Wednesday, 21 December 2016

“ഭൂമിക്കു കാരാളര്‍”-എം.ജി.എസ്സിന്‍റെ അറിവില്ലായ്മ



“ഭൂമിക്കു കാരാളര്‍”-എം.ജി.എസ്സിന്‍റെ അറിവില്ലായ്മ
=============================================
മലയാളത്തിലെ പ്രമുഖ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍
എന്നെപ്പോലുള്ള ഒരു സാധാരണ വായനക്കാരന് തോന്നുന്നത് ബ്രാഹ്മണര്‍,ബ്രാഹമണ ഗ്രാമങ്ങള്‍ ,ക്ഷേത്രങ്ങള്‍ ,പള്ളികള്‍ ,രാജാക്കന്മാര്‍ .
പെരുമാക്കന്മാര്‍ (ഭാസ്കര രവി മനുകുലാദിത്യന്‍ ,അയ്യനടി തിരുവടികള്‍ ,രാമര്‍ തിരുവടി ,വിജയരാഗവ കോയിലധികാരികള്‍ സപീര്‍ ഈശോ 
വിദേശി പശ്ചിമേഷ്യന്‍ (അറബി- യഹൂദ –നസ്രാണി ) വ്യാപാരസംഘങ്ങള്‍
എന്നിവരുടെ ചരിത്രം മാത്രമാണ് കേരള ചരിത്രം എന്നത്രേ .2015 ല്‍ എസ.പി.സി.എസ് പുറത്തിറക്കിയ എന്‍റെ പ്രിയ സ്നേഹിതന്‍ ടി ഓ ഏ ലിയാസ് എഴുതിയ സിറിയന്‍ മാന്വല്‍ (ലോഗനെ അനുകരിച്ചതാവണം)
കണ്ടാല്‍ ക്രിസ്ത്യന്‍ ചരിത്രം ആണ് “സമഗ്ര കേരള ചരിത്രം” (പ്രയോഗം ചരിത്രകാരന്‍ വക ) എന്ന്
ഏതായാലും മുതിര്‍ന്ന ചരിത്രകാരന്‍ ഇപ്പോള്‍ നായര്‍ ഈഴവ ചരിത്രം കൂടി എഴുതാന്‍ തുടങ്ങിയിരിക്കുന്നു .
ഇവിടത്തെ ആദിവാസി ഗോത്രങ്ങളായ പണിയരും കുറിച്ച്യരും ആണ് നായര്‍ ആയതെന്നും അതിനാല്‍ അവര്‍ വംശപരമായി ഐക്യപ്പെടുകയില്ല എന്നും തിരുവിതാം കൂര്‍ ( പെരുന്ന എന്ന് വായിക്കുക ) നായമ്മാരുടെ ചരിത്രം അറിയാത്ത മലബാര്‍ മേനോന്‍ (നായര്‍) എഴുതുന്നു
എം.ജി.എസ് എഴുതിയ പത്ത് കള്ളക്കഥകള്‍ ഡി.സി.ബുക്സ് ഒക്ടോബര്‍ 2016 പുറം 67)
നായര്‍ തദ്ദേശി വാസികള്‍ എന്നും ഈഴവര്‍ പരദേശികള്‍ എന്നും മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു .അവര്‍ ഒരിക്കലും യോഗിക്കില്ല എന്നും
തിരുവിതാം കൂറില്‍ പണിയരും കുറിച്ച്യരും ഉണ്ടായിരുന്നു എന്ന് പറയുന്നത് എം.ജി.എസ് പണ്ട് ന്യൂ ടി വി തുടങ്ങും കാലം
“മാപ്പിളമാര്‍ അറബികള്‍ക്ക് നാടന്‍ സ്ത്രീകളില്‍ ഉണ്ടായ സന്താനങ്ങള്‍”
എന്ന് പറഞ്ഞത് പോലെ എന്ന് കണക്കാക്കാം
മലബാര്‍ നായര്‍ക്കു (മേനോന് ) തിരുവിതാംകൂറിലെ അച്ചായന്മാരെയും അറിയില്ല .
