Thursday, 24 March 2016

സംഗീത സംവിധായകന്‍ രാജാമണി (1956-2016)

സംഗീത സംവിധായകന്‍ രാജാമണി (1956-2016)
============================================
സ്വാതി തിരുനാള്‍ മഹാരാജാവ് കര്‍ണ്ണാടക സംഗീതം പ്രചരിപ്പിക്കാന്‍
തഞ്ചാവൂരില്‍ നിന്ന് വരുത്തിയ സംഗീതജ്ഞന്‍ വേലുപ്പിള്ളയും മകന്‍ അരുണാചലം അണ്ണാവി പിള്ളയും ആസ്ഥാന ഗായകര്‍ ആയിരുന്നു .അണ്ണാവി പിള്ളയുടെ മകന്‍ ആയിരുന്നു സംഗീത സംവിധായകന്‍ ബി.എ ചിദംബരനാഥ് .ചിദംബരനാഥി ന്‍റെ മകന്‍ രാജാമണി . മലയാളമുൾപ്പെടെ പത്തു ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം 700-ൽപ്പരം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. 1997-ൽ ആറാം തമ്പുരാൻ ... എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
അമ്മ തുളസി കോഴിക്കോട് ആകാശവാണി ജീവനക്കാരിയായിരുന്നു. ബാല്യകാലം ചെലവിട്ടത് കോഴിക്കോട്ടായിരുന്നു. ചിദംബരനാഥ് തുളസി ദമ്പതിമാരുടെ ആറു മക്കളിൽ മൂത്തവനായ രാജാമണി, വായ്പ്പാട്ടും കർണാടക സംഗീതവും പഠിക്കുന്നത് അച്ഛനിൽനിന്നു തന്നെയാണ്. 1969-ൽ അച്ഛൻ തന്നെ സംഗീതം നൽകിയ 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കോംഗോ ഡ്രം വായിച്ചുകൊണ്ടാണ് ഏഴാം ക്ലാസുകാരനായ രാജാമണി പിന്നണിയിലെത്തിയത്.[5]പിന്നീട് വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് കുടിയേറി. ചെന്നൈ എച്ച്.ഐ.ടി. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ കാലത്തുതന്നെ ഒരു സുഹൃത്തിന്റെ അടുക്കൽനിന്ന് ഗിറ്റാറിലും കീബോർഡിലും പാശ്ചാതല സംഗീതത്തിലും പഠനം നടത്തി.
കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്ത ശേഷം ചെന്നൈയിൽ തിരിച്ചെത്തി ജോൺസന്റെ സഹായിയായി പ്രവർത്തിച്ചാണ് രാജാമണി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. രണ്ടു തമിഴ് സിനിമകൾക്കു പശ്ചാത്തലസംഗീതം നൽകിയായിരുന്നു തുടക്കം. 1981-ൽ ഗ്രാമത്തിൽ കിളികൾ എന്ന തമിഴ് ചിത്രത്തിലൂടെ രാജാമണി സംഗീതസംവിധായകന്റെ വേഷവുമണിഞ്ഞു. 1985-ൽ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിൽ 'ഈറൻമേഘങ്ങൾ' എന്ന ഗാനത്തിന് സംഗീതം നൽകി മലയാള സംഗീതലോകത്തെത്തിയ രാജാമണി പിന്നീട് നിരവധി മലയാളചിത്രങ്ങൾക്ക് സംഗീതം നൽകിയെങ്കിലും പശ്ചാത്തലസംഗീതരംഗത്താണ് കൂടുതൽ സജീവമായത്.
2012-ൽ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കിലെ ഗാനങ്ങൾക്കാണ് രാജാമണി അവസാനമായി സംഗീതം ഒരുക്കിയത്. 2015-ൽ പുറത്തിറങ്ങിയ ലോഹംഎന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതും രാജാമണിയായിരുന്നു. 2016 ഫെബ്രുവരി 14 -ന് ചെന്നൈയിൽ വെച്ചു മരണമടഞ്ഞു.
രാജാമണിയുടെ മകന്‍ അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. ബീനയാണ് ഭാര്യ. മറ്റൊരു മകന്‍ ആദിത്യ അഭിഭാഷകനാണ്.
ശ്രദ്ധേയമായ ഗാനങ്ങൾ
• കൂട്ടിൽ നിന്നും (താളവട്ടം)
• "മഞ്ഞിൻ ചിറകുള്ള" (സ്വാഗതം)
• "നന്ദ കിഷോരാ" (ഏകലവ്യൻ)
• "ജപമായ്" (പുന്നാരം)
• "മഞ്ഞുകൂട്ടികൾ" (വെൽകം ടു കൊടൈകനാൽ

Thursday, 21 January 2016

ചരിത്ര വായന : ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍

ചരിത്ര വായന : ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍: ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍ ===================================== എ റമ്പാല കൃഷ്ണന്‍(E.K) നായനാര്‍ എന്ന മുന്‍മുഖ്യമന്ത്രി ഈ.കെ നായനാ...

Sunday, 4 October 2015

വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്1926 --2009)

വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്-1926-2009)
=========================================
സി.അച്യുതമേനോന്‍  ഒരിക്കല്‍ എഴുതി :’ലോകം ശ്രദ്ധിക്കുന്ന ഒരു ഭാഷാ പണ്ഡീതന്‍ നമുക്കുണ്ടായിട്ടുണ്ട്. അത് ഡോ.വി.ഐ സുബ്രഹ്മണ്യമല്ലാതെ മറ്റാരുമല്ല . അദ്ദേഹത്തിന്റെ നിര്‍ഭാഗ്യത്തിനു അദ്ദേഹം തമിഴനായി ജനിച്ചു പോയി.,പഴയ തിരുവിതാംകൂറിലെ നാഗര്‍കോവിലിനടുത്ത് ഒരു ഗ്രാമത്തില്‍ . എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാനഭാഗം മുഴുവന്‍ തിരുവനന്തപുരത്താണ് കഴിച്ചു കൂട്ടിയത്.കേരള യൂണിവേര്സിറ്റിയിലെ ഭാഷാ ശാസ്ത്രപ്രൊഫസ്സര്‍ ആയി റിട്ടയര്‍ ചെയ്യുകയും ചെയ്തു .പക്ഷെ കേരളീയര്‍ അദ്ദേഹത്തെ അറിയുകയില്ല .റിട്ടയര്‍ ചെയ്യും മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്ത് കേരളപാണിയുടെ  നാമധേയത്തില്‍ ദ്രാവിഡഭാഷാ പ0നങ്ങല്‍ക്കായി ഒരു കേന്ദ്രം സ്ഥാപിച്ചു. നമുക്ക് അദ്ദേഹത്തെ വേണ്ടായിരുന്നു എങ്കിലും തമിഴര്‍ക്കു അദ്ദേഹത്തെ വേണമായിരുനൂ .അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോയി തഞ്ചാവൂര്‍ യുണിവേര്സിട്ടിയുറെ വൈസ് ചാന്‍സലര്‍ ആക്കി.നാല് വര്ഷം ആ സ്ഥാനം വഹിച്ച ശേഷം അദ്ദേ ഹം തിരുവനന്തപുരത്ത് മടങ്ങി എത്തി ഇഷ്ടഭാജനമായ ദ്രാവിഡഭാഷാ ഗവേഷണത്തെ  വളര്‍ത്തിക്കൊണ്ടു വന്നു. .ഈ സ്ഥാപനം വളരത്തി ക്കൊണ്ടുവരാന്‍ അദ്ദേഹം ഒറ്റയ്ക്കാണ് പ്രവര്ത്തിച്ചതൂ .കുളിച്ചു നെറ്റിയില്‍ ഒരു ഭസ്മ രേഖയുമായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഡോ.സുബ്രഹ്മണ്യത്തിന്റെ വിനയവും മധുരമായ പെരുമാറ്റവും നമ്മെ അത്ഭുതപ്പെടുത്തും (കലാകൌമുടി 690/1988) .
വടശ്ശേരി അയ്യം പെരുമാള്‍ സുഭ്രഹ്മന്യം പഴയതിരുവിതാം കൂറിലെ നാഗര്‍കോവിലിനടുത്തുള്ള വടശ്ശേരിയില്‍  അയ്യംപെരുമാള്‍ പിള്ളയുടെയും  കെ.ശിവകാമി എന്നിവരുടെ പുത്രനായി 1926ഫെബ്രുവരി   18 നു  ജനിച്ചു.എസ്.എം.ആര്‍.പി ഹിന്ദു സ്കൂള്‍,വടശ്ശേരി ,സ്കൊട്ട് ക്രിസ്ത്യന്‍ കോളേജ് ,അണ്ണാമല യൂനിവേര്‍സിറ്റി എന്നിവിടങ്ങളില്‍ പ൦നം.
അമേരിക്കയിലെ ഇന്ത്യാന യൂനിവേര്‍സിറ്റിയില്‍ നിന്നും നരവംശ ശാസ്ത്രത്ത്തിലും  ചരിത്രാത്മിക ഭാഷാശാസ്ത്രത്തിലും അധിഷ്ടിതമായ ഭാഷാ പ൦നത്തിനു 1957-ല്‍  അദ്ദേഹത്തിനു പി.എച്ച്.ഡി ലഭിച്ചു .തിരുനെല്‍ വേലി ഹിന്ദ്‌ കോളെജില്‍ തമിഴ് ലക്ചറര്‍ ,തിരുവിതാം കൂര്‍ സര്‍വ്വകലാശാലയില്‍ തമിഴ് ഭാഷാവിഭാഗം തലവന്‍ ,കേരള സര്‍വ്വകലാശാല ഭാശാവകുപ്പു തലവന്‍ തഞ്ചാവൂര്‍ യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ , ആന്ധ്രയിലെ കുപ്പം ദ്രാവിഡ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം
തിളങ്ങി.


അറുപതു വര്‍ഷക്കാലം അദ്ദേഹം  ഭാഷാഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചു.ഭാഷാശാസ്ത്രം,നരവംശശാസ്ത്രം ,പുരാവസ്തു വിജ്ഞാനീയം എന്നിവയില്‍ നിരവധി ഗവേഷണ പടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഈഴവ-തീയ ഭാഷാഭേദം ,നായര്‍ ഭാഷാ സര്‍വ്വേ ,അന്ധ ബാധിരര്‍ക്കുള്ള ഭാഷാ ബോധനം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളില്‍ ചിലത് മാത്രം .ഭാഷണവൈകല്യവും അദ്ദേഹം പഠന വിധേയമാക്കി .ഫോക്ലോര്‍-ന്യൂറോ-കമ്പ്യൂട്ടെഷന്‍-എത്തനോ ലിം ഗിസ്ടിക്സുകളില്‍ അദ്ദേഹം പഠനം നടത്തി .ഇന്ടര്നാഷണല്‍  അസോസിയേഷന്‍ ഓഫ് തമിഴ് റിസേര്‍ച് (IATR) സെക്രട്ടറി ജനറല്‍,
ജേര്‍ണല്‍ ഓഫ് തമിഴ് സ്റ്ടീസ് (JTS) അസ്സോസ്സിയെറ്റ് എഡിറ്റര്‍ ,ആള്‍ ഇന്ത്യാ  ദ്രവീഡിയന്‍ ലിമ്ഗസ്റ്റിക്സ് അസ്സോസ്സിയേഷന്‍ സ്ഥാപക സെക്രട്ടറി ,ഇന്ടര്നാഷണല്‍   സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിമ്ഗസ്ട്ടികസ് സ്ഥാപക ഡയരക്ടര്‍, ജ്ഞാനപീഠ കമ്മറ്റി അംഗം കേരള സര്‍വ്വകലാശാലയിലെ ഒരിയന്റ്റ് ഫാക്കല്‍റ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു .
6 ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ച പണ്ഡിതന്‍ .ജപ്പാനില്‍ നിന്ന് ഫെലോഷിപ്പ് ,ചെന്നൈ രാമാസുബ്രമണയരാജാ അവാര്‍ഡ് ,വെള്ളാള അരക്കത്തല കാഷ് അവാര്‍ഡ് ശ്രീലങ്ക തമിഴ് സംഘ അവാര്ട് എന്നിവ അദ്ദേഹത്തെ തേടി വന്നു .കലൈനര്‍ വിരുത് ,തമിഴ് ചെമ്മല്‍ എന്നീ ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചു .
മൂന്നു വാല്യമുള്ള ദ്രവീഡിയന്‍ എന്സ്യ്കലോപീഡിയ,  ഈഴവ-തീയ
ദയലക്റ്റ് റിപ്പോര്‍ട്ട് ,നായര്‍ ഡയലക്റ്റ് റിപ്പോര്‍ട്ട് എന്നിവ അദ്ദേഹത്തിന്റെ സംഭാവനകള്‍ .1977-ല്‍ അദ്ദേഹം തിരുവനന്തപുരത്ത് മേനംകുളത്ത് സ്ഥാപിച്ച ഇന്ടര്നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിം ഗസ്ടിക്സ് എന്ന സ്ഥാപനത്തില്‍ കേരള പാണിനി ,നന്നയ്യ ,തൊല്‍കാപ്പിയര്‍ ,കേശിരാജാ ,എല്‍.വി.രാമസ്വാമി അയ്യര്‍, അനന്തരംഗം പിള്ള ,രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ പേരില്‍ ബ്ലോക്കുകളൂണ്ട്.
തമിഴ് ,മലയാളം,ഇംഗ്ലീഷ് ഭാഷകളില്‍ വി സൃഷ്ടിച്ചു .ഐ.എസ് ഗവേഷണം നടത്തിയിരുന്നു .ഫോക്ലോര്‍ സാഹിത്യം ,സ്ഥലനാമപടനം,നരവംശശാസ്ത്രം ,സാമൂഹികശാസ്ത്രം ,തത്വ ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തി ഭാഷാശാസ്ത്ര ത്തില്‍ അദ്ദേഹം അന്തര്‍ വിജ്ഞാനപരിപ്രേഷ്യം സൃഷ്ടിച്ചു .വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല .ദ്രാവിഡം എന്നാ പദം
ഒഴിവാക്കിയാല്‍ സാമ്പത്തിക സഹായം നല്‍കാം എന്ന് മാനവവിഭവശേഷി മന്ത്രി പറഞ്ഞപ്പോള്‍ എങ്കില്‍ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ എഴുതുന്നു .തന്റെ സ്ഥാപനത്തില്‍ “മനോന്മണീയം മാളിക”യും അദ്ദേഹം സ്ഥാപിച്ചു .തനിക്കു കിട്ടിയ അവാര്‍ഡു തുകകള്‍ സ്ഥാപനത്തിനു നല്‍കി .ഇരുപത്തിയാറു ഏക്കറില്‍ പടര്‍ന്നു പന്തലിച്ച സ്ഥാപനം നമുക്കഭിമാനം നല്‍കുന്നു. 2009 ജൂണ്‍   29-നു അദ്ദേഹം അന്തരിച്ചു .

