Monday, 6 June 2016

ചെങ്ങളം കൊലക്കേസ്സും കല്ലൂരാ​ന്‍ കത്തിയും പി.ടി ചാക്കോയ്ക്ക് കിട്ടിയ ശാപവും

ചെങ്ങളം കൊലക്കേസ്സും കല്ലൂരാ​ന്‍ കത്തിയും പി.ടി ചാക്കോയ്ക്ക് കിട്ടിയ ശാപവും


കേരളത്തിലെ കോണ്‍ഗ്രസ്സിന് കിട്ടിയ ശാപം
--------------------------------------------------------------------------

ചെങ്ങളം കൊലക്കേസ്സും
കല്ലൂരാ​ന്‍ കത്തിയും പി.ടി ചാക്കോയ്ക്ക്  
കിട്ടിയ ശാപവും



അന്ധവിശ്വാസികളും നിരീശ്വരവാദികളും പുഛിച്ചു തള്ളിയേക്കാം.അതല്ലെങ്കില്‍ തികച്ചും യാദൃശ്ഛികം എന്നു പറഞ്ഞേക്കാം.എന്നാല്‍ ആ സംഭവങ്ങള്‍  തമ്മില്‍ ബന്ധമുണ്ടെന്നു വിശസിച്ചിരുന്നവരായിരുന്നു കല്ലൂര്‍ രാമന്‍പിള്ളയുടെ അടുത്ത ബന്ധുവും രാഷ്ട്രീയത്തില്‍ സഹപ്രവര്‍ത്തകനും ആയിരുന്നസ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നറിയപ്പെട്ടിരുന്ന ആനിക്കാട്പി.കെ.ശങ്കരപ്പിള്ള ,.നൂറ്റിരണ്ട് വയസ്സുവരെ  നല്ല ഓര്‍മ്മ നിലനിര്‍ത്തിയിരുന്ന  , ലേഖകന്‍റെ അന്തരിച്ച പിതാവ് ചൊള്ളാത്ത് ശങ്കുപ്പിള്ള  അയ്യപ്പന്‍ പിള്ള,മാതൃസഹോദരിചെല്ലുചിറ്റമ്മ
എന്നു വിളിക്കപ്പെട്ടിരുന്ന  റിട്ടയാര്‍ഡ് ഹെഡ്മിസ്റ്റ്രസ് കെ.പിചെല്ലമ്മ,സഹോദരി പൊന്നമ്മ രാമന്‍പിള്ള (ഡാല്‍മു ഖം),സഹോദരി   മീനാക്ഷി ചിറ്റമ്മയുടെ ഭര്‍ത്താവ് ആയിക്കുന്നേല്‍കൃഷ്ണപിള്ള ,അദ്ദേഹത്തിന്‍റെ സഹോദരന്‍ ആയിക്കുന്നേ ല്‍ ഏ.എസ് നാരായണപിള്ള എന്നിവരെല്ലാം ആ അഭിപ്രായം പങ്കു വയ്ച്ചിരുന്നു .അവസാന ആള്‍ ഒഴികെ മറ്റുള്ളവര്‍ എല്ലാം കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു കഴിഞ്ഞു .


തൊണ്ണൂറു കഴിഞ്ഞഇളംപള്ളിയില്‍  കമ്പിയില്‍ അയ്യപ്പന്‍പിള്ള,കെ.എസ്.ഈ.ബോര്‍ഡില്‍ നിന്നും
പെന്‍ഷന്‍ പറ്റിയ നീലകണ്ഠപിള്ള എന്നിവരും ആ അഭിപ്രായതോട്‌ യോജിക്കുന്നു.



മലനാട്ടിലെ വിസ്മൃത കമ്മൂണിസ്റ്റ് സഖാവ് കല്ലൂര്‍ രാമന്‍പിള്ളയെ കുറിച്ചു കേട്ടിട്ടുള്ളവര്‍ ആധുനിക തലമുറയില്‍ കാണില്ല.അദ്ദേഹത്തെ
കുറിച്ച്‌ വര്‍ഷം തോറും അനുസ്മരണകള്‍പത്ര മാസികകളില്‍  അച്ചടിച്ചു വരാറില്ല.
ഫോട്ടോയും ലഭ്യമല്ല. സ്മാരകവുമില്ല.സ്റ്റാലിന്‍ ശങ്കരപ്പിള്ളയോടൊപ്പം  
അകലകുന്നം പ്രദേശങ്ങളില്‍ (ഇന്നത് ഉമ്മന്‍ ചാണ്ടിയുടെ  പുതുപ്പള്ളി മണ്ഡലം) കമ്മ്യൂണിസം പ്രചരിപ്പിച്ചതില്‍ മുഖ്യപങ്കു വഹിച്ചു. ബന്ധു കല്ലൂര്‍ രാമന്‍പിള്ള ജൂണിയര്‍.
എന്ന “കല്ലൂരാന്‍ “
അവര്‍ രണ്ടുപേരുടേയും തൊണ്ടകളില്‍ നിന്നുമാണ് കോട്ടയം ജില്ലയുടെ കിഴക്കന്‍  പ്രദേശങ്ങളില്‍  ആദ്യംഇങ്ക്വിലാബ്' സിന്ദാബാദ് “ മുഴങ്ങിയത്.

എറണാകുളം തേവര കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണം
കാരണം ബിരുദപഠനം പൂര്‍ത്തിയാക്കന്‍ കഴിയാതെ പോയ
ഉന്നതകുല ജാതനും സമ്പന്നനും സഹൃദയനും ദീനാനുകമ്പയുള്ളവനും ആയിരുന്നു കല്ലൂര്‍ അയ്യപ്പന്‍പിള്ള(കുട്ടന്‍പിള്ള )യുടെ  രണ്ടാമത്തെ മകന്‍ കെ.ഏ.
രാമന്‍പിള്ള.സഹോദരന്‍ കെ.ഏ.ചിദംബരം പിള്ള കറകളഞ്ഞ ഗാന്ധിയനും
സര്‍വോദയ പ്രവര്‍ത്തകനും മേഘാലയാ ഗവര്‍ണര്‍ ആയിരുന്ന എം.എം.ജേക്കബ്ബിന്‍റെ
സഹപ്രവര്‍ത്തകനും ആയിരുന്നു.പക്ഷേ രാമന്‍പിള്ള കമ്മ്യൂണിസ്റ്റായി മാറി.
കിടങ്ങൂര്‍ക്കാരന്‍ പി.കെ.വാസുദേവന്‍ നായര്‍,കൂരോപ്പടക്കാരന്‍
കെ.എം ഏബ്രഹാം ഇവരോടൊപ്പമോ അതിനു മുമ്പ്
പാര്‍ട്ടി ടിക്കറ്റ് കിട്ടിയ സഖാവ് ആനിക്കാട്  എല്‍.സി യും കോട്ടയം ഡി.സി മെംബറും ആയിരുന്നു അന്‍പതുകളുടെ ആരംഭത്തില്‍.കൂരോപ്പടക്കാരന്‍ കെ.എം ഏബ്രഹാം പിക്കാലത്ത് ഇടത്‌ എം.എല്‍.ഏയും എം.പി യുമായി.
2006 സെപ്തംബര്‍ 6 ന് അന്തരിച്ചപ്പോള്‍ മനോരമ
തുടങ്ങിയ പത്രങ്ങള്‍ അദ്ദേഹത്തെ "ചെങ്ങളം വീരന്‍" എന്നു വിശേഷിപ്പിച്ചു.
പി.കെ.വി യുവജനനേതാവും എം.പിയും മന്ത്രിയും മുഖ്യമന്ത്രിയും
(ഇടതിന്‍റെ വലയില്‍ കുരുങ്ങി ആത്മത്യാഗം ചെയ്തു ചരിത്രപരമായമണ്ടത്തരം കാട്ടി) ആയി. ഒരു പക്ഷേ ഇവരോടൊപ്പമോ അതിലും ഉയരത്തിലോ
വളര്‍ന്നു വലുതാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റായിരുന്നു കല്ലൂര്‍ രാമന്‍ പിള്ള.സാധാരണക്കാരന്‍റെ നേതാവ്.പച്ച വെള്ളം ചവച്ചു കുടിച്ചിരുന്ന
ഉന്നതകുല ജാതന്‍,സൗമ്യന്‍,സമ്പന്നന്‍.പി.കെ.വി യെപ്പോലെ ചിരിച്ചിരുന്ന,വെളുത്ത് മെലിഞ്ഞ  ഒരുപാവം  പൂച്ചക്കണ്ണന്‍.പക്ഷേ കൊലക്കേസ്സില്‍ ഒന്നാം പ്രതിയാക്കപ്പെട്ടു.

രാമന്‍പിള്ള കഠാരിയുമായി നടന്നിരുന്നു എന്നു പറഞ്ഞാല്‍ വാദത്തിനു വേണ്ടി
സമ്മതിക്കാം. എന്നാല്‍ കത്തിയില്‍ കെ.ആര്‍ എന്ന്‍  ഇനീഷ്യല്‍ കൊത്തിയിരുന്നു എന്നു പറഞ്ഞാലും
സമ്മതിക്കാം .ഒരാളെക്കുത്തി കൊന്നു എന്നു പറഞ്ഞാലും വിശ്വസിക്കാം.
എന്നാല്‍ കുത്താന്‍ കൊണ്ടു നടന്നിരുന്ന കത്തിയില്‍
"കല്ലൂരാന്‍ "എന്ന പേര്‍ കൊത്തിപിടിക്കപ്പെട്ടാല്‍ തെളിവു കിട്ടി തന്നെ ശിക്ഷിച്ചുകൊള്ളട്ടെ എന്നു തുറന്നു  സമ്മതിക്കാന്‍ മാത്രം   വിഡ്ഢി ആയിരുന്നു
എന്നു പറഞ്ഞാല്‍ അരി ആഹാരം കഴിക്കുന്ന ആരും  സമ്മതിച്ചു തരില്ല.

ഈ വിവരം ചൂണ്ടിക്കാട്ടി രക്ഷ പെടുത്താന്‍
അഡ്വേ.എന്‍ രാഘവക്കുറുപ്പും കുമരകം ശങ്കു ണ്ണി  മേനോനും റോസമ്മ പുന്നൂസ്സും മറ്റും  എന്തു കൊണ്ടു ശ്രമിച്ചില്ല എന്നത്
വലിയൊരു ചോദ്യ ചിഹ്നമായിഇന്നും  അവശേഷിക്കുന്നു.
കുമരകം ശങ്കുണ്ണി മേനോന്‍ ആത്മകഥയില്‍ ഈ കേസ്സിനെക്കുറിച്ചു
വിവരിക്കും എന്നു പലരും വ്യാമോഹിച്ചു.പക്ഷെ ഇക്കാര്യത്തില്‍ മൌനം  പാലിച്ച
 അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.റോസമ്മ പുന്നൂസ്സും .കടയനിക്കാട്ടു പുരുഷോത്തമന്‍ പിള്ള മാത്രം ജീവിച്ചിരിക്കുന്നു .

1957. തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോടാകുളങ്ങര(കെ.പി.ഏ.സി) യുടെവധശിക്ഷ ഇളവു ചെയ്യപ്പെടുന്നു. തടവുകാര്‍ പലരും മോചിപ്പിക്കപ്പെടുന്നു.
പക്ഷേ നൂറു ശതമാനം നിരപരാധി എന്നു നാട്ടുകാര്‍ക്കറിയാവുന്ന
കല്ലൂരാന്‍ വീണ്ടും 10 കൊല്ലം കൂടി ജയില്‍ കിടന്നു.

