Monday, 6 June 2016

ചെങ്ങളം കൊലക്കേസ്സും കല്ലൂരാ​ന്‍ കത്തിയും പി.ടി ചാക്കോയ്ക്ക് കിട്ടിയ ശാപവും

ചെങ്ങളം കൊലക്കേസ്സും കല്ലൂരാ​ന്‍ കത്തിയും പി.ടി ചാക്കോയ്ക്ക് കിട്ടിയ ശാപവും


കേരളത്തിലെ കോണ്‍ഗ്രസ്സിന് കിട്ടിയ ശാപം
--------------------------------------------------------------------------

ചെങ്ങളം കൊലക്കേസ്സും
കല്ലൂരാ​ന്‍ കത്തിയും പി.ടി ചാക്കോയ്ക്ക്  
കിട്ടിയ ശാപവുംഅന്ധവിശ്വാസികളും നിരീശ്വരവാദികളും പുഛിച്ചു തള്ളിയേക്കാം.അതല്ലെങ്കില്‍ തികച്ചും യാദൃശ്ഛികം എന്നു പറഞ്ഞേക്കാം.എന്നാല്‍ ആ സംഭവങ്ങള്‍  തമ്മില്‍ ബന്ധമുണ്ടെന്നു വിശസിച്ചിരുന്നവരായിരുന്നു കല്ലൂര്‍ രാമന്‍പിള്ളയുടെ അടുത്ത ബന്ധുവും രാഷ്ട്രീയത്തില്‍ സഹപ്രവര്‍ത്തകനും ആയിരുന്നസ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നറിയപ്പെട്ടിരുന്ന ആനിക്കാട്പി.കെ.ശങ്കരപ്പിള്ള ,.നൂറ്റിരണ്ട് വയസ്സുവരെ  നല്ല ഓര്‍മ്മ നിലനിര്‍ത്തിയിരുന്ന  , ലേഖകന്‍റെ അന്തരിച്ച പിതാവ് ചൊള്ളാത്ത് ശങ്കുപ്പിള്ള  അയ്യപ്പന്‍ പിള്ള,മാതൃസഹോദരിചെല്ലുചിറ്റമ്മ
എന്നു വിളിക്കപ്പെട്ടിരുന്ന  റിട്ടയാര്‍ഡ് ഹെഡ്മിസ്റ്റ്രസ് കെ.പിചെല്ലമ്മ,സഹോദരി പൊന്നമ്മ രാമന്‍പിള്ള (ഡാല്‍മു ഖം),സഹോദരി   മീനാക്ഷി ചിറ്റമ്മയുടെ ഭര്‍ത്താവ് ആയിക്കുന്നേല്‍കൃഷ്ണപിള്ള ,അദ്ദേഹത്തിന്‍റെ സഹോദരന്‍ ആയിക്കുന്നേ ല്‍ ഏ.എസ് നാരായണപിള്ള എന്നിവരെല്ലാം ആ അഭിപ്രായം പങ്കു വയ്ച്ചിരുന്നു .അവസാന ആള്‍ ഒഴികെ മറ്റുള്ളവര്‍ എല്ലാം കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു കഴിഞ്ഞു .


തൊണ്ണൂറു കഴിഞ്ഞഇളംപള്ളിയില്‍  കമ്പിയില്‍ അയ്യപ്പന്‍പിള്ള,കെ.എസ്.ഈ.ബോര്‍ഡില്‍ നിന്നും
പെന്‍ഷന്‍ പറ്റിയ നീലകണ്ഠപിള്ള എന്നിവരും ആ അഭിപ്രായതോട്‌ യോജിക്കുന്നു.മലനാട്ടിലെ വിസ്മൃത കമ്മൂണിസ്റ്റ് സഖാവ് കല്ലൂര്‍ രാമന്‍പിള്ളയെ കുറിച്ചു കേട്ടിട്ടുള്ളവര്‍ ആധുനിക തലമുറയില്‍ കാണില്ല.അദ്ദേഹത്തെ
കുറിച്ച്‌ വര്‍ഷം തോറും അനുസ്മരണകള്‍പത്ര മാസികകളില്‍  അച്ചടിച്ചു വരാറില്ല.
ഫോട്ടോയും ലഭ്യമല്ല. സ്മാരകവുമില്ല.സ്റ്റാലിന്‍ ശങ്കരപ്പിള്ളയോടൊപ്പം  
അകലകുന്നം പ്രദേശങ്ങളില്‍ (ഇന്നത് ഉമ്മന്‍ ചാണ്ടിയുടെ  പുതുപ്പള്ളി മണ്ഡലം) കമ്മ്യൂണിസം പ്രചരിപ്പിച്ചതില്‍ മുഖ്യപങ്കു വഹിച്ചു. ബന്ധു കല്ലൂര്‍ രാമന്‍പിള്ള ജൂണിയര്‍.
എന്ന “കല്ലൂരാന്‍ “
അവര്‍ രണ്ടുപേരുടേയും തൊണ്ടകളില്‍ നിന്നുമാണ് കോട്ടയം ജില്ലയുടെ കിഴക്കന്‍  പ്രദേശങ്ങളില്‍  ആദ്യംഇങ്ക്വിലാബ്' സിന്ദാബാദ് “ മുഴങ്ങിയത്.

എറണാകുളം തേവര കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണം
കാരണം ബിരുദപഠനം പൂര്‍ത്തിയാക്കന്‍ കഴിയാതെ പോയ
ഉന്നതകുല ജാതനും സമ്പന്നനും സഹൃദയനും ദീനാനുകമ്പയുള്ളവനും ആയിരുന്നു കല്ലൂര്‍ അയ്യപ്പന്‍പിള്ള(കുട്ടന്‍പിള്ള )യുടെ  രണ്ടാമത്തെ മകന്‍ കെ.ഏ.
രാമന്‍പിള്ള.സഹോദരന്‍ കെ.ഏ.ചിദംബരം പിള്ള കറകളഞ്ഞ ഗാന്ധിയനും
സര്‍വോദയ പ്രവര്‍ത്തകനും മേഘാലയാ ഗവര്‍ണര്‍ ആയിരുന്ന എം.എം.ജേക്കബ്ബിന്‍റെ
സഹപ്രവര്‍ത്തകനും ആയിരുന്നു.പക്ഷേ രാമന്‍പിള്ള കമ്മ്യൂണിസ്റ്റായി മാറി.
കിടങ്ങൂര്‍ക്കാരന്‍ പി.കെ.വാസുദേവന്‍ നായര്‍,കൂരോപ്പടക്കാരന്‍
കെ.എം ഏബ്രഹാം ഇവരോടൊപ്പമോ അതിനു മുമ്പ്
പാര്‍ട്ടി ടിക്കറ്റ് കിട്ടിയ സഖാവ് ആനിക്കാട്  എല്‍.സി യും കോട്ടയം ഡി.സി മെംബറും ആയിരുന്നു അന്‍പതുകളുടെ ആരംഭത്തില്‍.കൂരോപ്പടക്കാരന്‍ കെ.എം ഏബ്രഹാം പിക്കാലത്ത് ഇടത്‌ എം.എല്‍.ഏയും എം.പി യുമായി.
2006 സെപ്തംബര്‍ 6 ന് അന്തരിച്ചപ്പോള്‍ മനോരമ
തുടങ്ങിയ പത്രങ്ങള്‍ അദ്ദേഹത്തെ "ചെങ്ങളം വീരന്‍" എന്നു വിശേഷിപ്പിച്ചു.
പി.കെ.വി യുവജനനേതാവും എം.പിയും മന്ത്രിയും മുഖ്യമന്ത്രിയും
(ഇടതിന്‍റെ വലയില്‍ കുരുങ്ങി ആത്മത്യാഗം ചെയ്തു ചരിത്രപരമായമണ്ടത്തരം കാട്ടി) ആയി. ഒരു പക്ഷേ ഇവരോടൊപ്പമോ അതിലും ഉയരത്തിലോ
വളര്‍ന്നു വലുതാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റായിരുന്നു കല്ലൂര്‍ രാമന്‍ പിള്ള.സാധാരണക്കാരന്‍റെ നേതാവ്.പച്ച വെള്ളം ചവച്ചു കുടിച്ചിരുന്ന
ഉന്നതകുല ജാതന്‍,സൗമ്യന്‍,സമ്പന്നന്‍.പി.കെ.വി യെപ്പോലെ ചിരിച്ചിരുന്ന,വെളുത്ത് മെലിഞ്ഞ  ഒരുപാവം  പൂച്ചക്കണ്ണന്‍.പക്ഷേ കൊലക്കേസ്സില്‍ ഒന്നാം പ്രതിയാക്കപ്പെട്ടു.