നായന്മാരെയും അറിയില്ല
എന്ന് കരുതി നമുക്ക് ക്ഷമിക്കാം
എന്നാല്‍ ഒരു സംഗതി ക്ഷമിക്കാന്‍ ഒക്കില്ല
നമ്പൂതിരി ,നായാടി എന്നിവര്‍ക്കിടയില്‍ വേറെ എത്രയോ ജനസമൂഹങ്ങള്‍
ഉണ്ട് നമ്മുടെ നാട്ടില്‍
വെള്ളാളര്‍ ,
വീരശൈവര്‍ ,
വിശ്വകര്‍മ്മജര്‍ ,
ചാന്നാന്മാര്‍ ,
പാണര്‍ വേലര്‍
ദളിതര്‍ തുടങ്ങി
എത്രയോ പുരാതന സമൂഹങ്ങള്‍
അവരുടെ ചരിത്രം കൂടിയല്ലേ കേരള ചരിത്രം ?
"കരാളരായ വീട്ടുകാര്‍ നായന്മാരായിരുന്നു"
എന്ന് പുറം 68.
ഏതു രേഖയില്‍ ആണ് നായര്‍" കാരാളര്‍" എന്ന് കാണുന്നത് ?
എം.ജി.എസ്സും പുതുശ്ശേരിയും നല്‍കുന്ന
 മുഴുവന്‍ പ്രാചീന രേഖകളും അരിച്ചു പെറുക്കി നോക്കി
ഒരിടത്തും അങ്ങനെ ഒരു പരാമര്‍ശനം കണ്ടില്ല

കാഴ്ച ക്കുറവായിരിക്കാം കാരണം
പക്ഷെ തരിസാപ്പള്ളി പട്ടയത്തില്‍
“ഭൂമിക്കു കാരാളാര്‍ നാലുകുടി വെള്ളാളര്‍”
എന്ന് നല്‍കിയിട്ടുണ്ട്
(ഓല രണ്ട്. പുറം ഒന്ന്. വരി 13-14 )

Friday, 16 December 2016

വ്യാജ സാക്ഷികള്‍

വ്യാജ സാക്ഷികള്‍
===========================
.വിജ്ഞാന കൈരളി ഡിസംബര്‍ 2016 ലക്കത്തില്‍ ഡോക്ടര്‍ എം.ജി.ശശിഭൂഷന്‍ എഴുതിയ “മുസ്ലിമുകളും കേരളസംസ്കാരവും” പഠനാര്‍ഹമായ ലേഖനം തന്നെ സംശയം ഇല്ല .ലേഖകന് അനുമോദനങ്ങള്‍.
പക്ഷെ രണ്ടു പരാമര്‍ശനങ്ങലോടു വിയോജിപ്പുണ്ട്
“ഒന്‍പതാം നൂറ്റാ ണ്ടിലെ തരിസാപ്പള്ളി പട്ടയത്തിലെ സാക്ഷികളായി മുസ്ലിം വര്‍ത്തകര്‍ തങ്ങളുടെ പേരുകള്‍ കുല്‍ഫിക് ലിപിയില്‍ രേഖപ്പെടുത്തി” (പേജ് 41).
“ചാതുര്‍വര്‍ന്ന്യ വ്യവസ്ഥയിലെ വൈശ്യര്‍ ,കേരളത്തില്‍ പില്‍ക്കാലത്ത് ഇല്ലാതിരുന്നതിനാല്‍ ആ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് ക്രിസ്തുമതവും ഇസ്ലാം മതവും ഇവിടെ മധ്യകാലത്ത് വളര്‍ന്നതെന്ന ഗവേഷക......” മതം (അതേ പേജ് )
എന്നീ പരാമര്‍ശങ്ങള്‍ അപ്പാടെ വെട്ടി വിഴുങ്ങാന്‍ പാട്
2008 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീറില്‍ “ആരായിരുന്നു പി.സുന്ദരന്‍ പിള്ള” എന്ന ലേഖനം(പേജ് 55-58Some) എഴുതിയ ഡോ എം.ജി ശഷിഭൂഷനെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു .പൊതു ജനത്തിന് മനോന്മണീയം സുന്ദരന്‍ പിള്ളയെ കുറിച്ച് കാര്യമായി ഒന്നും അറിവില്ലാത്ത കാലത്ത്, അദ്ദേഹത്തെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത് ഡോ ശശിഭൂഷന്‍ ആയിരുന്നു .തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി (1891) ആയിരുന്ന അദ്ദേഹത്തിന്‍റെ Some Early Sovereigns of Travancore (1894) എന്ന പ്രബന്ധം ശശിഭൂഷന്‍ കണ്ടിരിക്കണം .ഇല്ലെങ്കില്‍ കണ്ടു പിടിച്ചു ഒരു തവണ വായിക്കണം .അത് ഓര്‍മ്മയില്‍ വയ്ക്കയും വേണം .
