സഖാവ് എം.എന്‍ .ഗോവിന്ദന്‍ നായര്‍
പി.എസ്.നടരാജ പിള്ളയോട് ചെയ്തത്, നമ്മോടും......
സ്വാതന്ത്ര്യം കിട്ടിയ ശേഷം നമ്മുടെ സംസ്ഥാനം (ആദ്യം
തിരുക്കൊച്ചി 1947-57. പിന്നെ കേരളം ,1957 മുതല്‍ ) കണ്ട
ഏറ്റവും നല്ല ഭരണാധികാരി (മന്ത്രി) വെള്ളാള കുലത്തില്‍ ജനിച്ച, പി.എസ്.നടരാജ
പെരുമാള്‍ പിള്ള എന്ന പി.എസ്.നടരാജപിള്ള എന്ന “പി .എസ്” (1891-1966)ആയിരുന്നു
എന്നറിയാവുന്നവര്‍ വെള്ളാളരില്‍ തന്നെ വിരളം
ഇതറിയാവുന്ന മറ്റൊരു മന്ത്രി, അന്തരിച്ച ടി.എം
ജേക്കബ്ബ്, കേരളം കണ്ട “ഏറ്റവും നല്ല നിയമസഭാ സാമാജികന്‍”
എന്ന് സി.അച്ചുതമേനോനാല്‍ വിശേഷിപ്പിക്കപ്പെട്ട മന്തി, സാംസ്കാരിക വകുപ്പ്
ഭരിച്ചപ്പോള്‍, ഒരു വെള്ളാളനായ , സാഹിത്യകാരനും ഹജൂര്‍
കച്ചേരിയില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന, പി.സുബ്ബയ്യാപിള്ള (പുനലൂര്‍) യെ
കൊണ്ട് പി.എസ്സിന്റെ വിശദമായ ജീവചരിത്രം, അദ്ദേഹത്തിന്റെ സംഭാവനകള്‍, ഭരണപരിഷ്കാരങ്ങള്‍
എന്നിവ എടുത്തുകാട്ടി, പുസ്തകമാക്കി
പ്രിസിദ്ധീകരിച്ച് റിക്കൊര്ഡാക്കി. പി.എസ് ജന്മശതാബ്ദി വര്‍ഷത്തില്‍ (1991) ആ ജീവചരിത്രം
(പേജ് 186 ,വില 20 രൂപാ മാത്രം
,സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം ) പുറത്തിറങ്ങി .
ആ പുസ്തകത്തിലൂടെ നമുക്കൊരോട്ട പ്രതിക്ഷണം വയ്ക്കാം .
പി.എസ്സിനെ ഒന്ന് മനസ്സിലാക്കാം .
സഖാവ് എം.എന്‍ ഗോവിന്ദന്‍ നായര്‍
അദ്ദേഹത്തോടും കേരളത്തോടും ചെയ്ത ആ വന്‍ ചതി ,
തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിച്ച്, വെള്ളാള
സമുദായ അംഗ സഖ്യ കുറച്ച്, വെള്ളാളരെ ഭരണത്തില്‍ നിന്നകറ്റി , കേരളത്തില്‍ കമ്മ്യൂണിസ്റ്റ്
ഭരണം നടപ്പിലാക്കിയ കഥ മനസ്സിലാക്കാം .
രാഷ്ട്രീയത്തില്‍ പ്രവര്ത്തിച്ചുകൊണ്ട്,
കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച ജനപ്രതിനിധി. പ്രഗല്‍ഭനായ പാര്ലമെന്റെറിയന്‍
,വിദഗ്ദനായ ഭരണതന്ത്രജ്ജന്‍ ,ഭരണഘടനാ ശില്‍പ്പി ,രാഷ്ട്രീയഗവേഷകന്‍, ഭൂപരിഷ്കരണ
ബില്ലുകള്‍ അവതരിപ്പിച്ച സാമൂഹ്യ വിപ്ലവകാരി ,കണ്ണന്‍ ദേവനില്‍ നിന്നും തോട്ടം
ഏറ്റെടുക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി ,സമുദായ സ്നേഹി ഒക്കെ ആയിരുന്നു വായില്‍
വെള്ളിക്കരണ്ടിയുമായി ,ആയിരം ഏക്കറിലെ കൊട്ടാരസമാനമായ ഹാര്വ്വിപുരം ബംഗ്ലാവില്‍
ജനിച്ച, അതിസമ്പന്ന പണ്ഡിതന്റെ ഏക മകനായിട്ടും,
മന്ത്രി ആയപ്പോഴും ഏതാനും സെന്റിലെ തെങ്ങോല
കെട്ടിയ കൊച്ചു പുരയില്‍ കഴിഞ്ഞ നൂറുശതമാനം
ജനകീയനായ മന്ത്രി. അഴിമതി പുരളാത്ത കൈകളുണ്ടായിരുന്ന നമ്മുടെ ധനമന്ത്രി.