1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാം എം.ബി.ബി.എസ്സിനു
പഠിക്കുന്ന വേളയില്‍ സെന്ട്രല്‍ ജയിലില്‍ പോയി നിരവധി തവണ ഈ ലേഖകന്‍
കല്ലൂരാനെ സന്ദര്‍ശിച്ചിരുന്നു.പരോളിലിറക്കാന്‍  വേണ്ടി പലതവണ പാര്‍ട്ടി സെക്രട്ടറി
എം.എന്‍ ഗോവിന്ദന്‍ നായരെ പോയി കണ്ടിരുന്നു.
അവസാനം അച്യുത മേനോന്‍ മുഖ്യമന്ത്രിയായ 1967ലാണ് പത്രണ്ട് വര്ഷം കഴിഞ്ഞു കല്ലൂരാന്‍
ജയില്‍ വിമോചിതനാകുന്നത്.അപ്പോഴേക്കും "നേരം വെളുത്തെന്നും
ഇല്ലെന്നും പറഞ്ഞു കശ പിശ കൂടുന്ന അടയ്ക്കാകുരുവി"കളെപ്പോലെ
(ചെമ്മനം ചാക്കോയോടു കടപ്പാട്) കല്ലൂരാന്‍റെ പ്രിയപാര്‍ട്ടി ഇടതും വലതും
ആയി രണ്ടായി പിരിഞ്ഞിരുന്നു.
രണ്ടു കൂട്ടര്‍ക്കും കല്ലൂരാനെ ആവശ്യമില്ലാതെ വന്നു.

" ........ഒരൊറ്റ കൂട്ടുകാരുമില്ലാത്ത ഒരു മനുഷ്യന്‍ രാജ്യത്തിന്റെ പല
ഭഗത്തും അലഞ്ഞു നടക്കുന്നതായി അക്കാലത്തു കാണാമായിരുന്നു.അയള്‍ക്ക്
ഒന്നും ചെയ്യാനില്ല. ഒറ്റയാള്‍ കൂട്ടുകൂടുവാനില്ല. എല്ലാവരേയും എല്ലാറ്റിനേയും
അയാള്‍ വെറുക്കാന്‍ തുടങ്ങി. ഒരു നേരത്തെ ആഹാരം പോലും അയാള്‍ക്കു
പ്രശനമാണ്. ഒരു പക്ഷേ നിഷ്പ്രയോജനമായി തീര്‍ന്ന ഒരു ജീവിതകാലത്തേക്ക്
അയാള്‍ തിരിഞ്ഞു നോക്കുകയാവാം. ഇതിനു വേണ്ടിയാണല്ലോ എല്ലാം
നശിപ്പിച്ചത്. എന്തു ലഭിച്ചുഎന്നു വരെ അയാള്‍ ആലോചിച്ചിട്ടുണ്ടാവും.
എന്തിന് ഇനി തന്നെ കൊള്ളംതന്റെ കഴിവുകള്‍ മുഴുവന്‍ വാര്‍ന്നു പോയി.
അയാള്‍ക്കു തോന്നി. ഒരിടത്തു ചെന്ന്‍ ഒരു നേരത്തെ ആഹാരം ചോദിച്ചു
വാങ്ങിക്കഴിക്കാന്‍ അയള്‍ക്കു വയ്യ......."

തകഴിയുടെ പ്രസിദ്ധമായ "ഏണിപ്പടി"കളിലെ(ഡി.സി.ബുക്സ് 1999 പേജ് 269)
ഈ ഭാഗം കല്ലൂര്‍ രാമന്‍പിള്ളയെ മനസ്സില്‍ കണ്ട് എഴുതിയതാണെന്നു തോന്നും.

ക്രമേണ മദ്യപാനത്തില്‍ കല്ലൂരാന്‍ ആശ്വാസം കണ്ടെത്തി.
അവസാനം നാടു വിട്ടു.
മലബാറിലെ മുക്കത്തു പോയി ജീവിതം സ്വയം അവസാനിപ്പിച്ചു.


കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍

കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരുന്ന നാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ്‌ തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് “കല്ലൂര്‍” എന്ന പുരാതന
തറവാട്. കൂരാലി-പള്ളിക്കത്തോട് വെട്ടിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി നൂറു  വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവിലിന്  സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന സഹോദരി പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടറും
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള(മകന്‍ മഞ്ഞിലെ നായകന്‍ ശങ്കര്‍ മോഹന്‍ ഫിലിം ഫെസ്റിവല്‍ ചെയര്‍മാന്‍ .നാലാം തലമുറക്കാരന്‍ അരുണ്‍ ശങ്കര്‍ മോഹന്‍ ജയരാജ് ചിത്രമായ കാമല്‍ സഫാരിയിലെ നായകനും പ്രസിടന്റില്‍ നിന്നും കഴിഞ്ഞവര്‍ഷം ഫിലിം അവാര്‍ഡ് നേടിയ അഭിനേതാവും ).പൊന്‍കുന്നംകെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍തുടങ്ങിയവര്‍ മക്കള്‍

ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യംചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്നകല്ലൂര്‍  രാമന്‍ പിള്ള സീനിയര്‍ ആയിരുന്നച്ചു
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നുവിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചു വിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ളവസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനുവില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതംമാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയിഅവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.2007 ല്‍ അന്തരിച്ചു.


വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ “ജയശ്രീ” എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ചിദംബരം (കുട്ടപ്പന്‍ )പിള്ള  എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.

ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്നകലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
അവിടത്തെ പഠനം സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ നസ്രാണികള്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.

ചെങ്ങളം കേസ്


കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ(കഥാകൃത്ത് സക്കറിയായുടെ അടുത്ത  ബന്ധു ) റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.

ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാ​ണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ. 2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു പറയുന്നവരും ഉണ്ട്.മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ പില്‍ക്കാലത്ത് കേരള കോണ്ഗ്രസ് സ്ഥാപകരില്‍ ഒരാളായി .


ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം

മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
ഇളമ്പള്ളി വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എത്തിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി, മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.

മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍പള്ളിയ്ക്കത്തോടിനു സമീപം  റവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും. എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ്‌ രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്ടര്‍ ചെയ്യാന്‍ പോലീസ്സിനെ പ്രേരിപ്പിച്ചു .
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെ കുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീ​‍കരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ പി.ടി ചാക്കോ .
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായ കല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനുംകേരളത്തിലെ
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.

10 ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgENT8nTSsolB8NQhY41FrTrTjg2T-FODS65rHr9sbNw83sgP3_8sQLT-bNxyhukzDEc01fb4mzRz5M-JuUc5TmL63nXovkW-aWGnnmndKCC6Anrm35DPV5HVUVZpPK2rEOxaNXPNbIg34r/s200/vithura+(2).jpg

രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
പിന്നെ  സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ല.മൂവാറ്റുപുഴയില്‍ നിന്നും പാര്‍ലമെന്‍റിലേക്കു
തെരഞ്ഞടുക്കപ്പെട്ടെങ്കിലും വളരെ കുറച്ചു നാള്‍ മാത്രം കേന്ദ്ര മന്ത്രി .ഇപ്പോള്‍ അനാഥ പ്രേതം പോലെ കഴിയുന്നു .അനിയായികള്‍ ഇല്ലാത്ത നേതാവ് .

പി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ ആവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.







പ്രതികള്‍

ചെങ്ങളം കേസില്‍ 20 പ്രതികള്‍ ഉണ്ടായിരുന്നു.
ലോക്കല്‍ സെക്രട്ടറി ഒന്നാം പ്രതി.രാമന്‍പിള്ളയ്ക്കും മണിമലക്കാരന്‍
ബഷീറിനും ജീവപര്യന്തം ജയില്‍ വാസം നല്‍കപ്പെട്ടു.
6 പേര്‍ കൂടി ശിക്ഷിക്കപ്പെട്ടു.മൊത്തം 12 പേര്‍ ശി ക്ഷിക്കപ്പെട്ടു.കടയനിക്കാട്
പുരുഷന്‍, കയ്പ്പക്കല്‍ രാഘവന്‍,വെണ്ണിമല കെ.എം
ഏബ്രഹാം എന്നിവരായിരുന്നു അക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍.
അവരാരും പ്രതിസ്ഥാനത്തു വന്നില്ല.
ഇളമ്പള്ളി തകടിക്കല്‍ഏ.ജി.ശിവരാമന്‍ നായര്‍(ജനനം 1931)ആണിപ്പോല്‍
പ്പോള്‍ ജീവിച്ചിരിക്കുന്ന ഏക പ്രതി.വിധി വരും വരെ മാത്രം
ജയില്‍ വാസം.അക്കര അയ്യപ്പന്‍ഇടപ്പള്ളി കുഞ്ഞിരാമന്‍,
ഓടനാലില്‍ കുട്ടികടയനിക്കാട് പൊടിയന്‍കടയനിക്കാട്
കുരുവിള എന്നിവര്‍ക്ക് ഓരോ വര്‍ഷം തടവു കിട്ടി.ജീവപര്യന്തം
കഴിഞ്ഞു വിട്ടയക്കപ്പെട്ട ബഷീര്‍ നാടു വിട്ടു ഹൈറേഞ്ചില്‍
പോയി താമസ്സിച്ച് ഏതാനും വര്‍ഷം മുമ്പു മരണമടഞ്ഞു.
പടിഞ്ഞാറയില്‍ രാമന്‍ നായര്‍അക്കര ശങ്കരന്‍മക്കനാല്‍
ഗോപാലന്‍നാലേക്കര്‍ നാരായണന്‍പുള്ളേട്ടില്‍ കുഞ്ഞെറുക്കന്‍,
കുട്ടി,ശങ്കരന്‍ എന്നീ പരവസമുദായക്കാര്‍
കടയനിക്കാട്ടുകാരായ കൃഷ്ണപിള്ളരാജപ്പന്‍ നായര്‍,വിജയകുമാര്‍,
കിഴക്കേടത്തു വേലു നായര്‍ എന്നിവര്‍
വിട്ടയക്കപ്പെട്ടു.നാലേക്കര്‍ നാരായണന്‍ഇടപ്പള്ളി കുഞ്ഞു രാമന്‍,
മക്കനാല്‍ ഗോപാലന്‍പുള്ളോട്ടിക്കല്‍ കുഞ്ഞെറുക്കന്‍
എന്നിവര്‍ റബര്‍ ടാപ്പിംഗ് തൊഴിലാളികളായിരുന്നു.നാരായണനെ
പിരിച്ചു വിട്ടതിനായിരുന്നു സമരം


10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,


ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.

