Saturday, 26 September 2015

നീല പത്മനാഭന്‍

തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും സാന്നിധ്യം ഉറപ്പിച്ച നീല പത്മനാഭന്‍ ഒരു പുസ്തകം ഹിന്ദിയിലും എഴുതിയിട്ടുണ്ട്. നീല പത്മനാഭന്‍ പടൈപ്പുളകം എന്ന പേരില്‍ അദ്ദേഹത്തിന്‍റെ സാഹിത്യ പ്രപഞ്ചത്തെ 1128 പേജുള്ള ഒരു വാല്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തലൈമുറകള്‍, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്‍റെ ഏറ്റവും പ്രസിദ്ധമായ നോവലുകള്‍. തലൈമുറകള്‍ ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. താന്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ അടിസ്ഥാനമാക്കി അവിടെ അനന്തപത്മനാഭന്‍ പള്ളി കൊള്ളുന്നു എന്ന അര്‍ത്ഥത്തിലാണ് പള്ളികൊണ്ടപുരം എന്ന ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന നോവല്‍ അദ്ദേഹം എഴുതിയത്. 

നീലപത്മനാഭന്‍ എന്ന മലയാള-തമിഴു നോവലിസ്റ്റ്
സാഹിത്യവാരഫലം പ്രഫ.എം.കൃഷ്ണന്നായരുടെ   പിന്ഗാമി നിരൂപക കോളമിസ്റ്റ് എം.കെ ഹരികുമാര്‍ ഈയിടെ എഴുതി (പ്രസാധകന്‍ മാസിക സെപ്തംബര്‍ 2015 പേജ്  75, അക്ഷരജാലകം –ജീവിതത്തെക്കാള്‍ വലിയ പ്രതിച്ഛായ ശവര്‍മ്മയ്ക്ക് )” മലയാളത്തിലും തമിഴിലും എഴുതി പ്രസിദ്ധനായ നീലപത്മനാഭനെ ഇവിടുത്തെ സാംസ്കാരിക കുലപതികള്‍ വേണ്ടപോലെ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു .എന്നാല്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും .നീലപത്മനാഭന്‍ മലയാളത്തിലെ  ഏറ്റവും കരുത്തുള്ള ,അഗാധമായ ചിന്തകളുള്ള, ഒണിരെഴുത്തുകാരനാണ്. “
പള്ളികൊണ്ടാപുരം ,തലമുറകള്‍ എന്നിവയാണ് നീലയുടെ രണ്ടു അതിപ്രശസ്ത നോവലുകള്‍ .”തലമുറകള്‍” കമലഹാസന്‍ ചലച്ചിത്രമാക്കി.
ഗൌതമന്‍ സംവിധാനം ചെയ്ത ചിത്രം .നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴകത്തിലെ ഇതിഹാസപ്രസിദ്ധമായ കാവേരിപൂമ്പട്ടണത്തില്‍ നിന്ന് രാജകോപം  ഭയന്നു നാടുവിട്ട് ഇരണിയില്‍ എന്ന പ്രദേശത്തെതിയ   വെള്ളാള വര്‍ത്തക കുടുംബത്തിന്റെ രണ്ടു  തലമുറകളുടെ കഥ .1966 ഫെബ്രുവരിയില്‍ ഏഴുമാസം കൊണ്ടെഴുതിയ നോവല്‍ താന്‍ ഒരുവര്‍ഷം
അച്ചടിക്കാനാവാതെ  കൊണ്ട് നടന്ന കഥ നീലപത്മനാഭന്‍ ഇടയ്ക്ക് അയവിറക്കും
ഏഴൂര്‍ ചെട്ടിമാരുടെ  ഇടയിലെ പ്രസിദ്ധനായ മുക്കാണ്ടി ചെട്ടിയാരുടെ മക്കള്‍ ആയിരുന്നു കുനന്കാണി അപ്പൂപ്പനും ഉണ്ണാമലയ്ആച്ചിയും. മുക്കാണ്ടി വലിയ ഭൂഉടമ ആയിരുന്നു. മകനായിരുന്നു ഭരണം .പക്ഷേ അയാള്‍ ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ചിന്ന വീടുകള്‍ സ്ഥാപിക്കും .അതിനിടയില്‍ പാട്ടക്കാരന്‍ പാച്ചുപിള്ളയുടെ മകള്‍ അമ്മുക്കുട്ടിയെ പ്രേമിച്ചു തുടങ്ങി .അമ്മുക്കുട്ടി ഗര്‍ഭിണി ആയി.കാര്യം രഹസ്യമായി സൂക്ഷിച്ചുവെങ്കിലും പിതാവ് അത്  മണത്തറിഞ്ഞു.അയാള്‍ ദുഃഖം സഹിക്കാതെ അന്തരിച്ചു .സ്വത്തില്‍ നല്ല ഭാഗം കുനാന്കാണി കാമുകിയ്ക്ക്‌ നല്‍കി ഭാര്യയെ പോലെ കരുതി ജീവിച്ചു .സമുദായാചാര പ്രകാരം നായര്‍ സ്ത്രീയുമായി വിവാഹം പാടില്ല.മഹാരാജാവ് പെണ്ണ് ചോദിച്ചിട്ട് കൊടുക്കാന്‍ മടിയായിട്ടു കാവെരിപൂമ്പട്ടനത്ത്തില്‍ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിയ കുടുംബ പാരമ്പര്യം .ഒടുവില്‍ അനുജത്തി ഉണ്നാമലൈ ആചിയുടെ നിര്‍ബദ്ധ പ്രകാരം സ്വസമുദായത്തില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളെ.പൊണമി,അണഞ്ചി എന്നിവരെ, വിവാഹം കഴിച്ചു.എന്നാല്‍ അമ്മുക്കുട്ടിയുടെ മക്കളാണ് കുനാന്കാണിയെ  ഉള്ളു തുറന്നു സ്നേഹിച്ചത് .അക്കഥകളാണ്  തലമുറ .”തിരവി”  എന്നകഥാ പാത്രത്തില്‍ ഇഷ്ടം തോന്നിയ തലമുറ സംവിധായകന്‍ ഗൌതമന്‍ തന്റെ മകന്  തിരവി  എന്ന പേരിട്ടു   എന്നത് ചരിത്രം .പദ്മനാഭന്‍ കോളേജില്‍ പടിക്കുന്ന കാലത്ത് താമസ്സിച്ചിരുന്ന തെരുവിലെ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയുടെ ജീവിതമാണ് നോവലിന് പ്രചോദനം എന്ന് പറയുന്നു  നീലപത്മനാഭന്‍ . തമിഴിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നാണ് തലമുറകള്‍ .മലയാളം ,ഇംഗ്ലീഷ് ജര്‍മ്മന്‍ ,റഷ്യന്‍ ഭാഷകളില്‍  മൊഴിമാറ്റം വന്ന നോവല്‍ .പ്രസിദ്ധീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടി .ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ പണയം വച്ചു പ്രസിദ്ധീകരിച്ചത് തിരുനെല്‍ വേലിയില്‍ നിന്നും .ഷണ്മുഖസുന്ദരത്തിന്റെ “നാഗമ്മാള്‍”,ജാനകി രാമന്റെ “മോഹമുള്ള്” എന്നിവയെക്കാള്‍ പ്ര്രസിദ്ധമാണ് തലമുറകള്‍ .പള്ളികൊണ്ടപുരം തിരുവനന്തപുരത്തിന്റെ ഇതിഹാസം .. പക്ഷെ ഏറെ സ്വീകരണം തമിഴ് നാട്ടില്‍ നിന്നായിരുന്നു എന്ന് പറയുന്നു ഈ തിരുവനന്തപുരംകാരന്‍ വൈദ്യൂതി ബോര്‍ഡ് മുന്‍ ഡപ്യൂട്ടി ചീഫ്  എഞ്ചിനീയര്‍. മലയാളികളുടെ പഴഞ്ചൊല്ലുകള്‍ തമിഴര്‍ അറിയുന്നത് ഈ നോവല്‍ വഴി ആയിരുന്നു .ഇംഗ്ലീഷ് ,ഹിന്ദി,മലയാളം, തമിഴ് ഭാഷകള്‍ വഴങ്ങുന്ന  നീല പത്മനാഭന്‍ തിരുവനന്തപുരം പാട്ടുവിളാകം തെരുവില് നീലകണ്ടപിള്ളയുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു .ഭാര്യ ജാനകി അമ്മയുടെയും മകനായി ജനിച്ചു .ഭാര്യ കൃഷ്ണമ്മാള്‍
നാല് മക്കള്‍ 

സൂര്യ കൃഷ്ണ മൂര്‍ത്തി

Friday, 25 September 2015

വൈക്കം പത്മനാഭപിള്ള(1767-1809)

ശ്രീ പത്മനാഭന്റെ നിധി കാത്ത വൈക്കം പത്മനാഭപിള്ള(1767-1809)

