വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്-1926-2009)
=========================================
=========================================
സി.അച്യുതമേനോന് ഒരിക്കല്‍ എഴുതി :’ലോകം ശ്രദ്ധിക്കുന്ന ഒരു ഭാഷാ
പണ്ഡീതന്‍ നമുക്കുണ്ടായിട്ടുണ്ട്. അത് ഡോ.വി.ഐ
സുബ്രഹ്മണ്യമല്ലാതെ മറ്റാരുമല്ല . അദ്ദേഹത്തിന്റെ നിര്‍ഭാഗ്യത്തിനു അദ്ദേഹം
തമിഴനായി ജനിച്ചു പോയി.,പഴയ തിരുവിതാംകൂറിലെ നാഗര്‍കോവിലിനടുത്ത് ഒരു ഗ്രാമത്തില്‍
. എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാനഭാഗം മുഴുവന്‍ തിരുവനന്തപുരത്താണ്
കഴിച്ചു കൂട്ടിയത്.കേരള യൂണിവേര്സിറ്റിയിലെ ഭാഷാ ശാസ്ത്രപ്രൊഫസ്സര്‍ ആയി റിട്ടയര്‍
ചെയ്യുകയും ചെയ്തു .പക്ഷെ കേരളീയര്‍ അദ്ദേഹത്തെ അറിയുകയില്ല .റിട്ടയര്‍ ചെയ്യും
മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്ത് കേരളപാണിയുടെ നാമധേയത്തില്‍ ദ്രാവിഡഭാഷാ പ0നങ്ങല്‍ക്കായി ഒരു
കേന്ദ്രം സ്ഥാപിച്ചു. നമുക്ക് അദ്ദേഹത്തെ വേണ്ടായിരുന്നു എങ്കിലും തമിഴര്‍ക്കു
അദ്ദേഹത്തെ വേണമായിരുനൂ .അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോയി തഞ്ചാവൂര്‍ യുണിവേര്സിട്ടിയുറെ
വൈസ് ചാന്‍സലര്‍ ആക്കി.നാല് വര്‍ഷം ആ സ്ഥാനം വഹിച്ച ശേഷം അദ്ദേ ഹം തിരുവനന്തപുരത്ത്
മടങ്ങി എത്തി ഇഷ്ടഭാജനമായ ദ്രാവിഡഭാഷാ ഗവേഷണത്തെ
വളര്‍ത്തിക്കൊണ്ടു വന്നു. .ഈ സ്ഥാപനം വളരത്തി ക്കൊണ്ടുവരാന്‍ അദ്ദേഹം
ഒറ്റയ്ക്കാണ് പ്രവര്ത്തിച്ചതൂ .കുളിച്ചു നെറ്റിയില്‍ ഒരു ഭസ്മ രേഖയുമായി നമ്മുടെ
മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഡോ.സുബ്രഹ്മണ്യത്തിന്റെ വിനയവും മധുരമായ
പെരുമാറ്റവും നമ്മെ അത്ഭുതപ്പെടുത്തും (കലാകൌമുടി 690/1988) .
വടശ്ശേരി അയ്യം പെരുമാള്‍ സുഭ്രഹ്മന്യം
പഴയതിരുവിതാം കൂറിലെ നാഗര്‍കോവിലിനടുത്തുള്ള വടശ്ശേരിയില്‍ അയ്യംപെരുമാള്‍ പിള്ളയുടെയും കെ.ശിവകാമി എന്നിവരുടെ പുത്രനായി 1926ഫെബ്രുവരി
18 നു ജനിച്ചു.എസ്.എം.ആര്.പി ഹിന്ദു സ്കൂള്‍,വടശ്ശേരി
,സ്കൊട്ട് ക്രിസ്ത്യന്‍ കോളേജ് ,അണ്ണാമല യൂനിവേര്‍സിറ്റി എന്നിവിടങ്ങളില്‍ പ൦നം.
അമേരിക്കയിലെ ഇന്ത്യാന
യൂനിവേര്സിറ്റിയില് നിന്നും നരവംശ ശാസ്ത്രത്ത്തിലും ചരിത്രാത്മിക ഭാഷാശാസ്ത്രത്തിലും അധിഷ്ടിതമായ
ഭാഷാ പ൦നത്തിനു 1957-ല്‍ അദ്ദേഹത്തിനു പി.എച്ച്.ഡി ലഭിച്ചു .തിരുനെല്
വേലി ഹിന്ദ് കോളെജില്‍ തമിഴ് ലക്ചറര്‍ ,തിരുവിതാം കൂര് സര്‍വ്വകലാശാലയില്‍ തമിഴ്
ഭാഷാവിഭാഗം തലവന്‍ ,കേരള സര്‍വ്വകലാശാല ഭാശാവകുപ്പു തലവന്‍ തഞ്ചാവൂര്‍ യൂനിവേര്‍സിറ്റി
വൈസ് ചാന്‍സലര്‍ , ആന്ധ്രയിലെ കുപ്പം ദ്രാവിഡ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ എന്നീ
നിലകളിലെല്ലാം അദ്ദേഹംതിളങ്ങി.
