Saturday 26 September 2015

നീല പത്മനാഭന്‍

തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും സാന്നിധ്യം ഉറപ്പിച്ച നീല പത്മനാഭന്‍ ഒരു പുസ്തകം ഹിന്ദിയിലും എഴുതിയിട്ടുണ്ട്. നീല പത്മനാഭന്‍ പടൈപ്പുളകം എന്ന പേരില്‍ അദ്ദേഹത്തിന്‍റെ സാഹിത്യ പ്രപഞ്ചത്തെ 1128 പേജുള്ള ഒരു വാല്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തലൈമുറകള്‍, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്‍റെ ഏറ്റവും പ്രസിദ്ധമായ നോവലുകള്‍. തലൈമുറകള്‍ ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. താന്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ അടിസ്ഥാനമാക്കി അവിടെ അനന്തപത്മനാഭന്‍ പള്ളി കൊള്ളുന്നു എന്ന അര്‍ത്ഥത്തിലാണ് പള്ളികൊണ്ടപുരം എന്ന ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന നോവല്‍ അദ്ദേഹം എഴുതിയത്. 

നീലപത്മനാഭന്‍ എന്ന മലയാള-തമിഴു നോവലിസ്റ്റ്
സാഹിത്യവാരഫലം പ്രഫ.എം.കൃഷ്ണന്നായരുടെ   പിന്ഗാമി നിരൂപക കോളമിസ്റ്റ് എം.കെ ഹരികുമാര്‍ ഈയിടെ എഴുതി (പ്രസാധകന്‍ മാസിക സെപ്തംബര്‍ 2015 പേജ്  75, അക്ഷരജാലകം –ജീവിതത്തെക്കാള്‍ വലിയ പ്രതിച്ഛായ ശവര്‍മ്മയ്ക്ക് )” മലയാളത്തിലും തമിഴിലും എഴുതി പ്രസിദ്ധനായ നീലപത്മനാഭനെ ഇവിടുത്തെ സാംസ്കാരിക കുലപതികള്‍ വേണ്ടപോലെ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു .എന്നാല്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും .നീലപത്മനാഭന്‍ മലയാളത്തിലെ  ഏറ്റവും കരുത്തുള്ള ,അഗാധമായ ചിന്തകളുള്ള, ഒണിരെഴുത്തുകാരനാണ്. “
പള്ളികൊണ്ടാപുരം ,തലമുറകള്‍ എന്നിവയാണ് നീലയുടെ രണ്ടു അതിപ്രശസ്ത നോവലുകള്‍ .”തലമുറകള്‍” കമലഹാസന്‍ ചലച്ചിത്രമാക്കി.
ഗൌതമന്‍ സംവിധാനം ചെയ്ത ചിത്രം .നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴകത്തിലെ ഇതിഹാസപ്രസിദ്ധമായ കാവേരിപൂമ്പട്ടണത്തില്‍ നിന്ന് രാജകോപം  ഭയന്നു നാടുവിട്ട് ഇരണിയില്‍ എന്ന പ്രദേശത്തെതിയ   വെള്ളാള വര്‍ത്തക കുടുംബത്തിന്റെ രണ്ടു  തലമുറകളുടെ കഥ .1966 ഫെബ്രുവരിയില്‍ ഏഴുമാസം കൊണ്ടെഴുതിയ നോവല്‍ താന്‍ ഒരുവര്‍ഷം
അച്ചടിക്കാനാവാതെ  കൊണ്ട് നടന്ന കഥ നീലപത്മനാഭന്‍ ഇടയ്ക്ക് അയവിറക്കും
ഏഴൂര്‍ ചെട്ടിമാരുടെ  ഇടയിലെ പ്രസിദ്ധനായ മുക്കാണ്ടി ചെട്ടിയാരുടെ മക്കള്‍ ആയിരുന്നു കുനന്കാണി അപ്പൂപ്പനും ഉണ്ണാമലയ്ആച്ചിയും. മുക്കാണ്ടി വലിയ ഭൂഉടമ ആയിരുന്നു. മകനായിരുന്നു ഭരണം .പക്ഷേ അയാള്‍ ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ചിന്ന വീടുകള്‍ സ്ഥാപിക്കും .അതിനിടയില്‍ പാട്ടക്കാരന്‍ പാച്ചുപിള്ളയുടെ മകള്‍ അമ്മുക്കുട്ടിയെ പ്രേമിച്ചു തുടങ്ങി .അമ്മുക്കുട്ടി ഗര്‍ഭിണി ആയി.കാര്യം രഹസ്യമായി സൂക്ഷിച്ചുവെങ്കിലും പിതാവ് അത്  മണത്തറിഞ്ഞു.അയാള്‍ ദുഃഖം സഹിക്കാതെ അന്തരിച്ചു .