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധിയെ കുറിച്ചു അഭിമാനം കൊള്ളാത്ത മലയാളികൾ കാണില്ല.
മൈസ്സൂർ കടുവാ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താം തിരുവിതാം ആക്രമിച്ചു അനന്തപുരിയിലെത്തി
ശ്രീപത്മനാഭ ക്ഷേത്രത്തിലെ കൊടിമരത്തിൽ തന്റെ കുതിരയെ കെട്ടുമെന്നും നിധി മുഴുവൻ കൊള്ളചെയ്യുമെന്നും
വീമ്പടിച്ചു.നടക്കുകയില്ല എന്നു മച്ചാട്ട് ഇളയത് എന്ന ജ്യോതിഷി.ഫലം അറിയുമ വരെ ഇളയതിനെ ടിപ്പു
തുറുങ്കിൽ അടച്ചു.രണ്ടു തവണ ടീപൂ സുൽത്താൻ പർശ്രമിച്ചു.രണ്ടു തവ്വണയും അതിനെ തടഞ്ഞത് വൈക്കം
പത്മനാഭപിള്ള എന്ന തിരുവിതാം കൂർ സൈന്യാധിപൻ,
ആ ചരിത്രം നമുക്കൊന്നു വായിക്കാം
നെടുംകോട്ട
1750 കാലഘട്ടത്തിൽ കേരളം മഹാരാവിന്റെ ഭരണമുള്ള തിരുവിതാം കൂർ
രാജാവിന്റെ ഭരണത്തിലുള്ള കൊച്ചി,സാമൂതിരി ഭരണത്തിലുള്ള മലബാർ
എന്നിങ്ങനെ മൂന്നു നാട്ടുരാജ്യങ്ങൾ ആയിരുന്നു.കന്യാകുമാരി മുതല് അരൂക്കുറ്റി
വരെ തിരുവിതാം കൂർ.ഇപ്പോഴത്തെ എറണാകുളം തൃശ്ശൂർ ജില്ലകൾ കൊച്ചി.
പാലക്കാടും കാസർഗോഡും മലബാർ.
ഡച്ചുകാരും പോർട്ടുഗീസ്കാരും ബ്രിട്ടീഷുകാരും മൈസ്സൂറിലെ ഹൈദർ,ടിപ്പു
എന്നീ സുൽത്താന്മാരും ആർക്കോട്ട് നവാബ്,തുടങ്ങിയവർക്കെല്ലാം കുരുമുളകിന്റെ
നാടായ തിരുവിതാം കൂറിനേയും കൊച്ചിയേയും മലബാറിനേയും അധീനതയിലാക്കണമെന്ന
മോഹമുണ്ടായി.1741 ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ ഡച്ചു കാരെ തോൽപ്പിച്ചു
ചരിത്രം സൃഷ്ടിച്ചു.ഡച്ചു കമാൻഡർ ഡിലനായി പിന്നീട് തിരുവിതാം കൂറിന്റെ സൈന്യാധിപനായി.
ഡിലനായിയുടെ മേൽനോട്ടത്തിൽ തിരുവിതാംകൂറിനെശത്രുക്കളിൽ നിന്നു രക്ഷിക്കാൻ വടക്കൻ അതിർത്തിയിൽ
നെടുംകോട്ട പണിതുയർത്തി.അഴീക്കോട്ടെ കൃഷ്ണൻ കോട്ട മുതൽ ആനമല വരെ നീണ്ട ഈ കോട്ട ചേറ്റുവാ,
ചാലക്കുടി,മുല്ലൂർക്കര,ഏനമനയ്ക്കൽ.കാരിക്കോട് വഴി ആനമലയിൽ എത്തി.48 കിലോമീറ്റർ നീളം.20 അടി വീതി.
12 അടി പൊക്കം.ചെളിയും മണ്ണും ഉപയോഗിച്ചായിരുന്നു നിർമ്മിതി.ഇടയ്ക്കിടെ വെട്ടുകല്ലും കരിങ്കല്ലും ഉൾപ്പെടുത്തി
യിരുന്നു.രഹസ്യ അറകളിൽ വെടിമരുന്നു ശേഖരിച്ചിരുന്നു.പട്ടാളക്കാർക്ക് ഒളിച്ചിരുന്നു രംഗനിരീക്ഷണം നടത്താനുള്ള
രഹസ്യ അറകളുമുണ്ടായിരുന്നു,
കോട്ടയുടെ വടക്കുവശത്തായ് 20 അടി വീതിയിലും 16അടി താഴ്ചയിലും നെടുനീളെ കിടങ്ങും നിർമ്മിക്കപ്പെട്ടു.അതു
നിറയെ വിഷമുള്ളകളുള്ള ചെടികളും വിഷ്പാമ്പുകളും ഉണ്ടായിരുന്നു.മുകളിലോട്ടു മുന നിൽക്കുന്നകുന്തങ്ങളും
കിടങ്ങുകളിൽ കുഴിച്ചു നിർത്തിയിരുന്നു.കോട്ടയുടെ തെക്കു ഭാഗം നെടുനീളത്തിൽ ഗതാഗതത്തിനായി നല്ല റോഡും
നിർമ്മിച്ചിരുന്നു.പട്ടാളക്കാർക്കു യുദ്ധസാമഗ്രികളുമായി സഞ്ചരിക്കാനായിരുന്നു ഈ റോഡ്.
കോട്ടയുടെ ഒരു ഭാഗം കൊച്ചി രാജ്യത്തിൽ പെട്ടിരുന്നു.
കോട്ടമുറി
ഇപ്പോഴത്തെ കേരളത്തിന്റെ ഭൂരിഭാഗം വടക്കൻ പ്രദേശങ്ങളുടേയും അധിപനായിരുന്ന സാമൂതിരിക്ക്
കൊച്ചി രാജാക്കൻ‌മാരുമായിട്ട് നീണ്ട നാളത്തെ ശത്രുത നിലനിന്നിരുന്നു. കൊച്ചിയിലെ രാജവംശത്തിന്റെ
സ്വരൂപം ആയിരുന്ന പെരുമ്പടപ്പു പ്രദേശം സാമൂതിരി കീഴടക്കിയിരുന്നു. സാമൂതിരിയുടെ ശക്തിയും
പ്രതാപവും വർദ്ധിച്ചപ്പോൾ, സാമൂതിരി കൊച്ചിക്കും തിരുവിതാംകൂറിനും ഭീഷണീയായിത്തീർന്നു കൂടാതെ
കൊച്ചി രാജ്യത്തിനു നേരെ നിരന്തരമായ ആക്രമണങ്ങളും തുടങ്ങി. മൈസൂർ സുൽത്താനായിരുന്ന ഹൈദർ
അലിയും തിരുവിതാംകൂർ ലക്ഷ്യമിട്ടുതുടങ്ങി. ഈ അവസരത്തിലാണ് തിരുവിതാംകൂർ മഹാരാജാവായിരുന്ന
ധർമ്മരാജ കാർത്തിക തിരുന്നാളും കൊച്ചി മഹാരാജാവും കൂടി ആലോചിച്ച് ഒരു വൻ മതിൽ പണിയാൻ തിരുമാനിച്ചത്.
പിന്നീട് സാമൂതിരിയുടെ രാജ്യം മൈസൂരിലെ സൈന്യാധിപനായിരുന്ന ഹൈദരാലി പിടിച്ചടക്കുകയും,കൊച്ചിയും
തിരുവിതാംകൂറിനേയും ഒറ്റയടിക്കു കൈയടക്കാൻ ശ്രമിച്ച ഹൈദരാലിയുടെ മകൻ ടിപ്പുസുൽത്താന് തടയായതു
ഈ വൻ മതിലാണ്. 1789-ൽ ടിപ്പു സുൽത്താൻ ‍കൊച്ചിയെ ആക്രമിക്കുന്നതിനായി പുറപ്പെട്ട വഴിയിൽ പ്രധാന
തടസ്സമായിരുന്നത് ചാലക്കുടിക്കടുത്തുള്ള ഈ നെടുങ്കോട്ടയാണ്. ചാലക്കുടിയിലെ മുരിങ്ങൂരിലെ കോട്ടമുറി എന്ന
സ്ഥലത്ത വച്ച് നെടുങ്കോട്ടയുടെ മേൽ 1790 മാർച്ച 2 നു ആക്രമണം തുടങ്ങി ഏപ്രിൽ 21-നാണ് വിജയം കൈവരിച്ചത്.
ഈ സ്ഥലം പിന്നീട് കോട്ടമുറി എന്നറിയപ്പെട്ടു.
ഭൂതത്താൻ അണക്കെട്ട്
1790 ഏപ്രിൽ 15ന് കൂടുതൽ സേനാബലത്തോടു കൂടി പീരങ്കികളും മറ്റും ഉപയോഗിച്ച് ടിപ്പു
ഉഗ്രമായ ആക്രമണം അഴിച്ചു വിട്ടു. തിരുവിതാംകൂർ സൈന്യം തകർന്നു തരിപ്പണമായി. കിടങ്ങു
നികത്തി കോട്ടക്കകത്തേയ്ക്ക് പ്രവേശിച്ചു. ആറു ദിവസം കോണ്ട് ഒരു കിലോമീറ്ററോളം ദൂരത്തിൽ
നെടുങ്കോട്ടയുടെ ഭാഗം ഇടിച്ചു നിരത്തി. കൊടുങ്ങല്ലൂർക്ക് പിന്തിരിഞ്ഞോടിയ തിരുവിതാംകൂർ സൈന്യത്തെ
പിന്തുടർന്ന് മേയ് 7 കൊടുങ്ങല്ലൂർ കോട്ടയിലും എത്തി. ഒന്നിനു പിറകേ ഒന്നായി മറ്റു അനുബന്ധ കോട്ടകളും പിടിച്ചടക്കി.
എന്നാൽ തിരുവിതാംകൂർ ആക്രമിക്കാൻ പദ്ധതിയിട്ട് ആലുവാ മണൽപ്പുറത്തു വിശ്രമിക്കുമ്പോൾ ഒളിപ്പോരു
നടത്താൻ വൈക്കം പത്മനാഭപിള്ളതീരുമാനിച്ചു. ആലുവായ്ക്കു 30 കിലോമീറ്റർകിഴക്കായി കോതമങ്ങലത്തിനടുത്തുള്ള
ഭൂതത്താൻ കെട്ട് എന്ന അണക്കെട്ട്രാത്രിയിൽ പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ പൊട്ടിച്ചു വിട്ടു.മണൽപ്പുറത്ത്
ഉറങ്ങിക്കിടന്ന ടിപ്പുവിന്റെഭടയാളികൾ
അവിചാരിതമായുണ്ടായ വെള്ളപ്പൊക്കത്തിലൊലിച്ചു പോയി.
.