സുന്ദരന്‍ പിള്ള അതില്‍ എഴുതി
“…….ചെപ്പേടുകള്‍ മിക്കവാറും സ്വകാര്യ വ്യക്തികളുടെയും വ്യാപാര സംഘടന കളുടെയും സ്വകാര്യ വസ്തുക്കള്‍ ആയിരുന്നു .അതുകൊണ്ട് തന്നെ അവ വ്യാജരേഖകളാവാന്‍ സാധ്യത കൂടുതലാണ് .(മലയാള തര്‍ജ്ജമ ജെ.ബി പി മോറെ,” കേരളത്തിലെ മുസ്ലിമുകള്‍- ആവിര്‍ഭാവവും ആദ്യകാല ചരിത്രവും” വിവര്‍ത്തനം ഷിബു മുഹമ്മദ്‌ ലീഡ് ബുക്സ് കോഴിക്കോട്2013 പേജ് 54)
ഇനി സാക്ഷാല്‍ എം.ജി എസ് നാരായണന്‍, ചരിത്രം എഴുതുന്നവര്‍ക്ക് പ്രാചീന ലിപികളിലുള്ള രേഖകള്‍ ഉദ്ധരിക്കുന്നവര്‍ക്ക്, നല്‍കുന്ന ഉപദേശം (അദ്ദേഹം തന്നെ അത് പലപ്പോഴും മറന്നു പോകുന്നു എന്നത് രസകരം തന്നെ ) ഒന്ന് വായിക്കാം “ചരിത്രം വ്യവഹാരം കേരളവും ഭാരതവും”, കറന്റ് ബുക്സ്, ജൂണ്‍ 2015) എം.ജി എസ് എഴുതിയ ആമുഖം പേജ് x
“ഒരു പ്രമാണം,കത്തോ, ഡയറിയോ,ആത്മകഥയോ, ആധാരമോ, രാജകീയ പ്രഖ്യാപനമോ പത്രപ്രസ്ഥാവനനയോ കയ്യില്‍ വന്നാല്‍ അതിനെ ബാഹ്യ വിമര്‍ശനം, ആന്തര വിമര്‍ശനം എന്നിങ്ങനെ രണ്ടു തരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്‍റെ തീയതി, പേരുകള്‍ ,കയ്പ്പട,ഭാഷ സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിഷയമാക്കുന്നു.ആന്തരിക വിമര്‍ശനത്തില്‍ അതിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം .ശൈലി ,കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കലുകള്‍ എന്നിവ കൂലങ്കഷമായി നിരീക്ഷിക്കുന്നു ....”
തരിസാപ്പള്ളി പട്ടയത്തിലെ ഭാഗം തന്നെയാണോ വിദേശ ലിപികളില്‍ ആരോ എഴുതിയ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക എന്ന് ഉറപ്പാക്കിയ ശേഷമാണോ ഡോ ശശിഭൂഷന്‍ അതിലെ മുസ്ലിം സാന്നിധ്യം ചൂണ്ടിക്കാട്ടുന്നത് എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട് .
“ചില കേരള ചരിത്ര പ്രശ്നങ്ങള്‍” (1963, NBS) എന്ന കൃതിയില്‍ “തരിസാപ്പള്ളി ശാസനങ്ങള്‍” എന്ന പഠനത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള സാര്‍ ഈ സാക്ഷിപ്പട്ടിക പരാമര്‍ശ വിധേയമാക്കി പോലുമില്ല .കുത്തഴിഞ്ഞ ചെമ്പോല കെട്ടില്‍,
വ്യത്യസ്ത വലിപ്പത്തില്‍
വ്യത്യസ്ത ലിപികളില്‍
ആരോ എന്നോ എഴുതി
ആരോ കൂട്ടിവച്ചിരിക്കുന്ന ,
പിതൃത്വം നിശ്ചയമില്ലാത്ത ,
എഴുതിയ ആളുടെ പേരില്ലാത്ത,
ഒരു വ്യാജസാക്ഷിപ്പട്ടികയിലെ പേരുകള്‍ക്ക് കേരള ചരിത്രവുമായി എന്ത് ബന്ധം ?
ഇനി പുരാതന കേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു എന്ന പ്രസ്താവം
ഇതിനുള്ള മറുപടി “മാധ്യമം” വാരികയില്‍(2016 ജൂണ്‍ 13) ലേഖനമായി ഞാന്‍ എഴുതിയിരുന്നു .ലിങ്ക് കാണുക .