സ്വത്തില്‍ നല്ല ഭാഗം കുനാന്കാണി കാമുകിയ്ക്ക്‌ നല്‍കി ഭാര്യയെ പോലെ കരുതി ജീവിച്ചു .സമുദായാചാര പ്രകാരം നായര്‍ സ്ത്രീയുമായി വിവാഹം പാടില്ല.മഹാരാജാവ് പെണ്ണ് ചോദിച്ചിട്ട് കൊടുക്കാന്‍ മടിയായിട്ടു കാവെരിപൂമ്പട്ടനത്ത്തില്‍ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിയ കുടുംബ പാരമ്പര്യം .ഒടുവില്‍ അനുജത്തി ഉണ്നാമലൈ ആചിയുടെ നിര്‍ബദ്ധ പ്രകാരം സ്വസമുദായത്തില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളെ.പൊണമി,അണഞ്ചി എന്നിവരെ, വിവാഹം കഴിച്ചു.എന്നാല്‍ അമ്മുക്കുട്ടിയുടെ മക്കളാണ് കുനാന്കാണിയെ  ഉള്ളു തുറന്നു സ്നേഹിച്ചത് .അക്കഥകളാണ്  തലമുറ .”തിരവി”  എന്നകഥാ പാത്രത്തില്‍ ഇഷ്ടം തോന്നിയ തലമുറ സംവിധായകന്‍ ഗൌതമന്‍ തന്റെ മകന്  തിരവി  എന്ന പേരിട്ടു   എന്നത് ചരിത്രം .പദ്മനാഭന്‍ കോളേജില്‍ പടിക്കുന്ന കാലത്ത് താമസ്സിച്ചിരുന്ന തെരുവിലെ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയുടെ ജീവിതമാണ് നോവലിന് പ്രചോദനം എന്ന് പറയുന്നു  നീലപത്മനാഭന്‍ . തമിഴിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നാണ് തലമുറകള്‍ .മലയാളം ,ഇംഗ്ലീഷ് ജര്‍മ്മന്‍ ,റഷ്യന്‍ ഭാഷകളില്‍  മൊഴിമാറ്റം വന്ന നോവല്‍ .പ്രസിദ്ധീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടി .ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ പണയം വച്ചു പ്രസിദ്ധീകരിച്ചത് തിരുനെല്‍ വേലിയില്‍ നിന്നും .ഷണ്മുഖസുന്ദരത്തിന്റെ “നാഗമ്മാള്‍”,ജാനകി രാമന്റെ “മോഹമുള്ള്” എന്നിവയെക്കാള്‍ പ്ര്രസിദ്ധമാണ് തലമുറകള്‍ .പള്ളികൊണ്ടപുരം തിരുവനന്തപുരത്തിന്റെ ഇതിഹാസം .. പക്ഷെ ഏറെ സ്വീകരണം തമിഴ് നാട്ടില്‍ നിന്നായിരുന്നു എന്ന് പറയുന്നു ഈ തിരുവനന്തപുരംകാരന്‍ വൈദ്യൂതി ബോര്‍ഡ് മുന്‍ ഡപ്യൂട്ടി ചീഫ്  എഞ്ചിനീയര്‍. മലയാളികളുടെ പഴഞ്ചൊല്ലുകള്‍ തമിഴര്‍ അറിയുന്നത് ഈ നോവല്‍ വഴി ആയിരുന്നു .ഇംഗ്ലീഷ് ,ഹിന്ദി,മലയാളം, തമിഴ് ഭാഷകള്‍ വഴങ്ങുന്ന  നീല പത്മനാഭന്‍ തിരുവനന്തപുരം പാട്ടുവിളാകം തെരുവില് നീലകണ്ടപിള്ളയുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു .ഭാര്യ ജാനകി അമ്മയുടെയും മകനായി ജനിച്ചു .ഭാര്യ കൃഷ്ണമ്മാള്‍
നാല് മക്കള്‍ 

1 comment:


  1. UP Police Constable Physical Exam Date 2018-19 Uttar Pradesh Police Constable PST/ PET Call Letter/ Hall Ticket 2019 Download Admit Card of UP Police Constable Physical Exam 2019 Check UP Police Constable PST / PET Date UP Constable New Written Exam Date for 2nd shift UP Police Re-Exam Date for 18 19 June Re Exam Paper.All Those candidates who are waiting for the UP Police Admit Card, should be in touch with the website.

    ReplyDelete