Thursday, 24 September 2015

ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍(1814-1909)

അടിമത്തത്തില്‍ ആണ്ടു കിടന്നിരുന്ന ഭാരതീയരില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആത്മീയ ഉണര്‍വുണ്ടാക്കിയനവോത്ഥാന നായകരില്‍ രാജറാം മോഹന്‍ റോയി(൧൭൪൪-൧൮൩൨,) ദയാനന്ദ സരസ്വതി(1824-1883), ശ്രീരാമ പരമഹംസര്‍ (1832-1886), രാമലിംഗര്‍ (1823-1883) എന്നിവരോടൊപ്പം എടുത്തു കാട്ടേണ്ട നാമമാണു ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികളുടേയും. ആത്മീയതക്കും ഭൌതീകതക്കും തുല്യ പ്രാധാന്യം നല്‍കി,ജാതി മത വര്‍ഗ്ഗ വര്‍ണ്ണലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങി ചെല്ലുകയും താഴ്ന്ന വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ബ്രാഹ്മണരോടും ഉന്നതകുല ജാതനായ തന്നോടും ഒപ്പം തുല്യസ്ഥാനം നല്‍കുകയും ചെയ്ത യോഗിവര്യനായിരുന്നു ശിവരാജയോഗി തൈക്കാടു അയ്യാ സ്വാമികള്‍.140 വര്‍ഷം മുന്‍പു(1875)തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയ സദ്യക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയ സമുദായത്തില്‍ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തി ഭോജനം" ലോകത്തില്‍ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാ സാമികളായിരുന്നു. സവര്‍ണ്ണര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയന്‍"," മ്ലേഛന്‍"എന്നെല്ലാം വിളിച്ചു. "ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍ഒരേ ഒരു ജാതി താന്‍,ഒരേ ഒരു കടവുള്‍ താന്‍" എന്നായിരുന്നു അയ്യാ സ്വാമികളുടെ മറുപടി.


അയ്യാ ജീവചരിത്രം

നവോത്ഥന കാലഘട്ടത്തില്‍ കേരളം കണ്ട ആദ്യത്തെ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍.മലബാറിലെ കവളപ്പാറയില്‍ നിന്നും തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്‌ ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ മുത്തുകുമാരന്‍റെയും കൊല്ലംകാരി ശൈവ വെള്ളാള കുലജാതയായ രുഗ്മിണിയമ്മാളിന്‍റെയും മകനായി 1814 ലെ അശ്വതി നക്ഷത്രത്തില്‍ ജാതനായ സുബ്ബയ്യനാണ്‌ പില്‍ക്കാലത്ത്‌ ശിവരാജയോഗി അയ്യാ സ്വാമികളായി തീര്‍ന്നത്‌.
ശിശുവിന്‍റെ ഗ്രഹനില കണ്ട ജ്യോത്സര്‍, ജാതകന്‍ശങ്കരാചാര്യരെപ്പോലെ ശിഷ്യപരമ്പര സ്ഥാപിക്കുമെന്നും ഭരണാധികാരികള്‍ ശിഷ്യരായുണ്ടാകുമെന്നും പ്രവചിച്ചു. ബാലനു 12 വയസ്സുള്ളപ്പോല്‍ സച്ചിദാനന്ദ ഗുരു,ചിട്ടി പരദേശി എന്നെ അവധൂതര്‍ വീട്ടിലെത്തി സുബ്ബയ്യന്‍റെ കാതില്‍ ഒരു മന്ത്രമോതിനാലു വര്‍ഷം കഴിഞ്ഞു വീണ്ടുമെത്തുമെന്നു
പറഞ്ഞിട്ടു പോയി. 4 വര്‍ഷം കഴിഞ്ഞെത്തിയ അവര്‍ സുബ്ബയ്യനുമായി ബര്‍മ്മ ,സിംഗപ്പൂര്‍,പെനാംഗ്‌ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിച്ചു.ഇരുപതാമത്തെ വയസ്സില്‍ നാട്ടില്‍ തിരിച്ചെത്തി.കുറച്ചുകാലം കഴിഞ്ഞു ഗൃഹസ്ഥാശ്രമിയാകണമെന്നും ദിവസേന രണ്ടുനേരവും ശിവപൂജ ചെയ്യണമെന്നും ഉപദേശിച്ചിട്ട്‌ അവധൂതര്‍ മടങ്ങിപ്പോയി.
പിതാവ്‌ ഹൃഷികേശന്‍ തനിക്കു നല്‍കിയ രസവാദനിര്‍മ്മിതമായസുബ്രഹ്മണ്യവിഗ്രഹം സുബ്ബയ്യനു നല്‍കി പൂജ ചെയ്തുകൊള്ളുവന്‍ നിര്‍ദ്ദേശ്ശിച്ചിട്ട്‌ മുത്തുകുമാരന്‍ കാശിയിലേക്കു തീര്‍ത്ഥാടനത്തിനു പോയി.സുബ്ബയ്യന്‍ കൊടുങ്ങല്ലൂരും വില്ലിപുരത്തും പോയി ഭജനമിരുന്നു.



സുബ്ബയ്യന്‍റെ ഒരു മാതുലന്‍ ഓതുവാര്‍ ചിദംബരം പിള്ളതിരുവനന്തപുരം രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു.സ്വാതി തിരുനാള്‍ മഹാരാജാവ് സുബ്ബയ്യനെ ഗുരുവായി വരിച്ചു.

ജയിലില്‍ കിടന്നിരുന്ന മുത്തുകുമരന്‍ എന്ന വൈകുണ്‌ഠ സന്യാസിയെഅയ്യാവിന്‍റെ ആവശ്യപ്രകാരം സ്വാതിതിരുനാള്‍ മോചിപ്പിച്ചു. അയ്യാ ശിഷ്യനായിതീര്‍ന്ന "അയ്യാ" വൈകുണ്‌ഠന്‍ അതോടെ ശിവഭക്തനായിമാറി.തൈക്കാട്‌ വഴിയമ്പലത്തിനു സമീപം ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍അയ്യാ ചൊല്ലിയതാണ് "ഉജ്ജൈന്‍ മഹാകാളിപഞ്ചരത്ന സ്തോത്രം".

മദ്രാസില്‍ നിന്നും 30 മെയില്‍ അകലെയുള്ള പൊന്നേരി ഗ്രാമത്തിലെ കമലമ്മാളെന്ന ശൈവ വെള്ളാള യുവതിയെ അയ്യാ വിവാഹം കഴിച്ചു. താമസ്സിയാതെ മലബാറില്‍ കോഴിക്കോട്ട്‌ മിലിട്ടറി സപ്പൈ്ളസ്‌ വകുപ്പില്‍ സെക്രട്ടറിയായി ജോലി കിട്ടി. സീനിയര്‍ ഓഫീസ്സറായിരുന്നമഗ്രിഗര്‍ സായിപ്പ്‌ അയ്യാവിന്‍റെ ശിഷ്യനാകയും അദ്ദേഹത്തില്‍ നിന്നും തമിഴ്‌ ഭാഷ പഠിക്കയും ചെയ്തു.

