ചെങ്ങന്നൂര്‍ പിള്ളവീട്ടില്‍ പി.എസ് പൊന്നപ്പാപിള്ള
ചെങ്ങന്നൂരിലെ അതിപുരാതനമായ പിള്ള വീട്ടില്‍
സുബ്രഹ്മണ്യപിള്ള വക്കീലിന്‍റെ ഇളയ മകനായിരുന്നു പി.എസ് .പൊന്നപ്പാപിള്ള.ചെറുപ്പം
മുതല്‍ പ്രസംഗം ലേഖനമെഴുത്ത് ,പത്രപ്രവര്‍ത്തനം എന്നിവയില്‍ തല്‍പ്പരന്‍
ആയിരുന്നു.സര്‍ക്കാര്‍ ജോലിയില്‍ താല്‍പ്പര്യം കാട്ടിയില്ല പഠനം കഴിഞ്ഞപ്പോള്‍ .സാമൂഹ്യ
സേവനത്തില്‍ പ്രവേശിച്ചു .ഹിന്ദു മിഷ്യന്‍ പ്രവര്‍ത്തകനായി വൈക്കം സത്യാഗ്രഹത്തില്‍
പങ്കെടുത്ത് കാരാഗൃഹത്തില്‍ കിടന്നു .പിതാവിന്‍റെ സുഹൃത്ത് വക്കീല്‍ സി.കെ
ശങ്കരപ്പിള്ള വക ഭജേ ഭാരതം പ്രസ്സില്‍ കുറേക്കാലം ജോലി ചെയ്തു .
അദ്ദേഹം തുടങ്ങിയ പരമാര്‍ത്ഥ സാരപ്രബോധിനി എന്ന
സംഘടന പില്‍ക്കാലത്ത് തിരുവിതാം കൂര്‍ വെള്ളാള സഭ എന്ന പേരില്‍ അറിയപ്പെട്ടു .നിരവധി
ഉപസഭകള്‍ തിരുവിതാം കൂറില്‍ സ്ഥാപിക്കപ്പെട്ടു .വെള്ളാളരുടെ ഇടയിലെ അവാന്തരവിഭാഗങ്ങളെ
എകോപ്പിക്കാന്‍ ശ്രമിച്ചു .മനോരമയുടെ ഭാഷാപോഷിണിയില്‍ കേരളത്തിലെ വെള്ളാളര്‍ എന്ന
ലേഖനം എഴുതിയിരുന്നു .വെള്ളാള ചരിത്രം (ഒന്നാം ഭാഗം ) എന്നൊരു പുസ്തകവും എഴുതി .ബാക്കി
ഭാഗം എഴുതപ്പെട്ടില്ല .സുകൃത ലത ,ജീവിതാദര്‍ശം ,ഔവ്വയാര്‍ ,വിരമിണ്ട നായനാര്‍
എന്നിവയാണ് മറ്റു കൃതികള്‍ .വെള്ളാളര്‍ ,സ്വധര്‍മ്മം ,സ്വതന്ത്ര കേരളം ,വെള്ളാള
മിത്രം
എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം
പുറത്തിറക്കിയിരുന്നു .
No comments:
Post a Comment