രാമന്‍പിള്ള കഠാരിയുമായി നടന്നിരുന്നു എന്നു പറഞ്ഞാല്‍ വാദത്തിനു വേണ്ടി
സമ്മതിക്കാം. എന്നാല്‍ കത്തിയില്‍ കെ.ആര്‍ എന്ന്‍  ഇനീഷ്യല്‍ കൊത്തിയിരുന്നു എന്നു പറഞ്ഞാലും
സമ്മതിക്കാം .ഒരാളെക്കുത്തി കൊന്നു എന്നു പറഞ്ഞാലും വിശ്വസിക്കാം.
എന്നാല്‍ കുത്താന്‍ കൊണ്ടു നടന്നിരുന്ന കത്തിയില്‍
"കല്ലൂരാന്‍ "എന്ന പേര്‍ കൊത്തിപിടിക്കപ്പെട്ടാല്‍ തെളിവു കിട്ടി തന്നെ ശിക്ഷിച്ചുകൊള്ളട്ടെ എന്നു തുറന്നു  സമ്മതിക്കാന്‍ മാത്രം   വിഡ്ഢി ആയിരുന്നു
എന്നു പറഞ്ഞാല്‍ അരി ആഹാരം കഴിക്കുന്ന ആരും  സമ്മതിച്ചു തരില്ല.

ഈ വിവരം ചൂണ്ടിക്കാട്ടി രക്ഷ പെടുത്താന്‍
അഡ്വേ.എന്‍ രാഘവക്കുറുപ്പും കുമരകം ശങ്കു ണ്ണി  മേനോനും റോസമ്മ പുന്നൂസ്സും മറ്റും  എന്തു കൊണ്ടു ശ്രമിച്ചില്ല എന്നത്
വലിയൊരു ചോദ്യ ചിഹ്നമായിഇന്നും  അവശേഷിക്കുന്നു.
കുമരകം ശങ്കുണ്ണി മേനോന്‍ ആത്മകഥയില്‍ ഈ കേസ്സിനെക്കുറിച്ചു
വിവരിക്കും എന്നു പലരും വ്യാമോഹിച്ചു.പക്ഷെ ഇക്കാര്യത്തില്‍ മൌനം  പാലിച്ച
 അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.റോസമ്മ പുന്നൂസ്സും .കടയനിക്കാട്ടു പുരുഷോത്തമന്‍ പിള്ള മാത്രം ജീവിച്ചിരിക്കുന്നു .

1957. തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോടാകുളങ്ങര(കെ.പി.ഏ.സി) യുടെവധശിക്ഷ ഇളവു ചെയ്യപ്പെടുന്നു. തടവുകാര്‍ പലരും മോചിപ്പിക്കപ്പെടുന്നു.
പക്ഷേ നൂറു ശതമാനം നിരപരാധി എന്നു നാട്ടുകാര്‍ക്കറിയാവുന്ന
കല്ലൂരാന്‍ വീണ്ടും 10 കൊല്ലം കൂടി ജയില്‍ കിടന്നു.

1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാം എം.ബി.ബി.എസ്സിനു
പഠിക്കുന്ന വേളയില്‍ സെന്ട്രല്‍ ജയിലില്‍ പോയി നിരവധി തവണ ഈ ലേഖകന്‍
കല്ലൂരാനെ സന്ദര്‍ശിച്ചിരുന്നു.പരോളിലിറക്കാന്‍  വേണ്ടി പലതവണ പാര്‍ട്ടി സെക്രട്ടറി
എം.എന്‍ ഗോവിന്ദന്‍ നായരെ പോയി കണ്ടിരുന്നു.
അവസാനം അച്യുത മേനോന്‍ മുഖ്യമന്ത്രിയായ 1967ലാണ് പത്രണ്ട് വര്ഷം കഴിഞ്ഞു കല്ലൂരാന്‍
ജയില്‍ വിമോചിതനാകുന്നത്.അപ്പോഴേക്കും "നേരം വെളുത്തെന്നും
ഇല്ലെന്നും പറഞ്ഞു കശ പിശ കൂടുന്ന അടയ്ക്കാകുരുവി"കളെപ്പോലെ
(ചെമ്മനം ചാക്കോയോടു കടപ്പാട്) കല്ലൂരാന്‍റെ പ്രിയപാര്‍ട്ടി ഇടതും വലതും
ആയി രണ്ടായി പിരിഞ്ഞിരുന്നു.
രണ്ടു കൂട്ടര്‍ക്കും കല്ലൂരാനെ ആവശ്യമില്ലാതെ വന്നു.

" ........ഒരൊറ്റ കൂട്ടുകാരുമില്ലാത്ത ഒരു മനുഷ്യന്‍ രാജ്യത്തിന്റെ പല
ഭഗത്തും അലഞ്ഞു നടക്കുന്നതായി അക്കാലത്തു കാണാമായിരുന്നു.അയള്‍ക്ക്
ഒന്നും ചെയ്യാനില്ല. ഒറ്റയാള്‍ കൂട്ടുകൂടുവാനില്ല. എല്ലാവരേയും എല്ലാറ്റിനേയും
അയാള്‍ വെറുക്കാന്‍ തുടങ്ങി. ഒരു നേരത്തെ ആഹാരം പോലും അയാള്‍ക്കു
പ്രശനമാണ്. ഒരു പക്ഷേ നിഷ്പ്രയോജനമായി തീര്‍ന്ന ഒരു ജീവിതകാലത്തേക്ക്
അയാള്‍ തിരിഞ്ഞു നോക്കുകയാവാം. ഇതിനു വേണ്ടിയാണല്ലോ എല്ലാം
നശിപ്പിച്ചത്. എന്തു ലഭിച്ചുഎന്നു വരെ അയാള്‍ ആലോചിച്ചിട്ടുണ്ടാവും.
എന്തിന് ഇനി തന്നെ കൊള്ളംതന്റെ കഴിവുകള്‍ മുഴുവന്‍ വാര്‍ന്നു പോയി.
അയാള്‍ക്കു തോന്നി. ഒരിടത്തു ചെന്ന്‍ ഒരു നേരത്തെ ആഹാരം ചോദിച്ചു
വാങ്ങിക്കഴിക്കാന്‍ അയള്‍ക്കു വയ്യ......."

തകഴിയുടെ പ്രസിദ്ധമായ "ഏണിപ്പടി"കളിലെ(ഡി.സി.ബുക്സ് 1999 പേജ് 269)
ഈ ഭാഗം കല്ലൂര്‍ രാമന്‍പിള്ളയെ മനസ്സില്‍ കണ്ട് എഴുതിയതാണെന്നു തോന്നും.

ക്രമേണ മദ്യപാനത്തില്‍ കല്ലൂരാന്‍ ആശ്വാസം കണ്ടെത്തി.
അവസാനം നാടു വിട്ടു.
മലബാറിലെ മുക്കത്തു പോയി ജീവിതം സ്വയം അവസാനിപ്പിച്ചു.


കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍

കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരുന്ന നാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ്‌ തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് “കല്ലൂര്‍” എന്ന പുരാതന
തറവാട്. കൂരാലി-പള്ളിക്കത്തോട് വെട്ടിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി നൂറു  വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവിലിന്  സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന സഹോദരി പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടറും
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള(മകന്‍ മഞ്ഞിലെ നായകന്‍ ശങ്കര്‍ മോഹന്‍ ഫിലിം ഫെസ്റിവല്‍ ചെയര്‍മാന്‍ .നാലാം തലമുറക്കാരന്‍ അരുണ്‍ ശങ്കര്‍ മോഹന്‍ ജയരാജ് ചിത്രമായ കാമല്‍ സഫാരിയിലെ നായകനും പ്രസിടന്റില്‍ നിന്നും കഴിഞ്ഞവര്‍ഷം ഫിലിം അവാര്‍ഡ് നേടിയ അഭിനേതാവും ).പൊന്‍കുന്നംകെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍തുടങ്ങിയവര്‍ മക്കള്‍

ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യംചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്നകല്ലൂര്‍  രാമന്‍ പിള്ള സീനിയര്‍ ആയിരുന്നച്ചു
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നുവിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചു വിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ളവസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനുവില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതംമാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയിഅവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.2007 ല്‍ അന്തരിച്ചു.


വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ “ജയശ്രീ” എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ചിദംബരം (കുട്ടപ്പന്‍ )പിള്ള  എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.

ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്നകലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
അവിടത്തെ പഠനം സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ നസ്രാണികള്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.

ചെങ്ങളം കേസ്


കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ(കഥാകൃത്ത് സക്കറിയായുടെ അടുത്ത  ബന്ധു ) റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.

ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാ​ണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ. 2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു പറയുന്നവരും ഉണ്ട്.മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ പില്‍ക്കാലത്ത് കേരള കോണ്ഗ്രസ് സ്ഥാപകരില്‍ ഒരാളായി .


ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം

മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
ഇളമ്പള്ളി വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എത്തിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി, മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.

മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍പള്ളിയ്ക്കത്തോടിനു സമീപം  റവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും. എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ്‌ രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്ടര്‍ ചെയ്യാന്‍ പോലീസ്സിനെ പ്രേരിപ്പിച്ചു .
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെ കുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീ​‍കരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ പി.ടി ചാക്കോ .
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായ കല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനുംകേരളത്തിലെ
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.

10 ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,
https://4.bp.blogspot.com/_uCICegrJwgc/Ses4_ovkY_I/AAAAAAAACAw/yBs8x8SaNs4/s200/vithura+(2).jpg

രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
പിന്നെ  സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ല.മൂവാറ്റുപുഴയില്‍ നിന്നും പാര്‍ലമെന്‍റിലേക്കു
തെരഞ്ഞടുക്കപ്പെട്ടെങ്കിലും വളരെ കുറച്ചു നാള്‍ മാത്രം കേന്ദ്ര മന്ത്രി .ഇപ്പോള്‍ അനാഥ പ്രേതം പോലെ കഴിയുന്നു .അനിയായികള്‍ ഇല്ലാത്ത നേതാവ് .

പി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ ആവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.പ്രതികള്‍

ചെങ്ങളം കേസില്‍ 20 പ്രതികള്‍ ഉണ്ടായിരുന്നു.
ലോക്കല്‍ സെക്രട്ടറി ഒന്നാം പ്രതി.രാമന്‍പിള്ളയ്ക്കും മണിമലക്കാരന്‍
ബഷീറിനും ജീവപര്യന്തം ജയില്‍ വാസം നല്‍കപ്പെട്ടു.
6 പേര്‍ കൂടി ശിക്ഷിക്കപ്പെട്ടു.മൊത്തം 12 പേര്‍ ശി ക്ഷിക്കപ്പെട്ടു.കടയനിക്കാട്
പുരുഷന്‍, കയ്പ്പക്കല്‍ രാഘവന്‍,വെണ്ണിമല കെ.എം
ഏബ്രഹാം എന്നിവരായിരുന്നു അക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍.
അവരാരും പ്രതിസ്ഥാനത്തു വന്നില്ല.
ഇളമ്പള്ളി തകടിക്കല്‍ഏ.ജി.ശിവരാമന്‍ നായര്‍(ജനനം 1931)ആണിപ്പോല്‍
പ്പോള്‍ ജീവിച്ചിരിക്കുന്ന ഏക പ്രതി.വിധി വരും വരെ മാത്രം
ജയില്‍ വാസം.അക്കര അയ്യപ്പന്‍ഇടപ്പള്ളി കുഞ്ഞിരാമന്‍,
ഓടനാലില്‍ കുട്ടികടയനിക്കാട് പൊടിയന്‍കടയനിക്കാട്
കുരുവിള എന്നിവര്‍ക്ക് ഓരോ വര്‍ഷം തടവു കിട്ടി.ജീവപര്യന്തം
കഴിഞ്ഞു വിട്ടയക്കപ്പെട്ട ബഷീര്‍ നാടു വിട്ടു ഹൈറേഞ്ചില്‍
പോയി താമസ്സിച്ച് ഏതാനും വര്‍ഷം മുമ്പു മരണമടഞ്ഞു.
പടിഞ്ഞാറയില്‍ രാമന്‍ നായര്‍അക്കര ശങ്കരന്‍മക്കനാല്‍
ഗോപാലന്‍നാലേക്കര്‍ നാരായണന്‍പുള്ളേട്ടില്‍ കുഞ്ഞെറുക്കന്‍,
കുട്ടി,ശങ്കരന്‍ എന്നീ പരവസമുദായക്കാര്‍
കടയനിക്കാട്ടുകാരായ കൃഷ്ണപിള്ളരാജപ്പന്‍ നായര്‍,വിജയകുമാര്‍,
കിഴക്കേടത്തു വേലു നായര്‍ എന്നിവര്‍
വിട്ടയക്കപ്പെട്ടു.നാലേക്കര്‍ നാരായണന്‍ഇടപ്പള്ളി കുഞ്ഞു രാമന്‍,
മക്കനാല്‍ ഗോപാലന്‍പുള്ളോട്ടിക്കല്‍ കുഞ്ഞെറുക്കന്‍
എന്നിവര്‍ റബര്‍ ടാപ്പിംഗ് തൊഴിലാളികളായിരുന്നു.നാരായണനെ
പിരിച്ചു വിട്ടതിനായിരുന്നു സമരം


10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,


ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.

അതു മറ്റൊരു ശാപത്തിന്‍റെ കഥ

വലിയച്ഛന്‍റെ വാക്ക്കൊച്ചു മകന്‍റെ തെറ്റിക്കല്‍
അഥവാ കല്ലൂരാനു കിട്ടിയ ശാപം
----------------------------------------------------------

സീനിയര്‍ കല്ലൂര്‍ രാമന്‍പിള്ള കറ കളഞ്ഞ അയ്യപ്പഭക്തനായിരുന്നു.ഭക്തശിരോമണിയായിരുന്ന
പൂന്താനത്തിനെ മങ്ങാട്ടച്ഛനായി വന്നു രക്ഷിച്ച കഥ വള്ളത്തോള്‍ "ആ മോതിരം" എന്ന മനോഹര
കവിതയില്‍ വിവരിക്കുന്നു.അതു പോലരനുഭവം സീനിയര്‍ രാമന്‍പിള്ളയ്ക്കും ഉണ്ടായി എന്ന്‌
ആനിക്കാട് ശങ്കരപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു:

നൂറു  വര്‍ഷം മുമ്പാണ്. മധുരജില്ലയിലെ കമ്പം മാര്‍ക്കറ്റില്‍ പോയി കുരുമുളക് തുടങ്ങിയ
കാര്‍ഷികവിഭവങ്ങള്‍ വിറ്റ്,കിട്ടിയ വെള്ളി നാണയങ്ങള്‍ ഒരു കുടത്തിലാക്കി അതും തലയിലേറി സീനിയര്‍
രാമന്‍പിള്ള പൊന്‍കുന്നം വഴി ഇളമ്പള്ളിയിലേക്കു മടങ്ങുന്ന സമയം. ഇളങ്ങുളം അയ്യപ്പ ക്ഷേത്രത്തില്‍
അത്താഴപൂജ തൊഴുതു കഴിഞ്ഞാണ് തനിയെയുള്ള യാത്ര. ഉടുമുണ്ടും നേര്യതുമാണു വേഷം. പോടന്നൂര്‍
എന്ന ഭാഗത്തെത്തിയപ്പോള്‍ പൂന്താനത്തിനുണ്ടായ അനുഭവം രാമന്‍പിള്ളയ്ക്കുംഉണ്ടായി . പുറകില്‍ നിന്നും രണ്ടു
പേര്‍ ആക്രമിച്ചു. ഒരാള്‍ നേര്യതു കഴുത്തില്‍ ചുറ്റു വരിഞ്ഞു.അപരന്‍ കുടത്തില്‍ പിടികൂടി.
അപകടം മനസ്സിലാക്കിയ പിള്ള മനമുരുകി ഇഷ്ട ദൈവങ്ങളെ പ്രാര്‍ഥിച്ചു.ഇളമ്പള്ളി അയ്യപ്പന്
തിരുവാഭരണവും വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്താം
എന്നു നേര്‍ന്നു

പെട്ടെന്നു "പൂഹോയ്" എന്നലറിക്കൊണ്ട് ഒരു വടു(കുട്ടിപ്പട്ടര്‍) അവിടെ പ്രത്യക്ഷപ്പെട്ടു. കൈയ്യില്‍
ഒരു പതിനാലാം നംബര്‍ വിളക്കും. അക്രമികള്‍ പിടി വിട്ട് ഓടി."പിന്നാലെ പോരൂ" എന്നു
പറഞ്ഞു വടു മുന്നോട്ടു പോയി.രാമന്‍പിള്ള അനുഗമിച്ചു.രണ്ടു കിലോമീറ്റര്‍ നടന്നു ഇളമ്പള്ളി
ക്ഷേത്രക്കുളത്തിനു സമീപമെത്തിയതും വടു അപ്രത്യക്ഷനായി. അടുത്തവീട്ടില്‍ (മഠം) രാമായണം
വായിക്കുന്നതു കേട്ടു.
പരിസരബോധം വന്ന രാമന്‍പിള്ള അങ്ങോട്ടേയ്ക്കു കയറിച്ചെന്നു. കഥ കേട്ട മഠത്തില കാരണവര്‍
കൈകൂപ്പി "എന്‍റെ അയ്യപ്പാ, അങ്ങാണല്ലോ പിള്ളയെ രക്ഷിച്ചത്"
എന്നതിശയിച്ചു. രാമന്‍ പിള്ള അക്ഷരം പ്രതി വാക്കു പാലിച്ചു.തിരുവാഭരണം കാഴ്ച വച്ചു.
(പി.ജി.രാജേന്ദര്‍ന്‍ രചിച്ചു ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച"ക്ഷേത്ര വിജ്ഞാന കോശം" കാണുക.

വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്തിപ്പോന്നു.
മകന്‍ അയ്യപ്പന്‍പിള്ളയുടെ കാലത്തും അതു മുടങ്ങിയില്ല.എന്നാല്‍ കൊച്ചുമകന്‍ ജൂനിയര്‍ രാമന്‍പിള്ള വളര്‍ന്നതോടെ,
കമ്മ്യൂണിസ്റ്റായതോടെ, അന്ധവിശ്വാസം എന്നു പറഞ്ഞതു നിര്‍ത്തലാക്കി. മുതിര്‍ന്നവര്‍ ഭവിഷ്യത്തിനെ
ക്കുറിച്ചു പറഞ്ഞതു രാമന്‍ പിള്ള കേട്ടില്ല.അവസാനം ചെയ്യാത്ത കുറ്റത്തിനു ജീവപര്യന്തം
പൂജപ്പുര ജയിലില്‍ കിടന്നു.

(1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്സിനു
പഠിക്കുന്ന സമയം ആറേഴുതവണ പൂജപ്പുരയില്‍ പോയി രാമന്‍പിള്ളയെ ഈ ബ്ലോഗര്‍
കണ്ടിരുന്നു. പരോള്‍ കിട്ടാന്‍ വേണ്ടി ഏതാനും തവണ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന
എം.എന്‍ ഗോവിന്ദന്‍ നായരെ പാര്‍ട്ടി ഓഫീസ്സില്‍ പോയി കാണുകയും ചെയ്തു.
വളരെ വിഷമിച്ചാണ് പറോള്‍ ലഭിച്ചത്.അദ്ദേഹത്തെ സഹായിക്കാന്‍ ബന്ധുക്കളൊ
പാര്‍ട്ടിക്കാരോ ഇല്ലായിരുന്നു.)
ജയില്‍ വിമുക്തനായപ്പോഴും ആരും സഹായിച്ചില്ല.ചിലര്‍ അടുത്തു കൂടി പറ്റിക്കയും ചെയ്തു.
അവസാനം മലബാറിലെ മുക്കത്തു പോയി ജീവന്‍ ഒടുക്കി.

രാമന്‍പിള്ള ഇന്നുണ്ടായിരുന്നുവെങ്കില്‍ 90  വയസ്സ് കാണുമായിരുന്നു. പാര്‍ട്ടിയില്‍ ഉയരുമായിരുന്നോ
അതോ ഗണപതി ശങ്കരപ്പിള്ള ആയി മാറിയ സ്റ്റാലിന്‍ ശങ്കരപ്പിള്ളഅനുജന്‍ ഹോമിയോ
ഡോക്ടര്‍ കെ.ഏ.ഗോപാലകൃഷ്ണപിള്ള ( ആദ്യം കമ്മ്യൂണിസ്റ്റായിരുന്ന ആദ്ദേഹം അവസാനം
ആത്മീയ കാര്യങ്ങളില്‍ താല്‍പരനായി പട്ടാഴി ദേവീ മാഹത്മ്യം പോലുള്ള കൃതികള്‍ എഴുതി
പുരാണപാരായനവും മറ്റും നടത്തി അന്തരിച്ചു)
Dr.K.A.Gopala Krishna Pillai BHM
എന്നിവരെപ്പോലെ ആത്മീയകാര്യങ്ങളില്‍   തല്‍പരനായി പാര്‍ട്ടി വിടുമായിരുന്നുവോ?

ആര്‍ക്കറിയാം?

പുള്ളോലിക്കല്‍


പി.റ്റി.ചാക്കോയും കേരള രാഷ്ട്രീയവും

പി.റ്റി.ചാക്കോ നല്ലൊരു ഡ്രൈവര്‍ ആയിരുന്നുവെങ്കില്‍,അഥവാ ഡ്രൈവറെ വച്ചു മാത്രം കാറോടിക്കുന്നവനായിരുന്നുവെങ്കില്‍,ഭാര്യയുമൊത്തു മാത്രം യാത്ര ചെയ്യുന്നവനായിരുന്നുവെങ്കില്‍
അന്യ സ്ത്രീകളെ കാറില്‍ കയറ്റുകയില്ലാത്തനായിരുന്നുവെങ്കില്‍
കേരള രാഷ്ട്രീയം തികച്ചും വ്യത്ഥമായേനെ എന്നു പറയുന്നവരുണ്ട്,ഡോ. ഡി.ബാബു പോളിനെ പോലുള്ളവര്‍.

പൊട്ടുകുത്താത്ത സ്ത്രീകളെ മാത്രം കാറില്‍ കൊണ്ടു
പോയിരുന്നെവെങ്കില്‍,
അല്ലെങ്കില്‍ പൊട്ടു മായിച്ച് ശേഷം ചാക്കോച്ചന്‍റെ
കാറില്‍ സ്ത്രീകള്‍
കയറിയിരുന്നുവെങ്കില്‍ എന്നു വിമര്‍ശന കുതൂഹികള്‍ക്കു പറയാം.
എന്നാല്‍ അതു കൊണ്ടു മാത്രം ചാക്കോച്ചനും കേരള രാഷ്ട്രീയവും
രക്ഷ പെടുമായിരുന്നുവോ?

ഇല്ല എന്നാണ് പഴമക്കാര്‍ ഇന്നും വിശ്വസിക്കുന്നത്.പറയുന്നത്.
അതിനു കാരണം തലമുറകളായി പിന്തുടരുന്ന ഒരു വന്‍ ശാപമത്രേ.1915 ഏപ്രില്‍ 9 ന് ചാകോമ്പതാല്‍ പുള്ളോലിക്കല്‍
തോമസ്സിന്‍റെ മകനായി ചാക്കോ ജനിച്ചു.
(ചകോമ്പതാല്‍ ചാക്കോമ്പതാല്‍ ആക്കിയെടുക്കാനുള്ള ശ്രമം വിജയിച്ചില്ല)
ചിറക്കടവ് ശ്രീരാമവിലാസം പ്രൈമറി സ്കൂള്‍,പൊന്‍കുന്നം പള്ളിസ്കൂള്‍,കറുകച്ചാല്‍,
പതിനെട്ടാം മൈല്‍ പനമ്പുന്ന എന്നീ മിഡില്‍സ്കൂളുകള്‍,പാലാ സെയിന്‍റ് തോമസ്
ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ പഠനം.
1936 ചിറക്കടവു ഒറ്റപ്ലാക്കല്‍ മറിയാമ്മയെ
വിവാഹം കഴിച്ചു.1938 ല്‍ ബി.എല്‍ പാസ്സായി.
ആ വഷം ആണ് പട്ടം താണുപിള്ള
പ്രസിഡന്‍റും പി.എസ്സ് .നടരാജപിള്ള സെക്രട്ടറിയുമായി
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്
രൂപം കൊള്ളുന്നത്.1939 ല്‍ കാഞ്ഞിരപ്പള്ളിയില്‍
നടത്തിയ വിവാദപ്രസ്ംഗത്തിന്‍റെ
പേരില്‍ സി.പി ചാക്കോയെ ജയില്‍ അടച്ചു.
ജയില്‍ വിമോചിതിനായ ചാക്കോ
കോട്ടയത്തെ അഡ്വോ.ഗോവിന്ദമേനോന്‍റെ കൂടെ
ജൂണിയര്‍ ആയി അഭിഭാഷകവൃത്തിയില്‍ ചേര്‍ന്നു.