അതു മറ്റൊരു ശാപത്തിന്‍റെ കഥ

വലിയച്ഛന്‍റെ വാക്ക്കൊച്ചു മകന്‍റെ തെറ്റിക്കല്‍
അഥവാ കല്ലൂരാനു കിട്ടിയ ശാപം
----------------------------------------------------------

സീനിയര്‍ കല്ലൂര്‍ രാമന്‍പിള്ള കറ കളഞ്ഞ അയ്യപ്പഭക്തനായിരുന്നു.ഭക്തശിരോമണിയായിരുന്ന
പൂന്താനത്തിനെ മങ്ങാട്ടച്ഛനായി വന്നു രക്ഷിച്ച കഥ വള്ളത്തോള്‍ "ആ മോതിരം" എന്ന മനോഹര
കവിതയില്‍ വിവരിക്കുന്നു.അതു പോലരനുഭവം സീനിയര്‍ രാമന്‍പിള്ളയ്ക്കും ഉണ്ടായി എന്ന്‌
ആനിക്കാട് ശങ്കരപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു:

നൂറു  വര്‍ഷം മുമ്പാണ്. മധുരജില്ലയിലെ കമ്പം മാര്‍ക്കറ്റില്‍ പോയി കുരുമുളക് തുടങ്ങിയ
കാര്‍ഷികവിഭവങ്ങള്‍ വിറ്റ്,കിട്ടിയ വെള്ളി നാണയങ്ങള്‍ ഒരു കുടത്തിലാക്കി അതും തലയിലേറി സീനിയര്‍
രാമന്‍പിള്ള പൊന്‍കുന്നം വഴി ഇളമ്പള്ളിയിലേക്കു മടങ്ങുന്ന സമയം. ഇളങ്ങുളം അയ്യപ്പ ക്ഷേത്രത്തില്‍
അത്താഴപൂജ തൊഴുതു കഴിഞ്ഞാണ് തനിയെയുള്ള യാത്ര. ഉടുമുണ്ടും നേര്യതുമാണു വേഷം. പോടന്നൂര്‍
എന്ന ഭാഗത്തെത്തിയപ്പോള്‍ പൂന്താനത്തിനുണ്ടായ അനുഭവം രാമന്‍പിള്ളയ്ക്കുംഉണ്ടായി . പുറകില്‍ നിന്നും രണ്ടു
പേര്‍ ആക്രമിച്ചു. ഒരാള്‍ നേര്യതു കഴുത്തില്‍ ചുറ്റു വരിഞ്ഞു.അപരന്‍ കുടത്തില്‍ പിടികൂടി.
അപകടം മനസ്സിലാക്കിയ പിള്ള മനമുരുകി ഇഷ്ട ദൈവങ്ങളെ പ്രാര്‍ഥിച്ചു.ഇളമ്പള്ളി അയ്യപ്പന്
തിരുവാഭരണവും വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്താം
എന്നു നേര്‍ന്നു

പെട്ടെന്നു "പൂഹോയ്" എന്നലറിക്കൊണ്ട് ഒരു വടു(കുട്ടിപ്പട്ടര്‍) അവിടെ പ്രത്യക്ഷപ്പെട്ടു. കൈയ്യില്‍
ഒരു പതിനാലാം നംബര്‍ വിളക്കും. അക്രമികള്‍ പിടി വിട്ട് ഓടി."പിന്നാലെ പോരൂ" എന്നു
പറഞ്ഞു വടു മുന്നോട്ടു പോയി.രാമന്‍പിള്ള അനുഗമിച്ചു.രണ്ടു കിലോമീറ്റര്‍ നടന്നു ഇളമ്പള്ളി
ക്ഷേത്രക്കുളത്തിനു സമീപമെത്തിയതും വടു അപ്രത്യക്ഷനായി. അടുത്തവീട്ടില്‍ (മഠം) രാമായണം
വായിക്കുന്നതു കേട്ടു.
പരിസരബോധം വന്ന രാമന്‍പിള്ള അങ്ങോട്ടേയ്ക്കു കയറിച്ചെന്നു. കഥ കേട്ട മഠത്തില കാരണവര്‍
കൈകൂപ്പി "എന്‍റെ അയ്യപ്പാ, അങ്ങാണല്ലോ പിള്ളയെ രക്ഷിച്ചത്"
എന്നതിശയിച്ചു. രാമന്‍ പിള്ള അക്ഷരം പ്രതി വാക്കു പാലിച്ചു.തിരുവാഭരണം കാഴ്ച വച്ചു.
(പി.ജി.രാജേന്ദര്‍ന്‍ രചിച്ചു ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച"ക്ഷേത്ര വിജ്ഞാന കോശം" കാണുക.

വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്തിപ്പോന്നു.
മകന്‍ അയ്യപ്പന്‍പിള്ളയുടെ കാലത്തും അതു മുടങ്ങിയില്ല.എന്നാല്‍ കൊച്ചുമകന്‍ ജൂനിയര്‍ രാമന്‍പിള്ള വളര്‍ന്നതോടെ,
കമ്മ്യൂണിസ്റ്റായതോടെ, അന്ധവിശ്വാസം എന്നു പറഞ്ഞതു നിര്‍ത്തലാക്കി. മുതിര്‍ന്നവര്‍ ഭവിഷ്യത്തിനെ
ക്കുറിച്ചു പറഞ്ഞതു രാമന്‍ പിള്ള കേട്ടില്ല.അവസാനം ചെയ്യാത്ത കുറ്റത്തിനു ജീവപര്യന്തം
പൂജപ്പുര ജയിലില്‍ കിടന്നു.

(1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്സിനു
പഠിക്കുന്ന സമയം ആറേഴുതവണ പൂജപ്പുരയില്‍ പോയി രാമന്‍പിള്ളയെ ഈ ബ്ലോഗര്‍
കണ്ടിരുന്നു. പരോള്‍ കിട്ടാന്‍ വേണ്ടി ഏതാനും തവണ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന
എം.എന്‍ ഗോവിന്ദന്‍ നായരെ പാര്‍ട്ടി ഓഫീസ്സില്‍ പോയി കാണുകയും ചെയ്തു.
വളരെ വിഷമിച്ചാണ് പറോള്‍ ലഭിച്ചത്.അദ്ദേഹത്തെ സഹായിക്കാന്‍ ബന്ധുക്കളൊ
പാര്‍ട്ടിക്കാരോ ഇല്ലായിരുന്നു.)
ജയില്‍ വിമുക്തനായപ്പോഴും ആരും സഹായിച്ചില്ല.ചിലര്‍ അടുത്തു കൂടി പറ്റിക്കയും ചെയ്തു.
അവസാനം മലബാറിലെ മുക്കത്തു പോയി ജീവന്‍ ഒടുക്കി.

രാമന്‍പിള്ള ഇന്നുണ്ടായിരുന്നുവെങ്കില്‍ 90  വയസ്സ് കാണുമായിരുന്നു. പാര്‍ട്ടിയില്‍ ഉയരുമായിരുന്നോ
അതോ ഗണപതി ശങ്കരപ്പിള്ള ആയി മാറിയ സ്റ്റാലിന്‍ ശങ്കരപ്പിള്ളഅനുജന്‍ ഹോമിയോ
ഡോക്ടര്‍ കെ.ഏ.ഗോപാലകൃഷ്ണപിള്ള ( ആദ്യം കമ്മ്യൂണിസ്റ്റായിരുന്ന ആദ്ദേഹം അവസാനം
ആത്മീയ കാര്യങ്ങളില്‍ താല്‍പരനായി പട്ടാഴി ദേവീ മാഹത്മ്യം പോലുള്ള കൃതികള്‍ എഴുതി
പുരാണപാരായനവും മറ്റും നടത്തി അന്തരിച്ചു)
Dr.K.A.Gopala Krishna Pillai BHM
എന്നിവരെപ്പോലെ ആത്മീയകാര്യങ്ങളില്‍   തല്‍പരനായി പാര്‍ട്ടി വിടുമായിരുന്നുവോ?

ആര്‍ക്കറിയാം?

പുള്ളോലിക്കല്‍


പി.റ്റി.ചാക്കോയും കേരള രാഷ്ട്രീയവും

പി.റ്റി.ചാക്കോ നല്ലൊരു ഡ്രൈവര്‍ ആയിരുന്നുവെങ്കില്‍,അഥവാ ഡ്രൈവറെ വച്ചു മാത്രം കാറോടിക്കുന്നവനായിരുന്നുവെങ്കില്‍,ഭാര്യയുമൊത്തു മാത്രം യാത്ര ചെയ്യുന്നവനായിരുന്നുവെങ്കില്‍
അന്യ സ്ത്രീകളെ കാറില്‍ കയറ്റുകയില്ലാത്തനായിരുന്നുവെങ്കില്‍
കേരള രാഷ്ട്രീയം തികച്ചും വ്യത്ഥമായേനെ എന്നു പറയുന്നവരുണ്ട്,ഡോ. ഡി.ബാബു പോളിനെ പോലുള്ളവര്‍.

പൊട്ടുകുത്താത്ത സ്ത്രീകളെ മാത്രം കാറില്‍ കൊണ്ടു
പോയിരുന്നെവെങ്കില്‍,
അല്ലെങ്കില്‍ പൊട്ടു മായിച്ച് ശേഷം ചാക്കോച്ചന്‍റെ
കാറില്‍ സ്ത്രീകള്‍
കയറിയിരുന്നുവെങ്കില്‍ എന്നു വിമര്‍ശന കുതൂഹികള്‍ക്കു പറയാം.
എന്നാല്‍ അതു കൊണ്ടു മാത്രം ചാക്കോച്ചനും കേരള രാഷ്ട്രീയവും
രക്ഷ പെടുമായിരുന്നുവോ?

ഇല്ല എന്നാണ് പഴമക്കാര്‍ ഇന്നും വിശ്വസിക്കുന്നത്.പറയുന്നത്.
അതിനു കാരണം തലമുറകളായി പിന്തുടരുന്ന ഒരു വന്‍ ശാപമത്രേ.



1915 ഏപ്രില്‍ 9 ന് ചാകോമ്പതാല്‍ പുള്ളോലിക്കല്‍
തോമസ്സിന്‍റെ മകനായി ചാക്കോ ജനിച്ചു.
(ചകോമ്പതാല്‍ ചാക്കോമ്പതാല്‍ ആക്കിയെടുക്കാനുള്ള ശ്രമം വിജയിച്ചില്ല)
ചിറക്കടവ് ശ്രീരാമവിലാസം പ്രൈമറി സ്കൂള്‍,പൊന്‍കുന്നം പള്ളിസ്കൂള്‍,കറുകച്ചാല്‍,
പതിനെട്ടാം മൈല്‍ പനമ്പുന്ന എന്നീ മിഡില്‍സ്കൂളുകള്‍,പാലാ സെയിന്‍റ് തോമസ്
ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ പഠനം.
1936 ചിറക്കടവു ഒറ്റപ്ലാക്കല്‍ മറിയാമ്മയെ
വിവാഹം കഴിച്ചു.1938 ല്‍ ബി.എല്‍ പാസ്സായി.
ആ വഷം ആണ് പട്ടം താണുപിള്ള
പ്രസിഡന്‍റും പി.എസ്സ് .നടരാജപിള്ള സെക്രട്ടറിയുമായി
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്
രൂപം കൊള്ളുന്നത്.1939 ല്‍ കാഞ്ഞിരപ്പള്ളിയില്‍
നടത്തിയ വിവാദപ്രസ്ംഗത്തിന്‍റെ
പേരില്‍ സി.പി ചാക്കോയെ ജയില്‍ അടച്ചു.
ജയില്‍ വിമോചിതിനായ ചാക്കോ
കോട്ടയത്തെ അഡ്വോ.ഗോവിന്ദമേനോന്‍റെ കൂടെ
ജൂണിയര്‍ ആയി അഭിഭാഷകവൃത്തിയില്‍ ചേര്‍ന്നു.

1942 ല്‍ പൊന്‍ കുന്നം വര്‍ക്കി,ഡി.സി കിഴക്കേമുറി എന്നിവരുമായി
നാഷണല്‍ ബുക്സ്റ്റാള്‍ തുടങ്ങി.

പാലാക്കാരായ ആര്‍.വി.തോമസ്,ചെറിയാന്‍ കാപ്പന്‍,
കെ.എം.ചാണ്ടി എന്നിവരോടൊപ്പം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു.
1945 ല്‍ സി.പി
വിദ്യാഭ്യാസ നയം കൊണ്ടുവന്നപ്പോള്‍ ചാക്കോ പ്രസിദ്ധീകരിച്ച
തുറന്ന കത്ത്
പ്രസിദ്ധം.