വൈശ്യര്‍ ഉണ്ടായിരുന്നു പുരാതന കേരളത്തിലും
ഈ കത്തെഴുതുന്ന ആളൊരു ചരിത്ര പണ്ഡിതന്‍ അല്ല .എന്നാല്‍ കേരള ചരിത്ര സംബന്ധമായി ഇറങ്ങിയ നിരവധി കൃതികള്‍ വായിച്ച,വായിക്കുന്ന, അത്ര മോശക്കാരനല്ലാത്ത ഒരു ചെറുകിട ചരിത്ര വായനക്കാരന്‍. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 951 ( 2016 മേയ് 23) –ല്‍ “കേരളചരിത്രത്തിന് എത്രകാലം മധ്യകാല അങ്ങാടികളെയും വ്യാപാരത്തെയും പുറത്ത് നിര്ത്താനാവും?” എന്ന ലേഖനം എഴുതിയ സോമശേഖരന്‍ ഒരു അക്കാദമിക് ചരിത്രകാരന്‍ ആണോ അല്ലയോ എന്നറിഞ്ഞു കൂടാ. എന്നാല്‍ “കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് എം.ജി.എസ് ,രാജന്‍ ഗുരുക്കള്‍ കെ.എന്‍ ,ഗണേഷ് ത്രയങ്ങളെ പോലെ “കേരളത്തില്‍ ചരിത്രമെഴുതി തുടങ്ങുന്ന കാലത്ത് വൈശ്യരോ അവരുടെ കടമയേറ്റെടുത്ത ജാതികളോ ഉണ്ടായിരുന്നില്ല” (പേജ് 21)എന്ന് അദ്ദേഹവും തറപ്പിച്ചു പറഞ്ഞു അന്തിമവിധി നല്‍കുന്നതു .കഷ്ടം തന്നെ .
“കേരളചരിത്രതിന്റെ നാട്ടുവഴികള്‍”-കേരളത്തിലെ പ്രാദേശീക ചരിത്രാന്വേഷണങ്ങളുടെ ആദ്യസമാഹാരം- എന്ന പേരില്‍ ഡോ.എന്‍.എം നമ്പൂതിരിയും പി.കെ.ശിവദാസും ചേര്‍ന്ന് എഡിറ്റ്‌ ചെയ്ത 654 പേജും 475 രൂപാ വിലയുമുള്ള, ഡി.സി.ബുക്സ്പ്രസിദ്ധീകരണം പുറത്തിക്കിയത് 2009 ഏപ്രിലില്‍. 2015 സെപ്തംബറില്‍ പുറത്തിറക്കിയ രണ്ടാം പതിപ്പ് ഇപ്പോള്‍ എന്‍റെ വായനയില്‍ . “വൈശ്യവിഭാഗങ്ങള്‍ കേരളത്തില്‍” (പേജ് 298-310) എന്ന ആ പുസ്തകത്തിലെ ലേഖനം .ഈ.പി ഭാസ്കര ഗുപ്തന്‍ എഴുതിയ “ദേശായനം” എന്ന ഗ്രാമചരിത്രത്തിന്‍റെ ഭാഗം എടുത്തു നല്‍കിയതാണ് . പ്രവേശികയില്‍ അതിന്‍റെ എഡിറ്റര്‍ പറയുന്നു (പേജ്297)) ”കേരളത്തില്‍ വൈശ്യരില്ല എന്നാണു പൊതുവേ പറയുക” എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുന്നു . “ദേശായനം” മുഴുവന്‍ നേരത്തെ വായിച്ചിരുന്നു. കടമ്പഴിപ്പുറം ഭാസ്കരഗുപ്തനെ ഫോണിലൂടെ പരിചയപ്പെടുകയും ചെയ്തിരുന്നു .ഇന്നദ്ദേഹം ഇല്ല .
ആമുഖം എഴുതിയത് കേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു എന്ന് പറയുന്ന അതെ ചരിത്രകാരകുലപതി എം.ജി.എസ് നാരായണന്‍. മൂത്താന്മാര്‍ അഥവാ ഗുപ്തന്മാര്‍ എന്ന് അറിയപ്പെടുന്ന കേരളത്തിലെ പുരാതന വൈശ്യരുടെ ചരിത്രത്തിനാണ് എം.ജി.എസ് ആമുഖം എഴുതിയത് എന്നതാണ് വിചിത്രമായ കാര്യം ചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ എത്ര വിചിത്രം?