1942 ല്‍ പൊന്‍ കുന്നം വര്‍ക്കി,ഡി.സി കിഴക്കേമുറി എന്നിവരുമായി
നാഷണല്‍ ബുക്സ്റ്റാള്‍ തുടങ്ങി.

പാലാക്കാരായ ആര്‍.വി.തോമസ്,ചെറിയാന്‍ കാപ്പന്‍,
കെ.എം.ചാണ്ടി എന്നിവരോടൊപ്പം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു.
1945 ല്‍ സി.പി
വിദ്യാഭ്യാസ നയം കൊണ്ടുവന്നപ്പോള്‍ ചാക്കോ പ്രസിദ്ധീകരിച്ച
തുറന്ന കത്ത്
പ്രസിദ്ധം.

1946 ല്‍ അമേരിക്കന്‍ മോഡലിനെതിരെ നടത്തിയ
പ്രക്ഷോഭണത്തിന്‍റെ
പേരില്‍ ചാക്കോച്ചന്‍ വീണ്ടും ജയിലില്‍ ആയി.
പ്രസന്നകേരളം എന്ന മാസികയുടെ
പത്രാധിപരായിരുന്നു അന്ന്‍ ചാക്കോ.1948 ല്‍
ഭര്‍ണഘടന നിര്‍മ്മണ സഭയിലേയ്ക്കു
മീനച്ചിലില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു.
അസംബ്ലിയില്‍ ആദ്യ ചീഫ് വിപ്പ് ആയിരുന്നു.
ഇന്ത്യന്‍ ഭരണഘടനാ 
നിര്‍മ്മാണ സമതിയിലും അംഗമായിരുന്നു.
34 കാരനായിരുന്ന
ചാക്കോ ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
പി.ടി.ചാക്കോയുടെ "തന്ത്രം" വെളിയിൽ വരുന്നു
9.03.2015
 സഖാവു എം.വി.രാഘവന്റെ മകൻ നികേഷിന്റെ
ചാനലിൽ-റിപ്പോർട്ടർ-"ഡമോക്രാസി" എന്ന പരിപാടിയിൽ കോട്ടയത്തെ
മുൻ എം.പി"പെട്രോൾ" കറിയാച്ചന്റെ പ്രസംഗം പി.ടി ചാക്കോയുടെ മകന്‍ .പി.സി.തോമ്മസ്സിനെ
"കുത്തി" ആണ് പ്രസംഗം.പിതാവ് പി.ടി.ചാക്കോ പണ്ട് ഒരു കൊലക്കേസ്സിൽ വി.എസ്സ്.
അച്ചുതാനന്ദനെ ഒന്നാം പ്രതിയാക്കാൻ നിർബ്ബന്ധിച്ച സംഭവം വിവരിക്കപ്പെട്ടു .എസ്സ്.ഐ.ഒരു
തമിഴനായിരുന്നതിനാൽ,അന്ന്  ചാക്കോച്ചന്റെ വേല നടന്നില്ല എന്നു കോട്ടയത്തെ മുന്‍ എം.പി “മണ്ണെണ്ണ  കറിയാച്ചൻ”എന്ന സ്കറിയാ തോമസ്‌ വെളി പ്പെടുത്തി ..
പി.ടി.ചാക്കോയുടെ "തന്ത്രം" അതായിരുന്നു.
വാഴൂരിൽ തനിക്കെതിരെ 1957 ല് സ്ഥാനാർത്ഥി യായേക്കാവുന്ന കല്ലൂർ രാമൻപിള്ള
എന്ന നിരപരാധിയെ ,പാമ്പാടി എസ്.ഐ.ക്രിലോസ്കരുടെ സഹായത്തോടെ ഒന്നാം
പ്രതിയാക്കി.ഒരുപഴയ  പിച്ചാത്തി സമ്പാദിച്ച ശേഷം അതിൽ"കല്ലൂരാൻ" എന്നു കൊത്തിച്ച് ക്രിലോസ്കറെ
കൊണ്ടു തൊണ്ടിയാക്കി.അങ്ങനെ കൊലപാതകം നടത്താൻ പേരെഴുതിയ കത്തിയുമായി
നടന്ന മണ്ടശ്ശിരോമണി ആയി കല്ലൂർ രാമൻപിള്ള ചിത്രീകരിക്കപ്പെട്ടു.
കല്ലൂരാൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.
തനിക്കെതിരായി ഉയർന്നു വരാവുന്ന ശക്തൻ ജയിലറയിലായി.
പാർലമെന്റ റി വ്യാമോഹം വച്ചു പുലർത്തിയിരുന്ന കോട്ടയം കാരൻ
സഖാവ് എൻ.രാഘവക്കുറുപ്പായി 1957 ല് ചാക്കോച്ചന്റെ എതിരാളി.
വെറും വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ചാക്കോച്ചൻ വിജയിച്ചു പ്രതിപക്ഷ നേതാവായത്.

പി.ടി.ചാക്കോ-ഒരു തുടര്‍ക്കഥ

തിരുക്കൊച്ചി രൂപികൃതമായപ്പോള്‍ ചാക്കോ പാര്‍ട്ടിയുടെ നിയമസഭാ സെക്രട്ടറിയായി.
1952 ല്‍ മീനച്ചിലില്‍ നിന്നും പാര്‍ലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.പാര്‍ലമെന്‍റ്
സെക്രട്ടറി സ്ഥാനത്തേക്കു മല്‍സരിച്ചു.ദക്ഷിണേന്ത്യകാരനായതിനാല്‍ 2 വോട്ടിന്‍റെ
കുറവില്‍ തോറ്റു.താമസ്സിയാതെ1953 ഒക്ടോബര്‍ 10 ന് അദ്ദേഹം ലോകസഭംഗത്വം
രാജിവച്ചു.രാഷ്ട്രീയമല്ലാത്ത കാരണത്താല്‍ ആദ്യമായും അവസാനമായും നടന്ന രാജി.
ഇതിനുള്ള കാരണം വ്യക്തമാക്കന്‍ചാക്കോ ഒരിക്കലും തയാറായില്ല.
"തിരുക്കൊച്ചിയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കിട്ടാതെവന്നതിനാല്‍"
എന്നു ചാക്കോയുടെ ജീവചരിത്രകാരന്‍ പുളിങ്കുന്നു ആന്‍റ്റണി കണ്ടെത്തുന്ന കാര്യം
തിരു മണ്ടന്മാര്‍ പോലും സമ്മതിച്ചു തരില്ല.

പാലായിലെ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ

പാര്‍ലമെന്‍ററി വ്യാമോഹത്തിനു ചാക്കോച്ചന്‍
പണം വാങ്ങി വഴങ്ങുകയായിരുന്നു എന്നു പഴമക്കാര്‍.

ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
108- 112 പേജികളില്‍ ഈ വിവരം ചര്‍ച്ച ചെയ്യുന്നു."പാര്‍ലമെന്‍റിലെ സാമാജികത്വം
ഒരു വെള്ളാന ആണ്`" എന്നു ചാക്കോ പറഞ്ഞത്രേ.(പേജ്110)

"തന്‍റെ രാജിയുടെ കാരണം പറയാത്തതാണ് ചാക്കോ ചെയ്ത ഏറ്റവും
ബുദ്ധിപൂര്‍വ്വകമായ കാര്യമെന്നു കൊട്ടുകാപ്പള്ളി പറഞ്ഞു" എന്നു പേജ് 111 ല്‍
ആലയ്ക്കാപ്പള്ളി.രസകരമായ വസ്തുത മഹാത്മജി ഝാന്‍സി റാണി എന്നു വാഴ്ത്തിയ
കാഞ്ഞിരപ്പള്ളിക്കാരി ധീരശൂര വനിത അക്കമ്മ ചെറിയാനെ കോണ്‍ഗ്രസ്സു മീനച്ചില്‍
ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല.അവര്‍ സ്വതന്ത്ര്യയായി മല്‍സരിച്ചു
പരാജയം വരിച്ചു.സംസ്ഥാന കോണ്‍ഗ്രസ് ചെയ്ത മറ്റൊരു കൊടും പാതകം


പിന്നീട് ചാക്കോ കോട്ടയം ഡി.സി.സി പ്രസിഡന്‍റായി.
അക്കാലത്താണ് ചെങ്ങളം സംഭവം.
കോണ്‍ഗ്രസ്സ് എന്തുകൊണ്ടു അക്കാമ്മയ്ക്കു സീറ്റ് നല്‍കിയില്ല
എന്നതു പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്.ചാക്കോയെ
മാത്രമല്ല കോണ്‍ഗ്രസ്സിനെ മൊത്തം ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി
വിലെക്കെടുത്തു.ആഭ്യന്തര മന്ത്രി ഡോ.കൈലാസ് നാഥ കട്ജുകാമരാജ്
മദ്രാസ്സിലെ കാക്കന്‍,രാമചന്ദ്രന്‍ എന്നിവര്‍ അക്കമ്മയെ തോല്‍പ്പിക്കാനും
കൊട്ടുകാപ്പള്ളിയെ വിജയിപ്പിക്കാനും വോട്ട് ചോദിച്ച് മീനച്ചിലില്‍
എത്തി കൊട്ടുകാപ്പള്ളിയെ വിജയിപ്പിച്ചെടുത്തു.

