളങ്ങി.


അറുപതു വര്‍ഷക്കാലം അദ്ദേഹം  ഭാഷാഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചു.ഭാഷാശാസ്ത്രം,നരവംശശാസ്ത്രം ,പുരാവസ്തു വിജ്ഞാനീയം എന്നിവയില്‍ നിരവധി ഗവേഷണ പടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഈഴവ-തീയ ഭാഷാഭേദം ,നായര്‍ ഭാഷാ സര്‍വ്വേ ,അന്ധ ബാധിരര്‍ക്കുള്ള ഭാഷാ ബോധനം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളില്‍ ചിലത് മാത്രം .ഭാഷണവൈകല്യവും അദ്ദേഹം പഠന വിധേയമാക്കി .ഫോക്ലോര്‍-ന്യൂറോ-കമ്പ്യൂട്ടെഷന്‍-എത്തനോ ലിം ഗിസ്ടിക്സുകളില്‍ അദ്ദേഹം പഠനം നടത്തി .ഇന്ടര്നാഷണല്‍  അസോസിയേഷന്‍ ഓഫ് തമിഴ് റിസേര്‍ച് (IATR) സെക്രട്ടറി ജനറല്‍,
ജേര്‍ണല്‍ ഓഫ് തമിഴ് സ്റ്ടീസ് (JTS) അസ്സോസ്സിയെറ്റ് എഡിറ്റര്‍ ,ആള്‍ ഇന്ത്യാ  ദ്രവീഡിയന്‍ ലിമ്ഗസ്റ്റിക്സ് അസ്സോസ്സിയേഷന്‍ സ്ഥാപക സെക്രട്ടറി ,ഇന്ടര്നാഷണല്‍   സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിമ്ഗസ്ട്ടികസ് സ്ഥാപക ഡയരക്ടര്‍, ജ്ഞാനപീഠ കമ്മറ്റി അംഗം കേരള സര്‍വ്വകലാശാലയിലെ ഒരിയന്റ്റ് ഫാക്കല്‍റ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു .
6 ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ച പണ്ഡിതന്‍ .ജപ്പാനില്‍ നിന്ന് ഫെലോഷിപ്പ് ,ചെന്നൈ രാമാസുബ്രമണയരാജാ അവാര്‍ഡ് ,വെള്ളാള അരക്കത്തല കാഷ് അവാര്‍ഡ് ശ്രീലങ്ക തമിഴ് സംഘ അവാര്ട് എന്നിവ അദ്ദേഹത്തെ തേടി വന്നു .കലൈനര്‍ വിരുത് ,തമിഴ് ചെമ്മല്‍ എന്നീ ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചു .
മൂന്നു വാല്യമുള്ള ദ്രവീഡിയന്‍ എന്സ്യ്കലോപീഡിയ,  ഈഴവ-തീയ
ദയലക്റ്റ് റിപ്പോര്‍ട്ട് ,നായര്‍ ഡയലക്റ്റ് റിപ്പോര്‍ട്ട് എന്നിവ അദ്ദേഹത്തിന്റെ സംഭാവനകള്‍ .1977-ല്‍ അദ്ദേഹം തിരുവനന്തപുരത്ത് മേനംകുളത്ത് സ്ഥാപിച്ച ഇന്ടര്നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിം ഗസ്ടിക്സ് എന്ന സ്ഥാപനത്തില്‍ കേരള പാണിനി ,നന്നയ്യ ,തൊല്‍കാപ്പിയര്‍ ,കേശിരാജാ ,എല്‍.വി.രാമസ്വാമി അയ്യര്‍, അനന്തരംഗം പിള്ള ,രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ പേരില്‍ ബ്ലോക്കുകളൂണ്ട്.
തമിഴ് ,മലയാളം,ഇംഗ്ലീഷ് ഭാഷകളില്‍ വി സൃഷ്ടിച്ചു .ഐ.എസ് ഗവേഷണം നടത്തിയിരുന്നു .ഫോക്ലോര്‍ സാഹിത്യം ,സ്ഥലനാമപടനം,നരവംശശാസ്ത്രം ,സാമൂഹികശാസ്ത്രം ,തത്വ ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തി ഭാഷാശാസ്ത്ര ത്തില്‍ അദ്ദേഹം അന്തര്‍ വിജ്ഞാനപരിപ്രേഷ്യം സൃഷ്ടിച്ചു .വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല .ദ്രാവിഡം എന്നാ പദം
ഒഴിവാക്കിയാല്‍ സാമ്പത്തിക സഹായം നല്‍കാം എന്ന് മാനവവിഭവശേഷി മന്ത്രി പറഞ്ഞപ്പോള്‍ എങ്കില്‍ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ എഴുതുന്നു .തന്റെ സ്ഥാപനത്തില്‍ “മനോന്മണീയം മാളിക”യും അദ്ദേഹം സ്ഥാപിച്ചു .തനിക്കു കിട്ടിയ അവാര്‍ഡു തുകകള്‍ സ്ഥാപനത്തിനു നല്‍കി .ഇരുപത്തിയാറു ഏക്കറില്‍ പടര്‍ന്നു പന്തലിച്ച സ്ഥാപനം നമുക്കഭിമാനം നല്‍കുന്നു. 2009 ജൂണ്‍   29-നു അദ്ദേഹം അന്തരിച്ചു .

അവലംബം
==============
ഭാഷാശാസ്ത്ര രംഗത്തെ കര്‍മ്മയോഗി 
:ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍

(സംസ്കാരമുദ്ര എന്ന ഗ്രന്ഥം )

Saturday, 3 October 2015

വിറമിണ്ടനായനാർ


നായനാർ എന്നെ കേൾകുമ്പോൾ മലയാളികൾ കേരള മുഖ്യമന്ത്രിയായിരുന്ന സഖാവ് ഈ.കെ.നായനാരെ ആവും
ഓർക്കുക.സാഹിത്യപ്രേമികൾ മലബാറിലെ  വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന ചെറുകഥാകൃത്തിനെ കേട്ടിരിക്കു. ചെങ്ങന്നൂർ ദേശത്തിന്റെ അധിപനായിരുന്ന വിറമിണ്ടനായനാർ എന്ന ശിവഭക്തനെ കുറിച്ചറിയാവുന്ന മലയാളികൾ
കുറവായിരിക്കും.കൊല്ലവർഷം 111 തുലാത്തിൽ ചെങ്ങന്നൂരിലെ വക്കീൽ കല്ലൂർ നാരായണപിള്ള പ്രസിദ്ധീകരിച്ച
തിരുചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം എന്ന ചരിത്രഗ്രന്ഥത്തിൽ വിറമിണ്ട നായനാരെ കുറിച്ചു വിശദമായി എഴുതിയിട്ടുണ്ട്.

പുരാതനകാലത്ത് ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു കവിയും ശൈവസന്യാസിയുമാണ്‌ വിരമിണ്ട നായനാർ. 63 നായനാർമാരിൽ ഒരാളാണ്‌ വിരമിണ്ട നായനാർ. നായനാർമാർ തമിഴ് നാട്ടിൽ രൂപം കൊണ്ട ശൈവപ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു‌, അവർ ദ്രാവിഡരിൽ നിന്ന് ഉയിർത്തെഴുന്നറ്റവരാണെന്നൂറ്റം കൊണ്ടിരുന്നവരാണ്‌ തൽഫലമായി കീഴ്ജാതിയിൽ പെട്ട പലരും നായനാർമാരായിട്ടുണ്ട്. വൈഷ്ണവപ്രസ്ഥാനത്തെ ശക്തിയുക്തം എതിർക്കുകയും നിരവധി വൈഷ്ണവക്ഷേത്രങ്ങളുടെ അധഃപതനത്തിനും അവർ കാരണമായിട്ടുണ്ട്.