കൃഷി,ഗോരക്ഷ ,വാണിജ്യം ഇവയാണല്ലോ വൈശ്യധര്‍മ്മം അപ്പോള്‍ ഇവ പുരാതന കേരളത്തില്‍,തമിഴകത്ത് ആര് നടത്തി എന്നീ ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നില്ല.ഉണ്ണിനീലി സന്ദേശത്തിലെ ചൊങ്കും ചമ്പ്രാണിയും കൊണ്ടുവന്ന അല്ലെങ്കില്‍ കൊണ്ടുപോയ ചരക്കുകളും പിന്നെ 11-12 നൂറ്റാണ്ടുകളിലെ മൂഷികവംശം, ഭാഷാകൌടില്യം എന്നിവയില്‍ കാണപ്പെടുന്ന അങ്ങാടികളെയും വിവരിക്കുന്ന നമ്മുടെ ലേഖകന്‍ സോമശേഖരന്‍, ഒന്‍പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനത്തിലെ കരം, നകരം,അങ്ങാടി, വര്ത്തകരായ വേള്‍നാടന്‍ സാക്ഷികള്‍ എന്നിവരെ തമസ്കരിക്കുന്നു .
നാഞ്ചിനാട്ടില്‍ നെല്‍കൃഷി തുടങ്ങിയ, കലപ്പ(നാഞ്ചില്‍)കണ്ടു പിടിച്ച വെള്ളാളരെ (അവര്‍ കന്നിയിലെ മകം നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു എന്നറിയുക ),സംഘകാല കൃതികളിലെ (രാജന്‍ ഗുരുക്കളുടെ ഭാഷയില്‍ “പഴം തമിഴ്‌ പാട്ടു”കളില്‍), തൊല്‍ക്കാപ്പിയത്തില്‍ പറയുന്ന “മരുതം” തിണകളിലെ ഉഴവരെ, ബ്രാഹ്മണ ആധിപത്യകാലത്ത് അക്കൂട്ടര്‍ “വൈശ്യര്‍” ആക്കുകയല്ലേ ചെയ്തത്? അവര്‍ തമിഴകഭാഗമായ കേരളത്തിലും ഉണ്ടായിരുന്നില്ലേ? ഉഴവര്‍ പുഴ വെള്ളത്താല്‍ കൃഷി ചെയ്തിരുന്ന വെള്ളാളര്‍, മഴവെള്ളത്താല്‍ കൃഷി ചെയ്തിരുന്ന കരാളര്‍ എന്ന് പതിറ്റ്പ്പത്തു വ്യാഖ്യാതാവ് എഴുതി വച്ചു. ഉഴവര്‍ എന്ന കര്‍ഷക ജനതയെ മൂന്നിനം വൈശ്യര്‍ ആക്കി ബ്രാഹ്മണര്‍ വിഭജിച്ചു. കര്‍ഷകര്‍ മാത്രമായ ഭൂ ഉടമകള്‍ “ഭൂവൈശ്യര്‍” ,മുതലിയാര്‍ ,പിള്ള എന്നിവര്‍ .കച്ചവടക്കാര്‍ “ധനവൈശ്യര്‍” അഥവാ ചെട്ടികള്‍ .മൃഗപരിപാലനം നടത്തിയിരുന്നവര്‍ “ഗോവൈശ്യര്‍” അഥവാ യാദവര്‍ .അവരായിരുന്നു ആയ് വംശവും പിന്നീട് വേണാട് രാജവംശവും .”കേരളാവകാശ ക്രമത്തില്‍ വൈശ്യവര്‍ണ്ണം ഇല്ല” (പി.ഭാസ്കരന്‍ ഉണ്ണി ,കേരളം ഇരുപതാം നൂടാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി 2005 പേജ് 15) എന്നെഴുതി വച്ചത് വായിച്ചു തത്ത പറയുമ്പോലെ അഭിപ്രായം പറയുന്നവര്‍ ആവാം ഈ ചരിത്രപണ്ടിതര്‍ .സ്വന്തമായ “ഒരു വൈശ്യജാതിയുടെ അഭാവത്തില യഹൂദരെയും ക്രിസ്ത്യാനികളെയും അറബികളെയും കേരളീയര്‍ ആലിംഗനം ചെയ്തു എന്നുമെഴുതി Cultural Symbiosis കാരന്‍ എം.ജി.എസ് (ചരിത്രവ്യവഹാരം ,കേരളവും ഭാരതവും കറന്റ്ബുക്സ് ജൂണ്‍ 2015 പേജ് 251). ).”വയനാടന്‍ ചെട്ടികള്‍”
മലബാറിലെ തനതു വൈശ്യര്‍ ആയ ആദിദ്രാവിഡര്‍ ആണത്രേ. .എം.ജി.എസ്സിനെ പോലുള്ള ആധുനിക ചരിത്രകാരന്മാര്‍ കാണാതെ പോയ മറ്റൊരു മലബാര്‍ ജനസമൂഹം.