അവലംബം
==============
ഭാഷാശാസ്ത്ര രംഗത്തെ കര്‍മ്മയോഗി 
:ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍

(സംസ്കാരമുദ്ര എന്ന ഗ്രന്ഥം )

Saturday, 3 October 2015

വിറമിണ്ടനായനാർ


നായനാർ എന്നെ കേൾകുമ്പോൾ മലയാളികൾ കേരള മുഖ്യമന്ത്രിയായിരുന്ന സഖാവ് ഈ.കെ.നായനാരെ ആവും
ഓർക്കുക.സാഹിത്യപ്രേമികൾ മലബാറിലെ  വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന ചെറുകഥാകൃത്തിനെ കേട്ടിരിക്കു. ചെങ്ങന്നൂർ ദേശത്തിന്റെ അധിപനായിരുന്ന വിറമിണ്ടനായനാർ എന്ന ശിവഭക്തനെ കുറിച്ചറിയാവുന്ന മലയാളികൾ
കുറവായിരിക്കും.കൊല്ലവർഷം 111 തുലാത്തിൽ ചെങ്ങന്നൂരിലെ വക്കീൽ കല്ലൂർ നാരായണപിള്ള പ്രസിദ്ധീകരിച്ച
തിരുചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം എന്ന ചരിത്രഗ്രന്ഥത്തിൽ വിറമിണ്ട നായനാരെ കുറിച്ചു വിശദമായി എഴുതിയിട്ടുണ്ട്.

പുരാതനകാലത്ത് ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു കവിയും ശൈവസന്യാസിയുമാണ്‌ വിരമിണ്ട നായനാർ. 63 നായനാർമാരിൽ ഒരാളാണ്‌ വിരമിണ്ട നായനാർ. നായനാർമാർ തമിഴ് നാട്ടിൽ രൂപം കൊണ്ട ശൈവപ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു‌, അവർ ദ്രാവിഡരിൽ നിന്ന് ഉയിർത്തെഴുന്നറ്റവരാണെന്നൂറ്റം കൊണ്ടിരുന്നവരാണ്‌ തൽഫലമായി കീഴ്ജാതിയിൽ പെട്ട പലരും നായനാർമാരായിട്ടുണ്ട്. വൈഷ്ണവപ്രസ്ഥാനത്തെ ശക്തിയുക്തം എതിർക്കുകയും നിരവധി വൈഷ്ണവക്ഷേത്രങ്ങളുടെ അധഃപതനത്തിനും അവർ കാരണമായിട്ടുണ്ട്.

ചെങ്ങന്നൂർ ക്ഷേത്രത്തിലെ 28 ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന്‌ ധനു മാസം തിരുവാതിരയ്ക്കു കൊടിയേറുന്നതിനു മുൻപ്‌ ക്ഷേത്രയോഗത്തോട്‌ കൈസ്ഥാനി ഇന്നും താഴെപ്പറയുന്ന ചോദ്യം ചോദിക്കുന്നു
.......( ഇന്ന) ആണ്ട്‌ (ഇന്ന) മാസം (ഇന്ന) തീയതി നായനാരു തിരുചെങ്ങന്നൂർ മതിലകത്തു കൊടിയേറി തിരുവുത്സവം തുടങ്ങി (ഇന്ന) മാസം(ഇത്രാം) തീയതി മാലക്കര ആറാടി അകം പൂകുന്നതിനു യോഗത്തിനു സമ്മംതമോ? ഇതിൽ നിന്നും വിറമിണ്ട /വിറൽമീണ്ട നായനാരും ചെങ്ങന്നൂരും ആയുള്ള അഭേദ്യബന്ധം മനസ്സിലാക്കാം. ചെങ്ങന്നൂർ ക്ഷേത്ര ചരിത്രമില്ലാതെ ചെങ്ങന്നൂർ സ്ഥലപുരാണമില്ല. വിറമിണ്ട നായനാരുടെ ചരിത്രമില്ലാതെ ചെങ്ങന്നൂർ ക്ഷേത്ര ചരിത്രവുമില്ല. അവലംബം കല്ലൂർ നാരായണപിള്ള ചെങ്ങന്നൂർ ക്ഷേത്രമാഹത്മ്യം,(കൊ.വ1111)
ഇന്നത്തെ തമിഴ്നാട്ടിലെ തിരുച്ചെങ്കോട് എന്ന സ്ഥലത്താണ് വിരമിണ്ട  നായനാർ ജനിച്ചത്. സംഘകാലത്ത് തിരുച്ചെങ്കോട് ചേര സാമ്രാജ്യത്തിൽ (കേരളം) പെട്ട ചെൻ‍കുന്നൂറ് എന്നാണറിയപ്പെട്ടിരുന്നത്. ഇവിടെ ദൈവത്തെ അർദ്ധനാരീശ്വര രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു വെള്ളാള കുടുംബത്തിൽ ( കർഷകർ ) ജനിച്ച വിരാമിന്ദർ കടുത്ത ശിവഭക്തനായിരുന്നു. ശിവഭക്തരെ സേവിക്കുന്നതു വഴി ശിവനെ തന്നെ പൂജിക്കുകയാണ്‌ എന്ന അദ്ദേഹം വിശ്വസിച്ചിരുന്നു. ശിവലിംഗത്തെ പൂജിക്കുന്നതിനുമുന്ന് അദ്ദേഹം ശിവഭക്തർക്ക് സേവ ചെയ്യുമായിരുന്നു. പ്രശസ്ത കവിയായ സുന്ദരമൂർത്തി നായനാർ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു.
ചെൻകുന്നൂരിൽ നിന്നും തിരുവാരൂരിലെ പ്രശസ്തമായ ശിവക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തി. അവിടെ വച്ച് സുന്ദരമൂർത്തി നായനാരുമായി സഹവർത്തിക്കാനിടയായി. വിറാമിണ്ടനെ സംബന്ധിച്ചിടത്തോളം ശിവഭക്തരെക്കഴിഞ്ഞേ മറ്റെന്തുമുണ്ടായിരുന്നുള്ളൂ, എന്നാൽ സുന്ദരമൂത്തി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വഴിയിൽ ശിവഭക്തരെ കണ്ടിട്ടും അവരെ ബഹുമാനിക്കാതെ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രവേശിച്ച് പൂജ നടത്തി. ഇതിൽ കോപിഷ്ടനായ വിറാന്മിന്ദ നായനാർ അദ്ദേഹത്തെ ശകാരിക്കുകയും ജാതിബ്രഷ്ട് കല്പിക്കുകയും ചെയ്തു.