ചെങ്ങന്നൂർ ക്ഷേത്രത്തിലെ 28 ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന്‌ ധനു മാസം തിരുവാതിരയ്ക്കു കൊടിയേറുന്നതിനു മുൻപ്‌ ക്ഷേത്രയോഗത്തോട്‌ കൈസ്ഥാനി ഇന്നും താഴെപ്പറയുന്ന ചോദ്യം ചോദിക്കുന്നു
.......( ഇന്ന) ആണ്ട്‌ (ഇന്ന) മാസം (ഇന്ന) തീയതി നായനാരു തിരുചെങ്ങന്നൂർ മതിലകത്തു കൊടിയേറി തിരുവുത്സവം തുടങ്ങി (ഇന്ന) മാസം(ഇത്രാം) തീയതി മാലക്കര ആറാടി അകം പൂകുന്നതിനു യോഗത്തിനു സമ്മംതമോ? ഇതിൽ നിന്നും വിറമിണ്ട /വിറൽമീണ്ട നായനാരും ചെങ്ങന്നൂരും ആയുള്ള അഭേദ്യബന്ധം മനസ്സിലാക്കാം. ചെങ്ങന്നൂർ ക്ഷേത്ര ചരിത്രമില്ലാതെ ചെങ്ങന്നൂർ സ്ഥലപുരാണമില്ല. വിറമിണ്ട നായനാരുടെ ചരിത്രമില്ലാതെ ചെങ്ങന്നൂർ ക്ഷേത്ര ചരിത്രവുമില്ല. അവലംബം കല്ലൂർ നാരായണപിള്ള ചെങ്ങന്നൂർ ക്ഷേത്രമാഹത്മ്യം,(കൊ.വ1111)
ഇന്നത്തെ തമിഴ്നാട്ടിലെ തിരുച്ചെങ്കോട് എന്ന സ്ഥലത്താണ് വിരമിണ്ട  നായനാർ ജനിച്ചത്. സംഘകാലത്ത് തിരുച്ചെങ്കോട് ചേര സാമ്രാജ്യത്തിൽ (കേരളം) പെട്ട ചെൻ‍കുന്നൂറ് എന്നാണറിയപ്പെട്ടിരുന്നത്. ഇവിടെ ദൈവത്തെ അർദ്ധനാരീശ്വര രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു വെള്ളാള കുടുംബത്തിൽ ( കർഷകർ ) ജനിച്ച വിരാമിന്ദർ കടുത്ത ശിവഭക്തനായിരുന്നു. ശിവഭക്തരെ സേവിക്കുന്നതു വഴി ശിവനെ തന്നെ പൂജിക്കുകയാണ്‌ എന്ന അദ്ദേഹം വിശ്വസിച്ചിരുന്നു. ശിവലിംഗത്തെ പൂജിക്കുന്നതിനുമുന്ന് അദ്ദേഹം ശിവഭക്തർക്ക് സേവ ചെയ്യുമായിരുന്നു. പ്രശസ്ത കവിയായ സുന്ദരമൂർത്തി നായനാർ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു.
ചെൻകുന്നൂരിൽ നിന്നും തിരുവാരൂരിലെ പ്രശസ്തമായ ശിവക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തി. അവിടെ വച്ച് സുന്ദരമൂർത്തി നായനാരുമായി സഹവർത്തിക്കാനിടയായി. വിറാമിണ്ടനെ സംബന്ധിച്ചിടത്തോളം ശിവഭക്തരെക്കഴിഞ്ഞേ മറ്റെന്തുമുണ്ടായിരുന്നുള്ളൂ, എന്നാൽ സുന്ദരമൂത്തി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വഴിയിൽ ശിവഭക്തരെ കണ്ടിട്ടും അവരെ ബഹുമാനിക്കാതെ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രവേശിച്ച് പൂജ നടത്തി. ഇതിൽ കോപിഷ്ടനായ വിറാന്മിന്ദ നായനാർ അദ്ദേഹത്തെ ശകാരിക്കുകയും ജാതിബ്രഷ്ട് കല്പിക്കുകയും ചെയ്തു.

തമിഴിൽ "ചേക്കിഴാതർ" 64 മഹാൻമാരുടെ ജീവചരിത്രം "പെരിയപുരാണം" ( തിരുത്തൊണ്ടർ പുരാണം, ഭക്തർ പുരാണം എന്നും ഈ കൃതിക്കു പേരുകളുണ്ട്‌.)എന്ന കൃതിയിൽ വിവരിക്കുന്നു. അതിൽ "വിറമിണ്ട നായനർ" എന്ന കവിയും ശിവനും ആയ യോഗ്ഗെശ്വരനെ വിവരിക്കുന്നു.ഈ നായനാർ ചെങ്ങനൂർ ദേശത്തിന്റെ അധിപതിയുമായിരുന്നു. ക്ഷേത്ര മേൽക്കോയ്മ അദ്ദേഹത്തിനായിരുന്നു.നായനാർ ക്ഷേത്രത്തിനു ധാരാളം വസ്തുവഹകൾ ദാനമായി നൽകി ഏതാണ്ട്‌ ആയിരം വർഷക്കാലം(ഏ.ഡി 850-1785) ഈ ക്ഷേത്രം നായനാർ കുടുംബത്തിന്റെ ആധിപത്യത്തിലായിരുന്നു.അതാണ്‌ നായനാർ തൃച്ചെങ്ങനൂർ കോവിൽ എന്നു വ്യ്വഹരിക്കപ്പെടാൻ കാരണം.
ഏ.ഡി 850 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സുന്ദരമൂർത്തി നായനാരുടേയും ചേരമാൻ പെരുമാൾ നായനാരുടേയും( ഇദ്ദേഹമാണ്‌ മാവേലിക്കര കണ്ടിയൂർ ക്ഷേത്രം നിർമ്മിച്ചത്‌) സമകാലികനായിരുന്നു ആദ്യ വിറമിണ്ടൻ.ശിവഭക്തരെ രക്ഷിക്കാൻ കഠാരിയുമായി നടന്നിരുന്ന,വെള്ളാള കുലജാതനായിരുന്ന, ഒരു ശൈവ ഭീകര വാദിയാരുന്നു അദ്ദേഹം.വേശ്യയെ പ്രാപിച്ചശേഷം കുളിക്കയും വസ്ത്രം മാറുകയും ചെയ്യാതെ വെറ്റിലമുറുക്കികൊണ്ടു ക്ഷേത്രത്തിൽ കയറാൻ തുനിഞ്ഞ സുന്ദരമൂർത്തിനായനാരുടെ നേരെ കഠാരിയുമായി വിറമിണ്ടൻ ചാടി വീഴുന്നു. 1785 -ലെ ഗ്രന്ഥവരിയിൽ നാമമാത്രമായ അവകാശം പറ്റുന്ന ഒരു നായനാരെ കാണം . ക്ഷേത്രം ബ്രാഹ്മണാധിപത്യത്തിലായതിനു ശേഷം സംഭവിച്ചതാവാം ഈ മാറ്റം. കൃഷ്ണപുരം ജില്ലാക്കോടത്തിയിൽ 51 നംബർ ആയി 1835 - ൽ വിധി പറയപ്പെട്ട സിവിൾ കേസ്സിൽ മറ്റൊരു നായനാരെ ക്കാണം. ഒരോ തലമുറയിലും ആദ്യജാതൻ വിറമിണ്ടൻ എന്നു വിളിക്കപ്പെട്ടിരുന്നിരിക്കാം. അവസാനം പരാമർശിക്കപ്പെട്ട വിറമിണ്ടൻ റാന്നിയിൽ പുല്ലുപ്രം പ്രദേശത്ത്‌ കറിക്കാട്ടൂർ, പാണമ്പിലാക്കൽ, കണിയാം പിലാക്കൽ,കണ്ണങ്കര എന്നിങ്ങനെ നാലു വീടുകളും "ശാലീശ്വരം" ശിവക്ഷേത്രവും പണിയിച്ചതായി കേസ്‌ റിക്കർഡുകളിൽ നിന്നു മനസ്സിലാക്കാം.ഈ റിക്കർഡുകൾ പ്രകാരം ചെങ്ങനൂർ വടക്കെക്കര പ്രവൃത്തിയിലുള്ള മഹാദേവരുപട്ടണത്തിൽ ഉള്ള അങ്ങാടിക്ക ൽ"മതിലകത്തയ്യത്ത്‌" എന്ന ഗൃഹത്തിൽ ജനിച്ചവരായിരുനൂ വിറമിണ്ടൻമാർ. {കൃഷ്ണപുരം ജില്ലാകോർട്ടിൽ ഫസ്റ്റ്‌ ജഡ്ജി സങ്കാരു വേലു മുതലിയാരും സെക്കന്റു ജഡ്ജി മെസ്തർ ഡീനീസു പുറോനും ശ്രീ.ബാലകൃഷ്ണ ശാസ്ത്രികളും കൂടി വിസ്തരിച്ചു 1007- കാർത്തിക മാസം 16 നു അദാലം ഫയൽ 51 പ്രകാരം തീർപ്പു കൽപ്പിച്ച കേസ്‌ റിക്കാർഡ്‌ കാണുക. കല്ലൂർ നാരായണപിള്ളയുടെ ചെങ്ങനൂർ ക്ഷേത്രചരിത്രം അനുബന്ധം 1-25 പേജ്‌ കാണുക }
Viraminda Nayanar and Arivattaya Nayanar,two out of 63 Nayanars,canonized as Tamil Saints for whom idols were installed in most of the Saiva Temples in Tamil Nadu,hailedfrom Chengannoor in Central Travancore.Of the two Saints ,mentioned in Sekilar’s Periya Puranam,a work on hagiography,the formeris equivocally termed Vellala Saivite and the latter is reckoned to be anotherVellala Saivite.
T.Lkshmanan Pillai “Are Malayalis Tamilians KSP ii seies -7 Trivandru