കേരളത്തില്‍ ചെട്ടികുളങ്ങര ,ചെട്ടിമുക്ക് ചെട്ടിമുക്ക് ,ചെട്ടിത്തെരുവ്, ചെട്ടിമറ്റം,ചെട്ടിയങ്ങാടി,ചെട്ടിയാര,ചെട്ടിയട തുടങ്ങിയ സ്ഥലനാമങ്ങള്‍ എല്ലാം തന്നെ വൈശ്യസാന്നിധ്യം കാട്ടുന്നു കേരളത്തിലെ “ചെട്ടികള്‍” (“ലോകപെരും ചെട്ടി” എന്ന ബിരുദം ഓര്‍ക്കുക) വൈശ്യര്‍ അല്ലായിരുന്നോ ? മൂത്താന്മാര്‍ മാത്രമല്ല, വെള്ളാളരും. വൈശ്യര്‍ അല്ലാതെ ആരായിരുന്നു ? വെള്ളാളരെ കേരളത്തില്‍ നിന്ന് മാത്രമല്ല, കേരളചരിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ സംഘടിതശ്രമം എം.എന്‍ ഗോവിന്ദന്‍ നായര്‍ക്കു മുമ്പേ,ഭാര്യാ പിതാവ് സംസ്ഥാന പുനസംഘടന കമ്മറ്റി അംഗം ചാലയില്‍ സര്‍ദാര്‍ കെ.എം പണിക്കര്‍ക്കും മുമ്പേ (തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിക്കും മുമ്പേ), തുടങ്ങിയിരുന്നു .ഇന്നും അത് തുടര്‍ന്നു പോകുന്നു എന്നതിന് തെളിവ് ആധുനിക ചരിത്രകാരന്മാരുടെ ഈ പരാമര്‍ശം, “കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് കേള്‍ക്കുമ്പോള്‍, .തനതു ബ്രാഹ്മണരും തനതു ക്ഷത്രിയരും ഉണ്ടായിരുന്നോ എന്ന് മറുചോദ്യം ഉന്നയിക്കട്ടെ.
തരിസാപ്പള്ളി പട്ടയത്തിലെ അവസാന ഓല പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക
കൂട്ടിച്ചേര്‍ക്കപ്പെട്ടതാനെന്നും അത് വ്യാജന്‍ ആണെന്നും അത് വേള്‍കുല സുന്ദരന്‍ എഴുതിയ ചെമ്പോലയുടെ ഭാഗം അല്ല എന്നുംഅതില്‍ അയ്യന്‍ അടികളുടെ ആനമുദ്ര ഇല്ല എന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു. .2015 നവംബര്‍ 27-നു കോട്ടയം സി.എം.എസ് കോളേജില്‍ ദ്വിശതാബ്ധി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍ ഈ ലേഖകന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഫ്രഞ്ച് സഞ്ചാരിയായിരുന്ന ആങ്ക്തില്‍ ഡ്യു പെറോ 1771-ല്‍ പാരീസ്സില്‍ പ്രസിദ്ധപ്പെടുത്തിയ സെന്‍റ് അവസ്ഥ (Zend Avesta Paris 1771 page 177-179) എന്ന ഗ്രന്‍ഥത്തില്‍ ഉള്ള ആയ് വംശ ആന മുദ്ര ഉള്ള പതിനേഴു നാടന്‍ സാക്ഷികളുടെ പട്ടിക അവതരിപ്പിച്ചിരുന്നു .എല്ലാം വെള്ളാള കുലജാതരായ വൈശ്യര്‍ (ചെട്ടികള്‍) പായ് കപ്പല്‍ നിര്‍മ്മാണം, .അവയുടെ കേടുപാടുകള്‍ തീര്‍ക്കല്‍ ,സമുദ്ര വ്യാപാരം എന്നിവയില്‍ വ്യാപരിച്ചിരുന്ന, പതിനേഴു വെള്ളാള വര്‍ത്തകര്‍ .പായ്കപ്പലില്‍ സിലോണ്‍,ഫിജി, മലയാ, ചൈന എന്നിവിടങ്ങളില്‍ പോയി
കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും കൊടുത്ത് പകരം ചീനവലയും ചീനപ്പട്ടും ചീനച്ചട്ടിയും ചീനമുളകും കൊണ്ടുവന്ന ചെട്ടികളുടെ താവളമായിരുന്നു കുരക്കേണി കൊല്ലം എന്ന ഒന്‍പതാം നൂറ്റാണ്ടിലെ തെക്കന്‍ കൊല്ലം .താംഗ് വംശകാലത്ത് കുരക്കേണി കൊല്ലത്ത് നിന്ന് വര്‍ത്തകര്‍ ചൈനയില്‍ചെ ന്ന് അവിടെ താവളം കെട്ടിയിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള .ആ വെള്ളാള വ്യാപാരികള്‍ സ്ഥാപിച്ചതാണ് കൊല്ലത്തെ “ചീനക്കട” (ഇന്നത് ചിന്നക്കട എന്ന വ്യാപാരകേന്ദ്രം ) കടല്‍ വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളെ യാഥാസ്ഥിതിക “വെണ്ണീര്‍ വെള്ളാള”സമൂഹം (പാലിയം ചെപ്പേട് കാണുക ) ഭ്രഷ്ടര്‍ ആക്കിയപ്പോള്‍ ,ഭസ്മം ധരിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടു .ഭസ്മം (വെണ്ണീര്‍) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ധരിയാ” ചെട്ടികള്‍ ജൈനമതം സ്വീകരിച്ചു .അവര്‍ ജൈനനെ (തേവര്‍) ആരാധിക്കാന്‍ നിര്‍മ്മിച്ച പള്ളിയായിരുന്നു സി.ഇ 849 കാലത്ത് കൊല്ലം തേവള്ളിയില്‍ ഉണ്ടായിരുന്ന ദരിസാ(ധര്യാ)പ്പള്ളി അഥവാ തരിസാപ്പള്ളി
(കാനം ശങ്കരപ്പിള്ള, തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക, കിളിപ്പാട്ട് മാസിക, ജനുവരി 2016 പേജ്11-12).പക്ഷെ ഗുണ്ടെര്‍ട്ട് സായിപ്പ് ആ പള്ളിയെ ക്രിസ്ത്യന്‍ പള്ളിയാക്കി.”അമരുവാന്‍” എന്ന പദത്തെ വെട്ടിമുറിച്ച് “മറുവാന്‍” എന്ന പദമുണ്ടാക്കി അതിനു “മാര്‍” അഥവാ ബിഷപ്പ് എന്നര്‍ത്ഥം എഴുതി “ശബരീശന്‍” എന്ന വര്ത്തകപ്രമുഖനെ, ജൈനച്ചെട്ടിയെ, Sapir Eso എന്ന സിറിയന്‍ ബിഷപ്പുമാക്കി (Madras Journal of Literature and Science No 30,June 1884പേജ് 115-146). എന്നിട്ട് ചെമ്പോലക്കരണത്തിന് “സിറിയന്‍ ക്രിസ്ത്യന്‍” എന്നും “കോട്ടയം” എന്നും വിശേഷണവും നല്‍കികുരക്കേണി കൊല്ലത്തെ തമ്സകരിച്ചു..സായിപ്പ് പറഞ്ഞതല്ലേ? കവാത്ത് മറന്ന മലയാളി ചരിത്രകാരന്മാര്‍ തലകുലുക്കി സമ്മതിച്ചു “വെള്ളാള(വൈശ്യ)പട്ടയം” എന്ന് വിശേഷിപ്പിക്കേണ്ട പുരാതന രേഖയാണ് സി.ഇ 849 –ല്‍ വൈശ്യനായ വെള്ളാളകുല ജാതന്‍ സുന്ദരന്‍ വരഞ്ഞ പ്രസ്തുത പട്ടയം .