1946 ല്‍ അമേരിക്കന്‍ മോഡലിനെതിരെ നടത്തിയ
പ്രക്ഷോഭണത്തിന്‍റെ
പേരില്‍ ചാക്കോച്ചന്‍ വീണ്ടും ജയിലില്‍ ആയി.
പ്രസന്നകേരളം എന്ന മാസികയുടെ
പത്രാധിപരായിരുന്നു അന്ന്‍ ചാക്കോ.1948 ല്‍
ഭര്‍ണഘടന നിര്‍മ്മണ സഭയിലേയ്ക്കു
മീനച്ചിലില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു.
അസംബ്ലിയില്‍ ആദ്യ ചീഫ് വിപ്പ് ആയിരുന്നു.
ഇന്ത്യന്‍ ഭരണഘടനാ 
നിര്‍മ്മാണ സമതിയിലും അംഗമായിരുന്നു.
34 കാരനായിരുന്ന
ചാക്കോ ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
പി.ടി.ചാക്കോയുടെ "തന്ത്രം" വെളിയിൽ വരുന്നു
9.03.2015
 സഖാവു എം.വി.രാഘവന്റെ മകൻ നികേഷിന്റെ
ചാനലിൽ-റിപ്പോർട്ടർ-"ഡമോക്രാസി" എന്ന പരിപാടിയിൽ കോട്ടയത്തെ
മുൻ എം.പി"പെട്രോൾ" കറിയാച്ചന്റെ പ്രസംഗം പി.ടി ചാക്കോയുടെ മകന്‍ .പി.സി.തോമ്മസ്സിനെ
"കുത്തി" ആണ് പ്രസംഗം.പിതാവ് പി.ടി.ചാക്കോ പണ്ട് ഒരു കൊലക്കേസ്സിൽ വി.എസ്സ്.
അച്ചുതാനന്ദനെ ഒന്നാം പ്രതിയാക്കാൻ നിർബ്ബന്ധിച്ച സംഭവം വിവരിക്കപ്പെട്ടു .എസ്സ്.ഐ.ഒരു
തമിഴനായിരുന്നതിനാൽ,അന്ന്  ചാക്കോച്ചന്റെ വേല നടന്നില്ല എന്നു കോട്ടയത്തെ മുന്‍ എം.പി “മണ്ണെണ്ണ  കറിയാച്ചൻ”എന്ന സ്കറിയാ തോമസ്‌ വെളി പ്പെടുത്തി ..
പി.ടി.ചാക്കോയുടെ "തന്ത്രം" അതായിരുന്നു.
വാഴൂരിൽ തനിക്കെതിരെ 1957 ല് സ്ഥാനാർത്ഥി യായേക്കാവുന്ന കല്ലൂർ രാമൻപിള്ള
എന്ന നിരപരാധിയെ ,പാമ്പാടി എസ്.ഐ.ക്രിലോസ്കരുടെ സഹായത്തോടെ ഒന്നാം
പ്രതിയാക്കി.ഒരുപഴയ  പിച്ചാത്തി സമ്പാദിച്ച ശേഷം അതിൽ"കല്ലൂരാൻ" എന്നു കൊത്തിച്ച് ക്രിലോസ്കറെ
കൊണ്ടു തൊണ്ടിയാക്കി.അങ്ങനെ കൊലപാതകം നടത്താൻ പേരെഴുതിയ കത്തിയുമായി
നടന്ന മണ്ടശ്ശിരോമണി ആയി കല്ലൂർ രാമൻപിള്ള ചിത്രീകരിക്കപ്പെട്ടു.
കല്ലൂരാൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.
തനിക്കെതിരായി ഉയർന്നു വരാവുന്ന ശക്തൻ ജയിലറയിലായി.
പാർലമെന്റ റി വ്യാമോഹം വച്ചു പുലർത്തിയിരുന്ന കോട്ടയം കാരൻ
സഖാവ് എൻ.രാഘവക്കുറുപ്പായി 1957 ല് ചാക്കോച്ചന്റെ എതിരാളി.
വെറും വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ചാക്കോച്ചൻ വിജയിച്ചു പ്രതിപക്ഷ നേതാവായത്.

പി.ടി.ചാക്കോ-ഒരു തുടര്‍ക്കഥ

തിരുക്കൊച്ചി രൂപികൃതമായപ്പോള്‍ ചാക്കോ പാര്‍ട്ടിയുടെ നിയമസഭാ സെക്രട്ടറിയായി.
1952 ല്‍ മീനച്ചിലില്‍ നിന്നും പാര്‍ലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.പാര്‍ലമെന്‍റ്
സെക്രട്ടറി സ്ഥാനത്തേക്കു മല്‍സരിച്ചു.ദക്ഷിണേന്ത്യകാരനായതിനാല്‍ 2 വോട്ടിന്‍റെ
കുറവില്‍ തോറ്റു.താമസ്സിയാതെ1953 ഒക്ടോബര്‍ 10 ന് അദ്ദേഹം ലോകസഭംഗത്വം
രാജിവച്ചു.രാഷ്ട്രീയമല്ലാത്ത കാരണത്താല്‍ ആദ്യമായും അവസാനമായും നടന്ന രാജി.
ഇതിനുള്ള കാരണം വ്യക്തമാക്കന്‍ചാക്കോ ഒരിക്കലും തയാറായില്ല.
"തിരുക്കൊച്ചിയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കിട്ടാതെവന്നതിനാല്‍"
എന്നു ചാക്കോയുടെ ജീവചരിത്രകാരന്‍ പുളിങ്കുന്നു ആന്‍റ്റണി കണ്ടെത്തുന്ന കാര്യം
തിരു മണ്ടന്മാര്‍ പോലും സമ്മതിച്ചു തരില്ല.

പാലായിലെ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ

പാര്‍ലമെന്‍ററി വ്യാമോഹത്തിനു ചാക്കോച്ചന്‍
പണം വാങ്ങി വഴങ്ങുകയായിരുന്നു എന്നു പഴമക്കാര്‍.

ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
108- 112 പേജികളില്‍ ഈ വിവരം ചര്‍ച്ച ചെയ്യുന്നു."പാര്‍ലമെന്‍റിലെ സാമാജികത്വം
ഒരു വെള്ളാന ആണ്`" എന്നു ചാക്കോ പറഞ്ഞത്രേ.(പേജ്110)

"തന്‍റെ രാജിയുടെ കാരണം പറയാത്തതാണ് ചാക്കോ ചെയ്ത ഏറ്റവും
ബുദ്ധിപൂര്‍വ്വകമായ കാര്യമെന്നു കൊട്ടുകാപ്പള്ളി പറഞ്ഞു" എന്നു പേജ് 111 ല്‍
ആലയ്ക്കാപ്പള്ളി.രസകരമായ വസ്തുത മഹാത്മജി ഝാന്‍സി റാണി എന്നു വാഴ്ത്തിയ
കാഞ്ഞിരപ്പള്ളിക്കാരി ധീരശൂര വനിത അക്കമ്മ ചെറിയാനെ കോണ്‍ഗ്രസ്സു മീനച്ചില്‍
ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല.അവര്‍ സ്വതന്ത്ര്യയായി മല്‍സരിച്ചു
പരാജയം വരിച്ചു.സംസ്ഥാന കോണ്‍ഗ്രസ് ചെയ്ത മറ്റൊരു കൊടും പാതകം


പിന്നീട് ചാക്കോ കോട്ടയം ഡി.സി.സി പ്രസിഡന്‍റായി.
അക്കാലത്താണ് ചെങ്ങളം സംഭവം.
കോണ്‍ഗ്രസ്സ് എന്തുകൊണ്ടു അക്കാമ്മയ്ക്കു സീറ്റ് നല്‍കിയില്ല
എന്നതു പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്.ചാക്കോയെ
മാത്രമല്ല കോണ്‍ഗ്രസ്സിനെ മൊത്തം ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി
വിലെക്കെടുത്തു.ആഭ്യന്തര മന്ത്രി ഡോ.കൈലാസ് നാഥ കട്ജുകാമരാജ്
മദ്രാസ്സിലെ കാക്കന്‍,രാമചന്ദ്രന്‍ എന്നിവര്‍ അക്കമ്മയെ തോല്‍പ്പിക്കാനും
കൊട്ടുകാപ്പള്ളിയെ വിജയിപ്പിക്കാനും വോട്ട് ചോദിച്ച് മീനച്ചിലില്‍
എത്തി കൊട്ടുകാപ്പള്ളിയെ വിജയിപ്പിച്ചെടുത്തു.

പീച്ചി സംഭവം

1953 സെപ്റ്റംബര്‍ 10 ന് പി.ടി.ചാക്കോ എം.പി സ്ഥാനം രാജിവച്ചു.അദ്ദേഹം കോട്ടയത്തു പ്രാക്ടീസ് തുടങ്ങി.
കോട്ടയം ഡി.സി.സി.പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ 41 ദിവസം നീണ്ടു നിന്ന
പദ യാത്ര അദ്ദേഹം സംഘടിപ്പിച്ചു.തുടര്‍ന്നു കോട്ടയം കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയായി എന്നു ജീവചരിത്രകാരന്‍
പുളിങ്കുന്നു ആന്റണി.അതിനുള്ള ശ്രമത്തിനിടയിലാണ് "കല്ലൂരാന്‍ കത്തി" നിര്‍മ്മാണവും കള്ള സാക്ഷി പറച്ചിലും.
1957 ലെ തെരഞ്ഞെടുപ്പില്‍ അഡ്വേ.എന്‍.രാഘക്കുറുപ്പിനെ നിസ്സാര ഭൂരിപക്ഷത്തിനു വാഴൂരില്‍ തോല്‍പ്പിച്ച്
ചാക്കോ പ്രതിപക്ഷ നേതാവായി.1957-64 കാലഘട്ടത്തിലെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രം പി.ടി.ചാക്കോയുടെ
ചരിത്രം തന്നെയാണ്(പുളിങ്കൂന്ന്‍ ആന്റണി).ഇന്ത്യയില്‍ അക്കാലത്തെ ഏറ്റവും പ്രഗല്‍ഭനാ​യ പ്രതിപക്ഷ നേതാവായിരുന്നു
ചാക്കോ.ആന്‍ഡ്രാ അരി കുംഭകോണത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചത് ചാക്കോയുടെ സാമര്‍ഥ്യം
കൊണ്ടായിരുന്നു.1959 ജൂണ്‍ 13-ജൂലൈ 31 കാലത്തെ "വിമോചന സമര" ത്തിന്‍റെ നായകരില്‍ ഒരാള്‍ അദ്ദേഹം ആയിരുന്നു.
തുടര്‍ന്നു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ടു.1960ഫെബ്രുവരിയില്‍ അടുത്ത നിയമസഭ കൂടിയപ്പോള്‍,വിചിത്രമെന്നു
പറയട്ടെ ആര്‍.ശങ്കര്‍ ആണ് നിയമസഭാകക്ഷി നേറ്റാവായി തെരഞ്ഞെടുക്കപ്പെട്ടത്.പട്ടം മുഖ്യനും ശങ്കര്‍ ഉപമുഖ്യനും ആയി.
ചാക്കോച്ചനു ആഭ്യന്തരം കിട്ടി.ചാക്കോച്ചന്റെ സഹോദരന്‍ പോലീസ് സ്റ്റേഷനില്‍ കയറി അവരുടെ തോക്ക് എടുത്തതും മറ്റും
ഇക്കാലത്തായിരുന്നു.റവന്യൂ ബോര്‍ഡ് ഒന്നാം മെംബറെ അഴിമതിയുടെ പേരില്‍ അദ്ദേഹം സസ്പെന്‍ഡു ചെയ്തു ചരിത്രം
സൃഷ്ടിച്ചു.1962 സെപ്റ്റംബര്‍ 25 ന് പട്ടത്തിനെ പഞ്ചാബ് ഗര്‍ണറാക്കി കെട്ടു കെട്ടിച്ചു.ശങ്കര്‍ മുഖ്യ മന്ത്രിയായി.പി.എസ്.പി
മന്ത്രിമാര്‍ രാജി വച്ചു.ഇക്കാലത്താണ് പി.എസ്..നടരാജപിള്ള അവതരിപ്പിക്കാന്‍
തയ്യാറാക്കിയ കാര്‍ഷിക ബന്ധബില്‍
ചാക്കോ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്.അതു കോണ്‍ഗ്രസ്സിന്റെ വലിയ നേട്ടമായി ഉല്‍ഘോഷിക്കപ്പെട്ടു.(പി.എസ്.
ക്രഡിറ്റ് വാങ്ങാതിരിക്കാന്‍ കോണ്‍ഗ്രസ്സുംകമ്മ്യൂണിസ്റ്റും ഒന്നിച്ച് പി.എസ്സിനെ താഴെയിറക്കുകയായിരുന്നു).
ചാക്കോയും ശങ്കറും പല കാര്യങ്ങളില്‍ തെറ്റി.അങ്ങനെ കഴിയുമ്പോളാണ്
കോളിളക്കം സൃഷ്ടിച്ച പീച്ചി യാത്ര.
മന്ത്രി സര്‍ക്കാര്‍ വക കാര്‍ തനിയേ ഓടിച്ചു പീച്ചിയിലേക്കൊരു യാത്ര.
കൂടെ പൊട്ടു കുത്തിയ ഒരു വനിതയും.
ഇടയില്‍ ഒരുന്തുവണ്‍റ്റിയുമായി കൂട്ടി മുട്ടല്‍. ആളുകള്‍ ഓടിക്കൂടുന്നു,മന്ത്രിയുടെ കൂടെ പൊട്ടു കുത്തിയ ഒരു
സ്ത്രീ.അക്കാലത്തു ഹിന്ദു സ്ത്രീകള്‍ മാത്രമേ പൊട്ടു കുത്തിയിരുന്നുള്ളു.പത്രവാര്‍ത്തകള്‍,കാര്‍ട്ടൂണ്‍.വനിതയെക്കുറിച്ച്
നിരവധി ഊഹാപോഹങ്ങള്‍.
10ശതമാനം സത്യം 90 ശതമാനം  കള്ളം അതായിരുന്നു പത്രവാര്‍ത്തകള്‍ എന്നക്കാലത്തെ പ്രതിപക്ഷപത്രം ജനയുഗത്തിന്‍റെ
പത്രാധിപര്‍ കാംബിശ്ശേരി പില്‍ക്കാലത്തു കുറ്റസമ്മതം നടത്തി.