വൈക്കം-തൊടുപുഴ നാരായണപിള്ള ദ്വയം

താണ സമുദായത്തിൽ പെട്ടവരെ വിദ്യ അഭ്യസിപ്പിച്ച മഹാന്മാരും
പിന്നെ ഒരു മഹതിയും (എല്ലാവരും തമസ്കരിക്കപ്പെട്ടവർ)

"കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിൽ ശ്രീനാരായണഗുരു,
അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ,ഡോ.പൽപ്പു തുടങ്ങി എല്ലാ
പിന്നോക്ക-അടിമവിഭാഗങ്ങളുടേയും പ്രബുദ്ധരുംവിപ്ലവചിന്തകരുമായ 
നേതാക്കന്മാർ തങ്ങളുടെ സമുദായങ്ങളുടെ മോചനത്തിനു വേണ്ടിയുള്ള
പോരാട്ടത്തിൽ പൊതുവേ ഉപയോഗിച്ച ഒരു പ്രധാന ആയുധമായിരുന്നു
വിദ്യാഭ്യാസം....."

ഏ.പ്രഭാകരൻ എഴുതിയ "സൗമ്യം,പ്രൗഡം, ദീപ്തം" എന്നപുസ്തകത്തിനു
നിരൂപണം എഴുതിയ പണ്ഡിതനായ ഡോ.എൻ.ഏ.കരിം എഴുതുന്നു.
(നഗ്നപാദരായ നവോത്ഥാന നായകർ, 2013 ഒക്ടോബർ ലക്കം കലാ
കൗമുദി പേജ് 70)

ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ മേൽപ്പറഞ്ഞ നവോത്ഥാന-വിദ്യാവിതരണമഹത്തുക്കളുടെ പിൻ തലമുറക്കാരായി പണ്ഡിതനായ ഡോ.കരിം പി.ടി.ഭാസ്കരപ്പണിക്കർ,പി.എൻ പണിക്കർ എന്നീ(നഗ്നപാദ) പണിക്കർദ്വയത്തെ ഉയർത്തിക്കാട്ടുന്നു.

ശ്രീനാരായണഗുരു,അയ്യങ്കാളി തുടങ്ങി ഡോ.കരിം പേരെടുത്തു
പറയുന്ന നവോത്ഥാന നായകർ അദ്ദേഹം എഴുതിയ പോലെ "സ്വന്തം"
സമുദായാംഗങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിവരെങ്കിൽ പണിക്കർ
ദ്വയംസർവ്വ സമുദായങ്ങളിൽ പെട്ടവരേയും വിദ്യ അഭ്യസിപ്പിക്കാൻ
പരിശ്രമിച്ചവരെന്നനിലയിൽ വാഴ്തിയില്ല എന്നതു നമുക്കു ക്ഷമിക്കാം.
എന്നാൽ ക്ഷമിക്കാൻ പറ്റാത്ത ഒരു തെറ്റ് ഡോക്ട്രേറ്റ് ധാരിയാ എൻ.ഏ
കരിം വരുത്തി.
അദ്ദേഹം ലിസ്റ്റിൽ പെടുത്തിയ നവോത്ഥാന നായകർക്കു മുൻപേ താഴ്ന്നസമുദായത്തിൽ പെട്ടവരേയും വിദ്യ അബ്യസിപ്പിച്ചിരുന്ന ചില ശൈവ മതാവലംബികൾനമ്മുടെ തിരുവിതാം കൂറിൽ ജീവിച്ചിരുന്നു എന്ന കാര്യം അദ്ദേഹം തമസ്കരിക്കുന്നു.
പുലയർ,അരയർ തുടങ്ങിയവരെ മാർഗ്ഗം കൂട്ടാൻ പള്ളിയും വിദ്യ അഭ്യസിപ്പിക്കാൻപള്ളിയുടെ സമീപം പള്ളിക്കൂടവും കെട്ടിപ്പൊക്കിയ യൂറോപ്യൻ സി.എം.എസ്സ്മിഷണറിമാരെ ഡോ.കരിം മറന്നതു അവർ പരദേശികൾ എന്ന നിലയിൽ മറക്കാം.
എന്നാൽ ശ്രീനാരായണഗുരുവിന്റെ ആശാൻ കുമ്മപ്പള്ളി രാമൻപിള്ള ആശാൻ,നാണുവിന്റേയും ചട്ടമ്പിയുടെയും ഗുരു ആയിരുന്ന തിരുമധുരപ്പേട്ടയിലെ കുടിപ്പള്ളിക്കൂടം
ആശാൻ(ജ്ഞാനപ്രജാഗരം സ്ഥാപിച്ച ത്രിമൂർത്തികളിൽ ഒരുവൻ,ശിഷ്യൻ പേട്ട ഫെർണാണ്ടസ്സ്എന്ന ധ്വരയെ കൊണ്ടു ഇംഗ്ലീഷ് പള്ളിക്കൂടം പേട്ടയിൽ തുടങ്ങിച്ച്,അവിടെ നെടുങ്ങോട് എന്ന
ദരിദ്ര ഈഴവ കുടുംബത്തിൽ പിറന്ന പപ്പു(പിൽക്കാലത്ത് എസ്.എൻ ഡി.പി സ്ഥാപകനായി മാറിയഡോ.പൽപ്പു)വിനെ സൗജന്യമായി പടിപ്പിച്ച ശിവരാജയോഗി മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ,
ചിറക്കടവു,ചെറുവള്ളി എന്നീ കോട്ടയം ജില്ലയിലെ കുഗ്രാമങ്ങളിൽ സ്കൂൾ തുടങ്ങിയ വൈക്കം
സി.കെ.നാരായണപിള്ള(1880-1936 അദ്ദേഹം പിന്നീട് സദാനന്ദസ്വാമികളായി മാറി അടൂരിൽ സംസ്കൃതസ്കൂളും തുടങ്ങി,കോട്ടയം ജില്ലയിലെ ആനിക്കാടു മുക്കാലിയിൽ സ്കൂൾ തുടങ്ങിയ തൊടുപുഴ
സി.കെ.നാരായണ പിള്ള(പിന്നീട് സ്വാമി നാരായണൻ എന്ന സ്വാതന്ത്രസമര സേനാനി)
വാഴൂർ കുതിരവട്ടം കുന്നിൽ സ്കൂൾ തുടങ്ങിയ ശ്രീമതി ചിന്നമ്മ വേലായുധൻ പിള്ള(പിന്നീട്തിരുവനന്തപുരത്തു മഹിളാമന്ദിരം തുടങ്ങിയ അഗതികളുടെ അമ്മ)എന്നിവരൊക്കെ
സ്വന്തംസമുദായത്തിൽ പെട്ടവർക്കു മാത്രമല്ല അതിലും താണ സമുദായത്തിൽ പെട്ടവർക്കുംവേണ്ടി വിദ്യാഭാസസ്ഥാപങ്ങൾ തുടങ്ങിയ മഹാത്മാക്കൾ ആയിരുന്നു.
ഇവരിൽ വൈക്കം സി.കെ നാരായ്ണ പിള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽനാട്ടുകാരുടെ ക്രൂരമായ പീഢനത്തിനിരയായകാര്യം മന്നത്തു പദ്മനാഭൻ രേഖപ്പെടുത്തിയിട്ടിട്ടുണ്ട്.
പഴനിക്കു പോകുന്നവരെ പോലെ രാവിലെ ഒരു പാത്രത്തിൽ ഭസ്മവും ആയി വീടുകൾതോറും ഭിക്ഷാടനം നടത്തിയായിരുന്നു ആ മഹാൻ സ്കൂൾ പണിക്കു ധനസമാഹരണം നടത്തിയിരുന്നത്.
ഇഷ്ടപ്പെടാതെ വന്ന ചില നാട്ടുകാർ അദ്ദേഹത്തെ ചിറക്കടവു ക്ഷേത്രത്തിനു സമീപമുള്ള ആലിൽകയർ കൊണ്ടു കെട്ടിവരിഞ്ഞു നിർത്തിയിട്ടു പോലുമുണ്ട്.പക്ഷെ അതെല്ലാം ആരോർക്കാൻ.