ഇന്ന് യൂകെയിലെ ലസ്റ്ററില്‍, ഡീ മോണ്ട്ട് യൂനിവേര്‍സിറ്റിയില്‍, എലിസബേത് ലംബോണിന്‍റെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങളിലെ മുപ്പതു ചരിത്രപണ്ടിതന്മാരെ ഉള്‍പ്പെടുത്തി (അതില്‍ കേശവന്‍ വെളുത്താട്ടും വരും) നടത്തുന്ന പഠനം (www.ce849 uk.org )കേരള -പശ്ചിമേഷ്യന്‍ കപ്പല്‍ വ്യാപാരത്തെ കുറിച്ചാവാന്‍ കാരണം തരിസാപ്പള്ളി ശാസനത്തിലെ “വെള്ളാളര്‍”(കര്‍ഷക-വ്യാപാര –ഇടയ –സാക്ഷര സമൂഹമായ ഇവരെ വെളുത്താട്ട് വെറും കൃഷിപ്പണിക്കാര്‍ മാത്രമാക്കി മദാമ്മയെ തെറ്റിദ്ധരിപ്പിച്ചു ) ,”ദാരിസാ”(ഈ കൊല്ലം ഗ്രാമ്യ പദത്തെ സിറിയന്‍ പദമാക്കി ) എന്നീ പദങ്ങളെ കുറിച്ചു. കേശവന്‍ വെളുത്താട്ടും രാഘവവാര്യരും നല്‍കിയ തെറ്റായ വ്യാഖ്യാനം ആണ് പുരാതന കൊല്ലത്ത് നിന്നുമുള്ള കൊല്ലം-ചൈനീസ്‌ പൂര്‍വേഷ്യന്‍ വ്യാപരശൃംഖലയെ കുറിച്ചു പഠിക്കാന്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ “ചിരപുരാതന ബന്ധങ്ങ”ളിലെ ഭാരതവും ചൈനയും പ്രാചീന ബന്ധങ്ങള്‍, എസ് .പി.സി.എസ് 2013 പേജ് 24-38 കാണുക. ധാരാളം വിവരങ്ങള്‍ നല്‍കുന്ന രേഖയാണ് പതിനേഴു നാടന്‍ വെള്ളാള സാക്ഷികളുടെ വിവരം നല്‍കുന്ന “ദരിസാജൈനപ്പള്ളി” ശാസനം
.വേള്‍ കുലസുന്ദരന്‍ ,വിജയനാരായണന്‍ ,ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍, മദിനെയ വിനയദിനന്‍,കണ്ണന്‍ നന്ദനന്‍ ,നലതിരിഞ്ഞ നിനയന്‍,കാമന്‍ കണ്ണന്‍ എന്ന് തുടങ്ങി സംബോധി വീരന്‍ വരെയുള്ള പതിനേഴു നാടന്‍ സാക്ഷികള്‍ മുഴുവന്‍ വേണാട്ടിലെ തനതു കച്ചവടക്കാര്‍ ആയിരുന്ന വെള്ളാളചെട്ടികള്‍ (വൈശ്യര്‍) ആയിരുന്നു
.ആ ലിസ്റ്റ് തീരുന്നതോടെ ദരിസാപ്പള്ളി ശാസനം അവസാനിക്കുന്നു .ഇപ്പോള്‍ ലഭ്യമായ വിദേശ സാക്ഷികള്‍ മുഴുവന്‍ കള്ളസാക്ഷികള്‍ ആണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു ആക്തില്‍ ഡ്യു .പെറോ എന്ന ആ ഫ്രഞ്ച് സഞ്ചാരിക്ക് സ്തുതി .
കൂടുതലറിയാന്‍ www.kurakkenikollam ce849.blogspot.in എന്ന പേരിലുള്ള ഈ ലേഖകന്‍റെ ബ്ലോഗ്‌ കാണുക.ഒപ്പം വൈറ്റില കെ.വി.എം.എസ് സോവനീര്‍ 2015- ല്‍ വന്ന “തരിസാപ്പള്ളി പട്ടയം എന്ന വെള്ളാള പട്ടയം” എന്ന ലേഖനവും കിളിപ്പാട്ട് മാസിക (തിരുവനന്തപുരം 2016 ജനുവരി ലക്കം പേജ് 11-2)യി ലെ “തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട ആനമുദ്രയുള്ള പതിനേഴു വേല്‍ നാടന്‍ സാക്ഷിപ്പട്ടിക” എന്ന ലേഖനവും വായിക്കുക

Thursday, 15 December 2016

ചരിത്ര വായന : എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം

ചരിത്ര വായന : എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം: എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം ======================================== "കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍" എന്ന പുതിയ ഗ്ര...