തമിഴിൽ "ചേക്കിഴാതർ" 64 മഹാൻമാരുടെ ജീവചരിത്രം "പെരിയപുരാണം" ( തിരുത്തൊണ്ടർ പുരാണം, ഭക്തർ പുരാണം എന്നും ഈ കൃതിക്കു പേരുകളുണ്ട്‌.)എന്ന കൃതിയിൽ വിവരിക്കുന്നു. അതിൽ "വിറമിണ്ട നായനർ" എന്ന കവിയും ശിവനും ആയ യോഗ്ഗെശ്വരനെ വിവരിക്കുന്നു.ഈ നായനാർ ചെങ്ങനൂർ ദേശത്തിന്റെ അധിപതിയുമായിരുന്നു. ക്ഷേത്ര മേൽക്കോയ്മ അദ്ദേഹത്തിനായിരുന്നു.നായനാർ ക്ഷേത്രത്തിനു ധാരാളം വസ്തുവഹകൾ ദാനമായി നൽകി ഏതാണ്ട്‌ ആയിരം വർഷക്കാലം(ഏ.ഡി 850-1785) ഈ ക്ഷേത്രം നായനാർ കുടുംബത്തിന്റെ ആധിപത്യത്തിലായിരുന്നു.അതാണ്‌ നായനാർ തൃച്ചെങ്ങനൂർ കോവിൽ എന്നു വ്യ്വഹരിക്കപ്പെടാൻ കാരണം.
ഏ.ഡി 850 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സുന്ദരമൂർത്തി നായനാരുടേയും ചേരമാൻ പെരുമാൾ നായനാരുടേയും( ഇദ്ദേഹമാണ്‌ മാവേലിക്കര കണ്ടിയൂർ ക്ഷേത്രം നിർമ്മിച്ചത്‌) സമകാലികനായിരുന്നു ആദ്യ വിറമിണ്ടൻ.ശിവഭക്തരെ രക്ഷിക്കാൻ കഠാരിയുമായി നടന്നിരുന്ന,വെള്ളാള കുലജാതനായിരുന്ന, ഒരു ശൈവ ഭീകര വാദിയാരുന്നു അദ്ദേഹം.വേശ്യയെ പ്രാപിച്ചശേഷം കുളിക്കയും വസ്ത്രം മാറുകയും ചെയ്യാതെ വെറ്റിലമുറുക്കികൊണ്ടു ക്ഷേത്രത്തിൽ കയറാൻ തുനിഞ്ഞ സുന്ദരമൂർത്തിനായനാരുടെ നേരെ കഠാരിയുമായി വിറമിണ്ടൻ ചാടി വീഴുന്നു. 1785 -ലെ ഗ്രന്ഥവരിയിൽ നാമമാത്രമായ അവകാശം പറ്റുന്ന ഒരു നായനാരെ കാണം . ക്ഷേത്രം ബ്രാഹ്മണാധിപത്യത്തിലായതിനു ശേഷം സംഭവിച്ചതാവാം ഈ മാറ്റം. കൃഷ്ണപുരം ജില്ലാക്കോടത്തിയിൽ 51 നംബർ ആയി 1835 - ൽ വിധി പറയപ്പെട്ട സിവിൾ കേസ്സിൽ മറ്റൊരു നായനാരെ ക്കാണം. ഒരോ തലമുറയിലും ആദ്യജാതൻ വിറമിണ്ടൻ എന്നു വിളിക്കപ്പെട്ടിരുന്നിരിക്കാം. അവസാനം പരാമർശിക്കപ്പെട്ട വിറമിണ്ടൻ റാന്നിയിൽ പുല്ലുപ്രം പ്രദേശത്ത്‌ കറിക്കാട്ടൂർ, പാണമ്പിലാക്കൽ, കണിയാം പിലാക്കൽ,കണ്ണങ്കര എന്നിങ്ങനെ നാലു വീടുകളും "ശാലീശ്വരം" ശിവക്ഷേത്രവും പണിയിച്ചതായി കേസ്‌ റിക്കർഡുകളിൽ നിന്നു മനസ്സിലാക്കാം.ഈ റിക്കർഡുകൾ പ്രകാരം ചെങ്ങനൂർ വടക്കെക്കര പ്രവൃത്തിയിലുള്ള മഹാദേവരുപട്ടണത്തിൽ ഉള്ള അങ്ങാടിക്ക ൽ"മതിലകത്തയ്യത്ത്‌" എന്ന ഗൃഹത്തിൽ ജനിച്ചവരായിരുനൂ വിറമിണ്ടൻമാർ. {കൃഷ്ണപുരം ജില്ലാകോർട്ടിൽ ഫസ്റ്റ്‌ ജഡ്ജി സങ്കാരു വേലു മുതലിയാരും സെക്കന്റു ജഡ്ജി മെസ്തർ ഡീനീസു പുറോനും ശ്രീ.ബാലകൃഷ്ണ ശാസ്ത്രികളും കൂടി വിസ്തരിച്ചു 1007- കാർത്തിക മാസം 16 നു അദാലം ഫയൽ 51 പ്രകാരം തീർപ്പു കൽപ്പിച്ച കേസ്‌ റിക്കാർഡ്‌ കാണുക. കല്ലൂർ നാരായണപിള്ളയുടെ ചെങ്ങനൂർ ക്ഷേത്രചരിത്രം അനുബന്ധം 1-25 പേജ്‌ കാണുക }
Viraminda Nayanar and Arivattaya Nayanar,two out of 63 Nayanars,canonized as Tamil Saints for whom idols were installed in most of the Saiva Temples in Tamil Nadu,hailedfrom Chengannoor in Central Travancore.Of the two Saints ,mentioned in Sekilar’s Periya Puranam,a work on hagiography,the formeris equivocally termed Vellala Saivite and the latter is reckoned to be anotherVellala Saivite.
T.Lkshmanan Pillai “Are Malayalis Tamilians KSP ii seies -7 Trivandru

വൈക്കം-തൊടുപുഴ നാരായണപിള്ള ദ്വയം

താണ സമുദായത്തിൽ പെട്ടവരെ വിദ്യ അഭ്യസിപ്പിച്ച മഹാന്മാരും
പിന്നെ ഒരു മഹതിയും (എല്ലാവരും തമസ്കരിക്കപ്പെട്ടവർ)

"കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിൽ ശ്രീനാരായണഗുരു,
അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ,ഡോ.പൽപ്പു തുടങ്ങി എല്ലാ
പിന്നോക്ക-അടിമവിഭാഗങ്ങളുടേയും പ്രബുദ്ധരുംവിപ്ലവചിന്തകരുമായ 
നേതാക്കന്മാർ തങ്ങളുടെ സമുദായങ്ങളുടെ മോചനത്തിനു വേണ്ടിയുള്ള
പോരാട്ടത്തിൽ പൊതുവേ ഉപയോഗിച്ച ഒരു പ്രധാന ആയുധമായിരുന്നു
വിദ്യാഭ്യാസം....."

