Wednesday, 21 December 2016

“ഭൂമിക്കു കാരാളര്‍”-എം.ജി.എസ്സിന്‍റെ അറിവില്ലായ്മ



“ഭൂമിക്കു കാരാളര്‍”-എം.ജി.എസ്സിന്‍റെ അറിവില്ലായ്മ
=============================================
മലയാളത്തിലെ പ്രമുഖ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍
എന്നെപ്പോലുള്ള ഒരു സാധാരണ വായനക്കാരന് തോന്നുന്നത് ബ്രാഹ്മണര്‍,ബ്രാഹമണ ഗ്രാമങ്ങള്‍ ,ക്ഷേത്രങ്ങള്‍ ,പള്ളികള്‍ ,രാജാക്കന്മാര്‍ .
പെരുമാക്കന്മാര്‍ (ഭാസ്കര രവി മനുകുലാദിത്യന്‍ ,അയ്യനടി തിരുവടികള്‍ ,രാമര്‍ തിരുവടി ,വിജയരാഗവ കോയിലധികാരികള്‍ സപീര്‍ ഈശോ 
വിദേശി പശ്ചിമേഷ്യന്‍ (അറബി- യഹൂദ –നസ്രാണി ) വ്യാപാരസംഘങ്ങള്‍
എന്നിവരുടെ ചരിത്രം മാത്രമാണ് കേരള ചരിത്രം എന്നത്രേ .2015 ല്‍ എസ.പി.സി.എസ് പുറത്തിറക്കിയ എന്‍റെ പ്രിയ സ്നേഹിതന്‍ ടി ഓ ഏ ലിയാസ് എഴുതിയ സിറിയന്‍ മാന്വല്‍ (ലോഗനെ അനുകരിച്ചതാവണം)
കണ്ടാല്‍ ക്രിസ്ത്യന്‍ ചരിത്രം ആണ് “സമഗ്ര കേരള ചരിത്രം” (പ്രയോഗം ചരിത്രകാരന്‍ വക ) എന്ന്
ഏതായാലും മുതിര്‍ന്ന ചരിത്രകാരന്‍ ഇപ്പോള്‍ നായര്‍ ഈഴവ ചരിത്രം കൂടി എഴുതാന്‍ തുടങ്ങിയിരിക്കുന്നു .
ഇവിടത്തെ ആദിവാസി ഗോത്രങ്ങളായ പണിയരും കുറിച്ച്യരും ആണ് നായര്‍ ആയതെന്നും അതിനാല്‍ അവര്‍ വംശപരമായി ഐക്യപ്പെടുകയില്ല എന്നും തിരുവിതാം കൂര്‍ ( പെരുന്ന എന്ന് വായിക്കുക ) നായമ്മാരുടെ ചരിത്രം അറിയാത്ത മലബാര്‍ മേനോന്‍ (നായര്‍) എഴുതുന്നു
എം.ജി.എസ് എഴുതിയ പത്ത് കള്ളക്കഥകള്‍ ഡി.സി.ബുക്സ് ഒക്ടോബര്‍ 2016 പുറം 67)
നായര്‍ തദ്ദേശി വാസികള്‍ എന്നും ഈഴവര്‍ പരദേശികള്‍ എന്നും മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു .അവര്‍ ഒരിക്കലും യോഗിക്കില്ല എന്നും
തിരുവിതാം കൂറില്‍ പണിയരും കുറിച്ച്യരും ഉണ്ടായിരുന്നു എന്ന് പറയുന്നത് എം.ജി.എസ് പണ്ട് ന്യൂ ടി വി തുടങ്ങും കാലം
“മാപ്പിളമാര്‍ അറബികള്‍ക്ക് നാടന്‍ സ്ത്രീകളില്‍ ഉണ്ടായ സന്താനങ്ങള്‍”
എന്ന് പറഞ്ഞത് പോലെ എന്ന് കണക്കാക്കാം
മലബാര്‍ നായര്‍ക്കു (മേനോന് ) തിരുവിതാംകൂറിലെ അച്ചായന്മാരെയും അറിയില്ല .
നായന്മാരെയും അറിയില്ല
എന്ന് കരുതി നമുക്ക് ക്ഷമിക്കാം
എന്നാല്‍ ഒരു സംഗതി ക്ഷമിക്കാന്‍ ഒക്കില്ല
നമ്പൂതിരി ,നായാടി എന്നിവര്‍ക്കിടയില്‍ വേറെ എത്രയോ ജനസമൂഹങ്ങള്‍
ഉണ്ട് നമ്മുടെ നാട്ടില്‍
വെള്ളാളര്‍ ,
വീരശൈവര്‍ ,
വിശ്വകര്‍മ്മജര്‍ ,
ചാന്നാന്മാര്‍ ,
പാണര്‍ വേലര്‍
ദളിതര്‍ തുടങ്ങി
എത്രയോ പുരാതന സമൂഹങ്ങള്‍
അവരുടെ ചരിത്രം കൂടിയല്ലേ കേരള ചരിത്രം ?
"കരാളരായ വീട്ടുകാര്‍ നായന്മാരായിരുന്നു"
എന്ന് പുറം 68.
ഏതു രേഖയില്‍ ആണ് നായര്‍" കാരാളര്‍" എന്ന് കാണുന്നത് ?
എം.ജി.എസ്സും പുതുശ്ശേരിയും നല്‍കുന്ന
 മുഴുവന്‍ പ്രാചീന രേഖകളും അരിച്ചു പെറുക്കി നോക്കി
ഒരിടത്തും അങ്ങനെ ഒരു പരാമര്‍ശനം കണ്ടില്ല

കാഴ്ച ക്കുറവായിരിക്കാം കാരണം
പക്ഷെ തരിസാപ്പള്ളി പട്ടയത്തില്‍
“ഭൂമിക്കു കാരാളാര്‍ നാലുകുടി വെള്ളാളര്‍”
എന്ന് നല്‍കിയിട്ടുണ്ട്
(ഓല രണ്ട്. പുറം ഒന്ന്. വരി 13-14 )

No comments:

Post a Comment