മഗ്രിഗര്‍ മലബാര്‍ കളക്ടര്‍ ആയപ്പോഴും തിരുവനന്തപുരത്ത്‌ റസിഡന്‍ഡ്‌ ആയപ്പോഴുംഅയ്യാ അദ്ദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്ത്‌അയ്യാ തൈക്കാട്‌ റസിഡന്‍സി മാനേജരായി നിയമിക്കപ്പെട്ടു. തുടര്‍ന്നദ്ദേഹം"തൈക്കാട്ട്‌ അയ്യാ" എന്നറിയപ്പെട്ടു.

ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു.ഇദ്ദേഹത്തിന്‌ ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍
ശിഷ്യരായുണ്ടായിരുന്നു. തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളില്‍ "പന്തിഭോജനം"
നടത്തി വന്നതില്‍ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ് തന്നെ ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍ ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോ വര്‍ണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന എല്ലാ ചൂഷണങ്ങളേയും അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത് സവര്‍ണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു. എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ എതിര്‍ക്കാനാര്‍ക്കും കഴിഞ്ഞില്ല.

അയ്യാസ്വാമിയെ മേല്‍ജാതിക്കാര്‍ "പറയന്‍,പാണ്ടിപ്പറയന്‍" എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതില്‍ വിഷമം തോന്നിയ മൂത്ത പുത്രന്‍ ലോകനാഥപണിക്കര്‍ വിമര്‍ശിച്ചവരുടെ പേരില്‍ കേസ്സു കോടുക്കുകയും മദ്രാസ്സില്‍ നിന്നും ചെമ്പുപട്ടയം ഹാജരാക്കി തെളിവു നല്‍കി കോടതിയില്‍ നിന്നു "വെള്ളാളര്‍"എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിര്‍ത്ത ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പല്‍ പോലും ഇന്നവശേഷിക്കുന്നില്ല.



"ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ ഒരു കടവുള്‍ താന്‍" എന്നു ശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെ വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.അദ്ദേഹം തന്‍റെ സിദ്ധാന്തം ശിഷ്യരില്‍ കൂടിയും ലോകത്തെ പഠിപ്പിച്ചു.ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം" ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി പടപൊരുതി.കുളത്തൂര്‍ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം ചെയ്തു. മേല്‍ജാതിക്കാരില്‍ നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടും അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍ ലോകരെ പഠിപ്പിച്ചു. പുലയ മഹാസഭയുടെ സംഘാടകനായ ശ്രീ വെങ്ങാലൂര്‍ അയ്യങ്കാളിയുംതൈക്കാട്ടെത്തി തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.1960 ല്‍ പുറത്തിറക്കിയ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികള്‍" എന്ന ഗ്രന്ഥത്തിലെ114-15 പേജുകള്‍. 1997 ലിറങ്ങിറങ്ങിയ അടുത്ത പതിപ്പില്‍ ഈ അദ്ധ്യായം കാണുന്നില്ല.
അയ്യാസ്വാമികളുടെ പ്രവചങ്ങള്‍
ആയിരത്തി എണ്‍പത്തിനാല്‌ മിഥുനമാസത്തിലെ അവസാനചൊവ്വാഴ്ച (1909 ജൂലൈ 13) പതിവു പോലെ ശ്രീമൂലം തിരുനാളിനെ മുഖം കാണിക്കാന്‍ അയ്യസ്വാമികള്‍ പോയി. അടുത്ത ചൊവ്വാഴ്ച്ച താന്‍ സമാധി ആവാന്‍ തീരുന്മാനിച്ചു എന്നറിയിച്ചു. "മാറ്റിവയ്ക്കാന്‍ പാടില്ലേ?"എന്നു ചോദിച്ചപ്പോള്‍"ഇല്ല. നിശ്ചയിച്ചു പോയി" എന്നായിരുന്നു മരുപടി.താന്‍ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങള്‍ മറന്നു പോയിരിക്കാം എന്നു മഹാരാജാവു പറഞ്ഞപ്പോള്‍ ഇളയ തമ്പുരാട്ടി (സേതുപാര്വ്വതി ഭായ്) നാലു വര്‍ഷം കഴിഞ്ഞ് ഒരു ആണ്‍കുട്ടിക്കു ജന്മം നല്‍കുമെന്നും ആ കുട്ടി നല്ല മഹാരാജാവാകുമെന്നുംഎന്നാല്‍ "കടശ്ശിരാചാ" ആയിരിക്കുമെന്നും പ്രവചിച്ചു.
(അന്‍പതു കൊല്ലത്തിനു ശേഷം രാജാവില്ലാതാകുമെന്ന്‌ സ്വാമികള്‍ മുന്‍ കൂട്ടി കണ്ടു)ആ രാജകുമാരന്‍റെ പന്ത്രണ്ടാം വയസ്സില്‍ കര്‍ക്കിടകത്തിലെ അമാവാസി കഴിഞ്ഞ്‌ ഒരാഴ്ച ആലസ്യമായിക്കിടന്ന്‌ മഹാരാജാവ്`നാടു നീങ്ങുമെന്നും സ്വാമികള്‍ പ്രവചിച്ചു.തുടര്‍ന്നു താഴെപ്പറയുന്ന പാട്ട് ചൊല്ലി:

"ഭാരതത്തില്‍ കറ്റാഴനാര്‍ പട്ടെനെ‌വെ പരവുകാലം
കന്നിയര്‍കള്‍ വാസമില്ലാ കാട്ടുമലര്‍ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വന്‍ കൊലയും വഴി പറയും മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും മക്കള്‍ കൈയേന്തിനിര്‍പ്പാര്‍
വടനാട് വേറ്റുരിമൈയാകും തിട്ടംതാനെ"

(ഭാരതത്തില്‍ കറ്റാഴ നാര്‍ പട്ടെന്ന പേരില്‍ പ്രചരിക്കും.കന്യകമാര്‍ വാസനയില്ലാത്ത കാട്ടുപൂക്കള്‍ ചൂടും. വന്മാരി പെയ്താലും മണ്ണിനു പുഴ്ടിയുണ്ടാകില്ല. മഴ കോപിക്കും. വലിയ തോതില്‍ കൊലപാതകങ്ങള്‍നടക്കും. വഴികളില്‍ പിടിച്ചുപറി സാധാരണമാകും.ഉടുതുണിക്കും എരിവയര്‍ കഞ്ഞിക്കും ജനങ്ങള്‍ യാചിക്കും.ഉത്തര ഭാരതം വേര്‍പെട്ടു പോകും. ഇതു നിശ്ചയം).

കൊട്ടാരത്തില്‍ നിന്നും മടങ്ങുമ്പോള്‍ പുത്തരിക്കണ്ടം വരമ്പില്‍ വച്ച്‌ അയ്യങ്കാളിയെ കണ്ടു."ഉന്നുടെയ ഫോട്ടൊ രാജാക്കള്‍ വയ്ക്കിറേന്‍.. ശ്രീമൂലം സഭയിലും ഉനക്കു പോകലാം" എന്നനുഗ്രഹിച്ചു. രണ്ടും ശരിയായി. അയ്യങ്കാളി പില്‍ക്കാലത്തു ശ്രീമൂലം അസംബ്ലി മെംബറായി.അദ്ദേഹത്തിന്‍റെ പ്രതിമ അനാഛാദനം ചെയ്തത്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും.

അയ്യാ സ്വാമികളുടെ കൃതികള്‍

ബ്രഹ്മോത്തര കാണ്ഡംപഴനി വൈഭവം,രാമായണം പാട്ട്‌,
മഹാകാളി പഞ്ചരത്നം,തിരുവാരൂര്‍ മുരുകന്‍,കുമാര കോവില്‍ കുറവന്‍ഉള്ളൂരമര്‍ന്ന ഗുഹന്‍,രാമായണം സുന്ദര കാണ്ഡംഹനുമാന്‍ പാമലൈ,എന്‍റെ കാശി യാത്ര

അയ്യാ സ്വാമികളുടെ ശിഷ്യര്‍
സ്വാതി തിരുനാള്‍, അയ്യാ വൈകുണ്‌ഠന്‍ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു,കൊല്ലത്ത്‌ അമ്മ,അയ്യന്‍കാളി,കേരള വര്‍മ്മ കോയിത്തമ്പുരാന്‍, പേഷ്കാര്‍ മീനക്ഷി അയ്യര്‍ ,ചാല സൂര്യ നാരായണ അയ്യര്‍,ചാല അറുമുഖവാധ്യാര്‍ ,ചാല മണിക്ക വാചകര്‍ ,കുമാരസ്വാമിവാധ്യാര്‍,മുത്തുകുമാര സ്വാമിപ്പിള്ളപേഷ്കാര്‍പെരിയ പെരുമാള്‍ പിള്ളഅപ്പാവു വക്കീല്‍തൈക്കാട്ട്‌ ചിദംബരം പിള്ള,കൊട്ടരം ഡോക്ടര്‍ കൃഷ്ണപിള്ളകമ്പൌണ്ടര്‍ പദ്മനാഭ പിള്ളഅയ്യപ്പന്‍ പിള്ള വാധ്യാര്‍,തോട്ടത്തില്‍ രാമന്‍ കണിയാര്‍, കല്‍പട കണിയാര്‍ ,മണക്കാട്‌ ഭവാനിപേട്ട ഫെര്‍ണാണ്ടസ്സ്‌തക്കല പീര്‍ മുഹമ്മദ്‌,ശങ്കരലിംഗം പിള്ള തുടങ്ങി 51 പേര്‍.