ഏ.പ്രഭാകരൻ എഴുതിയ "സൗമ്യം,പ്രൗഡം, ദീപ്തം" എന്നപുസ്തകത്തിനു
നിരൂപണം എഴുതിയ പണ്ഡിതനായ ഡോ.എൻ.ഏ.കരിം എഴുതുന്നു.
(നഗ്നപാദരായ നവോത്ഥാന നായകർ, 2013 ഒക്ടോബർ ലക്കം കലാ
കൗമുദി പേജ് 70)

ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ മേൽപ്പറഞ്ഞ നവോത്ഥാന-വിദ്യാവിതരണമഹത്തുക്കളുടെ പിൻ തലമുറക്കാരായി പണ്ഡിതനായ ഡോ.കരിം പി.ടി.ഭാസ്കരപ്പണിക്കർ,പി.എൻ പണിക്കർ എന്നീ(നഗ്നപാദ) പണിക്കർദ്വയത്തെ ഉയർത്തിക്കാട്ടുന്നു.

ശ്രീനാരായണഗുരു,അയ്യങ്കാളി തുടങ്ങി ഡോ.കരിം പേരെടുത്തു
പറയുന്ന നവോത്ഥാന നായകർ അദ്ദേഹം എഴുതിയ പോലെ "സ്വന്തം"
സമുദായാംഗങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിവരെങ്കിൽ പണിക്കർ
ദ്വയംസർവ്വ സമുദായങ്ങളിൽ പെട്ടവരേയും വിദ്യ അഭ്യസിപ്പിക്കാൻ
പരിശ്രമിച്ചവരെന്നനിലയിൽ വാഴ്തിയില്ല എന്നതു നമുക്കു ക്ഷമിക്കാം.
എന്നാൽ ക്ഷമിക്കാൻ പറ്റാത്ത ഒരു തെറ്റ് ഡോക്ട്രേറ്റ് ധാരിയാ എൻ.ഏ
കരിം വരുത്തി.
അദ്ദേഹം ലിസ്റ്റിൽ പെടുത്തിയ നവോത്ഥാന നായകർക്കു മുൻപേ താഴ്ന്നസമുദായത്തിൽ പെട്ടവരേയും വിദ്യ അബ്യസിപ്പിച്ചിരുന്ന ചില ശൈവ മതാവലംബികൾനമ്മുടെ തിരുവിതാം കൂറിൽ ജീവിച്ചിരുന്നു എന്ന കാര്യം അദ്ദേഹം തമസ്കരിക്കുന്നു.
പുലയർ,അരയർ തുടങ്ങിയവരെ മാർഗ്ഗം കൂട്ടാൻ പള്ളിയും വിദ്യ അഭ്യസിപ്പിക്കാൻപള്ളിയുടെ സമീപം പള്ളിക്കൂടവും കെട്ടിപ്പൊക്കിയ യൂറോപ്യൻ സി.എം.എസ്സ്മിഷണറിമാരെ ഡോ.കരിം മറന്നതു അവർ പരദേശികൾ എന്ന നിലയിൽ മറക്കാം.
എന്നാൽ ശ്രീനാരായണഗുരുവിന്റെ ആശാൻ കുമ്മപ്പള്ളി രാമൻപിള്ള ആശാൻ,നാണുവിന്റേയും ചട്ടമ്പിയുടെയും ഗുരു ആയിരുന്ന തിരുമധുരപ്പേട്ടയിലെ കുടിപ്പള്ളിക്കൂടം
ആശാൻ(ജ്ഞാനപ്രജാഗരം സ്ഥാപിച്ച ത്രിമൂർത്തികളിൽ ഒരുവൻ,ശിഷ്യൻ പേട്ട ഫെർണാണ്ടസ്സ്എന്ന ധ്വരയെ കൊണ്ടു ഇംഗ്ലീഷ് പള്ളിക്കൂടം പേട്ടയിൽ തുടങ്ങിച്ച്,അവിടെ നെടുങ്ങോട് എന്ന
ദരിദ്ര ഈഴവ കുടുംബത്തിൽ പിറന്ന പപ്പു(പിൽക്കാലത്ത് എസ്.എൻ ഡി.പി സ്ഥാപകനായി മാറിയഡോ.പൽപ്പു)വിനെ സൗജന്യമായി പടിപ്പിച്ച ശിവരാജയോഗി മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ,
ചിറക്കടവു,ചെറുവള്ളി എന്നീ കോട്ടയം ജില്ലയിലെ കുഗ്രാമങ്ങളിൽ സ്കൂൾ തുടങ്ങിയ വൈക്കം
സി.കെ.നാരായണപിള്ള(1880-1936 അദ്ദേഹം പിന്നീട് സദാനന്ദസ്വാമികളായി മാറി അടൂരിൽ സംസ്കൃതസ്കൂളും തുടങ്ങി,കോട്ടയം ജില്ലയിലെ ആനിക്കാടു മുക്കാലിയിൽ സ്കൂൾ തുടങ്ങിയ തൊടുപുഴ
സി.കെ.നാരായണ പിള്ള(പിന്നീട് സ്വാമി നാരായണൻ എന്ന സ്വാതന്ത്രസമര സേനാനി)
വാഴൂർ കുതിരവട്ടം കുന്നിൽ സ്കൂൾ തുടങ്ങിയ ശ്രീമതി ചിന്നമ്മ വേലായുധൻ പിള്ള(പിന്നീട്തിരുവനന്തപുരത്തു മഹിളാമന്ദിരം തുടങ്ങിയ അഗതികളുടെ അമ്മ)എന്നിവരൊക്കെ
സ്വന്തംസമുദായത്തിൽ പെട്ടവർക്കു മാത്രമല്ല അതിലും താണ സമുദായത്തിൽ പെട്ടവർക്കുംവേണ്ടി വിദ്യാഭാസസ്ഥാപങ്ങൾ തുടങ്ങിയ മഹാത്മാക്കൾ ആയിരുന്നു.
ഇവരിൽ വൈക്കം സി.കെ നാരായ്ണ പിള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽനാട്ടുകാരുടെ ക്രൂരമായ പീഢനത്തിനിരയായകാര്യം മന്നത്തു പദ്മനാഭൻ രേഖപ്പെടുത്തിയിട്ടിട്ടുണ്ട്.
പഴനിക്കു പോകുന്നവരെ പോലെ രാവിലെ ഒരു പാത്രത്തിൽ ഭസ്മവും ആയി വീടുകൾതോറും ഭിക്ഷാടനം നടത്തിയായിരുന്നു ആ മഹാൻ സ്കൂൾ പണിക്കു ധനസമാഹരണം നടത്തിയിരുന്നത്.
ഇഷ്ടപ്പെടാതെ വന്ന ചില നാട്ടുകാർ അദ്ദേഹത്തെ ചിറക്കടവു ക്ഷേത്രത്തിനു സമീപമുള്ള ആലിൽകയർ കൊണ്ടു കെട്ടിവരിഞ്ഞു നിർത്തിയിട്ടു പോലുമുണ്ട്.പക്ഷെ അതെല്ലാം ആരോർക്കാൻ.