അവർക്കറിയാവുന്നതു പി.ടി.ബിയേയും പി.എൻ.ബിയേയും മാത്രം.
അവരിലും എത്രയോ വലിയവർ ആയിരുന്നു വൈക്കം-തൊടുപുഴ നാരായണപിള്ള ദ്വയങ്ങൾ

ഡോ.ജി.ഓ.പാൽ

ഡോ.ജി.ഓ.പാൽ
1962 കാലത്ത് തിരുവനന്തപുരം മെഡിക്കൾ കോളേജിൽ ഒന്നാം
വർഷ എം.ബി.ബി.എസ്സിനു പടിക്കുമ്പോൾ,മാധവരായർ പ്രതിമയ്ക്കടുത്ത്
സെക്രട്ടറിയേറ്റിനെതിർവശം ഡോ.ജി.ഓ.പാലിന്റെ ഡന്റൽ ക്ലിനിക്കിന്റെ
ബോർഡർ ശ്ർദ്ധിച്ചിരുന്നു.
1963 ല് ബോധേശ്വരന്റെ ശ്രമഫലമായി ഹജൂർ കച്ചേരിയുടെ മുൻപില്
വൈ.ബി.ചവാൻ വേലുത്തമ്പിയുടെ പ്രതിമ അനാവരണം ചെയ്തപ്പോൾ
തമ്പി നേരെ കണ്മുമ്പിൽ കണത്ത് ഡോ.ജി.ഓ.പാലിന്റെ ബോർഡായിരുന്നിരിക്കണം.
ഇംഗ്ലണ്ടിൽ പോയിനാടൻസായിപ്പായിമാറിയ ഏതോ ഒരു ഗോപാലൻ ജി.ഓ
പാൽ ആയി മാറി എന്നാണു കരുതിയിരുന്നത്.
വേലു തമ്പിയും ജി.ഓ പാലും തമ്മിലുള്ള ബന്ധവും ജി.ഓ പാലിന്റെ അപദാനങ്ങളും
ഇക്കഴിഞ്ഞ ദിവസം ഡോ.നന്ത്യാട്ട് സോമൻ എന്ന ശാസ്ത്രജ്ഞൻ അയച്ചു തന്ന 900
പേജുള്ള വരുടെ കുടുംബചരിത്രത്തിൽ നിന്നു വായിച്ചപ്പോൽ അത്ഭുതം തോന്നി.
(പാരിക്കാപ്പള്ളി ആൻഡ് വെള്ളാളതറവാഡ്സ് ഓഫ് ട്രാവങ്കോർ എന്ന കുടുംബചരിത്രം
തിരുവിതാം കൂർ ചരിത്രത്തിലെ അജ്ഞാത ഭാഗങ്ങളിലേക്കു പ്രകാശം പരത്തുന്നു.
വേലുതമ്പിയുടെ ഇഷ്ട അനുയായി ധീര ഡേശാഭിമാനി വൈക്കം പത്മനാഭപിള്ളയുടെ
പിൻ ഗാമികളിൽ ഒരുവനായിരുന്നു മാവേലിക്കരയിൽ ജനിച്ച ഡോ.ഗോപാലപിള്ള
എന്ന കേരളത്തിലെ അതിപ്രസിദ്ധ ഡന്റിസ്റ്റ്(ജനനം 1900 ജൂലായ് 24.
പിതാവു നീലകണ്ഠപ്പിള്ള.മാതാവു നീലാ പിള്ള.

ഹൈസ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാതിരുന്ന
ഗോപാലപിള്ളയാണു പിന്നീട് അതിപ്രശസ്ത ദന്റിസ്റ്റായി പുകൾപെറ്റ,
അനന്തപുരിയിലെ ഡോ.ജി.ഓ പാൽ.സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത
ഗോപാല പിള്ള 1916 ല് അറസ്റ്റിൽ നിന്നു ഭാഗ്യം കൊണ്ടു രക്ഷപെട്ടു.
അന്നത്തെ സിലോണൊലേക്കു ഒളിച്ചു കടന്നു.ലക്ഷീ മേനൊന്റെ സഹപ്രവർത്തകനായിരുന്ന
ബാലക്രിഷ്ണപിള്ളയും ഗോപാലപിള്ളയോടൊപ്പം സിലോണിലേക്കു
കടന്നു.അവിടെ പ്രാക്റ്റീസ്സ് ചെയ്തിരുന്ന ഒരു ജർമ്മൻ ദന്തിന്റിനെ സഹായി ആയി
നിന്ന ഗോപാലപിള്ള അദ്ദേഹത്തിൽ നിന്നു ദന്തവൈദ്യം കണ്ടു പടിച്ചു.1921 ല്
അദ്ദേഹം തിരുവനന്തപുരത്തു തിരിച്ചെത്തി.ജാപ്പനീസ് ദന്റിസ്റ്റായ നിഷിമാരയെ
കൂട്ടി ഗോപാലപിള്ള ഹജൂർ കച്ചേരിയ്ക്കെതിർവശം വീടിനോടു ചേർന്നു ദന്തൽ
ക്ലിനിക് തുടങ്ങി.
1925 ല് നിഷിമാരപ്രാക്ടീസ് കൊച്ചിയിലേക്കു മാറ്റി.അപ്പോൾ ജി.ഓ.പാൽ
തനിയെ പ്രാക്ടീസ് തുടങ്ങി.
പിൽക്കാലത്ത് രണ്ടാം തലമുറ ദന്റിസ്റ്റ കളായ ഡോ.എൻ.ടി പിള്ള(ചാല)
ഭാസ്കരപിള്ള,പ്രദീപ്കുമാർ എന്നിവരെല്ലാം ജി.ഓ.പാലിന്റെ ശിഷ്യർ

അമ്മുക്കുട്ടിയമ്മ ആയിരുന്നു ഭാര്യ,
ജയചന്ദ്ര പാൽ എന്ന മകൻ കാറപകടത്തിൽ അകാലത്തിൽ അന്തരിച്ചു.
ശാന്തകുമാരി നവനീതം എന്നു രണ്ടു മക്കൾ
ഇളയമകനാണു അമേരിക്കയിലെ പ്രശസ്ത ദന്റിസ്റ്റ് ഡോ.ശിവരാജപാൽ
കെ.ആർ.നാരായണൻ തുടങ്ങിയ ഇന്ത്യൻ അംബാസിഡറന്മാരുടേയും
പ്രകുഖ സിനിമാ താരങ്ങളുടെയും ഡന്റിസ്റ്റ്.