പീച്ചി സംഭവത്തെത്തുടര്‍ന്നു ചാക്കോ വിവാദപുരുഷനായി.മുഖ്യമന്ത്രി
ആര്‍ ശങ്കറിന്‍റെ രഹസ്യ ആശീര്‍വാദത്തോടെ മാടായി എം.എല്‍.ഏ
പ്രഹ്ലാദന്‍ ഗോപാലന്‍ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു നിയമസഭാമന്ദിരത്തിനു
മുമ്പില്‍ 1964 ജനുവരി 30 മുതല്‍ നിരാഹാരസമരം തുടങ്ങി.തനിക്കു ചാക്കോയില്‍
വിശ്വാസമില്ലഎന്ന്‍ ആര്‍ ശങ്കര്‍ പ്രസ്താവിച്ചു.

മന്ത്രിപദം ഏറ്റു നാലു വര്‍ഷം തികഞ്ഞ ഫെബ്രുവരി 16ന് ചാക്കോ രാജിവച്ചു.
പ്രഗല്‍ഭനായ ഒരു ഭരണാധികാരി അകാലത്തില്‍സ്ഥാനം ഒഴിഞ്ഞു.രാജിവച്ച ചാക്കോ
കൂടുതല്‍ ശക്തനും ജനപ്രിയനും ആയി എന്നു പുളിങ്കുന്ന്‍ ആന്‍റ്റണി.കേസില്‍ നിരപരാധി
എന്നു ചാക്കോ വിധി വാങ്ങി.എന്നാല്‍ കല്ലൂരാന്‍റെ ശാപം തുടര്‍ന്നു വന്ന കെ.പി.സി.സി
തെരഞ്ഞെടുപ്പില്‍ ചാക്കോകെ.സി ഏബ്രഹാമിനോടു തോറ്റു.താമസ്സിയാതെ ആഗസ്റ്റ് ഒന്നിനു
ഹൃദയസ്തംഭനത്തെ തുടര്‍ന്നുപി.ടി.ചാക്കോ അന്തരിച്ചു.

ചാക്കോയുടെ അനുയായികളായൈരുന്ന 15 എം.എല്‍ ഏ മാര്‍ ഒരു ഗ്രൂപ്പായി
അസ്സംബ്ലിയില്‍ മാറിയിരുന്നു.1964 സെപ്തംബര്‍ 2 ന് അവര്‍ മന്ത്രി സഭയ്ക്കുള്ള
പിന്തുണ പിന്‍ വലിച്ചു.മന്നത്തിന്റെ അനുയായി വാഴൂര്‍ എം.എല്‍ ഏ കെ.നാരായണക്കുറുപ്പ്,
കൊട്ടാരക്കര എം.എല്‍.ഏ ബാലകൃഷ്ണപിള്ള,കോന്നി എം.എല്‍. ഏ രവീന്ദ്രനാഥ്,
ചെങ്ങന്നൂര്‍ എം.എല്‍. ഏ.സരസ്വതി അമ്മ,ചങ്ങനാശ്ശേരി എം.എല്‍ ഏ എന്‍.ഭാസ്കരന്‍
നായര്‍ എന്നീ നായര്‍ എം.എല്‍ ഏ മാരും മദ്ധ്യതിരുവിതാം കൂറിലെ ക്രിസ്ത്യന്‍
എം.എല്‍. ഏ മാരും ഈ 15 ല്‍ പെട്ടിരുന്നു.

പി.ടി ചാക്കോയുടെ കുടുംബത്തെ രക്ഷിക്കാന്‍ പിരിച്ചെടുത്ത ഒന്നേമുക്കാല്‍ ലക്ഷം
രൂപാ ചാക്കോയുടെ വിധവയ്ക്കു കൊടുക്കാന്‍ സംഘടിപ്പിക്കപ്പെട്ട കോട്ടയം
സമ്മേളനത്തില്‍ വച്ചു കേരളാ കോണ്‍ഗ്രസ്സ് എന്ന പുതിയ പാര്‍ട്ടി രൂപം കൊണ്ടു.
മൂവാറ്റുപുഴയിലെ കെ.എം ജോര്‍ജ് പ്രസിഡന്റ്. എന്‍ ഭാസ്കരന്‍ നായര്‍,ഈ ജോണ്‍ ജേക്കബ്
എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍.ആര്‍ .ബാലകൃഷ്ണപിള്ള,മാത്തച്ചന്‍ കുരുവിനാക്കുന്നേള്‍
കെ.ആര്‍.സരസ്വതി അമ്മ എന്നിവര്‍ സെക്രട്ടറിമാര്‍.1965ലെ അടുത്ത തെരഞ്ഞെടുപ്പില്‍
ശൈശവം കഴിയാത്ത പാര്‍ട്ടിയ്ക്കു 23 എം.എല്‍ ഏ മാരെക്കിട്ടി .മന്നമായിരുന്നു വിജയത്തിന്‍റെ
ശില്‍പ്പി.ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ അസ്സംബ്ലി പിരിച്ചു വിടപ്പെട്ടു
.കേരളംപ്രസിഡന്റ് ഭരണത്തിലായി.കേരള കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സില്‍ ലയിക്കണം എന്ന മന്നത്തിന്റെ
ഉപദേശം മറ്റുള്ളവര്‍ കേട്ടില്ല.അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു കിട്ടിയത് കേവലം 9
സീറ്റ്. കല്ലൂരാന്‍ ശാപത്തിന്റെ ഫലം എന്നു നാട്ടുകാര്‍.ഈ.എം.എസ്സിന്‍റെ നേതൃത്വത്തില്‍
പിന്നെ വന്നതു സപ്തകക്ഷി മന്ത്രിസഭ. പിന്നെ ഒരുകാലത്തും കേരളത്തില്‍ ഒറ്റയ്ക്കൊരു
പാര്‍ട്ടി അധികാരത്തില്‍ വന്നില്ല.ഇനിയും വരാനും വഴിയില്ല.കേരള കോണ്‍ഗ്രസ്സ് നിരവ്ധി
തവണ പിളര്‍ന്നു.ഇനിയും പിളരാനാണു സാദ്ധ്യത.


സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്ന
ആനിക്കാട് പി.കെ.ശങ്കരപ്പിള്ള (1928-2007)

പഴയ കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍
ഇങ്ക്വിലാബ് എന്ന മുദ്രാവാക്യം ആദ്യം കേള്‍ക്കുന്നത്
ആനിക്കാട് പി.കെ.ശങ്കരപ്പിള്ളയുടെ കണ്ഠത്തില്‍ നിന്നായിരുന്നു.
കോട്ടയം ഡി.സി.സി പ്രസിഡന്‍റായിരുന്ന ചാമമ്പതാലിലെ
പി.ടി.ചാക്കോയുടെ കുടിലതന്ത്രത്താല്‍ ചെങ്ങളം കേസില്‍
ഒന്നാം പ്രതി ആക്കപ്പെട്ട് ജീവപര്യന്തം ജയിലില്‍ കിടക്കേണ്ടി
വരുകയും ജയില്‍ വിമോചിതനായ ശേഷം ആത്മഹത്യ ചെയ്യുകയും
ചെയ്ത കല്ലൂരാന്‍ എന്ന കല്ലൂര്‍ രാമന്‍പിള്ള,
മുന്‍ വാഴൂര്‍ എം.എല്‍ ഏ
കടയനിക്കാട് പുരുഷന്‍ എന്ന പുരുഷോത്തമന്‍ പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍ എന്ന പേരില്‍ കവിത എഴുതിയ്‌രുന്ന
ടി.കെ.കൃഷ്ണന്‍ കുട്ടിനായര്‍,
ഇന്ത്യാ കോഫി ഹൗസുകളില്‍ കാണപ്പെടുന്ന ഏ.കെ .ജി ഛായാ
ചിത്രങ്ങള്‍ വരച്ച
പാമ്പാടി ബാലന്‍ എന്നിവരോടൊപ്പം മലനാട്ടില്‍
കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക
പങ്കു വഹിച്ച പി.കെ ശങ്കരപ്പിള്ള അന്‍പതുകളില്‍
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നാണറിയപ്പെട്ടിരുന്നത്.
എന്നാല്‍ മരണത്തിനു മുമ്പുള്ള മൂന്നു ദശകങ്ങളില്‍
അദ്ദേഹം അറിയപ്പെട്ടതാ​കട്ടെ ഗണപതി ശങ്കരപ്പിള്ള എന്നും.

തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കും
അവിടെ നിന്നും ആനിക്കാട്ടേയ്ക്കും കുടിയേറിയ കതിരമ്പുഴ
എന്ന ശൈവകര്‍ഷകകുടുംബത്തിലായിരുന്നു കുട്ടപ്പന്‍ എന്ന ചെല്ലപ്പേരുള്ള
ശങ്കരപ്പിള്ള1928 ഒക്ടോബര്‍ 10 ന് ജനിച്ചത്പറപ്പള്ളില്‍ കൃഷണപിള്ളയുടേയും
ചെല്ലമ്മയുടേയും മകന്‍.ആനിക്കാട് ,പൊന്‍ കുന്നം എന്നിവിടങ്ങളില്‍
സ്കൂള്‍ പഠനം.ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്,തിരുവനന്തപുരം എം.ജി
എന്നിവയയില്‍ കോളേജ് പഠനം.തിരുവനന്തപുരം സഹകരണ കോളേജില്‍ നിന്നും
ഡിപ്ലോമാ.വിദ്യാഭ്യാസകാലത്തു തന്നെ അറിയപ്പെടുന്ന എഴുത്തുകാരനും
സംഘാടകനും വാഗ്മിയും ആയിരുന്നു.വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലും വിപുലമായ സഹൃത് വലയം ഉണ്ടായിരുന്നു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കാര്യത്തില്‍ എന്ന പോലെ കമ്മ്യൂണിസ്റ്റ് അനുഭാവി
എന്ന പേരില്‍ പട്ടം താണുപിള്ളയുടെ കാലത്തു സര്‍ക്കാര്‍ ജോലി നിരസ്സിക്കപ്പെട്ടു.
മലയാറ്റൂരിന്‍റെ കാര്യം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍
"മലയാറ്റൂര്‍ രാമകൃഷ്ണനെന്നല്ല,സാക്ഷാല്‍ വൈകുണ്ഠം പരമേശ്വരന്‍ ആണെങ്കില്‍ പോലും
കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കില്‍ സര്‍ക്കാര്‍ ലാവണം കിട്ടില്ല'
എന്നു പറഞ്ഞ മറുപടി പ്രസിദ്ധം.പുന്നപ്ര-വയലാര്‍ സഖാക്കളെ മോചിപ്പിച്ച ആദ്യ
ഈ.എം.എസ്സ് സര്‍ക്കാരിന്‍റെ കാലത്ത് പ്രത്യേക ഉത്തരവിന്‍ പ്രകാരം പിള്ളയ്ക്കു
സഹകരണ വകുപ്പില്‍ ജോലികിട്ടി.തുടര്‍ന്നു സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
എന്നാല്‍ സംഘടനാ രംഗത്തു നേതൃത്വംവഹിച്ചു പാര്‍ട്ടിയുടെ സഹയാത്രികനായി തുടര്‍ന്നു.
ഡപ്യൂട്ടി രജിസ്റ്റ്രാര്‍ ആയി വിരമിച്ചു.

തിരുവനന്തപുരംമൂന്നാര്‍പമ്പാടി,പീരുമേട്ചേന്ദമംഗലം,വടക്കന്‍ പറവൂര്‍,
ഒറ്റപ്പാലം ,തൃത്താല,കുറ്റിപ്പുറം,ആലുവാ,പാലാ,കോട്ടയം,കാഞ്ഞിരപ്പള്ളി
എന്നിവടങ്ങളില്‍ ജോലി നോക്കി.

ഇടുക്കി ജില്ലയില്‍,തമിഴ്നാട് അതിര്‍ത്തിയ്ലുള്ള അഞ്ചു ഗ്രാമങ്ങള്‍( മറയൂര്‍,കാരയൂര്‍
കീഴാന്തൂര്‍,കോവിലൂര്‍,തമിഴ്നാട്ടിലെ കൊട്ടിയൂര്‍) എന്നിവ അഞ്ചുനാട് എന്നറിയപ്പെടുന്നു.
ഔദ്യോഗിക കാര്യത്തിനായി ഈ പ്രദേശം സഞ്ചരിക്കാനിടയായ പിള്ള മലനാടിന്റെ
പൈതൃകത്തില്‍ ആകൃഷ്ടനായി.തുടര്‍ന്നു തെക്കും കൂര്‍ പ്രദേശത്തിന്റെ ചരിത്രം കണ്ടെത്താന്‍
പരിശ്രമം തുടങ്ങി.

മണ്ണടിഞ്ഞ് അനാഥമായിവിസ്മൃതിയില്‍ ആണ്ടു കിടന്നിരുന്ന കാഞ്ഞിരപ്പള്ളിയിലെ
രണ്ട്‌ അതിപുരാതന ഗണപതിയാര്‍ കോവിലുകളുടെ പുനര്‍ നിര്‍മ്മാണം പിള്ള
ഏറ്റെടുത്തു.ഈ ക്ഷേത്രങ്ങളെക്കുറിച്ചു മലയാളത്തിലെ ഒട്ടേല്ലാ പ്രസിദ്ധീകരണങ്ങളിലും
അദ്ദേഹം സചിത്ര ലേഖനങ്ങള്‍ എഴുതി.ഈ ലേഖകനുമായി  ചേര്‍ന്ന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvRFInpcsgn8qLAQlIAVNI8k-s5uKO-H-B6EpLbyg_JzYdhQ8vtXPUc01mCrVgF-gn9I6EEE18rhf9I_LuTRyXRcz_LJS3yixKwIxFlnDs32CZ8efsHzFIFrDeT0DHpGX8msU89SZKInvW/s200/pettathullal.jpg
എരുമേലി പേട്ട തുള്ളലുംക്ഷേത്ര പുരാവൃത്തങ്ങളും എന്ന പുസ്തകം രചിച്ചു.
തുടര്‍ന്ന്‍ സ്റ്റാലിന്‍ ശങ്കരപ്പിള്ള ഗണപതി ശങ്കരപ്പിള്ള ആയി മാറി.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തു നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള
എല്ലാ സോവനീറുകളിലും ശങ്കരപ്പിള്ളയുടെ
പ്രാദേശിക ചരിത്രസംബനന്ധമായ ലേഖനങ്ങള്‍ അവിഭാജ്യഘടകമായിരു.ന്നു

പഴയ തെക്കും കൂറിലെ മധുരമീനാക്ഷി ക്ഷേത്രങ്ങള്‍

ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവില്‍,പുലിയന്നൂര്‍,
എഴാച്ചേരിപാലാ അരുണാപുരം,പന്തത്തല,മേവട,
മീനച്ചി,പൂവരണി,കൊണ്ടുടയാര്‍ നിര്‍മ്മിച്ച കൊണ്ടൂര്‍,
ചോറ്റുടയാര്‍ നിര്‍മ്മിച്ച മുണ്ടക്കയം ചോറ്റി,തിരുവുടയാര്‍
നിര്‍മ്മിച്ച തിടനാട്കഴിവുടയാര്‍ നിര്‍മ്മിച്ച കാഞ്ഞിരപ്പള്ളി
പിള്ളയാര്‍ കോവില്‍ എന്നിവയുടെ വിശദമായ ചരിത്രം
പി.കെ.തയ്യാറാക്കി.എല്ലാം തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ
ശൈവപ്പിള്ളമാര്‍ നിര്‍മ്മിച്ചവ.


തിരുവിതാം കൂറിലെ ആദ്യ നവോത്ഥാന നായകന്‍
ശിവരാജയോഗി തൈക്കാട് അയ്യാ സ്വാമികളെ കുറിച്ചും
വിശദമായ പഠനം നടത്തി.ഈ ലേഖകന്  തൈക്കാട്
അയ്യാവില്‍ തല്‍പര്യം വളര്‍ത്തിയത് ആനിക്കാട് ശങ്കരപ്പിള്ളയായിരുന്നു.
ആനിക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി സ്വാമി നാരായണനായി മാറിയ
തൊടുപുഴ സി.കെ.നാരായണപിള്ള,
ചിറക്കടവിലും ചെറുവള്ളിയിലും
സ്കൂളുകള്‍ തുടങ്ങി സദാന്ദസ്വാമികളായി മാറിയ
വൈക്കം സി.കെനാരായണപിള്ള എന്നിവരുടെ വിശദ വിവരങ്ങളും ഗണപതി
ശങ്കരപ്പിള്ള സമ്പാദിച്ചു ലേഖനങ്ങള്‍ എഴുതി.
ആനിക്കാടിന്‍റെ വിശദമായചരിത്രവും എഴുതി.
ഭാര്യ രാധാമണി.മക്കല്‍ സതീഷ് ചന്ദ്രന്‍,ബിന്ദു,ഗോപകുമാര്‍,
ഗിരീഷ്കുമാര്‍ എന്നിവര്‍.

2007 ഒക്ടോബര്‍ 2 ന് അന്തരിച്ചു.

കാമ്പിശ്ശേരി പത്രാധിപ സമതി യോഗത്തില്‍ പറഞ്ഞത് –
നമ്മുടേത് പാര്ട്ടി പത്രമാണ്‌.(ജനയുഗം എന്ന് വായിക്കുക 
ആ ലൈനില്‍ ഒരു പാടു ചെയ്തു .
പി.ടി .ചാക്കോ ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോയെന്നും അദ്ദേഹത്തിന്റെ കാര്‍ കട്ടവണ്ടിയില്‍ ഇടിച്ചു അപകടമുണ്ടായി എന്നും നമ്മള്‍ വാര്ത്തകള്‍ ഉണ്ടാക്കി (നമ്മള്‍ എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി അനുഭാവികള്‍ -അന്ന് വലതും ഇടതും ഒന്നൂമില്ല ).പത്ത് ശതമാനം സത്യം.തൊണ്ണൂറു ശതമാനം കള്ളം .പക്ഷെ ,ആ വാര്ത്ത ചാക്കോയുടെ ജീവിതം തുലച്ചു .
അത്തരം രീതിയൊന്നും നമുക്കിനി വേണ്ട.”
"സത്യത്തിന്റെ അടിവേരുകള്‍" വിതുര ബേബി (൨൦൦൭)
കാമ്പിശ്ശേരി ഇന്നില്ല.
വിതുര ബേബിയും
.പിഷാരടി തുടങ്ങി വാര്‍ത്ത "സൃഷ്ടിച്ച" പത്രപ്രവര്ത

Wednesday, 1 June 2016

കപ്പലോട്ടിയ വെള്ളാളന്‍ - (V.O.C)