അറുപതു വര്‍ഷക്കാലം അദ്ദേഹം ഭാഷാഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചു.ഭാഷാശാസ്ത്രം,നരവംശശാസ്ത്രം
,പുരാവസ്തു വിജ്ഞാനീയം എന്നിവയില്‍ നിരവധി ഗവേഷണ പടനങ്ങള്‍ക്ക് നേതൃത്വം നല്കി.ഈഴവ-തീയ
ഭാഷാഭേദം ,നായര്‍ ഭാഷാ സര്‍വ്വേ ,അന്ധ ബാധിരര്‍ക്കുള്ള ഭാഷാ ബോധനം എന്നിവ
അദ്ദേഹത്തിന്റെ സംഭാവനകളില്‍ ചിലത് മാത്രം .ഭാഷണവൈകല്യവും അദ്ദേഹം പഠന വിധേയമാക്കി
.ഫോക്ലോര്-ന്യൂറോ-കമ്പ്യൂട്ടെഷന്‍-എത്തനോ ലിം ഗിസ്ടിക്സുകളില്‍ അദ്ദേഹം പഠനം
നടത്തി .ഇന്ടര്നാഷണല് അസോസിയേഷന് ഓഫ്
തമിഴ് റിസേര്‍ച് (IATR) സെക്രട്ടറി ജനറല്‍,
ജേര്‍ണല്‍ ഓഫ് തമിഴ് സ്റ്ടീസ് (JTS) അസ്സോസ്സിയെറ്റ്
എഡിറ്റര്‍ ,ആള് ഇന്ത്യാ ദ്രവീഡിയന്‍
ലിമ്ഗസ്റ്റിക്സ് അസ്സോസ്സിയേഷന്‍ സ്ഥാപക സെക്രട്ടറി ,ഇന്ടര്നാഷണല് സ്കൂള്‍
ഓഫ് ദ്രവീഡിയന്‍ ലിമ്ഗസ്ട്ടികസ് സ്ഥാപക ഡയരക്ടര്‍, ജ്ഞാനപീഠ കമ്മറ്റി അംഗം കേരള
സര്‍വ്വകലാശാലയിലെ ഒരിയന്റ്റ് ഫാക്കല്‍റ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍
അദ്ദേഹം വഹിച്ചു .
6 ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ച പണ്ഡിതന് .ജപ്പാനില്‍
നിന്ന് ഫെലോഷിപ്പ് ,ചെന്നൈ രാമാസുബ്രമണയരാജാ അവാര്‍ഡ് ,വെള്ളാള അരക്കത്തല കാഷ്
അവാര്‍ഡ് ശ്രീലങ്ക തമിഴ് സംഘ അവാര്ട് എന്നിവ അദ്ദേഹത്തെ തേടി വന്നു .കലൈനര്‍
വിരുത് ,തമിഴ് ചെമ്മല്‍ എന്നീ ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചു .
മൂന്നു വാല്യമുള്ള ദ്രവീഡിയന്‍ എന്സ്യ്കലോപീഡിയ, ഈഴവ-തീയ
ദയലക്റ്റ് റിപ്പോര്‍ട്ട് ,നായര്‍ ഡയലക്റ്റ്
റിപ്പോര്‍ട്ട് എന്നിവ അദ്ദേഹത്തിന്റെ സംഭാവനകള്‍ .1977-ല്‍ അദ്ദേഹം
തിരുവനന്തപുരത്ത് മേനംകുളത്ത് സ്ഥാപിച്ച ഇന്ടര്നാഷണല് സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിം
ഗസ്ടിക്സ് എന്ന സ്ഥാപനത്തില്‍ കേരള പാണിനി ,നന്നയ്യ ,തൊല്കാപ്പിയര് ,കേശിരാജാ ,എല്‍.വി.രാമസ്വാമി
അയ്യര്‍, അനന്തരംഗം പിള്ള ,രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ പേരില്‍ ബ്ലോക്കുകളൂണ്ട്.
തമിഴ് ,മലയാളം,ഇംഗ്ലീഷ് ഭാഷകളില്‍ വി സൃഷ്ടിച്ചു
.ഐ.എസ് ഗവേഷണം നടത്തിയിരുന്നു .ഫോക്ലോര് സാഹിത്യം ,സ്ഥലനാമപടനം,നരവംശശാസ്ത്രം ,സാമൂഹികശാസ്ത്രം
,തത്വ ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തി ഭാഷാശാസ്ത്ര ത്തില്‍ അദ്ദേഹം അന്തര്‍
വിജ്ഞാനപരിപ്രേഷ്യം സൃഷ്ടിച്ചു .വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍
അദ്ദേഹം തയ്യാറായില്ല .ദ്രാവിഡം എന്നാ പദം
ഒഴിവാക്കിയാല്‍ സാമ്പത്തിക സഹായം നല്‍കാം എന്ന്
മാനവവിഭവശേഷി മന്ത്രി പറഞ്ഞപ്പോള്‍ എങ്കില്‍ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ
മറുപടി എന്ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന് എഴുതുന്നു .തന്റെ സ്ഥാപനത്തില്‍ “മനോന്മണീയം
മാളിക”യും അദ്ദേഹം സ്ഥാപിച്ചു .തനിക്കു കിട്ടിയ അവാര്‍ഡു തുകകള്‍ സ്ഥാപനത്തിനു നല്കി
.ഇരുപത്തിയാറു ഏക്കറില്‍ പടര്‍ന്നു പന്തലിച്ച സ്ഥാപനം നമുക്കഭിമാനം നല്കുന്നു. 2009 ജൂണ്‍
29-നു അദ്ദേഹം
അന്തരിച്ചു .
അവലംബം
==============
ഭാഷാശാസ്ത്ര രംഗത്തെ കര്‍മ്മയോഗി
:ഡോ.നടുവട്ടം
ഗോപാലകൃഷ്ണന്
(സംസ്കാരമുദ്ര എന്ന ഗ്രന്ഥം )