1940 ല് അകാലത്തിൽ ഭർത്താവു മരിച്ച കാശിഅമ്മാൾ എന്ന ഭ്രാഹ്മണസ്ത്രീയെ
കൂടി അദ്ദേഹം വിവാഹം കഴിച്ചു.
അതേ തുടർന്നു രണ്ടു ഭാര്യ ഉള്ള ആൾ എന്ന കാരണത്താൽ അദ്ദേഹത്തിനു
കൊട്ടാരം ഡന്റിസ്റ്റ് എന്നസഥാനം നഷ്ടമായി.
കേശി അമ്മാളിനു ഒരു മകൻ.മോഹൻ.മകനോടൊപ്പം അമേരിക്കയിൽ
ജീവിച്ചു.1995 ല് അന്തരിച്ചു.
തിരുവിതാംകൂറിൽ ഇറക്കുമതി ചെയ്ത (1919) ആദ്യ മോട്ടോർ സൈക്കിൾ ഉടമ
ഇറക്കുമതി ചെയ്ത ആദ്യ കാർ(സ്പോർടസ് കാറായി മാറ്റാവുന്നത്)ഉടമ1940
മാധവരായർ കവലമുതൽ കിഴക്കേ കോട്ട വരെ ഡോ.ജി.ഓ പാൽ
തന്റെ കാർ ഇടയ്ക്കിടെ പുറകോട്ട് ഓടിച്ച് ആളുകളുടെശ്രദ്ധ പിടിച്ചു
പറ്റിയ കാര്യം ഉത്രാടം തിരുനാൾ തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നു.
ഒരു തീറ്റിപ്രാന്തനായിരുന്നു ജി.ഓ.പാൽ.
നല്ലതു പോലെ മദ്യപിച്ചിരുന്നു,
രണ്ടു ഭാരമാരെ ഒരേ സമയം പോറ്റി.
കാര്യമായ അസുഖം ഒന്നും വന്നതില്ല.
95 വയസ്സുള്ളപ്പോൾ അമേരിക്കയിൽ പോയി മകനോടൊപ്പം താംസ്സിച്ചു.
മരിച്ചത് 1997 ഒക്ടൊബർ 26.അപ്പോൾ പ്രായം 97,കാര്യമായ
അസുഖം അതു വരെ ഉണ്ടായില്ല.
------
ഡൊ.ഇഷിമാരാ ഒരു ജാപ്പനീസ് ചാരനായിരുന്നു.
സുഭാഷ് ചന്ദ്ര ബോസ്സിന്റെ പ്രവർത്തനങ്ങളെ സഹായിച്ചു എന്നു കരുതപ്പെടുന്നു.
കൊച്ചിയിലെത്തി ഒരു കൊച്ചിക്കാരിയെ കല്യാണം കഴിച്ചു
1979 ലാണു മരിച്ചത്

സ്വാമി നാരായണൻ (1893-1964)

അറിയപ്പെടാതെ പോയ ഒരു സന്യാസിവര്യൻ
സ്വാമി നാരായണൻ ആയി മാറിയ
തൊടുപുഴ സി.കെ നാരായണ പിള്ള(1893-1964)

നവോത്ഥാന നായകരുടെ പ്രതിമകൽ
മാത്രമല്ല ഫ്ലക്സ്ബോർഡുകളും
നാടെങ്ങും നാം കാണുന്നു.
അവരുടെ അത്ര ഭാഗ്യം കിട്ടാതെ പോയ്
ചില വിദ്യാദാനികളായ സന്യാസിവര്യരും നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു.
അവരുടെ പ്രതിമ പോയിട്ടു ചിത്രം തന്നെ കണ്ടിട്ടൂള്ള നാട്ടുകാർ കുറവായിരിക്കും.അവരിൽ പെടുന്നവരാണ് സദാനന്ദ സ്വാമികളായി മാറിയ വൈക്കംസി.കെ.നാരായണപിള്ള,
സ്വാമി നാരായണൻ ആയി മാറിയ
തൊടുപുഴ സി.കെ നാരായണ പിള്ള(1893-1964)
എന്ന സി.കെ.നാരായണപിള്ളദ്വയങ്ങൾ.

തൊടുപുഴയിലെ കോലാനിയിൽ ചേനക്കര വീട്ടിൽ കൃഷ്ണപിള്ള-പാപ്പിയമ്മ ദമ്പതികളുടെമൂത്തമകനായി 1893 ല് നാരായണൻ ജനിച്ചു.കോലാനി പ്രൈമറിസ്കൂളിൽ ശേഷയ്യർവാദ്ധ്യാരുടെ
പ്രിയ ശിഷ്യൻ ആയിരുന്നു .
നാരായണൻ.പദ്യോച്ചാരണം,പ്രസംഗം,ശബ്ദാനുകരണം(പ്രാചീനമിമിക്രി)അഭിനയം,സൂര്യനംസ്കാരം.യോഗാഭ്യാസം എന്നിവയില്പ്രാഗൽഭ്യം തെളിയിച്ച ബാലൻ.തൊടുപുഴ
സർക്കാർ വി.എം സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പാസ്സായതോടെ വിധ്യാഭ്യാസം നിർത്തി.തയ്യിൽ വീട്ടിൽനാണിയെ 22 വയസ്സുള്ളപ്പോൾ വിവാഹം കഴിച്ചു.

ഹൈന്ദവരുടെ ഇടയിൽ നടമാടിയിരുന്ന തീണ്ടൽ,തൊടീൽ,
ജാതിവ്യത്യാസം,വംശമേന്മ വാദം ഇവയൊന്നും അംഗീകരിക്കാൻ
യുവാവായ നാരായണൻ കൂട്ടാക്കിയില്ല..മുതിയാമല,ചിത്തിരപുരം കുഞ്ചിത്തണ്ണിതുടങ്ങിയ ഇന്നത്തെ ഇടുക്കി ജില്ലയിലെ ഗിരിവർഗ്ഗ കോലനികളിൽചെന്നു സേവനം നടത്തുന്നതിൽ വ്യാപൃതനായി നാരായണ പിള്ള.
1824-1925കാലത്ത് അദ്ദേഹം വൈക്കം സദ്യാഗ്രഹത്തിൽ പങ്കെടുത്തു.വൈക്കത്തു വച്ച്
മഹാത്മാ ഗാന്ധി നാരായണനെ വാർദ്ദായിലേക്കു ക്ഷണിച്ചു.
വാർദ്ദായിലേക്കു തിരിച്ച നാരായണപിള്ള മൈസ്സൂറിൽ വച്ചു സ്വാതന്ത്രസമരപരിപാടിയില്പങ്കെടുത്തതിനു അറസ്റ്റു ചെയ്യപ്പെട്ടു.ജയിൽ വിമുക്തനായപ്പോള്വാർദ്ദായിലെത്തി.അവിടെ ഗാന്ധി ശിഷ്യരിൽ പ്രാധാനിയാകാൻ അധികം സമയംവേണ്ടിവന്നില്ല ഈ തൊടുപുഴക്കാരന്.

5 കൊല്ലം അവിടെ കഴിഞ്ഞു.നല്ല പ്രസംഗകൻഎന്ന പേരു കിട്ടി.നല്ല സംഘാടകനുമായി.കേരളത്തിലേക്കു മടങ്ങാൻ ഗാന്ധി നിർദ്ദേശിച്ചു.
1930 നാട്ടിൽ തിരിച്ചെത്തിയ നാരായണൻ മൂലമറ്റത്ത് ഒരാശ്രമം കെട്ടി.ഹരിജൻഗിരിജൻവർഗ്ഗത്തിൽ പെട്ടവരെ ഉദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

പ്രശസ്ത മാർക്സിസ്റ്റ് ചിന്തകൻ അന്തരിച്ച പി.ഗോവിന്ദപ്പിള്ളയാൽ
ലിസ്റ്റ് ചെയ്യപ്പെടുകയും പ്രൊമോട്ടു ചെയ്യപ്പെടുകയും ചെയ്ത കേരളത്തിലെനവോത്ഥാന നായകരിൽ മിക്കവരും
അവർ ജനിച്ച ജാതി മത സമുദായങ്ങളിലെഅംഗങ്ങളുടെ ഇടയിൽ മാത്രം പ്രവർത്തനം ചുരുക്കയും അവരുടെ ഉന്നമനത്തിനു
മാത്രം പ്രവർത്തികയും ചെയ്തപ്പോൾ
 തൊടുപുഴസി.കെ നാരായ്ണ പിള്ള അധസ്ഥിതവർഗ്ഗവർഗ്ഗത്തിൽ പെട്ട ഹരിജൻ-ഗിരിജൻ വർഗ്ഗങ്ങൾക്കിടയിൽ അവരുടെ ഉന്നമനത്തിനായി
പ്രവർത്തിച്ചു എന്നെടുത്തു പറയേണ്ടിയിരിക്കുന്നു.

കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന പള്ളിക്കത്തോട്ടിലെ കുന്നിൻമുകളിൽ സ്വാമി നാരായണൻ ഒരാശ്രമം സ്ഥാപിച്ചു. ആനിക്കാടു നിന്നും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ
നേതൃസ്ഥാനത്തെത്തിയ പലരും സ്വാമി നാരായനന്റെ ശിഷ്യരായിരുന്നു.
പിറ്റനാൽ അയ്യപ്പൻ പിള്ള,
വി.ജിനായർ,ടി.ഏ.നാരായണപിള്ള,
ആനിക്കാട് ശങ്കരപ്പിള്ള അഥവാ സ്റ്റാലിൻ ശങ്കരപ്പിള്ള തുടങ്ങിയവർഉദാഹരണം.
1937 ല് സ്വാമികൾ മുക്കാലിയിൽ ഏസ്.വി.വി ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങി.
അതു പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളും ആയി.ഇന്നത് എൻ എസ്സ്.എസ്സ് വകയാണ്.

ആനിക്കാടു നിന്നും സ്വാമികൾ പത്തനം തിട്ടയിലെ തടിയൂരിലേക്കു പോയി.1939 ല് തോട്ടാവള്ളിആശാൻ നൽകിയ സ്ഥലത്ത് സ്വാമികൾ ഒരനാഥാലയം തുടങ്ങി.മഹാത്മാ ഗാന്ധി ഈ അനാഥാലയം
സന്ദർശിച്ചിരുന്നു.
ചെങ്കോട്ട താലൂക്കിൽ കുറ്റാലത്തിനും തെങ്കാശിക്കു മിടയിലുള്ള ഇലഞ്ചി എന്ന ഗ്രാമത്തിൽ സ്വാമികൾ
ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.
കവിമണി ടി.കെ.ചിദംബരനാഥ മുതലിയാർ,
എം.എൻ ഏനാഡിമുത്തു
എന്നിവരവിടെ സ്വാമികളുടെ ശിഷ്യരായി.
നെതർലണ്ടു കാരനായ ഡോ.മിസു എന്ന പി.എച് ഡിക്കാരൻ രമണമഹർഷിയുടെ ശിഷ്യനായി"ഏകരസ"എന്ന പേരിൽസ്വാമി നാരായണന്റെ ആശ്രമത്തിൽ സന്യാസിയായി കഴിഞ്ഞു.

ക്വിറ്റിന്ത്യാ സമരത്തിൽ പങ്കേടുക്കാനായി സ്വാമികൾ ഇലഞ്ചി വിട്ടു.പിന്നീട്പത്തനംതിട്ട പ്രമാടത്തെത്തിഎന്റെ സഹോദരിയുടെ ഭർതൃ പിതാവും നേതാജി സ്കൂൾ സ്ഥാപകനുമായ ആക്ലേത്ത്ചെല്ലപ്പൻ പിള്ള
യുടെ വസതിയിൽ കുറേ നാൾ താമസ്സിച്ചു.സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത ഒരു പ്രസംഗത്തെ
തുടർന്നു സ്വാമികൾ അറസ്റ്റിലായി.അദ്ദേഹത്തിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടു കെട്ടി.തുടർന്നു ഭാര്യയെ തിരുവനന്തപുരത്ത അഗതികളുടെ അമ്മ ചിന്നമ്മ വേലായുധൻ പിള്ള തുടങ്ങിയ
മഹിളാമന്ദിരത്തിൽ കൊണ്ടു ചെന്നാക്കി.കുട്ടികളെ ഹരിപ്പാട് ശ്രീകൃഷ്ണാശ്രമത്തിലും വിട്ടു.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വാമി നാരായണന്റെ കഥകൾ അറിയാമായിരുന്ന പണ്ഡിറ്റ് നെഹൃഅദ്ദേഹത്തിനു മൂലമറ്റത്തു നാലേക്കർ വനഭൂമി പതിച്ചു കൊടുത്തു.
അവിടെ ഒരു കുടിൽ കെട്ടി ഭാര്യയോടും മകളോടുമൊപ്പം കുറെ നാൾ കഴിഞ്ഞു.ജയില്വാസവും
ഉപവാസങ്ങളും പീഡനങ്ങളുമദ്ദേഹത്തെ നിത്യ രോഗിയാക്കി.
1964 സെപ്തംബർ 16നു കുടയത്തൂരിലെ
സഹോദരിയുടെ വീട്ടി വച്ചു സ്വാമികൾ സമാധിയായി.

അദ്ദേഹം സ്ഥാപിച്ച ആനിക്കാടു മുക്കാലിയിലെസ്കൂൾ നാനാ ജാതിയിൽ പെട്ട ആയിരിക്കണക്കിനുകുട്ടികളെ വിദ്യാസമ്പന്നരാക്കി.
10.8.1911 ല് മുക്കാലി സകൂൾ രജത ജൂബിലി ആഘോഷിച്ചപ്പോഴാണു സ്വാമി നാരാണന്റെ ചായാചിത്രംസ്കൂളിലനാഛാദനം ചെയ്യപ്പെട്ടത്.
ആചിത്രം ഇതോടൊപ്പം.
ഇതുവരെ ഫ്ലക്സിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത
നവോഥാനനായകന്റെ ചിത്രം

Friday, 2 October 2015

വിക്രമാദിത്യ വരഗുണന്‍ എന്ന വേണാട്ടരച്ചനും ശബരിമല അയ്യപ്പന്‍ എന്ന അവതാരപുരുഷനും

 

വിക്രമാദിത്യ വരഗുണന്‍ എന്ന വേണാട്ടരച്ചനും
ശബരിമല അയ്യപ്പന്‍ എന്ന അവതാരപുരുഷനും
------------------------------------------------------------------------------------
മനോന്മണീയം പി.സുന്ദരൻ പിള്ളയാൽ സ്ഥാപിതമായ തിരുവിതാം കൂർ ആർക്കിയോളജി വകുപ്പിന്റെ പിൽക്കാല തലവൻ ആയിരുന്ന ടി.ഏ.ഗോപിനാഥ രാവു, കൊച്ചിയിലെ പാലിയത്ത് നിന്നും കണ്ടെടുത്ത് ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ പന്ത്രണ്ടാം നംബർ ആയി പ്രസിദ്ധീകരിച്ച "പാലിയം ചേപ്പേട്”, ഡോ. എം.ജി.എസ്സ് നാരായണൻ എഴുതിയ "കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ” (ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ജൂലയ് 2000) എന്ന പുസ്തകത്തിൽ "കേരളബുദ്ധശിഷ്യൻ" എന്ന രണ്ടാം ലേഖനത്തിൽ (പേജ് 27-50) നൽകിയിട്ടുണ്ട്. കുറെ ഭാഗം തമിഴിൽ. ബാക്കി സംസ്കൃതം. തമിഴിൽ ഭൂദാനം. സംസ്കൃതഭാഗത്ത് ശൗദ്ധോദനി,ധർമ്മസംഘം,യാദവകുലം എന്നിവയെ കുറിച്ചു സ്തുതിദാനകാലം എന്നിവ. അവസാനമായി വെള്ളാള അരചൻ സ്വവംശത്തോടു പ്രാർത്ഥനാപൂർണ്ണം നടത്തുന്ന ഒരാഹ്വാനവും.
തരുസാപ്പള്ളി ചേപ്പേട് എന്ന "വെള്ളാളച്ചേപ്പേട്"  കഴിഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ, ഇളങ്കുളം കുഞ്ഞൻ പിളള്ള മുതൽ കേശവൻ വെളുത്താട്ട് വരെഎറ്റവും കൂടുതൽ തവണ ഉദ്ധരിക്കാറുള്ള ചരിത്ര രേഖയാനു അവരെല്ലാം "പാലിയം" എന്നും ഡോ.എം.ജി.എസ്സ് "ശ്രീ മൂലവാസം ചേപ്പേട്" എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനം.
പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ, വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ (ടി.ഏ.എസ്സ് 1/ 1&2 ഭാഗങ്ങൾ) പാലിയത്തു നിന്നാണു കണ്ടെത്തിയതെങ്കിലും പ്രസ്തുത ശാസനം വൃഷ്ണി കുല വെള്ളാള രാജാവായ വിക്രമാദിത്യ വരഗുണന്റെ തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി.
ഈ വിക്രമാദിത്യവരഗുണൻ തന്നെയാണു പിൽക്കാലത്ത് ശാസ്താവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശബരിമല അയ്യൻ
അയ്യപ്പൻ എന്നു സ്ഥാപിച്ചത് പ്രൊഫ. മീരാക്കുട്ടി (എൻ.ബി.എസ്സ് സെപ്തംബർ 1984 പേജ് 11-28).
ഏ.ഡി 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതു ഗോപിനാഥ റാവു. ഏ.ഡി866 ലെ
ചേപ്പേടിൽ വരുന്ന തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നിയാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർ
ചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.