കപ്പലോട്ടിയ വെള്ളാളന്‍ - (V.O.C)
===========================

The Vellala Helmsman
ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് സര്‍വീസ് തുടങ്ങിയത്
ഒരു വെള്ളാളന്‍ , V. O. ചിദംബരം പിള്ളൈ എന്ന VOC.ആയിരുന്നു
തമിഴ്നാട്ടിലെ ഒരു സാധാരണക്കാരനും വക്കീലുമായിരുന്ന ചിദംബരം പിള്ള ലോകമൊട്ടാകെ അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്; കപ്പലോട്ടിയ തമിഴന്‍ എന്ന പേരില്‍. കാരണം ഇന്ത്യന്‍ സമുദ്രത്തിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ആദ്യമായി ഇന്തയില്‍ ഒരു ഷിപ്പിങ്ങ് കമ്പനി തുടങ്ങിയ വ്യക്തിയാണ് ചിദംബരം പിള്ള.
തൂത്തുക്കുടിയില്‍ ഗോലി കളിച്ചും, വൈകീട്ട് ഇംഗ്ലീഷ് പഠിച്ചും വളര്‍ന്ന പിള്ളയെ നല്ല വിദ്യാഭ്യാസം നല്‍കി ഉന്നതനാക്കാന്‍ അച്ഛന്‍ ഉലഗനാഥന്‍ പിള്ള വളരെയധികം ശ്രദ്ധിച്ചിരുന്നു. വളര്‍ന്നപ്പോള്‍ തൃശ്ശിനാപ്പള്ളിയില്‍ നിന്ന് നിയമം പഠിച്ച പിള്ള നാട്ടിലേക്ക് ഒരു സാധാരണ വക്കീലായി തിരിച്ചെത്തിയെങ്കിലും, വൈകാതെ തന്നെ തുടര്‍പഠനത്തിനായി മദ്രാസ്സിലേക്ക് തിരിച്ചു. അവിടെവച്ചാണ് പിള്ള സ്വാതന്ത്ര്യസമരത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കി, അതിലേക്ക് അടുക്കുന്നത്. ആയിടയ്ക്ക് തന്നെയാണ് കവി ഭാരതിയാറുമായുള്ള പിള്ളയുടെ സൗഹൃദവും തുടങ്ങുന്നത്. വൈകാതെ പിള്ള ബാലഗംഗാധര തിലകിന്‍റെ സ്വദേശി പ്രസ്ഥാനത്തിലേക്കെത്തി, മദ്രാസ്സില്‍ അതിന്‍റെ പ്രധാന വക്താക്കളില്‍ ഒരാളായി മാറി. അധികം വൈകാതെ അതിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കും എത്തിപ്പെട്ട പിള്ള പിന്നീടാണ് ധാരാളം സ്വദേശി പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. അതില്‍ പ്രധാനമായ ഒന്നാണ് സ്വദേശി ഷിപ്പിങ്ങ് കമ്പനി.
തൂത്തുക്കുടിയിലെ കച്ചവടക്കാരാണ് ആദ്യമായി ബ്രിട്ടീഷ് കപ്പലുകളിലെ മോശം അവസ്ഥകളെപ്പറ്റി മദ്രാസ് ലെജിസ്ലേറ്റിവ് കൌണ്‍സിലില്‍ ബോധിപ്പിക്കുന്നത്. ബ്രിട്ടീഷ് കമ്പനികളും, മറ്റു യൂറോപ്യന്‍ കമ്പനികളും ഇന്ത്യന്‍ കച്ചവടക്കാരെ വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഗുരുസ്വാമി അയ്യരുടെ നേതൃത്വത്തില്‍ അവര്‍ കൌണ്‍സിലിനെ അറിയിച്ചെങ്കിലും അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കി കച്ചവടക്കാര്‍ തന്നെ സ്വയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. അങ്ങിനെയാണ് പിള്ള ഈ പ്രശ്നം ഏറ്റെടുക്കുന്നത്.
ഇന്ത്യന്‍ സമുദ്ര തീരങ്ങളിലെ ബ്രിട്ടീഷ് സ്ട്രീം ഇന്ത്യ നാവിഗേഷന്‍ കമ്പനിയുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍, 1906ലാണ് പിള്ള പത്ത് ലക്ഷം രൂപ മൂലധനത്തോടെ സ്വദേശി ഷിപ്പിങ്ങ് കമ്പനി തുടങ്ങുന്നത്. പാണ്ടിദുരൈ തേവര്‍ ആയിരുന്നു കമ്പനിയുടെ ഡയറക്ടര്‍, ഹാജി മുഹമ്മദ്‌ ബക്കീര്‍ സേട്ട് എന്ന പ്രമുഖനാണ് കമ്പനി മൂലധനത്തിന്‍റെ സിംഹഭാഗവും നല്‍കിയത്. ഏത് ഏഷ്യനും വാങ്ങാം എന്ന നിഭന്ധനയോടെ കമ്പനി 25 രൂപ വിലയില്‍ ഷെയറുകളും വിറ്റഴിച്ചിരുന്നു. മുഴുവന്‍ ഭാരതീയരുടെയും കമ്പനിയാക്കാമെന്ന ലക്ഷ്യവും, ശ്രീലങ്കയിലും, മറ്റു സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള തമിഴ് വംശജരെ കമ്പനിയിലേക്ക് ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ആകര്‍ഷിക്കാം എന്നതുമായിരുന്നു ഈ നിബന്ധനയുടെ പ്രധാന ഉദ്ദേശങ്ങള്‍.
തുടക്കത്തില്‍ കമ്പനിക്ക് സ്വന്തമായി കപ്പലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് നഷ്ടത്തില്‍ ഓടിയിരുന്ന ഷാലൈന്‍ സ്ട്രീമര്‍സ് എന്ന പ്രൈവറ്റ് കമ്പനിയില്‍ നിന്ന് കരാര്‍ എടുത്താണ് സ്വദേശി ഷിപ്പിങ്ങ് കമ്പനി സര്‍വ്വീസ് നടത്തിയിരുന്നത്. തൂത്തുക്കുടിക്കും, ശ്രീലങ്കയ്‌ക്കുമിടയില്‍ പിള്ളയുടെ കപ്പലുകള്‍ ഓടാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷ് സ്ട്രീം ഇന്ത്യ നാവിഗേഷന്‍ കമ്പനിക്ക് ആളുകള്‍ കുറയാന്‍ തുടങ്ങി, സാധാരണക്കാരും ഇടത്തരക്കാരും കൂട്ടത്തോടെ പിള്ളയുടെ കപ്പലുകളിലേക്ക് ചേക്കേറി. പണക്കാരില്‍ പലരും അപ്പോഴും സ്ട്രീം ഇന്ത്യയില്‍ത്തന്നെ നിന്നു, കാരണം തുടക്കമായത് കൊണ്ട് അത്ര മികച്ചതായിരുന്നില്ല പിള്ളയുടെ കപ്പലുകളിലെ സേവനം. പക്ഷെ സാധാരണ കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്ക് വേണ്ടതിലധികം അവിടന്ന് കിട്ടിയിരുന്നു.
കുപിതരായ ബ്രിട്ടീഷുകാര്‍ പലവഴിക്ക് പിള്ളയുടെ കമ്പനി പൂട്ടിക്കാനും, ആളുകളെ അതില്‍നിന്ന് അകറ്റാനും നോക്കിയെങ്കിലും നടന്നില്ല. ഒടുക്കം അധിക കരം ചുമത്താന്‍ വരെ അവര്‍ നോക്കിയിരുന്നു. ഒന്നിനും വഴങ്ങാതായപ്പോള്‍ അവര്‍ പിള്ളയ്ക്ക് കപ്പല്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ നിന്ന് ഷാലൈന്‍ സ്ട്രീമര്‍സ് കമ്പനിയെ വിലക്കി. അപ്പോഴേക്കും ഷാലൈന്‍, ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ തീരങ്ങളിലേക്ക് ബിസിനസും വ്യാപിപ്പിച്ചു.
അങ്ങിനെ കപ്പല്‍ ഇല്ലാതായെങ്കിലും പിള്ള തകര്‍ന്നില്ല. ബ്രിട്ടീഷുകാര്‍ പിള്ളയെ ദ്രോഹിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു; എന്നെങ്കിലും അവര്‍ ഷാലൈന്‍ സ്ട്രീമര്‍സ് കമ്പനിയിലേക്കും എത്തും, അവരെ പിന്തിരിപ്പിക്കും. അങ്ങിനെ വന്നാല്‍ തുടര്‍ന്നും സര്‍വീസ് നടത്താനുള്ള വഴി പിള്ള കണ്ടത്തിയിരുന്നു, സ്വന്തമായി കപ്പലുകള്‍ വാങ്ങുക. അതിനുള്ള പണം സമാഹരിക്കും വരെ എങ്ങിനെയെങ്കിലും സര്‍വ്വീസ് നടന്നാല്‍മ്മതിയെന്ന് പിള്ള ആഗ്രഹിച്ചിരുന്നു. പക്ഷെ കപ്പലുകള്‍ പോയ സ്ഥിതിക്ക് ഇനി പണത്തിന് വേറെ വഴി കാണണം.
പിള്ള തളര്‍ന്നില്ല. ശ്രീലങ്കയില്‍ നിന്ന് വാടകയ്ക്ക് കിട്ടിയ ഒരു വലിയ ചരക്ക് കപ്പല്‍ വച്ച് പിള്ള സര്‍വീസ് പുനര്‍ആരംഭിച്ചു. കൂടാതെ രാജ്യം മുഴുവനും സഞ്ചരിച്ച് സ്വദേശി ഷിപ്പിങ്ങ് കമ്പനിയുടെ ഷെയറുകള്‍ വില്‍ക്കാനും തുടങ്ങി. അതും ചുമ്മാ പ്രസംഗിച്ച് വില്‍ക്കലല്ല, ഭാരതത്തിന്‍റെ തീരങ്ങളിലൂടെ ഭാരതീയരെ കൊണ്ടുപോകാന്‍ എന്ത് കൊണ്ട് ഭാരതീയരുടെ സ്വന്തം കപ്പലുകള്‍ തന്നെ വേണമെന്ന് വാദിച്ച പിള്ളയെ വമ്പിച്ച കരഘോഷത്തോടെയാണ് പലയിടത്തും ജനങ്ങള്‍ സ്വീകരിച്ചത്. സുബ്രഹ്മണ്യം ഭാരതി, ജനങ്ങളോട് ഷെയറുകള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് നിരന്തരം പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. ഭാരതിയുടെ സ്വന്തം പത്രമായ 'ഇന്ത്യാ ജേര്‍ണലില്‍' നിരന്തരം പിള്ളയുടെ വാര്‍ത്തകളായിരുന്നു. പ്രമുഖ നേതാവായ G. സുബ്രഹ്മണ്യം അയ്യര്‍, അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ ജനങ്ങളോട് സ്വദേശി കമ്പനിയെ ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചിരുന്നു. കമ്പനി ഡയറക്ടറായ പാണ്ടിദുരൈ തേവര്‍ മധുര, മദ്രാസ്, സേലം ജില്ലകളിലൂടെ സഞ്ചരിച്ച് വ്യാപാരികളെക്കൊണ്ട് കമ്പനിയില്‍ അനേകം ഷെയറുകള്‍ എടുപ്പിച്ചു. എല്ലായിടത്തും തന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ കൂടിനിന്ന ജനങ്ങളോട് പിള്ള ഊന്നിപ്പറഞ്ഞു. "ഒന്നുകില്‍ ഞാന്‍ നമ്മുടെ കപ്പലുകളുമായി വരും, അല്ലെങ്കില്‍ കടലില്‍ മുങ്ങിമരിക്കും". പിള്ള ശ്രീലങ്ക വരെ പോയി ഷെയര്‍ വിറ്റിരുന്നെങ്കില്‍, ബര്‍മ്മ വരെ പോയി ഷെയര്‍ വിറ്റ കമ്പനി പ്രതിനിധികളുണ്ടായിരുന്നു. കൂടാതെ സുബ്രഹ്മണ്യം ഭാരതിയുടെ അടുത്തയാളായ ശ്രീനിവാസാചാര്യര്‍, സ്വന്തം കുടുംബത്തിലെയും, ബന്ധുക്കളുടെയും സ്വര്‍ണ്ണം വിറ്റ പണവുമായി എഴുപത്തയ്യായിരം രൂപയ്ക്കാണ് ഷെയര്‍ വാങ്ങിയത്. അങ്ങിനെ നിരവധി പേര്‍ സ്വദേശി കമ്പനിക്കായി വിലപ്പെട്ട സമയവും, സമ്പാദ്യവും അന്ന് ചിലവഴിച്ചു.