റഫറന്‍സ്

1.കാലടി പരമേശ്വരന്‍ പിള്ള,ശിവരാജയോഗി തൈക്കാട് അയ്യ സ്വാമി തിരുവടികള്‍,
     അയ്യാമിഷന്‍ 1960
2.ഡോ.രവികുമാര്‍, ബ്രഹ്മശ്രീ തൈക്കാട്ട് അയ്യസ്വാമികള്‍,അയ്യാമിഷന്‍ 1977
3.ഈ.കെ സുഗതന്‍, തൈക്കാട്ട് അയ്യഗുരുസ്വാമി,അയ്യാമിഷന്‍ 2005
4.അയ്യാഗുരു മഹാസമാധി വാര്‍ഷികസ്മരണികഅയ്യാമിഷന്‍ 2003
4.ഫ്രൊഫ.ജെ ലളിതരാജീവ് ഇരിങ്ങാലക്കുട,സച്ചിദാനന്ദസാഗരം,സ്വയം പ്രകാശ ആശ്രമം 2008
5.പറവൂര്‍ കെ.ഗോപാലപിള്ള,പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികള്‍ 1110

6.പി.കെ.പരമേശ്വരന്‍ നായര്‍, ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരകഗ്രന്ഥം 1953
7.പ്രൊഫ.ജി.സുകുമാരന്‍ നായര്‍,നവഭാരതശില്‍പ്പികള്‍ 1982
8.മണക്കാടു സുകുമാരന്‍ നായര്‍,ശ്രീവിദ്യാധിരാജന്‍ 1986
9.എന്‍.ഗോപിനാഥന്‍ നായ,ര്‍ ചട്ടമ്പിസ്വാമികള്‍ 1983
10.സല്‍ക്കവി പി.കെ കേശവന്‍, ഉപഹാരമാലിക 1950

11.പി.പരമേശ്വരന്‍,ശ്രീനാരായണഗുരുസ്വാമികള്‍ 1971
12.കെ.സുരേന്ദരന്‍, ഗുരു(നോവല്‍) എന്‍.ബി.എസ്സ് 1996
13 .ശൂരനാടു കുഞ്ഞന്‍ പിള്ളതിരുവിതാംകൂറിലെ മഹാന്‍മാര്‍ 1946
14.എം. കെ സാനു,നാരായണഗുരു(ഇംഗ്ലീഷ്) 1978

15. വി.ആര്‍. പരമേശ്വരന്‍ പിള്ള്‍ "ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍"അഞ്ജലി പബ്ളിക്കേഷന്‍സ്‌ പൊന്‍കുന്നം 1987

Wednesday, 23 September 2015

പി.എസ്.നടരാജ പിള്ള(1891-1966)

സഖാവ് എം.എന്‍ .ഗോവിന്ദന്‍ നായര്‍
പി.എസ്.നടരാജ പിള്ളയോട് ചെയ്തത്, നമ്മോടും......

സ്വാതന്ത്ര്യം കിട്ടിയ ശേഷം നമ്മുടെ സംസ്ഥാനം (ആദ്യം തിരുക്കൊച്ചി   1947-57. പിന്നെ കേരളം ,1957 മുതല്‍ ) കണ്ട ഏറ്റവും നല്ല ഭരണാധികാരി (മന്ത്രി) വെള്ളാള കുലത്തില്‍ ജനിച്ച, പി.എസ്.നടരാജ പെരുമാള്‍ പിള്ള എന്ന പി.എസ്.നടരാജപിള്ള എന്ന “പി .എസ്” (1891-1966)ആയിരുന്നു എന്നറിയാവുന്നവര്‍ വെള്ളാളരില്‍ തന്നെ വിരളം
.മറ്റുള്ളവരുടെ കാര്യം പറയുകയും വേണ്ട.



ഇതറിയാവുന്ന മറ്റൊരു മന്ത്രി, അന്തരിച്ച ടി.എം ജേക്കബ്ബ്, കേരളം കണ്ട “ഏറ്റവും നല്ല നിയമസഭാ സാമാജികന്‍” എന്ന് സി.അച്ചുതമേനോനാല്‍ വിശേഷിപ്പിക്കപ്പെട്ട മന്തി, സാംസ്കാരിക വകുപ്പ് ഭരിച്ചപ്പോള്‍, ഒരു വെള്ളാളനായ , സാഹിത്യകാരനും ഹജൂര്‍ കച്ചേരിയില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന, പി.സുബ്ബയ്യാപിള്ള (പുനലൂര്‍) യെ കൊണ്ട് പി.എസ്സിന്റെ വിശദമായ ജീവചരിത്രം, അദ്ദേഹത്തിന്റെ സംഭാവനകള്‍, ഭരണപരിഷ്കാരങ്ങള്‍ എന്നിവ എടുത്തുകാട്ടി,  പുസ്തകമാക്കി പ്രിസിദ്ധീകരിച്ച് റിക്കൊര്ഡാക്കി. പി.എസ് ജന്മശതാബ്ദി വര്‍ഷത്തില്‍ (1991) ആ ജീവചരിത്രം (പേജ്  186 ,വില 20 രൂപാ മാത്രം ,സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം ) പുറത്തിറങ്ങി .
ആ പുസ്തകത്തിലൂടെ  നമുക്കൊരോട്ട പ്രതിക്ഷണം വയ്ക്കാം .
പി.എസ്സിനെ ഒന്ന് മനസ്സിലാക്കാം .
സഖാവ് എം.എന്‍ ഗോവിന്ദന്‍  നായര്‍
അദ്ദേഹത്തോടും കേരളത്തോടും ചെയ്ത ആ വന്‍ ചതി ,
തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിച്ച്, വെള്ളാള സമുദായ അംഗ സഖ്യ കുറച്ച്, വെള്ളാളരെ ഭരണത്തില്‍ നിന്നകറ്റി , കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പിലാക്കിയ കഥ മനസ്സിലാക്കാം .

രാഷ്ട്രീയത്തില്‍ പ്രവര്ത്തിച്ചുകൊണ്ട്, കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച ജനപ്രതിനിധി. പ്രഗല്‍ഭനായ പാര്ലമെന്റെറിയന്‍ ,വിദഗ്ദനായ ഭരണതന്ത്രജ്ജന്‍ ,ഭരണഘടനാ ശില്‍പ്പി ,രാഷ്ട്രീയഗവേഷകന്‍, ഭൂപരിഷ്കരണ ബില്ലുകള്‍ അവതരിപ്പിച്ച സാമൂഹ്യ വിപ്ലവകാരി ,കണ്ണന്‍ ദേവനില്‍ നിന്നും തോട്ടം ഏറ്റെടുക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി ,സമുദായ സ്നേഹി ഒക്കെ ആയിരുന്നു വായില്‍ വെള്ളിക്കരണ്ടിയുമായി ,ആയിരം ഏക്കറിലെ കൊട്ടാരസമാനമായ ഹാര്വ്വിപുരം ബംഗ്ലാവില്‍ ജനിച്ച, അതിസമ്പന്ന പണ്ഡിതന്റെ  ഏക മകനായിട്ടും,  മന്ത്രി ആയപ്പോഴും ഏതാനും സെന്റിലെ തെങ്ങോല  കെട്ടിയ കൊച്ചു പുരയില്‍ കഴിഞ്ഞ നൂറുശതമാനം ജനകീയനായ മന്ത്രി. അഴിമതി പുരളാത്ത കൈകളുണ്ടായിരുന്ന നമ്മുടെ  ധനമന്ത്രി. 