വരഗുണൻ ഭൂദാനം ചെയ്തത് ശ്രീമൂല വാത(സ) ഭട്ടരകർക്ക്.ഭട്ടാരകർ ബുദ്ധനോ ശിവനോ വിഷ്ണുവോ ആകാമെങ്കിലും ദക്ഷൈണ പഥേ മൂല വാസേ ഉള്ള ലോകനാഥൻ, അമ്പലപ്പുഴ-തൃക്കുന്ന ഭാഗത്തുണ്ടായിരുന്ന ബുദ്ധ ക്ഷേത്ര (പള്ളി)നാഥന്‍  ആണെന്നു കണ്ടെത്തിയതുംഗോപിനാഥ റാവു.

വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്റെ തൊട്ടു പിന്‍ഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ.ഗോപിനാഥറാവു,ഇളംകുളം
എന്നിവരുടെ വാദമുഖങ്ങൾ തള്ളി എം.ജി.എസ്സ് കണ്ടെത്തുന്ന വിവരങ്ങൾ നമുക്കൊന്നു നോക്കാം:

1.
പാലിയം ചേപ്പേട് എന്നല്ല ശ്രീമൂലവാസം ചേപ്പേട് എന്നാണു വിളിക്കപ്പെടേണ്ടത്.
2.
എഴുതപ്പെട്ടത്  ഏ.ഡി 898 ഡിസംബർ ന്.
3.
വരഗുണൻ  സ്ഥാനോരോഹണം ചെയ്തതു  15 വർഷം മുമ്പ് ഏ.ഡി 848-ല്.
4.
ബുദ്ധമത  പ്രണയപ്രഖ്യാപനമാണു വരഗുണ ശാസനം
5.
വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.
6.
അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത് (അശോകൻ ഹീനയാനമതക്കാരൻ)
7.
സംഘധർമ്മ പ്രബോധനത്തിന്റെ പേരില്‍ വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ്.
8.
ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻ ഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച്  പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
9.
ജൈന കേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ ശിലാരേഖകൾ ("ശ്രീ തിരുച്ചാണത്ത് പട്ടിനിപടാരൻ ചട്ടൻ വരഗുണൻ ചെയ്വിത്ത ശ്രീമേനി....." ) എഴുതിച്ചു വച്ച വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്. അപ്പോഴത്തേക്കും ബുദ്ധമതാഭിനിവേശം കേരളത്തിൽ ജൈനമതാഭിനിവേശമായി മാറിയിരിക്കാം എന്നും എം.ജി.എസ്സ് സംശയിക്കുന്നു.
ഈ വിക്രമ വരഗുണനാണ് ശബരിമല അയ്യപ്പന്‍ എന്ന് കാര്യകാരണസഹിതം സ്ഥാപിച്ചത് പ്രൊഫസ്സര്‍ പി. മീരാക്കുട്ടി അദ്ദേഹത്തിന്‍റെ ശബരിമല അയ്യപ്പനും കുഞ്ചനും”(എന്‍.ബി.എസ് ൧൯൮൪) എന്ന  ഗ്രന്ഥം വഴി (പേജ്൧൧-൨൮).
മനുഷ്യനായി ജനിക്കയും അമാനുഷനായി ജീവിക്കയും അന്തരിച്ച ശേഷം അവതാരമായി ഉയര്‍ത്തപ്പെടുകയും ചെയ്ത  വെല്ലാളകുലജാതനായ മലയാളിയാണ് അയ്യപ്പന്‍. മലയാളികളുടെ അഭിമാനപുത്രന്‍.
അയ്യന്‍,അയ്യപ്പന്‍ എനീ നാമങ്ങള്‍ ആയ് വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആയ് വംശജന്‍ അയ്യന്‍ (ആയ്+ആന്‍). ആയ്‌ വംശനാഥന്‍ അയ്യപ്പനും (ആയ്+അപ്പന്‍). എന്ന് പ്രൊഫ. മീരാക്കുട്ടി.വരഗുണന്റെ  ഭരണകാലം ഏ.ഡി ൮൮൫-൯൦൦.  അയ്യപ്പന്‍റെ കാലം കൊല്ലവര്‍ഷം രണ്ടാം നൂറ്റാണ്ടെന്നു എന്‍.പി.ചെല്ലപ്പന്‍ നായര്‍ ശാസ്താവ് അയ്യപ്പന്‍ എന്നെ ലേഖനത്തില്‍ എഴുതുന്നു.     
കരുനന്തടക്കന്റെയും വരഗുണന്റെയും കാലത്ത് ആയ്-പാണ്ട്യയുദ്ധങ്ങള്‍  തുടര്‍ക്കഥ ആയിരുന്നു. അത്തരം ഏതോ   യുദ്ധത്തി ല്‍തോറ്റോടിയ ആയ് രാജാവിന് രക്ഷിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടിവന്ന  ബാലനായിരുനായിരുന്നിരിക്കണം മണികണ്ഠന്‍. വേട്ടയാടാന്‍ പോയപ്പോള്‍ കാട്ടില്‍ നിന്ന് കിട്ടി എന്ന കഥയുടെ പിന്നാമ്പുറം അതാവണം. ആയന്‍ തോറ്റോടി അഭയം പ്രാപിച്ച ദേവപ്രതിഷ്ഠ നടത്തിയ നാടാണ് കൊല്ലം ജില്ലയിലെ അയിരൂര്‍. പേരൂരിലെ കൊച്ചുകാവില്‍ ഇപ്പോഴും കണണാടി ക്കല്ല്കൊണ്ടുള്ള പ്രതിഷ്ഠ  നിലനില്‍ക്കുന്നു. പണ്ടത്തെ കാരൈകോട്ടയുടെ ഭാഗമായിരുന്നു കൊല്ലത്തെ  ആയിരൂര്‍. കരുനന്തനടക്കന്റെ കാലത്തായിരുന്നു കാരൈക്കൊട്ട യുദ്ധം .കരുനന്താനടക്കന്റെ ആശ്രിതനായിരുന്നിരിക്കും അയിരൂര്‍ കുടുംബത്തിന്റെ സ്ഥാപകന്‍എന്ന് പ്രൊ.മീരാക്കുട്ടി.ആയരാജാവ് ഉപേക്ഷിച്ച അയ്യന്‍ എന്ന ബാലനെ പാണ്ട്യരാജാവ് പന്തളത്തിന് കൊണ്ടുപോയി വളര്‍ത്തി.യുവരാജാവായി അഭിഷേകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ റാണി വിസമ്മതിച്ചു.ചോളാക്രമണം ഉണ്ടായപ്പോള്‍ എതിരിടാന്‍ അയ്യപ്പന്‍ അയക്കപ്പെട്ടു.ചോളരുടെ കൊടി അടയാളമാണ്പുലി.ഇടമറുകും അത് ശരി വയ്ക്കുന്നു.അതാണ്‌ പുലിപ്പാലിനു വിട്ട കഥയുടെ പിന്നാമ്പുറം. യുദ്ധത്തില്‍ ജയിച്ച ശേഷം അയ്യന്‍ സ്വന്തം നാട്ടിലേക്ക്മടങ്ങി.അപ്പോഴേയ്ക്കും ആയന്‍ രാജ്യം  തിരിച്ചുപിടിച്ചിരുന്നു.അവിടെ അയ്യന്‍ രാജാവായി.പാണ്ട്യന്‍ പിന്നേയും ആക്രമിച്ചപ്പോള്‍ വളര്‍ത്തച്ചനോടു യുദ്ധം ചെയ്യാന്‍ മടിച്ച അയ്യന്‍ രാജഭാരം വേണ്ടെന്നു വച്ചു ബുദ്ധമതം സ്വീകരിച്ചു.ബുദ്ധമതപ്രചാരകനായി നാടുചുറ്റി.
ശബരിമലയിലെ ബുദ്ധക്ഷേത്രം ഉദയാനോ മറവരോ  അല്ലെങ്കില്‍  ബ്രാഹ്മണര്‍ തന്നെയോ നശിപ്പിച്ചപ്പോള്‍ അത് പുനസ്ഥാപിച്ചത് അയ്യപ്പന്‍.
ബ്രാഹ്മണപീഡനത്തിനിരയായ നാടെങ്ങുമുള്ള ബുദ്ധമതാനുയായികള്‍ ഒന്നിച്ചുകൂടി ശബരിമലയിലേക്കു പോയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ശബരിമലതീര്‍ത്ഥാടനം.അമ്പലപ്പുഴയിലും ആലങ്ങാട്ടുമായിരുന്നു അക്കാലത്ത് ബുദ്ധമതാനുയായികള്‍ ഏറെയും.അയ്യന്‍ അയ്യപ്പന്‍ രാജാവായപ്പോള്‍ സ്വീകരിച്ച പേരാണ് വിക്രമാവരഗുണന്‍ എന്നത്‌.റാണി ചേന്നിയാണ് മാളികപ്പുറത്തമ്മ. അയ്യപ്പന്‍ സ്ഥാനത്യാഗം ചെയ്തതോടെ ആയ് വശം കുറ്റിയറ്റുപോയി . 
അക്കാലത്താണ് ശബരിമലയിലെ ബുദ്ധക്ഷേത്രം നശിപ്പിക്കപ്പെടുന്നത്.ഉദയനന്‍ എന്ന കൊള്ളക്കാരനോ മറവരോ ഇനി ബ്രാഹ്മണര്‍ തന്നെയുമോ ആകാം.നാട്ടിലെ ബുദ്ധമതക്കാര്‍ സംഘം ചേര്‍ന്ന് എരുമേലി വഴി ശരണം വിളിച്ച്ശബരിമലയിലേക്ക് നീങ്ങി.അമ്പലപ്പുഴയും             ആലങ്ങാടുമായിരുന്നു പ്രധാന ബുദ്ധമത കേന്ദ്രങ്ങള്‍.അതാണ്‌ അമ്പലപ്പുഴ-ആലങ്ങാട് സംഘ പേട്ട തുള്ളലിന്റെ പിന്നാംപുറം.ശബരിമല പുനപ്രതിഷ്ടാ സമയത്ത് പാണ്ട്യരാജാവ് അയ്യനെ ഉയരാജാവാക്കി അഭിഷേകം     ചെയ്യാന്‍ തയ്യാറാക്കിയ ആടയാഭരണങ്ങള്‍ അണിയിക്കാന്‍ കൊണ്ടുവരുന്നതാണ് തിരുവാഭാരണയാത്ര
                                                            റഫറന്‍സ്
---------------------------------
൧.ഡോ.എം.ജി.എസ്സ്നാരയണന്‍-കേരളക്കരയിലെ ബുദ്ധശിഷ്യന്‍-കേരളചരിത്രത്തിന്റെ ആധാരശിലകള്‍.ലിപി കോഴിക്കോട് ജൂലൈ ൨൦൦൦