പീച്ചി സംഭവം

1953 സെപ്റ്റംബര്‍ 10 ന് പി.ടി.ചാക്കോ എം.പി സ്ഥാനം രാജിവച്ചു.അദ്ദേഹം കോട്ടയത്തു പ്രാക്ടീസ് തുടങ്ങി.
കോട്ടയം ഡി.സി.സി.പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ 41 ദിവസം നീണ്ടു നിന്ന
പദ യാത്ര അദ്ദേഹം സംഘടിപ്പിച്ചു.തുടര്‍ന്നു കോട്ടയം കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയായി എന്നു ജീവചരിത്രകാരന്‍
പുളിങ്കുന്നു ആന്റണി.അതിനുള്ള ശ്രമത്തിനിടയിലാണ് "കല്ലൂരാന്‍ കത്തി" നിര്‍മ്മാണവും കള്ള സാക്ഷി പറച്ചിലും.
1957 ലെ തെരഞ്ഞെടുപ്പില്‍ അഡ്വേ.എന്‍.രാഘക്കുറുപ്പിനെ നിസ്സാര ഭൂരിപക്ഷത്തിനു വാഴൂരില്‍ തോല്‍പ്പിച്ച്
ചാക്കോ പ്രതിപക്ഷ നേതാവായി.1957-64 കാലഘട്ടത്തിലെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രം പി.ടി.ചാക്കോയുടെ
ചരിത്രം തന്നെയാണ്(പുളിങ്കൂന്ന്‍ ആന്റണി).ഇന്ത്യയില്‍ അക്കാലത്തെ ഏറ്റവും പ്രഗല്‍ഭനാ​യ പ്രതിപക്ഷ നേതാവായിരുന്നു
ചാക്കോ.ആന്‍ഡ്രാ അരി കുംഭകോണത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചത് ചാക്കോയുടെ സാമര്‍ഥ്യം
കൊണ്ടായിരുന്നു.1959 ജൂണ്‍ 13-ജൂലൈ 31 കാലത്തെ "വിമോചന സമര" ത്തിന്‍റെ നായകരില്‍ ഒരാള്‍ അദ്ദേഹം ആയിരുന്നു.
തുടര്‍ന്നു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ടു.1960ഫെബ്രുവരിയില്‍ അടുത്ത നിയമസഭ കൂടിയപ്പോള്‍,വിചിത്രമെന്നു
പറയട്ടെ ആര്‍.ശങ്കര്‍ ആണ് നിയമസഭാകക്ഷി നേറ്റാവായി തെരഞ്ഞെടുക്കപ്പെട്ടത്.പട്ടം മുഖ്യനും ശങ്കര്‍ ഉപമുഖ്യനും ആയി.
ചാക്കോച്ചനു ആഭ്യന്തരം കിട്ടി.ചാക്കോച്ചന്റെ സഹോദരന്‍ പോലീസ് സ്റ്റേഷനില്‍ കയറി അവരുടെ തോക്ക് എടുത്തതും മറ്റും
ഇക്കാലത്തായിരുന്നു.റവന്യൂ ബോര്‍ഡ് ഒന്നാം മെംബറെ അഴിമതിയുടെ പേരില്‍ അദ്ദേഹം സസ്പെന്‍ഡു ചെയ്തു ചരിത്രം
സൃഷ്ടിച്ചു.1962 സെപ്റ്റംബര്‍ 25 ന് പട്ടത്തിനെ പഞ്ചാബ് ഗര്‍ണറാക്കി കെട്ടു കെട്ടിച്ചു.ശങ്കര്‍ മുഖ്യ മന്ത്രിയായി.പി.എസ്.പി
മന്ത്രിമാര്‍ രാജി വച്ചു.ഇക്കാലത്താണ് പി.എസ്..നടരാജപിള്ള അവതരിപ്പിക്കാന്‍
തയ്യാറാക്കിയ കാര്‍ഷിക ബന്ധബില്‍
ചാക്കോ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്.അതു കോണ്‍ഗ്രസ്സിന്റെ വലിയ നേട്ടമായി ഉല്‍ഘോഷിക്കപ്പെട്ടു.(പി.എസ്.
ക്രഡിറ്റ് വാങ്ങാതിരിക്കാന്‍ കോണ്‍ഗ്രസ്സുംകമ്മ്യൂണിസ്റ്റും ഒന്നിച്ച് പി.എസ്സിനെ താഴെയിറക്കുകയായിരുന്നു).
ചാക്കോയും ശങ്കറും പല കാര്യങ്ങളില്‍ തെറ്റി.അങ്ങനെ കഴിയുമ്പോളാണ്
കോളിളക്കം സൃഷ്ടിച്ച പീച്ചി യാത്ര.
മന്ത്രി സര്‍ക്കാര്‍ വക കാര്‍ തനിയേ ഓടിച്ചു പീച്ചിയിലേക്കൊരു യാത്ര.
കൂടെ പൊട്ടു കുത്തിയ ഒരു വനിതയും.
ഇടയില്‍ ഒരുന്തുവണ്‍റ്റിയുമായി കൂട്ടി മുട്ടല്‍. ആളുകള്‍ ഓടിക്കൂടുന്നു,മന്ത്രിയുടെ കൂടെ പൊട്ടു കുത്തിയ ഒരു
സ്ത്രീ.അക്കാലത്തു ഹിന്ദു സ്ത്രീകള്‍ മാത്രമേ പൊട്ടു കുത്തിയിരുന്നുള്ളു.പത്രവാര്‍ത്തകള്‍,കാര്‍ട്ടൂണ്‍.വനിതയെക്കുറിച്ച്
നിരവധി ഊഹാപോഹങ്ങള്‍.
10ശതമാനം സത്യം 90 ശതമാനം  കള്ളം അതായിരുന്നു പത്രവാര്‍ത്തകള്‍ എന്നക്കാലത്തെ പ്രതിപക്ഷപത്രം ജനയുഗത്തിന്‍റെ
പത്രാധിപര്‍ കാംബിശ്ശേരി പില്‍ക്കാലത്തു കുറ്റസമ്മതം നടത്തി.

പീച്ചി സംഭവത്തെത്തുടര്‍ന്നു ചാക്കോ വിവാദപുരുഷനായി.മുഖ്യമന്ത്രി
ആര്‍ ശങ്കറിന്‍റെ രഹസ്യ ആശീര്‍വാദത്തോടെ മാടായി എം.എല്‍.ഏ
പ്രഹ്ലാദന്‍ ഗോപാലന്‍ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു നിയമസഭാമന്ദിരത്തിനു
മുമ്പില്‍ 1964 ജനുവരി 30 മുതല്‍ നിരാഹാരസമരം തുടങ്ങി.തനിക്കു ചാക്കോയില്‍
വിശ്വാസമില്ലഎന്ന്‍ ആര്‍ ശങ്കര്‍ പ്രസ്താവിച്ചു.

മന്ത്രിപദം ഏറ്റു നാലു വര്‍ഷം തികഞ്ഞ ഫെബ്രുവരി 16ന് ചാക്കോ രാജിവച്ചു.
പ്രഗല്‍ഭനായ ഒരു ഭരണാധികാരി അകാലത്തില്‍സ്ഥാനം ഒഴിഞ്ഞു.രാജിവച്ച ചാക്കോ
കൂടുതല്‍ ശക്തനും ജനപ്രിയനും ആയി എന്നു പുളിങ്കുന്ന്‍ ആന്‍റ്റണി.കേസില്‍ നിരപരാധി
എന്നു ചാക്കോ വിധി വാങ്ങി.എന്നാല്‍ കല്ലൂരാന്‍റെ ശാപം തുടര്‍ന്നു വന്ന കെ.പി.സി.സി
തെരഞ്ഞെടുപ്പില്‍ ചാക്കോകെ.സി ഏബ്രഹാമിനോടു തോറ്റു.താമസ്സിയാതെ ആഗസ്റ്റ് ഒന്നിനു
ഹൃദയസ്തംഭനത്തെ തുടര്‍ന്നുപി.ടി.ചാക്കോ അന്തരിച്ചു.