ദാരിദ്ര്യത്തില്‍ കഴിഞ്ഞ തിരുക്കൊച്ചി ധനകാര്യമന്ത്രി

മനോന്മാണീയം സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ പി.എസ് നടരാജ  പെരുമാള്‍ പിള്ള  ജനിച്ചത് 1891 മാര്‍ച്ച് 10-ന്,പന്ത്രണ്ടില്‍ വ്യാഴം നില്‍ക്കുമ്പോഴുള്ള ജനനം എന്നത് പിതാവിനും അടുത്ത സുഹൃത്തായിരുന്ന കൊട്ടാരം ജ്യോത്സന്‍ എസ്.താണൂപിള്ളയും അന്നേ മനസ്സിലാക്കി .ഇത്രയെല്ലാം കരുതിവച്ചാലും അതൊന്നും അനുഭവിക്കാന്‍ യോഗം കിട്ടില്ല .ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരും .മനോന്മാനീയത്ത്തിന്റെ ദുഃഖം മനസ്സിലാക്കിയ മഹാരാജാവ് ജനിച്ച മാസം മുതല്‍ നടരാജന് ഇരുപതു രൂപാ വീതം അലവന്‍സ് നല്‍കാന്‍ ഉത്തരവിറക്കി തിരുവിതാം കൂറിലെ ചില പുരാതന രാജാക്കള്‍ എന്നാ ചരിത്ര പ്രബന്ധത്തിന് ബ്രിട്ടീഷ് രാജ്ഞി നല്‍കിയ സമ്മാനത്തുക പത്മനാഭ  ക്ഷേത്ര ഫണ്ടില്‍ നിക്ഷേപിച്ചതിനു കിട്ടിയ പലിശ ആയിരുന്നു ഇത് എന്ന് ചിലര്‍ പറയുന്നു.കുമാരപുരത്തെ കഞ്ഞിപ്പുരയില്‍ നിന്നും ദിവസവും കഞ്ഞി കുടിക്കാനും അനുവാദം കിട്ടി എന്ന് ഡോ.ശശി ഭൂഷന്‍.എന്തായിലും പിതാവ് സമ്പാദിച്ച ആയിരം ഏക്കറിലെ ഹാര്വ്വി ബംഗ്ലാവില്‍ അധികകാലം താമസിക്കാന്‍ നടരാജന് കഴിഞ്ഞില്ല .ആറാം വയസ്സില്‍ പിതാവ് മരണമടഞ്ഞു . ശിവകാമി അമ്മ മകനുമൊത്ത് ആലപ്പുഴയിലേക്ക് താമസം മാറ്റി .പേരൂര്‍ക്കടയിലെ വസ്തുവഹകള്‍ മാതുലന്മാര്‍ നോക്കിപ്പോന്നു .
മെട്രിക്കൂലെഷന് ശേഷം ഇംഗ്ലണ്ടില്‍ പോയി ബാര്‍ അറ്റ് ലോയ്ക്ക്  പഠിക്കുക എന്നതായിരുന്നു  നടരാജന്റെ ആഗ്രഹം .എന്നാല്‍ അതിനായി പോയ മകന്‍ മദിരാശിയിലെത്തിയ പ്പോള്‍ മാതാവ് തിരികെ വിളിച്ചു .

പിന്നീട് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്ത് നടരാജപിള്ള സ്വയം പടിച്ചു.പേരൂര്‍ക്കടയില്‍ സുന്ദരവിലാസം എന്ന സ്കൂള്‍ തുടങ്ങി(1908) .പട്ടം താണൂപിള്ള ഈ സ്കൂളില്‍  ഒന്നാം സാര്‍ ആയിരുന്നു .വഞ്ചികേസരി എന്ന തമിഴ് പത്രവും പോപ്പുലര്‍ ഒപ്പീനിയന്‍ എന്നൊരു ഇംഗ്ലീഷ് പത്രവും തുടങ്ങി .നഷ്ടമായപ്പോള്‍ ഇംഗ്ലീഷ് പത്രം സുഹൃത്ത് തോമസ്‌ മുതലാളിക്ക് കൊടുത്തു .അതാണ്‌ മലബാര്‍ മെയില്‍ .

Sunday, 20 September 2015

ടി.രാമലിംഗം പിള്ള എം.ഏ(1880-1968)

ടി.രാമലിംഗം പിള്ള എം.ഏ(1880-1968)
നിഘണ്ഡുകർത്താക്കളിലെ കുലപതി

തിരുവിതാംകൂറിലെ കൊട്ടാരം ജ്യോത്സ്യനായിരുന്ന എസ്.സ്ഥാണുപിള്ളയുടെ
മകൻ രാമലിംഗം ജനിച്ചത് 1055 കുംഭം പത്തിനായിരുന്നു(1880)ഇരുപതാം
വയസ്സിൽ ബി.ഏ പാസ്സായി.ഹജൂർ കച്ചേരിയിൽ ജോലി കിട്ടി.പിന്നീട് മലയാളംഎം.ഏ പാസ്സായി.അഖിലേന്ത്യ പ്രബന്ധ മൽസരത്തിൽ ഒന്നാമനായി സ്വർണ്ണ മെഡൽനേടി.സർക്കാർ സർവ്വീസ്സിൽ അർഹമായ സ്ഥാനം കിട്ടാഞ്ഞതിൽ നിരാശനായിരുന്നു
1914 ല് മദിരാശി സർവ്വകലാശാലയിൽ റീഡർപദവിയ്ക്കു അപേക്ഷ സമർപ്പിച്ചു.
കമറ്റി തെരഞ്ഞെടുത്തെങ്കിലും ചില അവിഹിത കൈകടത്തലാൽ അദ്ദേഹത്തിനു
നിയമനം കിട്ടിയില്ല.സിണ്ടിക്കേറ്റ് മീറ്റിംഗിൽ വോട്ടെടുപ്പു വേണ്ടി വന്നു .
ഒരോട്ടിനുപീള്ളയ്ക്കു നിയമനം കിട്ടാതെ പോയി.
കഠിനാധ്വാനത്താൽ തമിഴ്,ഇംഗ്ലീഷ് ഭാഷകളിലും പ്രാഗൽഭ്യം നേടി.
മൂന്നു ഭാഷകളിലുംപ്രബന്ധങ്ങൾ രചിച്ചു.
പദ്മിനി,ഷക്സ്പീയറിന്റെ 12സ്ത്രീരത്നങ്ങൾ,ആധുനിക മലയാള ഗദ്യ
രീതി,സി.ആർ.ദാസിന്റെ ജീവചരിത്രം,ലേഖന മഞ്ജരി,ശൈലീനിഘണ്ടു എന്നിവ മലയാളത്തിലും
അന്നപൂർണ്ണാലയം,എന്നു തമിഴിലും ആര്യഭട്ട,ഹോറേർസ് ഓഫ് ക്രൂവൽറ്റി ടു ആനിമൽസ്,എവലൂഷൻ
ഓഫ് മലയാളം ഡ്രാമ എന്നിവ ഇംഗ്ലീഷിലും രചിച്ചു.വെസ്റ്റേൺ സ്റ്റാർ,വെള്ളാള മിത്രം എന്നിവയിൽ
തുടർച്ചയായി എഴുതി.മിന്നൽ വാരികയിൽ തിരുക്കൂറൽ മലയാള ലിപിയില് വ്യാഖ്യാന സഹിതം എഴുതി
അതു പുസ്തകം ആയില്ല എന്നു തോന്നുന്നു.
50 വർഷത്തെ പരിശ്രമമാണു ഡി.സി.ബുക്സിന്റെ ആണിക്കല്ലായി
 മാറിയ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം
നിഘണ്ടു.
1968ല് അന്തരിച്ചു.

ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള

ഡോ.ചെമ്പകരാമന്‍ പിള്ള( ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള )


ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള 
ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യം എഴുതി പ്രസിദ്ധീകരിച്ചത് കാഞ്ഞിരം കുളം കെ. കൊച്ചു കൃഷ്ണന്‍ നാടാര്‍ .൧൯൬൨ ഡിസംബറില്‍ .കാഞ്ഞിരംകുളം ദേശാഭിമാനി പബ്ലീഷിംഗ്ഹൌസ്‌ ആണ് പ്രസിദ്ധീകരിച്ചത് .൬൬ പേജ് വില ഒരു രൂപ തമിഴ്നാടു കോണ്ഗ്രസ് പ്രസിഡന്റ്റ് ആയിരുന്ന നാതാനിയാല്‍ തെങ്കരള്‍ എന്ന തമിഴ് മാസികയില്‍ എഴുതിയ ലേഖന പരമ്പര വായിച്ചു തന്റെ നാട്ടുകാരനായ ഈ മലയാളിയെ കുരിച്ചറിയുന്ന മലയാളികള്‍ വിരളം എന്ന് മനസ്സിലാക്കിയ നാടാര്‍ എഴുതിയ ജീവചരിത്രം .വെറും മോഴിമാറ്റം അല്ല .ചെമ്പകരാമന്‍ പിള്ളയുടെ സഹപാടി ആയിരുന്ന ആര്‍ട്ടിസ്റ്റ് കെ.സി .പിള്ളയില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ കൂടി ചേര്‍ത്ത ലഘു ജീവചരിത്രം .പടം നല്‍കിയിട്ടില്ല .ചെമ്പകരാമന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മി ഭായിയുമായി പിള്ള നടത്തിയ കത്തിടപാടുകള്‍ വായിക്കാനും കൊച്ചു കൃഷ്ണ നാടാര്‍ക്ക്‌ സാധിച്ചതായി ആമുഖത്തില്‍ എഴുതിയിരിക്കുന്നു (൧൦.൧൨.൧൯൬൨).ചെമ്പരാമന്‍ പിള്ള സ്മാരക കമ്മടിയുടെ പേരില്‍ പ്രസിടന്റ്റ് രാജേന്ദ്ര പ്രസാദ് അയച്ച കത്തും പിള്ളയെ കുറിച്ചു നെഹ്‌റു എഴുതിയ കുറിപ്പും ആദ്യ ഭാഗത്ത് നല്‍കിയിരിക്കുന്നു .