അവർക്കറിയാവുന്നതു പി.ടി.ബിയേയും പി.എൻ.ബിയേയും മാത്രം.
അവരിലും എത്രയോ വലിയവർ ആയിരുന്നു വൈക്കം-തൊടുപുഴ നാരായണപിള്ള ദ്വയങ്ങൾ

ഡോ.ജി.ഓ.പാൽ

ഡോ.ജി.ഓ.പാൽ
1962 കാലത്ത് തിരുവനന്തപുരം മെഡിക്കൾ കോളേജിൽ ഒന്നാം
വർഷ എം.ബി.ബി.എസ്സിനു പടിക്കുമ്പോൾ,മാധവരായർ പ്രതിമയ്ക്കടുത്ത്
സെക്രട്ടറിയേറ്റിനെതിർവശം ഡോ.ജി.ഓ.പാലിന്റെ ഡന്റൽ ക്ലിനിക്കിന്റെ
ബോർഡർ ശ്ർദ്ധിച്ചിരുന്നു.
1963 ല് ബോധേശ്വരന്റെ ശ്രമഫലമായി ഹജൂർ കച്ചേരിയുടെ മുൻപില്
വൈ.ബി.ചവാൻ വേലുത്തമ്പിയുടെ പ്രതിമ അനാവരണം ചെയ്തപ്പോൾ
തമ്പി നേരെ കണ്മുമ്പിൽ കണത്ത് ഡോ.ജി.ഓ.പാലിന്റെ ബോർഡായിരുന്നിരിക്കണം.
ഇംഗ്ലണ്ടിൽ പോയിനാടൻസായിപ്പായിമാറിയ ഏതോ ഒരു ഗോപാലൻ ജി.ഓ
പാൽ ആയി മാറി എന്നാണു കരുതിയിരുന്നത്.
വേലു തമ്പിയും ജി.ഓ പാലും തമ്മിലുള്ള ബന്ധവും ജി.ഓ പാലിന്റെ അപദാനങ്ങളും
ഇക്കഴിഞ്ഞ ദിവസം ഡോ.നന്ത്യാട്ട് സോമൻ എന്ന ശാസ്ത്രജ്ഞൻ അയച്ചു തന്ന 900
പേജുള്ള വരുടെ കുടുംബചരിത്രത്തിൽ നിന്നു വായിച്ചപ്പോൽ അത്ഭുതം തോന്നി.
(പാരിക്കാപ്പള്ളി ആൻഡ് വെള്ളാളതറവാഡ്സ് ഓഫ് ട്രാവങ്കോർ എന്ന കുടുംബചരിത്രം
തിരുവിതാം കൂർ ചരിത്രത്തിലെ അജ്ഞാത ഭാഗങ്ങളിലേക്കു പ്രകാശം പരത്തുന്നു.
വേലുതമ്പിയുടെ ഇഷ്ട അനുയായി ധീര ഡേശാഭിമാനി വൈക്കം പത്മനാഭപിള്ളയുടെ
പിൻ ഗാമികളിൽ ഒരുവനായിരുന്നു മാവേലിക്കരയിൽ ജനിച്ച ഡോ.ഗോപാലപിള്ള
എന്ന കേരളത്തിലെ അതിപ്രസിദ്ധ ഡന്റിസ്റ്റ്(ജനനം 1900 ജൂലായ് 24.
പിതാവു നീലകണ്ഠപ്പിള്ള.മാതാവു നീലാ പിള്ള.

ഹൈസ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാതിരുന്ന
ഗോപാലപിള്ളയാണു പിന്നീട് അതിപ്രശസ്ത ദന്റിസ്റ്റായി പുകൾപെറ്റ,
അനന്തപുരിയിലെ ഡോ.ജി.ഓ പാൽ.സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത
ഗോപാല പിള്ള 1916 ല് അറസ്റ്റിൽ നിന്നു ഭാഗ്യം കൊണ്ടു രക്ഷപെട്ടു.
അന്നത്തെ സിലോണൊലേക്കു ഒളിച്ചു കടന്നു.ലക്ഷീ മേനൊന്റെ സഹപ്രവർത്തകനായിരുന്ന
ബാലക്രിഷ്ണപിള്ളയും ഗോപാലപിള്ളയോടൊപ്പം സിലോണിലേക്കു
കടന്നു.അവിടെ പ്രാക്റ്റീസ്സ് ചെയ്തിരുന്ന ഒരു ജർമ്മൻ ദന്തിന്റിനെ സഹായി ആയി
നിന്ന ഗോപാലപിള്ള അദ്ദേഹത്തിൽ നിന്നു ദന്തവൈദ്യം കണ്ടു പടിച്ചു.1921 ല്
അദ്ദേഹം തിരുവനന്തപുരത്തു തിരിച്ചെത്തി.ജാപ്പനീസ് ദന്റിസ്റ്റായ നിഷിമാരയെ
കൂട്ടി ഗോപാലപിള്ള ഹജൂർ കച്ചേരിയ്ക്കെതിർവശം വീടിനോടു ചേർന്നു ദന്തൽ
ക്ലിനിക് തുടങ്ങി.
1925 ല് നിഷിമാരപ്രാക്ടീസ് കൊച്ചിയിലേക്കു മാറ്റി.അപ്പോൾ ജി.ഓ.പാൽ
തനിയെ പ്രാക്ടീസ് തുടങ്ങി.
പിൽക്കാലത്ത് രണ്ടാം തലമുറ ദന്റിസ്റ്റ കളായ ഡോ.എൻ.ടി പിള്ള(ചാല)
ഭാസ്കരപിള്ള,പ്രദീപ്കുമാർ എന്നിവരെല്ലാം ജി.ഓ.പാലിന്റെ ശിഷ്യർ

അമ്മുക്കുട്ടിയമ്മ ആയിരുന്നു ഭാര്യ,
ജയചന്ദ്ര പാൽ എന്ന മകൻ കാറപകടത്തിൽ അകാലത്തിൽ അന്തരിച്ചു.
ശാന്തകുമാരി നവനീതം എന്നു രണ്ടു മക്കൾ
ഇളയമകനാണു അമേരിക്കയിലെ പ്രശസ്ത ദന്റിസ്റ്റ് ഡോ.ശിവരാജപാൽ
കെ.ആർ.നാരായണൻ തുടങ്ങിയ ഇന്ത്യൻ അംബാസിഡറന്മാരുടേയും
പ്രകുഖ സിനിമാ താരങ്ങളുടെയും ഡന്റിസ്റ്റ്.