ചാക്കോയുടെ അനുയായികളായൈരുന്ന 15 എം.എല്‍ ഏ മാര്‍ ഒരു ഗ്രൂപ്പായി
അസ്സംബ്ലിയില്‍ മാറിയിരുന്നു.1964 സെപ്തംബര്‍ 2 ന് അവര്‍ മന്ത്രി സഭയ്ക്കുള്ള
പിന്തുണ പിന്‍ വലിച്ചു.മന്നത്തിന്റെ അനുയായി വാഴൂര്‍ എം.എല്‍ ഏ കെ.നാരായണക്കുറുപ്പ്,
കൊട്ടാരക്കര എം.എല്‍.ഏ ബാലകൃഷ്ണപിള്ള,കോന്നി എം.എല്‍. ഏ രവീന്ദ്രനാഥ്,
ചെങ്ങന്നൂര്‍ എം.എല്‍. ഏ.സരസ്വതി അമ്മ,ചങ്ങനാശ്ശേരി എം.എല്‍ ഏ എന്‍.ഭാസ്കരന്‍
നായര്‍ എന്നീ നായര്‍ എം.എല്‍ ഏ മാരും മദ്ധ്യതിരുവിതാം കൂറിലെ ക്രിസ്ത്യന്‍
എം.എല്‍. ഏ മാരും ഈ 15 ല്‍ പെട്ടിരുന്നു.

പി.ടി ചാക്കോയുടെ കുടുംബത്തെ രക്ഷിക്കാന്‍ പിരിച്ചെടുത്ത ഒന്നേമുക്കാല്‍ ലക്ഷം
രൂപാ ചാക്കോയുടെ വിധവയ്ക്കു കൊടുക്കാന്‍ സംഘടിപ്പിക്കപ്പെട്ട കോട്ടയം
സമ്മേളനത്തില്‍ വച്ചു കേരളാ കോണ്‍ഗ്രസ്സ് എന്ന പുതിയ പാര്‍ട്ടി രൂപം കൊണ്ടു.
മൂവാറ്റുപുഴയിലെ കെ.എം ജോര്‍ജ് പ്രസിഡന്റ്. എന്‍ ഭാസ്കരന്‍ നായര്‍,ഈ ജോണ്‍ ജേക്കബ്
എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍.ആര്‍ .ബാലകൃഷ്ണപിള്ള,മാത്തച്ചന്‍ കുരുവിനാക്കുന്നേള്‍
കെ.ആര്‍.സരസ്വതി അമ്മ എന്നിവര്‍ സെക്രട്ടറിമാര്‍.1965ലെ അടുത്ത തെരഞ്ഞെടുപ്പില്‍
ശൈശവം കഴിയാത്ത പാര്‍ട്ടിയ്ക്കു 23 എം.എല്‍ ഏ മാരെക്കിട്ടി .മന്നമായിരുന്നു വിജയത്തിന്‍റെ
ശില്‍പ്പി.ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ അസ്സംബ്ലി പിരിച്ചു വിടപ്പെട്ടു
.കേരളംപ്രസിഡന്റ് ഭരണത്തിലായി.കേരള കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സില്‍ ലയിക്കണം എന്ന മന്നത്തിന്റെ
ഉപദേശം മറ്റുള്ളവര്‍ കേട്ടില്ല.അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു കിട്ടിയത് കേവലം 9
സീറ്റ്. കല്ലൂരാന്‍ ശാപത്തിന്റെ ഫലം എന്നു നാട്ടുകാര്‍.ഈ.എം.എസ്സിന്‍റെ നേതൃത്വത്തില്‍
പിന്നെ വന്നതു സപ്തകക്ഷി മന്ത്രിസഭ. പിന്നെ ഒരുകാലത്തും കേരളത്തില്‍ ഒറ്റയ്ക്കൊരു
പാര്‍ട്ടി അധികാരത്തില്‍ വന്നില്ല.ഇനിയും വരാനും വഴിയില്ല.കേരള കോണ്‍ഗ്രസ്സ് നിരവ്ധി
തവണ പിളര്‍ന്നു.ഇനിയും പിളരാനാണു സാദ്ധ്യത.


സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്ന
ആനിക്കാട് പി.കെ.ശങ്കരപ്പിള്ള (1928-2007)

പഴയ കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍
ഇങ്ക്വിലാബ് എന്ന മുദ്രാവാക്യം ആദ്യം കേള്‍ക്കുന്നത്
ആനിക്കാട് പി.കെ.ശങ്കരപ്പിള്ളയുടെ കണ്ഠത്തില്‍ നിന്നായിരുന്നു.
കോട്ടയം ഡി.സി.സി പ്രസിഡന്‍റായിരുന്ന ചാമമ്പതാലിലെ
പി.ടി.ചാക്കോയുടെ കുടിലതന്ത്രത്താല്‍ ചെങ്ങളം കേസില്‍
ഒന്നാം പ്രതി ആക്കപ്പെട്ട് ജീവപര്യന്തം ജയിലില്‍ കിടക്കേണ്ടി
വരുകയും ജയില്‍ വിമോചിതനായ ശേഷം ആത്മഹത്യ ചെയ്യുകയും
ചെയ്ത കല്ലൂരാന്‍ എന്ന കല്ലൂര്‍ രാമന്‍പിള്ള,
മുന്‍ വാഴൂര്‍ എം.എല്‍ ഏ
കടയനിക്കാട് പുരുഷന്‍ എന്ന പുരുഷോത്തമന്‍ പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍ എന്ന പേരില്‍ കവിത എഴുതിയ്‌രുന്ന
ടി.കെ.കൃഷ്ണന്‍ കുട്ടിനായര്‍,
ഇന്ത്യാ കോഫി ഹൗസുകളില്‍ കാണപ്പെടുന്ന ഏ.കെ .ജി ഛായാ
ചിത്രങ്ങള്‍ വരച്ച
പാമ്പാടി ബാലന്‍ എന്നിവരോടൊപ്പം മലനാട്ടില്‍
കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക
പങ്കു വഹിച്ച പി.കെ ശങ്കരപ്പിള്ള അന്‍പതുകളില്‍
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നാണറിയപ്പെട്ടിരുന്നത്.
എന്നാല്‍ മരണത്തിനു മുമ്പുള്ള മൂന്നു ദശകങ്ങളില്‍
അദ്ദേഹം അറിയപ്പെട്ടതാ​കട്ടെ ഗണപതി ശങ്കരപ്പിള്ള എന്നും.

തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കും
അവിടെ നിന്നും ആനിക്കാട്ടേയ്ക്കും കുടിയേറിയ കതിരമ്പുഴ
എന്ന ശൈവകര്‍ഷകകുടുംബത്തിലായിരുന്നു കുട്ടപ്പന്‍ എന്ന ചെല്ലപ്പേരുള്ള
ശങ്കരപ്പിള്ള1928 ഒക്ടോബര്‍ 10 ന് ജനിച്ചത്പറപ്പള്ളില്‍ കൃഷണപിള്ളയുടേയും
ചെല്ലമ്മയുടേയും മകന്‍.ആനിക്കാട് ,പൊന്‍ കുന്നം എന്നിവിടങ്ങളില്‍
സ്കൂള്‍ പഠനം.ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്,തിരുവനന്തപുരം എം.ജി
എന്നിവയയില്‍ കോളേജ് പഠനം.തിരുവനന്തപുരം സഹകരണ കോളേജില്‍ നിന്നും
ഡിപ്ലോമാ.വിദ്യാഭ്യാസകാലത്തു തന്നെ അറിയപ്പെടുന്ന എഴുത്തുകാരനും
സംഘാടകനും വാഗ്മിയും ആയിരുന്നു.വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലും വിപുലമായ സഹൃത് വലയം ഉണ്ടായിരുന്നു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കാര്യത്തില്‍ എന്ന പോലെ കമ്മ്യൂണിസ്റ്റ് അനുഭാവി
എന്ന പേരില്‍ പട്ടം താണുപിള്ളയുടെ കാലത്തു സര്‍ക്കാര്‍ ജോലി നിരസ്സിക്കപ്പെട്ടു.
മലയാറ്റൂരിന്‍റെ കാര്യം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍
"മലയാറ്റൂര്‍ രാമകൃഷ്ണനെന്നല്ല,സാക്ഷാല്‍ വൈകുണ്ഠം പരമേശ്വരന്‍ ആണെങ്കില്‍ പോലും
കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കില്‍ സര്‍ക്കാര്‍ ലാവണം കിട്ടില്ല'
എന്നു പറഞ്ഞ മറുപടി പ്രസിദ്ധം.പുന്നപ്ര-വയലാര്‍ സഖാക്കളെ മോചിപ്പിച്ച ആദ്യ
ഈ.എം.എസ്സ് സര്‍ക്കാരിന്‍റെ കാലത്ത് പ്രത്യേക ഉത്തരവിന്‍ പ്രകാരം പിള്ളയ്ക്കു
സഹകരണ വകുപ്പില്‍ ജോലികിട്ടി.തുടര്‍ന്നു സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
എന്നാല്‍ സംഘടനാ രംഗത്തു നേതൃത്വംവഹിച്ചു പാര്‍ട്ടിയുടെ സഹയാത്രികനായി തുടര്‍ന്നു.
ഡപ്യൂട്ടി രജിസ്റ്റ്രാര്‍ ആയി വിരമിച്ചു.