1908 September 24 നു ചെമ്പകരാമന്‍ പിള്ളയുടെ വീട്ടില്‍ കിട്ടിയ കത്ത്
പ്രിയ പിതാവേ,
ഞങ്ങള്‍ മൂന്നു പേരും സുഖമായി ഇന്നലെ കൊളമ്പില്‍ വന്നുചേര്‍ന്നു .ഇവിടെ മാര്‍ഷല്‍ ഹോട്ടലില്‍ താമസിക്കുന്നു .മി.പത്മനാഭ പിള്ള കൊല്ലത്ത് വന്നപ്പോള്‍ കൊളമ്പില്‍ വരുകയാണെങ്കില്‍ ൩൫ പവന്‍ വിലയുല്ലൊരു മൈക്രോസ്കോപ്പ് (സൂക്ഷ്മദര്‍ശിനി ) കൊടുക്കാമെന്നു ധ്വര അവര്‍കള്‍ പറഞ്ഞതാനുസരിച്ച് എന്നോടു കൂടി വന്നിരിക്കയാണ് .അവര്‍ വെള്ളിയാഴ്ചക്കകം അവിടെ വന്നു ചേരും .
ധ്വര അവര്‍കള്‍ എന്നോടു നിസ്സീമമായ സ്നേഹം പ്രകടിപ്പിക്കുന്നു .ഞങ്ങള്‍ ഇന്ന് കുക്ക് കമ്പനിയില്‍ പോയി.എന്റെ സ്വന്തം ചെലവിനായി അദ്ദേഹം അഞ്ചു രൂപാ തന്നു .ഞങ്ങള്‍ കൊല്ലത്തും തൂത്തുക്കുടിയിലും വന്നപ്പോള്‍ സൗകര്യമില്ലാത്തത്‌ കൊണ്ടാണ് കത്തെഴുതാതിരുന്നത്.അതിലേക്കു ക്ഷമായാചനം ചെയ്തുകൊള്ളുന്നു .ഞാനും ധ്വരഅവര്കളും സെപ്തംബര്‍ ൨൫ നോ ഒക്ടോബര്‍ ൪-നോ ഇറ്റലി ക്ക് പുറപ്പെടും ,അതിനു മുമ്പ് നിങ്ങളെ വിശേഷം അറിയിക്കാം .ഇപ്പോള്‍ മറ്റു ള്ളവര്‍ക്ക് കത്തയയ്ക്കാന്‍ നിവര്ത്തിയില്ലാത്ത തിനാല്‍ അയക്കുന്നില്ല.അതിനാല്‍ ക്ഷേത്രപാലകന്‍ അത്താന്‍ ,മാമന്‍ മുതലായവരോട് ക്ഷമായാചനം ചെയ്തുകൊള്ളുന്നു .പത്മനാഭ പിള്ള അവിടെ വന്നു വിശേഷങ്ങള്‍ എല്ലാം പറയും .കുട്ടിമാമന്‍ ഇവിടെ നിന്നും കാണ്ടിക്ക് പോയി.അതിനാല്‍ കാണാന്‍ കഴിഞ്ഞില്ല .ഉടന്‍ മറുപടിയോ കമ്പിയോ ലഭിക്കുമെന്ന് കരുതുന്നു
എന്ന്
C. ചെമ്പകരാമന്‍ പിള്ള
C/o W.W. സ്ട്രിക്ലാന്‍ഡ്‌ B.A
C/o  തോമസ്‌ കുക്ക് ആന്‍ഡ് സണസ് കൊളമ്പ് 


ആരായിരുന്നു കത്തില്‍ പറയുന്ന പത്മനാഭ പിള്ള?