1940 ല് അകാലത്തിൽ ഭർത്താവു മരിച്ച കാശിഅമ്മാൾ എന്ന ഭ്രാഹ്മണസ്ത്രീയെ
കൂടി അദ്ദേഹം വിവാഹം കഴിച്ചു.
അതേ തുടർന്നു രണ്ടു ഭാര്യ ഉള്ള ആൾ എന്ന കാരണത്താൽ അദ്ദേഹത്തിനു
കൊട്ടാരം ഡന്റിസ്റ്റ് എന്നസഥാനം നഷ്ടമായി.
കേശി അമ്മാളിനു ഒരു മകൻ.മോഹൻ.മകനോടൊപ്പം അമേരിക്കയിൽ
ജീവിച്ചു.1995 ല് അന്തരിച്ചു.
തിരുവിതാംകൂറിൽ ഇറക്കുമതി ചെയ്ത (1919) ആദ്യ മോട്ടോർ സൈക്കിൾ ഉടമ
ഇറക്കുമതി ചെയ്ത ആദ്യ കാർ(സ്പോർടസ് കാറായി മാറ്റാവുന്നത്)ഉടമ1940
മാധവരായർ കവലമുതൽ കിഴക്കേ കോട്ട വരെ ഡോ.ജി.ഓ പാൽ
തന്റെ കാർ ഇടയ്ക്കിടെ പുറകോട്ട് ഓടിച്ച് ആളുകളുടെശ്രദ്ധ പിടിച്ചു
പറ്റിയ കാര്യം ഉത്രാടം തിരുനാൾ തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നു.
ഒരു തീറ്റിപ്രാന്തനായിരുന്നു ജി.ഓ.പാൽ.
നല്ലതു പോലെ മദ്യപിച്ചിരുന്നു,
രണ്ടു ഭാരമാരെ ഒരേ സമയം പോറ്റി.
കാര്യമായ അസുഖം ഒന്നും വന്നതില്ല.
95 വയസ്സുള്ളപ്പോൾ അമേരിക്കയിൽ പോയി മകനോടൊപ്പം താംസ്സിച്ചു.
മരിച്ചത് 1997 ഒക്ടൊബർ 26.അപ്പോൾ പ്രായം 97,കാര്യമായ
അസുഖം അതു വരെ ഉണ്ടായില്ല.
------
ഡൊ.ഇഷിമാരാ ഒരു ജാപ്പനീസ് ചാരനായിരുന്നു.
സുഭാഷ് ചന്ദ്ര ബോസ്സിന്റെ പ്രവർത്തനങ്ങളെ സഹായിച്ചു എന്നു കരുതപ്പെടുന്നു.
കൊച്ചിയിലെത്തി ഒരു കൊച്ചിക്കാരിയെ കല്യാണം കഴിച്ചു
1979 ലാണു മരിച്ചത്

സ്വാമി നാരായണൻ (1893-1964)

അറിയപ്പെടാതെ പോയ ഒരു സന്യാസിവര്യൻ
സ്വാമി നാരായണൻ ആയി മാറിയ
തൊടുപുഴ സി.കെ നാരായണ പിള്ള(1893-1964)

നവോത്ഥാന നായകരുടെ പ്രതിമകൽ
മാത്രമല്ല ഫ്ലക്സ്ബോർഡുകളും
നാടെങ്ങും നാം കാണുന്നു.
അവരുടെ അത്ര ഭാഗ്യം കിട്ടാതെ പോയ്
ചില വിദ്യാദാനികളായ സന്യാസിവര്യരും നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു.
അവരുടെ പ്രതിമ പോയിട്ടു ചിത്രം തന്നെ കണ്ടിട്ടൂള്ള നാട്ടുകാർ കുറവായിരിക്കും.അവരിൽ പെടുന്നവരാണ് സദാനന്ദ സ്വാമികളായി മാറിയ വൈക്കംസി.കെ.നാരായണപിള്ള,
സ്വാമി നാരായണൻ ആയി മാറിയ
തൊടുപുഴ സി.കെ നാരായണ പിള്ള(1893-1964)
എന്ന സി.കെ.നാരായണപിള്ളദ്വയങ്ങൾ.

തൊടുപുഴയിലെ കോലാനിയിൽ ചേനക്കര വീട്ടിൽ കൃഷ്ണപിള്ള-പാപ്പിയമ്മ ദമ്പതികളുടെമൂത്തമകനായി 1893 ല് നാരായണൻ ജനിച്ചു.കോലാനി പ്രൈമറിസ്കൂളിൽ ശേഷയ്യർവാദ്ധ്യാരുടെ
പ്രിയ ശിഷ്യൻ ആയിരുന്നു .
നാരായണൻ.പദ്യോച്ചാരണം,പ്രസംഗം,ശബ്ദാനുകരണം(പ്രാചീനമിമിക്രി)അഭിനയം,സൂര്യനംസ്കാരം.യോഗാഭ്യാസം എന്നിവയില്പ്രാഗൽഭ്യം തെളിയിച്ച ബാലൻ.തൊടുപുഴ
സർക്കാർ വി.എം സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പാസ്സായതോടെ വിധ്യാഭ്യാസം നിർത്തി.തയ്യിൽ വീട്ടിൽനാണിയെ 22 വയസ്സുള്ളപ്പോൾ വിവാഹം കഴിച്ചു.

ഹൈന്ദവരുടെ ഇടയിൽ നടമാടിയിരുന്ന തീണ്ടൽ,തൊടീൽ,
ജാതിവ്യത്യാസം,വംശമേന്മ വാദം ഇവയൊന്നും അംഗീകരിക്കാൻ
യുവാവായ നാരായണൻ കൂട്ടാക്കിയില്ല..മുതിയാമല,ചിത്തിരപുരം കുഞ്ചിത്തണ്ണിതുടങ്ങിയ ഇന്നത്തെ ഇടുക്കി ജില്ലയിലെ ഗിരിവർഗ്ഗ കോലനികളിൽചെന്നു സേവനം നടത്തുന്നതിൽ വ്യാപൃതനായി നാരായണ പിള്ള.
1824-1925കാലത്ത് അദ്ദേഹം വൈക്കം സദ്യാഗ്രഹത്തിൽ പങ്കെടുത്തു.വൈക്കത്തു വച്ച്
മഹാത്മാ ഗാന്ധി നാരായണനെ വാർദ്ദായിലേക്കു ക്ഷണിച്ചു.
വാർദ്ദായിലേക്കു തിരിച്ച നാരായണപിള്ള മൈസ്സൂറിൽ വച്ചു സ്വാതന്ത്രസമരപരിപാടിയില്പങ്കെടുത്തതിനു അറസ്റ്റു ചെയ്യപ്പെട്ടു.ജയിൽ വിമുക്തനായപ്പോള്വാർദ്ദായിലെത്തി.അവിടെ ഗാന്ധി ശിഷ്യരിൽ പ്രാധാനിയാകാൻ അധികം സമയംവേണ്ടിവന്നില്ല ഈ തൊടുപുഴക്കാരന്.