തിരുവനന്തപുരംമൂന്നാര്‍പമ്പാടി,പീരുമേട്ചേന്ദമംഗലം,വടക്കന്‍ പറവൂര്‍,
ഒറ്റപ്പാലം ,തൃത്താല,കുറ്റിപ്പുറം,ആലുവാ,പാലാ,കോട്ടയം,കാഞ്ഞിരപ്പള്ളി
എന്നിവടങ്ങളില്‍ ജോലി നോക്കി.

ഇടുക്കി ജില്ലയില്‍,തമിഴ്നാട് അതിര്‍ത്തിയ്ലുള്ള അഞ്ചു ഗ്രാമങ്ങള്‍( മറയൂര്‍,കാരയൂര്‍
കീഴാന്തൂര്‍,കോവിലൂര്‍,തമിഴ്നാട്ടിലെ കൊട്ടിയൂര്‍) എന്നിവ അഞ്ചുനാട് എന്നറിയപ്പെടുന്നു.
ഔദ്യോഗിക കാര്യത്തിനായി ഈ പ്രദേശം സഞ്ചരിക്കാനിടയായ പിള്ള മലനാടിന്റെ
പൈതൃകത്തില്‍ ആകൃഷ്ടനായി.തുടര്‍ന്നു തെക്കും കൂര്‍ പ്രദേശത്തിന്റെ ചരിത്രം കണ്ടെത്താന്‍
പരിശ്രമം തുടങ്ങി.

മണ്ണടിഞ്ഞ് അനാഥമായിവിസ്മൃതിയില്‍ ആണ്ടു കിടന്നിരുന്ന കാഞ്ഞിരപ്പള്ളിയിലെ
രണ്ട്‌ അതിപുരാതന ഗണപതിയാര്‍ കോവിലുകളുടെ പുനര്‍ നിര്‍മ്മാണം പിള്ള
ഏറ്റെടുത്തു.ഈ ക്ഷേത്രങ്ങളെക്കുറിച്ചു മലയാളത്തിലെ ഒട്ടേല്ലാ പ്രസിദ്ധീകരണങ്ങളിലും
അദ്ദേഹം സചിത്ര ലേഖനങ്ങള്‍ എഴുതി.ഈ ലേഖകനുമായി  ചേര്‍ന്ന്‍
https://3.bp.blogspot.com/_uCICegrJwgc/SeacWwl3oBI/AAAAAAAAB-w/TS8mqRV1jVE/s200/pettathullal.jpg
എരുമേലി പേട്ട തുള്ളലുംക്ഷേത്ര പുരാവൃത്തങ്ങളും എന്ന പുസ്തകം രചിച്ചു.
തുടര്‍ന്ന്‍ സ്റ്റാലിന്‍ ശങ്കരപ്പിള്ള ഗണപതി ശങ്കരപ്പിള്ള ആയി മാറി.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തു നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള
എല്ലാ സോവനീറുകളിലും ശങ്കരപ്പിള്ളയുടെ
പ്രാദേശിക ചരിത്രസംബനന്ധമായ ലേഖനങ്ങള്‍ അവിഭാജ്യഘടകമായിരു.ന്നു

പഴയ തെക്കും കൂറിലെ മധുരമീനാക്ഷി ക്ഷേത്രങ്ങള്‍

ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവില്‍,പുലിയന്നൂര്‍,
എഴാച്ചേരിപാലാ അരുണാപുരം,പന്തത്തല,മേവട,
മീനച്ചി,പൂവരണി,കൊണ്ടുടയാര്‍ നിര്‍മ്മിച്ച കൊണ്ടൂര്‍,
ചോറ്റുടയാര്‍ നിര്‍മ്മിച്ച മുണ്ടക്കയം ചോറ്റി,തിരുവുടയാര്‍
നിര്‍മ്മിച്ച തിടനാട്കഴിവുടയാര്‍ നിര്‍മ്മിച്ച കാഞ്ഞിരപ്പള്ളി
പിള്ളയാര്‍ കോവില്‍ എന്നിവയുടെ വിശദമായ ചരിത്രം
പി.കെ.തയ്യാറാക്കി.എല്ലാം തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ
ശൈവപ്പിള്ളമാര്‍ നിര്‍മ്മിച്ചവ.


തിരുവിതാം കൂറിലെ ആദ്യ നവോത്ഥാന നായകന്‍
ശിവരാജയോഗി തൈക്കാട് അയ്യാ സ്വാമികളെ കുറിച്ചും
വിശദമായ പഠനം നടത്തി.ഈ ലേഖകന്  തൈക്കാട്
അയ്യാവില്‍ തല്‍പര്യം വളര്‍ത്തിയത് ആനിക്കാട് ശങ്കരപ്പിള്ളയായിരുന്നു.
ആനിക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി സ്വാമി നാരായണനായി മാറിയ
തൊടുപുഴ സി.കെ.നാരായണപിള്ള,
ചിറക്കടവിലും ചെറുവള്ളിയിലും
സ്കൂളുകള്‍ തുടങ്ങി സദാന്ദസ്വാമികളായി മാറിയ
വൈക്കം സി.കെനാരായണപിള്ള എന്നിവരുടെ വിശദ വിവരങ്ങളും ഗണപതി
ശങ്കരപ്പിള്ള സമ്പാദിച്ചു ലേഖനങ്ങള്‍ എഴുതി.
ആനിക്കാടിന്‍റെ വിശദമായചരിത്രവും എഴുതി.
ഭാര്യ രാധാമണി.മക്കല്‍ സതീഷ് ചന്ദ്രന്‍,ബിന്ദു,ഗോപകുമാര്‍,
ഗിരീഷ്കുമാര്‍ എന്നിവര്‍.

2007 ഒക്ടോബര്‍ 2 ന് അന്തരിച്ചു.

കാമ്പിശ്ശേരി പത്രാധിപ സമതി യോഗത്തില്‍ പറഞ്ഞത് –
നമ്മുടേത് പാര്ട്ടി പത്രമാണ്‌.(ജനയുഗം എന്ന് വായിക്കുക 
ആ ലൈനില്‍ ഒരു പാടു ചെയ്തു .
പി.ടി .ചാക്കോ ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോയെന്നും അദ്ദേഹത്തിന്റെ കാര്‍ കട്ടവണ്ടിയില്‍ ഇടിച്ചു അപകടമുണ്ടായി എന്നും നമ്മള്‍ വാര്ത്തകള്‍ ഉണ്ടാക്കി (നമ്മള്‍ എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി അനുഭാവികള്‍ -അന്ന് വലതും ഇടതും ഒന്നൂമില്ല ).പത്ത് ശതമാനം സത്യം.തൊണ്ണൂറു ശതമാനം കള്ളം .പക്ഷെ ,ആ വാര്ത്ത ചാക്കോയുടെ ജീവിതം തുലച്ചു .
അത്തരം രീതിയൊന്നും നമുക്കിനി വേണ്ട.”
"സത്യത്തിന്റെ അടിവേരുകള്‍" വിതുര ബേബി (൨൦൦൭)
കാമ്പിശ്ശേരി ഇന്നില്ല.
വിതുര ബേബിയും
.പിഷാരടി തുടങ്ങി വാര്‍ത്ത "സൃഷ്ടിച്ച" പത്രപ്രവര്ത

No comments:

Post a Comment