നേതാജിയുടെ രാഷ്ട്രീയ ഗുരു ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള 
നടത്തിയ ഒരു പ്രസംഗം/1914 ജൂലൈ  31-നു ബെര്‍ലിനില്‍ നിന്നും
(നേതാജിയ്ക്ക് ഐ.എന്‍ ഏ രൂപീകരിക്കാന്‍ മാതൃക
ചെമ്പകരാമന്‍ പിള്ളയുടെ ഐ.എന്‍.വി /(Indian National Voluntary Corps 1915 ആയിരുന്നു )
ഹിന്ദുസ്ഥാനി സേനാനികളെ,
അടിമതത്ത ചങ്ങല പൊട്ടിച്ചെറിയാന്‍ നിങ്ങളുടെ നാട്ടുകാര്‍ നിങ്ങളെ  വിളിക്കുന്നു . ഏറ്റവും ഭാഗ്യോദയമായ നിമിഷം. ഇന്തയിലെ സോദരര്‍ തയ്യാറായിക്കഴിഞ്ഞു .ബ്രിട്ടീഷ് നുകത്തിനെതിരായി പകരം ചോദിക്കാന്‍ അവര്‍ ഒളിപ്പോരു നടത്തുകയാണ് .ലാഹോറിലും അമൃത സരസ്സിലും ഫിറോസ്പൂരിലും മടിരാശിയിലും സിംഗപ്പൂരിലും മറ്റു സ്ഥലങ്ങളിലുമുള്ള ഉള്ള നിങ്ങളുടെ സോദരര്‍  മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ആയുധമെന്തിക്കഴിഞ്ഞു .യുദ്ധത്തില്‍ പങ്കു ചേരാന്‍ അവര്‍ നിങ്ങളെ ക്ഷണിക്കുന്നു .ഹിന്ദുസ്ഥാനിലെ പരിശുദ്ധമായ മണ്ണില്‍ നിന്ന് വെള്ളക്കാരെ തുരത്തി ഓടിക്കാന്‍ അവര്‍ ദൃഡപ്രതിജ്ഞ എടുത്തു കഴിഞ്ഞു .
വെള്ളക്കാരുടെ സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി  രക്തം ചൊരിയുന്ന സഹോദരരെ,
നിങ്ങളുടെ പ്രിയ മാതൃഭൂമിയുടെ മര്‍ദ്ദകരായ അവര്‍ക്കെതിരാകട്ടെ നിങ്ങളുടെ പോരാട്ടം .അല്ലെങ്കില്‍ കഷ്ടപ്പാടുകളില്‍ നിന്നും പട്ടിണിയില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും നിങ്ങളുടെ മാതൃരാജ്യത്തെ രക്ഷിക്കാതിരിക്കുന്നതിനു ദൈവദോഷം  നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും പതിക്കും ,നിങ്ങളുടെ കടമ നിര്‍വ്വഹിക്കാന്‍ മടികാട്ടരുത് .നിങ്ങളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും നിങ്ങളുടെ സഹായം കിട്ടട്ടെ .
മുഹമ്മദീയ സേനാനികളെ ,
ദല്‍ഹി പാദുഷമാരുടെ സുവര്‍ണ്ണ കാലത്തെ സ്മരിക്കുക .എന്നിട്ട് വെറുക്കപ്പെട്ട കൊള്ളക്കാരുടെ അടിമകളാണ് നിങ്ങള്‍ ഇന്ന് എന്ന് മനസ്സിലാക്കുക .നിങ്ങളുടെ നാടിന്റെ മര്‍ദ്ദകരോടു കാലിഫ്  .പരിശുദ്ധ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു .ഇന്ത്യയെ നാശത്തില്‍ നിന്നും അപമാനത്തില്‍ നിന്നും രക്ഷിക്കുന്നതിനു ഹിന്ദുക്കലോടു തോളോടു തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു .
ഹിന്ദുക്കളും സിക്കുകാരുമായ സൈനീകരെ ,
പഞ്ചാബു സിംഹം റാണാ രണ്ജിത് സിംഹിന്റെ കാലം നിങ്ങള്‍ ഓര്മ്മിക്കുക .വെറുക്കപ്പെട്ട വെള്ളക്കാര്‍ക്കു വേണ്ടി നടത്തുന്ന സേവനത്തില്‍ ലജ്ഞ്ജിതരാകുവിന്‍ .ഇന്ത്യയ്ക്ക് വെളിയിലുള്ള നിങ്ങളുടെ സോദരരെ വെള്ളക്കാര്‍ തുറുങ്കില്‍ അടയ്ക്കുന്നു .തൂക്കിക്കൊല്ലുന്നു .വെടിവച്ചു കൊല്ലൂന്നു
അപമാനിക്കുന്നു.വിദേശ ഏകാധിപത്യം .എത്ര ഭയാനകം .ഉണരുക. ഈസ്ഥിതി തുടരാന്‍ അനുവദിക്കില്ല എന്ന് ലോകത്തിനു കാട്ടിക്കൊടുക്കുക.
ഹിന്ദുസ്ഥാനി സേനാനികളെ,
 ബ്രിട്ടീഷുകാര്‍ പണം തട്ടിയെടുക്കുന്നവരാനെന്നും പണം ചോര്ത്താനവര്‍ ഇന്ത്യയില്‍ കഴിയുന്നതെന്നും നിങ്ങള്‍ അറിയുക .ഇന്ത്യന്‍ ജനതയ്ക്ക് ഏല്‍ക്കുന്ന പറഞ്ഞറിയിക്കാനാവാത്ത  കഷ്ടതകളും ദുരിതങ്ങളും നിങ്ങള്‍ സ്മരിക്കുക .ഭീരുക്കളായ ബ്രിട്ടീഷുകാര്‍ പങ്കെടുക്കയില്ല എന്നും അവര്‍ക്കുവേണ്ടി ഇന്ത്യാക്കാരെ ബലം പ്രോയോഗിച്ച്പട്ടാളത്തില്‍ ചെര്‍ക്കയാനെന്നു മനസ്സിലാക്കുക .ഉയര്‍ന്ന ശമ്പളവും എല്ലാ വിധ സൌകര്യങ്ങളും ബ്രിട്ടീഷ് പടയാളികള്‍ക്ക് നല്‍കപ്പെടുമ്പോള്‍ നിങ്ങള്ക്ക് കിട്ടുന്നത് നകാപ്പിച്ച മാത്രമാണ് .യുദ്ധമുഖത്ത് മുന്നേറാന്‍ പ്രേരപ്പിച്ച് ഭീരുക്കളും നീതിമാരല്ലാത്ത വെള്ള ക്കാര്‍ പിന്നിലേക്ക്‌ വലിയുകയാനെന്നു നിങ്ങള്‍ മനസ്സിലാക്കണം .
നിങ്ങളുടെ മാതാപിതാക്കലുടെയും  സഹോദരിസഹോദരന്മാരുടേയും കളത്ര സന്താനങ്ങലുടെയും തേങ്ങല്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ക്കവരെ ക്കുരിച്ച് അനുകമ്പ യില്ലേ ?
പ്രതികാരം വീട്ടാന്‍ പറ്റിയസമയമാണിത്.1857-lലെ യുദ്ധവീരനായകനായിരുന്ന മംഗല്‍ പാന്ഥെയെ ഓര്മ്മിക്കുക .എന്നിട്ട് സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്യുക .ഇതാണ് നിങ്ങളുടെ മതം.മരണം ഏവര്ക്കുമുള്ളതാന്.എന്നാല്‍ അഭിമാനത്തോടെ മരിയ്ക്കുക .
ഉല്കൃഷ്ടമായ ഒരു കാര്യത്തിനായി മരിക്കുക .നിങ്ങളുടെ നാടിനായി മരിക്കുക.മാതൃഭൂമിയുടെ ശത്രുക്കളായ വെള്ളക്കാരില്‍നിന്നു നിങ്ങള്ക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളമോ പെന്ഷനോ നിങ്ങള്‍ ആഗ്രഹിക്കരുത്. സ്വതന്ത്ര ഭാരതം നിങ്ങളെ സംരക്ഷിക്കും .സംശയം വേണ്ട.മാറി കാട്ടരുത്. സിംഗപ്പൂരില്‍നിങ്ങളുടെ സോദരര്‍ കാട്ടുന്നത് മാതൃക ആക്കുക .നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക .
നിങ്ങളുടെ നാട്ടുകാര്‍ നിങ്ങള്ക്ക് നല്‍കുന്ന സന്ദേശമാണിത് .
ജയ് ഹിന്ദ്‌ .
(ബോംബെ ക്രോണിക്കിളില്‍ പ്രസംഗം അച്ചടിച്ചു വന്നു )
മൊഴിമാറ്റം കെ.കൊച്ചുകൃഷ്ണന്‍ നാടാര്‍ (1962).
ഓരോ വാക്കിലും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യ മോഹം തുടിച്ചു നിന്ന ആഹ്വാനം
1919- ലെ വിയന്നാ കൊണ്ഫ്രന്സില്‍ സുഭാഷ് ചന്ദ്രബോസും ചെമ്പകരാമന്‍ പിള്ളയും പരിചയപ്പെട്ടു .പിള്ളയുടെ ആശയങ്ങള്‍ നേതാജി യ്ക്ക് ഇഷ്ടപ്പെട്ടു .ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള സൈനീക ആക്രമണം വഴി മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുകയുള്ളൂ എന്നിരുവര്‍ക്കും തീര്‍ച്ചയായി .ഒന്നാം ലോകമഹായുദ്ധകാലത്ത് താന്‍ അതിനായി ചെയ്ത പരിശ്രമങ്ങള്‍ പിള്ള ബോസ്സിനെ അറിയിച്ചു .ബോസ് പിള്ളയുടെ ആരാധകനായി രാഷ്ട്രീയ ശിഷ്യനായി .അത് പ്രകാരം രണ്ടാം ലോകമഹായുദ്ധകാലത്ത് ബോസ് ഐ.എന്‍ ഏ രൂപീകരിച്ചത് .
വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല എങ്കിലും പിള്ളയുടെ പദ്ധതികളെ അനുകരിച്ചു നേതാജി മുന്നോട്ട് പോയി.രണ്ടു ദശാബ്ദതം കഴിഞ്ഞു പിള്ളയുടെ സംഘ നയുടെ മേല്ക്കൂരയിലാണ് നേതാജി എഇ.എന്‍ ഏ
കെട്ടി ഉയര്‍ത്തിയത് എന്നത് ചരിത്രസത്യം .പിള്ളയുടെ സ്വപ്നം ബോസ് നടപ്പിലാക്കി കളം ഒരുക്കിയത് ഒരു മലയാളി എന്നതില്‍ നമുക്കഭിമാനിക്കാം .
“ജയ് ഹിന്ദ്” എന്ന മുദ്രാവാക്യം ആവിഷ്കരിച്ചതും പ്രചരിപ്പിച്ചതും ചെമ്പകരാമന്‍ പിള്ള ആയിരുന്നു .തിരുവനന്തപുരത്ത് സ്കൂളില്‍ പടിക്കുന്ന കാലത്ത് തന്നെ ഗുരുക്കന്മാരേയും സുഹൃത്തുക്കളേയും
കാണുമ്പോള്‍ പിള്ള ജയ്ഹിന്ദ് എന്ന് പറഞ്ഞു അഭിവാദനം ചെയ്തിരുന്നു. .ജര്‍മ്മിനിയില്‍ കഴിയുമ്പോള്‍ ഹിട്ലര്‍ മറ്റു മേധാവികളെയും
അങ്ങനെ തന്നെ അഭിവാദനം ചെയ്തിരുന്നു .
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മ്മിനിയില്‍ മുഴുവന്‍ സഞ്ചരിച്ചു പിള്ള ഇന്ത്യന്‍ -ജര്‍മ്മന്‍  വാനിജ്യകൂട്ടുകെട്ടിനു പരിശ്രമിച്ചു .ബര്‍ലിനില്‍ ഒരിന്ത്യന്‍ സ്ഥാനപതിയെ പോലെ അദ്ദേഹം പ്രവര്ത്തിച്ചു. 1930-ല്‍ അദ്ദേഹത്തെ ഇന്ത്യന്‍ വാണിജ്യഫെഡരേഷന്‍ പ്രസിടന്റായി തെരഞ്ഞെടുത്തു.
1931- ല്‍ അദ്ദേഹം മണിപ്പൂര്‍ സ്വദേശി ലക്ഷ്മിഭായിയെ വിവാഹം കഴിച്ചു .



Blogs by Nady (Manmadhan US)



http://maddy06.blogspot.com/2007/02/emden-and-pillai.html

About 120 years back there lived a Vellala couple Chinna Swami Pillai and Nagammal
in Trivandrum in a house where the present Accountant Generals office is situated. Chempaka Raman was born to them on September 15,1891.Even during school days he was a revolutionary. Strickland an European lived in Trivandrum send this brilliant boy to Germany in 1908 for higher studies. He continued his studies in Italy an dSwitzerland.H etook Doctorate in Political Science Economics. He lived in Germany for 20 years.He carried campaign against British rule in India, With Hardayal, Raja Mahendra Pratap, Dr. Prabhakar and A.C. Nambiar he founded Indian Independence Committee.Armed with Engineering degree he joined German Navy. He was officer on the cruiser” Emden” and attacked British ships and shelled several places in India.On septmber 22,1914 Madras was shelled. A free Government of India was established in Afganistan on Dec 1, 1915 with Raja Mahendra Presad as President Barkatulla as Prime Minister and Pillai as Foreign Minister. After World War 1 he formed an association of the “League of Oppressed People” In 1933 he met Subash Chandra Bose. They organized INA outside India. The Azad Hind Government was based on Pillai ’s experience during World War 1.In 1933 Pillai married Lakshmi Bai. Unfortunately they had short life together.Pillai soon fell ill. There were symptoms of slow poisoning and he went to Italy for treatment. He passed away on May 28, 1934.Lakshmi Bai bought his ashes to India in 1935 and ater ashes were ceremoniously immersed in Kanyakumari with full state honours.His career was marked by supreme sacrifice and total dedication to a noble cause.

Courtesy: N Daniel Rose “A Forgotten Fighter” ,The New Indian express Dec 4,2007