5 കൊല്ലം അവിടെ കഴിഞ്ഞു.നല്ല പ്രസംഗകൻഎന്ന പേരു കിട്ടി.നല്ല സംഘാടകനുമായി.കേരളത്തിലേക്കു മടങ്ങാൻ ഗാന്ധി നിർദ്ദേശിച്ചു.
1930 നാട്ടിൽ തിരിച്ചെത്തിയ നാരായണൻ മൂലമറ്റത്ത് ഒരാശ്രമം കെട്ടി.ഹരിജൻഗിരിജൻവർഗ്ഗത്തിൽ പെട്ടവരെ ഉദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

പ്രശസ്ത മാർക്സിസ്റ്റ് ചിന്തകൻ അന്തരിച്ച പി.ഗോവിന്ദപ്പിള്ളയാൽ
ലിസ്റ്റ് ചെയ്യപ്പെടുകയും പ്രൊമോട്ടു ചെയ്യപ്പെടുകയും ചെയ്ത കേരളത്തിലെനവോത്ഥാന നായകരിൽ മിക്കവരും
അവർ ജനിച്ച ജാതി മത സമുദായങ്ങളിലെഅംഗങ്ങളുടെ ഇടയിൽ മാത്രം പ്രവർത്തനം ചുരുക്കയും അവരുടെ ഉന്നമനത്തിനു
മാത്രം പ്രവർത്തികയും ചെയ്തപ്പോൾ
 തൊടുപുഴസി.കെ നാരായ്ണ പിള്ള അധസ്ഥിതവർഗ്ഗവർഗ്ഗത്തിൽ പെട്ട ഹരിജൻ-ഗിരിജൻ വർഗ്ഗങ്ങൾക്കിടയിൽ അവരുടെ ഉന്നമനത്തിനായി
പ്രവർത്തിച്ചു എന്നെടുത്തു പറയേണ്ടിയിരിക്കുന്നു.

കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന പള്ളിക്കത്തോട്ടിലെ കുന്നിൻമുകളിൽ സ്വാമി നാരായണൻ ഒരാശ്രമം സ്ഥാപിച്ചു. ആനിക്കാടു നിന്നും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ
നേതൃസ്ഥാനത്തെത്തിയ പലരും സ്വാമി നാരായനന്റെ ശിഷ്യരായിരുന്നു.
പിറ്റനാൽ അയ്യപ്പൻ പിള്ള,
വി.ജിനായർ,ടി.ഏ.നാരായണപിള്ള,
ആനിക്കാട് ശങ്കരപ്പിള്ള അഥവാ സ്റ്റാലിൻ ശങ്കരപ്പിള്ള തുടങ്ങിയവർഉദാഹരണം.
1937 ല് സ്വാമികൾ മുക്കാലിയിൽ ഏസ്.വി.വി ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങി.
അതു പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളും ആയി.ഇന്നത് എൻ എസ്സ്.എസ്സ് വകയാണ്.

ആനിക്കാടു നിന്നും സ്വാമികൾ പത്തനം തിട്ടയിലെ തടിയൂരിലേക്കു പോയി.1939 ല് തോട്ടാവള്ളിആശാൻ നൽകിയ സ്ഥലത്ത് സ്വാമികൾ ഒരനാഥാലയം തുടങ്ങി.മഹാത്മാ ഗാന്ധി ഈ അനാഥാലയം
സന്ദർശിച്ചിരുന്നു.
ചെങ്കോട്ട താലൂക്കിൽ കുറ്റാലത്തിനും തെങ്കാശിക്കു മിടയിലുള്ള ഇലഞ്ചി എന്ന ഗ്രാമത്തിൽ സ്വാമികൾ
ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.
കവിമണി ടി.കെ.ചിദംബരനാഥ മുതലിയാർ,
എം.എൻ ഏനാഡിമുത്തു
എന്നിവരവിടെ സ്വാമികളുടെ ശിഷ്യരായി.
നെതർലണ്ടു കാരനായ ഡോ.മിസു എന്ന പി.എച് ഡിക്കാരൻ രമണമഹർഷിയുടെ ശിഷ്യനായി"ഏകരസ"എന്ന പേരിൽസ്വാമി നാരായണന്റെ ആശ്രമത്തിൽ സന്യാസിയായി കഴിഞ്ഞു.

ക്വിറ്റിന്ത്യാ സമരത്തിൽ പങ്കേടുക്കാനായി സ്വാമികൾ ഇലഞ്ചി വിട്ടു.പിന്നീട്പത്തനംതിട്ട പ്രമാടത്തെത്തിഎന്റെ സഹോദരിയുടെ ഭർതൃ പിതാവും നേതാജി സ്കൂൾ സ്ഥാപകനുമായ ആക്ലേത്ത്ചെല്ലപ്പൻ പിള്ള
യുടെ വസതിയിൽ കുറേ നാൾ താമസ്സിച്ചു.സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത ഒരു പ്രസംഗത്തെ
തുടർന്നു സ്വാമികൾ അറസ്റ്റിലായി.അദ്ദേഹത്തിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടു കെട്ടി.തുടർന്നു ഭാര്യയെ തിരുവനന്തപുരത്ത അഗതികളുടെ അമ്മ ചിന്നമ്മ വേലായുധൻ പിള്ള തുടങ്ങിയ
മഹിളാമന്ദിരത്തിൽ കൊണ്ടു ചെന്നാക്കി.കുട്ടികളെ ഹരിപ്പാട് ശ്രീകൃഷ്ണാശ്രമത്തിലും വിട്ടു.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വാമി നാരായണന്റെ കഥകൾ അറിയാമായിരുന്ന പണ്ഡിറ്റ് നെഹൃഅദ്ദേഹത്തിനു മൂലമറ്റത്തു നാലേക്കർ വനഭൂമി പതിച്ചു കൊടുത്തു.
അവിടെ ഒരു കുടിൽ കെട്ടി ഭാര്യയോടും മകളോടുമൊപ്പം കുറെ നാൾ കഴിഞ്ഞു.ജയില്വാസവും
ഉപവാസങ്ങളും പീഡനങ്ങളുമദ്ദേഹത്തെ നിത്യ രോഗിയാക്കി.
1964 സെപ്തംബർ 16നു കുടയത്തൂരിലെ
സഹോദരിയുടെ വീട്ടി വച്ചു സ്വാമികൾ സമാധിയായി.

അദ്ദേഹം സ്ഥാപിച്ച ആനിക്കാടു മുക്കാലിയിലെസ്കൂൾ നാനാ ജാതിയിൽ പെട്ട ആയിരിക്കണക്കിനുകുട്ടികളെ വിദ്യാസമ്പന്നരാക്കി.
10.8.1911 ല് മുക്കാലി സകൂൾ രജത ജൂബിലി ആഘോഷിച്ചപ്പോഴാണു സ്വാമി നാരാണന്റെ ചായാചിത്രംസ്കൂളിലനാഛാദനം ചെയ്യപ്പെട്ടത്.
ആചിത്രം ഇതോടൊപ്പം.
ഇതുവരെ ഫ്ലക്സിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത
നവോഥാനനായകന്റെ ചിത്രം