ദാരിദ്ര്യത്തില്‍ കഴിഞ്ഞ തിരുക്കൊച്ചി
ധനകാര്യമന്ത്രി
മനോന്മാണീയം സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ പി.എസ്
നടരാജ പെരുമാള്‍ പിള്ള ജനിച്ചത് 1891 മാര്‍ച്ച്
10-ന്,പന്ത്രണ്ടില്‍ വ്യാഴം നില്‍ക്കുമ്പോഴുള്ള ജനനം എന്നത് പിതാവിനും
അടുത്ത സുഹൃത്തായിരുന്ന കൊട്ടാരം ജ്യോത്സന്‍ എസ്.താണൂപിള്ളയും അന്നേ മനസ്സിലാക്കി .ഇത്രയെല്ലാം
കരുതിവച്ചാലും അതൊന്നും അനുഭവിക്കാന്‍ യോഗം കിട്ടില്ല .ദാരിദ്ര്യത്തില്‍
കഴിയേണ്ടിവരും .മനോന്മാനീയത്ത്തിന്റെ ദുഃഖം മനസ്സിലാക്കിയ മഹാരാജാവ് ജനിച്ച മാസം
മുതല്‍ നടരാജന് ഇരുപതു രൂപാ വീതം അലവന്‍സ് നല്‍കാന്‍ ഉത്തരവിറക്കി തിരുവിതാം
കൂറിലെ ചില പുരാതന രാജാക്കള്‍ എന്നാ ചരിത്ര പ്രബന്ധത്തിന് ബ്രിട്ടീഷ് രാജ്ഞി നല്‍കിയ
സമ്മാനത്തുക പത്മനാഭ ക്ഷേത്ര ഫണ്ടില്‍
നിക്ഷേപിച്ചതിനു കിട്ടിയ പലിശ ആയിരുന്നു ഇത് എന്ന് ചിലര്‍ പറയുന്നു.കുമാരപുരത്തെ
കഞ്ഞിപ്പുരയില്‍ നിന്നും ദിവസവും കഞ്ഞി കുടിക്കാനും അനുവാദം കിട്ടി എന്ന് ഡോ.ശശി ഭൂഷന്‍.എന്തായിലും
പിതാവ് സമ്പാദിച്ച ആയിരം ഏക്കറിലെ ഹാര്വ്വി ബംഗ്ലാവില്‍ അധികകാലം താമസിക്കാന്‍
നടരാജന് കഴിഞ്ഞില്ല .ആറാം വയസ്സില്‍ പിതാവ് മരണമടഞ്ഞു . ശിവകാമി അമ്മ മകനുമൊത്ത്
ആലപ്പുഴയിലേക്ക് താമസം മാറ്റി .പേരൂര്‍ക്കടയിലെ വസ്തുവഹകള്‍ മാതുലന്മാര്‍
നോക്കിപ്പോന്നു .
മെട്രിക്കൂലെഷന് ശേഷം ഇംഗ്ലണ്ടില്‍ പോയി ബാര്‍
അറ്റ് ലോയ്ക്ക് പഠിക്കുക എന്നതായിരുന്നു നടരാജന്റെ ആഗ്രഹം .എന്നാല്‍ അതിനായി പോയ മകന്‍ മദിരാശിയിലെത്തിയ
പ്പോള്‍ മാതാവ് തിരികെ വിളിച്ചു .
പിന്നീട് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍
നിന്നും പുസ്തകങ്ങള്‍ എടുത്ത് നടരാജപിള്ള സ്വയം പടിച്ചു.പേരൂര്‍ക്കടയില്‍
സുന്ദരവിലാസം എന്ന സ്കൂള്‍ തുടങ്ങി(1908) .പട്ടം താണൂപിള്ള ഈ സ്കൂളില്‍ ഒന്നാം സാര്‍ ആയിരുന്നു .വഞ്ചികേസരി എന്ന തമിഴ്
പത്രവും പോപ്പുലര്‍ ഒപ്പീനിയന്‍ എന്നൊരു ഇംഗ്ലീഷ് പത്രവും തുടങ്ങി .നഷ്ടമായപ്പോള്‍
ഇംഗ്ലീഷ് പത്രം സുഹൃത്ത് തോമസ് മുതലാളിക്ക് കൊടുത്തു .അതാണ് മലബാര്‍ മെയില്‍ .
No comments:
Post a Comment