൨.പ്രൊഫസ്സര്‍ പി.മീരാക്കുട്ടി-ശബരിമല അയ്യപ്പനും കുഞ്ചനുംഎന്‍.ബി.എസ് ൧൯൮൪ 
൩. ശബരിമല അയ്യപ്പന്‍ ആയി  ഉയര്‍ത്തപ്പെട്ട വിക്രമാദിത്യ വരഗുണന്‍ എന്ന വെള്ളാള രാജാവ്- കമലദളം ജൂണ്‍ ൨൦൧൫                                                                                                                                                                                                                                                                                                                                                                 
൧൯൯൬ ല്‍ പുറത്തിറക്കിയ “എരുമേലിയും പേ ട്ടതുള്ളലും എന്ന പുസ്തകത്തിലൂടെ ശബരിമല അയ്യപ്പന്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് സ്ഥാപിച്ച ഡോ.കാനം അയ്യപ്പന്‍ ആയ് വംശത്തിലെ രാജാവിരുന്ന ജൈനമതം സ്വീകരിച്ച വിക്രമാദിത്യ വരഗുണന്‍ആണെന്ന് സ്ഥാപിക്കുന്നു

വൈക്കം വിജയലക്ഷ്മി

 

“ദൈവത്തിന്റെ സ്വന്തം കുട്ടി “
എന്നാണു ചലച്ചിത്ര സംഗീത സംവിധായകന്‍ എം.വിജയചന്ദ്രന്‍ തന്റെ മാനസ്സപുത്രിയും ഏക ശിഷ്യയും ആയ വിജി-വൈക്കം വിജയലക്ഷ്മി- എന്ന ഗായികയെ വിശേഷിപ്പിക്കുന്നത് (വൈക്കം വിജയലക്ഷ്മി-ജീവിതം സംഗീതം എന്ന ജീവചരിത്രം – രാജേഷ് കെ .എരുമേലി രാജേഷ് ചിരപ്പാടു ,ചിന്ത പബ്ലിക്കേഷന്സ് ൨൦൧൩ ആമുഖം കാണുക )
വിജി എന്ന അസാമാന്യ പ്രതിഭയിലൂടെ തന്നിലെ പിതാവിനെയും ഗുരുവിനെയും വിജി സ്വന്തമാക്കി എന്ന് ജയചന്ദ്രന്‍ .കണ്ണ് കൊണ്ട് കാണാന്‍ കനിയാത്ത കാഴ്ചകള്‍ വിജി ഉള്ക്കന്നു കൊണ്ട് കാണുന്നു .
മൊബൈല്‍ ഫോണിലൂടെ ആയിരുന്നു ഗ്യ്രു ശിഷ്യയെ പാടിപ്പടിപ്പിച്ചത്.
കമലിന്റെ സെല്ലുലോയിടില്‍ കാറ്റേ,കാറ്റേ എന്നാ ഗാനം ജയചന്ദ്രന്‍ വിജിയെ കൊണ്ടാണ് പാടിച്ചത്.അതിനു ദേശീയ –സംസ്ഥാന ബഹുമതികള്‍ കിട്ടി .
ലോകത്തിലെ ഏക ഏക തന്ത്രി വീണ സംഗീതജ്ഞ യാണ് വിജയലക്ഷ്മി .ഗായത്രി വീണ എന്നാ പേര്‍ കിട്ടിയ ആ വീണ രൂപകല്പ്പമന ചെയ്തു നിര്മ്മി ച്ചത് വിജിയും പിതാവും ഒരുമിച്ച് .
ആയിരത്തിലധികം വേദികളില്‍ ആവീണ വായിക്കപ്പെട്ടു കഴിഞ്ഞു .
൧൯൮൧ ല വൈക്കം കുടക്കര ഗ്രാമത്തില്‍ വിജി ജനിച്ചു. പിതാവ് മുരളീധരന്‍ .മാതാവ് വിമല .വിജയദശമി ദിനം ജനിച്ചതിനാല്‍ വിജയലക്ഷ്മി എന്ന പേരിട്ടു .രണ്ടു വയസ്സുമുതല്‍ പാടിത്തുടങ്ങി .
ജന്മന അന്ധ .ആറാം വയസ്സില്‍ (൧൯൮൭)വൈക്കത്ത് ഗാനമേളയ്ക്ക് വന്ന യേശുദാസ്സിനു ദക്ഷിണ കൊടുത്തു ഗുരുവായി വരിച്ചു .
അടുത്ത വര്ഷം വൈക്കം ഉദയനാപുരം ചാത്തന്‍ കുട്ടി ക്ഷേത്രത്തില്‍ അരങ്ങേറ്റം .ഒരു മണിക്കൂര്‍ ശാസ്ത്രീയ സംഗീതം ആറര വയസ്സുള്ളപ്പോള്‍ (൧൯൮൮) ബോംബയിലെ ശന്മുഖാനന്ദ ഹാളില്‍ സംഗീത കച്ചേരി നടത്തി. ൧൯൯൭ –ല സ്കൂള്‍ യുവജനോല്സവത്ത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സമ്മാനം ലഭിച്ചു .
പാട്ട് പാടി മഴ പെയ്യിക്കാനും മഴയെ ഒഴിവാക്കാനും ഭാഗ്യം കിട്ടിയ ഗായിക (പേജ് ൩൨-൩൩ കാണുക ).വിദേശങ്ങളിലും കച്ചേരികള്‍ നടത്തി നിരവധി ശിഷ്യകല്‍