അങ്ങിനെ സ്വദേശി ഷിപ്പിങ്ങ് കമ്പനിക്ക് ആദ്യ കപ്പലായി, SS Galia. തൊട്ടടുത്ത മാസം തന്നെ ഫ്രാന്‍സില്‍ നിന്ന് അടുത്ത കപ്പലും എത്തി, SS Lavo. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന കമ്പനി കൂടിയ രീതിയില്‍ സര്‍വ്വീസ് തുടങ്ങിയത് ബ്രിട്ടീഷ് കമ്പനിക്ക് ഒരു കനത്ത തിരിച്ചടിയായിരുന്നു. സ്വദേശി കമ്പനിക്ക് ധാരാളം കടങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ അടുത്ത കുടില തന്ത്രമിറക്കി; അവരുടെ കപ്പലിലെ യാത്രാനിരക്ക് കുത്തനെ കുറച്ചു. നിരക്ക് കുറയ്ക്കാനാകാതെയും, ആള് കയറാതെയും പിള്ളയുടെ കമ്പനി വൈകാതെ തന്നെ പൂട്ടിക്കോളുമെന്ന് അവര്‍ കണക്കുകൂട്ടിയെങ്കിലും അവിടെയും പിള്ള അവരെ ഞെട്ടിച്ചു. ബ്രിട്ടീഷ് കമ്പനി ഒരു രൂപ നിരക്കില്‍ സര്‍വ്വീസ് നടത്തിയപ്പോള്‍ പിള്ള അന്‍പത് പൈസക്കാണ് സര്‍വ്വീസ് നടത്തിയത്. ബ്രിട്ടീഷ് കമ്പനി വീണ്ടും പല ഓഫറുകളുമായി മുന്നോട്ടു വന്നെങ്കിലും ഒന്നും ഏശിയില്ല. തൂത്തുക്കുടി - ശ്രീലങ്ക റൂട്ട് പിന്നീട് സ്വദേശി ഷിപ്പിങ്ങ് കമ്പനി തന്നെ വാണു. അക്കാലത്ത് പ്രതിമാസം അരലക്ഷം രൂപ വരെ ബ്രിട്ടീഷ് കമ്പനിക്ക് നഷ്ടം സഹിക്കേണ്ടി വന്നിരുന്നു. ഇതിനിടെ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് പിള്ളയുടെ കപ്പല്‍ കേടുവരുത്താന്‍ വരെ അവര്‍ നോക്കി. ആത്മാഭിമാനമുള്ള ഇന്ത്യക്കാര്‍ സ്വദേശി കപ്പലില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ആളുകള്‍ അന്ന് വിശ്വസിച്ചിരുന്നു. പുതിയ കപ്പലുകളെക്കുറിച്ച് സുബ്രഹ്മണ്യം ഭാരതി തന്‍റെ കാര്‍ട്ടൂണില്‍ എഴുതിയത് ഇങ്ങിനെയാണ്‌. "Swadeshi ship with Vandematram flag is coming. People are joyous at the arrival of swadeshi steamers at Thoothukudi. We are proud to publish the cartoon."
ആയിടയ്ക്കാണ് പിള്ള, തൂത്തുക്കുടിയിലെ കോറല്‍ മില്‍ തൊഴിലാളികളുടെ സമരം ഏറ്റെടുത്ത് നടത്തുന്നത്. ന്യായമായ കൂലിയും, ജോലി സമയവും, അവധിയും ഒക്കെ തൊഴിലാളികള്‍ക്ക് നേടിക്കൊടുത്ത പിള്ള ആ സംഭവം കൊണ്ട് അധികാരികളുടെ കണ്ണിലെ കരടായെന്ന് മാത്രമല്ല, പിള്ളയുടെ സമരം മറ്റു യൂറോപ്യന്‍ കമ്പനികളിലും സമരത്തിന്‍റെ തീജ്വാലകള്‍ ഉയര്‍ത്തി. പിള്ളയുടെ നേതൃത്വത്തില്‍ ബംഗാളി നേതാവ് ബിപിന്‍ ചന്ദ്രപാലിന്‍റെ വിടുതല്‍ ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് കേട്ട അധികാരികള്‍ തൊട്ടടുത്ത ദിവസം തന്നെ തിരുനെല്‍വേലിയില്‍ വച്ച് അദ്ദേഹവുമായി ഒരു മീറ്റിംഗ് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിള്ള വിട്ടു നില്‍ക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് നിഷേധിച്ച പിള്ളയെയും, സഹയാത്രികനും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ശിവയെയും അവര്‍ അറസ്റ്റ് ചെയ്തു.
പിള്ളയുടെയും ശിവയുടെയും അറസ്റ്റ് തിരുനല്‍വേലിയേ ഇളക്കിമറിച്ചു. ജനങ്ങള്‍ പ്രതിഷേധവുമായി നിരത്തിലേക്കിറങ്ങി, പോസ്റ്റ്‌ ഓഫീസും, പോലീസ് സ്റ്റെഷനുകളും, സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഈ സമയം തൂത്തുക്കുടി മുഴുവന്‍ സമരത്തിലായിരുന്നു, ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സമരം. പോലീസ് തിരിച്ചടിയില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. പിള്ളയ്ക്ക് ജാമ്യത്തിന് വഴിയുണ്ടായിരുന്നെങ്കിലും, ശിവയെക്കൂടാതെ താന്‍ ജയിലില്‍ നിന്ന് ഇറങ്ങില്ലായെന്ന് പിള്ള ഉറപ്പിച്ചു പറഞ്ഞു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പിള്ളയ്ക്ക് വേണ്ടി വാദിക്കാന്‍ പ്രമുഖരുടെ ഒഴുക്കായിരുന്നു അങ്ങോട്ട്‌. പക്ഷെ സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തി രണ്ട് ജീവപര്യന്തമായിരുന്നു അദ്ദേഹത്തിന് ബ്രിട്ടീഷ് കോടതി വിധിച്ചത്. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലില്‍ ശിക്ഷ കുറച്ചിരുന്നു.
പിള്ളയുടെ അറസ്റ്റിനെ തുടര്‍ന്ന് കമ്പനിയുടെ താളമാകെ തെറ്റിയിരുന്നു. വീണ്ടും സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൂപ്പു കുത്തിയ കമ്പനിയെ രക്ഷിക്കാന്‍ ആദ്യമുണ്ടായവര്‍ തന്നെ മുന്നിട്ടിറങ്ങിയെങ്കിലും പിരിഞ്ഞു കിട്ടിയ പണം കൊണ്ട് ഒന്നിനും തികയില്ലായിരുന്നു. അതിനിടെ ബ്രിട്ടീഷ് കമ്പനി, സര്‍ക്കാര്‍ പിന്‍ബലത്തോടെ സ്വദേശി കമ്പനിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. പിള്ളയുടെ അഭാവത്തില്‍ മുങ്ങിത്തുടങ്ങിയ കമ്പനിയെ നിലനിര്‍ത്താന്‍ സുബ്രഹ്മണ്യം ഭാരതി അടക്കമുള്ളവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും, 1911ല്‍ ഭാരതത്തിന്‍റെ അഭിമാനമായിരുന്ന ആ കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടി. കമ്പനിയുടെ ആദ്യ കപ്പലായ SS Gallio ലേലത്തില്‍ വാങ്ങിയത് ബ്രിട്ടീഷ് കമ്പനിയായിരുന്നു. നമ്മള്‍ നെയ്ത സ്വപ്നം ഒടുക്കം അവരുടെ കൈകളില്‍ എത്തി.
കുറച്ചു കാലം കോയമ്പത്തൂര്‍ ജയിലിലും, കണ്ണൂര്‍ ജയിലിലും കിടന്ന പിള്ളയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ചില്ലറയായിരുന്നില്ല. പൊരിവെയിലില്‍ കാളയ്ക്ക് പകരം നിന്ന് ചക്കാട്ടിയ പിള്ളയുടെ ഓര്‍മ്മയ്ക്കായ് ആ ചക്ക് ഇന്ന് ഗിണ്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയപ്പോഴേക്കും പിള്ളയുടെ ആരോഗ്യത്തോടൊപ്പം അദ്ദേഹത്തിന്‍റെ നിയമ ബിരുദവും അധികൃതര്‍ പിഴിഞ്ഞെടുത്തിരുന്നു. കൂടാതെ തൂത്തുക്കുടിയിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക് ശേഷം കോയമ്പത്തൂര് വച്ചാണ് ബ്രിട്ടീഷുകാരനായ ജഡ്ജി വാല്ലസ്, പിള്ളയുടെ ബിരുദം വീണ്ടും സാധുവാക്കി കൊടുക്കുന്നത്. പിന്നീടുള്ള കാലം കൊണ്ഗ്രസ്സില്‍ പ്രവര്‍ത്തിച്ചും, ചിലപ്പോഴൊക്കെ ഇറങ്ങിയും, പുസ്തകങ്ങള്‍ എഴുതിയും ജീവിച്ച അദ്ദേഹം 1936ലാണ് മരണമടയുന്നത്.
സത്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് കമ്പനി ഉണ്ടാക്കിയത് പിള്ളയായിരുന്നില്ല. മദ്രാസ് ലെജിസ്ലേറ്റിവ് കൌണ്‍സിലില്‍ നിന്ന് നീതി ലഭിക്കാതിരുന്ന തൂത്തുക്കുടിയിലെ കച്ചവടക്കാര്‍ സ്വയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടെന്ന് പറഞ്ഞിരുന്നല്ലോ. പ്രശ്നങ്ങള്‍ക്ക് അവര്‍ കണ്ട പരിഹാരമായിരുന്നു സ്വന്തമായി ഒരു ഷിപ്പിങ്ങ് കമ്പനി. അങ്ങിനെ നല്ലൈ പെരുമാള്‍ എന്ന പ്രമുഖ വ്യാപാരിയുടെ നേതൃത്വത്തില്‍ അവര്‍ തുടങ്ങിയതാണ് Seena Vana ഷിപ്പിങ്ങ് കമ്പനി, പക്ഷെ അത് കച്ചവടക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഒരു ബോംബെ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്ത കപ്പല്‍ വച്ച് അവര്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനി അവരെ വളരെ വേഗത്തില്‍ പൂട്ടിച്ചു. തുടര്‍ന്നാണ്‌ പിള്ളയുടെ വരവ്. പിള്ളയുടെ കപ്പലുകളില്‍ എല്ലാത്തരം ആളുകള്‍ക്കും യാത്ര ചെയ്യാമായിരുന്നു. ചില താഴ്ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും, ബ്രിട്ടീഷുകാരായ ജോലിക്കാരും വരെ സ്ഥിരമായി പിള്ളയുടെ സ്വദേശി കമ്പനിയിലൂടെ കടല് കടന്നിരുന്നു. കൂടാതെ ആദ്യമായി ഇന്ത്യാക്കാര്‍ക്ക് വേണ്ടി സ്വന്തമായി കപ്പല് വാങ്ങി സര്‍വ്വീസ് നടത്തിയ കമ്പനി, അതായിരുന്നു പിള്ളയുടെ സ്വദേശി ഷിപ്പിങ്ങ് കമ്പനി. എതിരെ വന്ന എല്ലാ പ്രശ്നങ്ങളോടും പൊരുതി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ കീഴിലുള്ള ബ്രിട്ടീഷ് ഷിപ്പിങ്ങ് കമ്പനിയോട് എതിരിട്ട് നില്‍ക്കാനും, അവര്‍ക്ക് പോലും ഭീഷണിയായി വളര്‍ന്ന ഒരു കമ്പനിയെ മുന്നോട് നയിക്കാനും കഴിഞ്ഞ പിള്ള തന്നെയാണ് ശരിക്കും ഇന്ത്യയിലെ ആദ്യ ഷിപ്പിങ്ങ് കമ്പനിയുടെ ഉടമ എന്ന പേരും, കപ്പലോട്ടിയ തമിഴന്‍ എന്ന അംഗീകാരവും അര്‍ഹിക്കുന്നത്.
പിള്ളയുടെ സ്മരണാര്‍ത്ഥം തൂത്തുക്കുടി തുറുമുഖ ട്രസ്റ്റിന് അദ്ദേഹത്തിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. 1961ല്‍ അദ്ദേഹത്തിന്‍റെ ജീവിതം ഒരു സിനിമയായി ഇറങ്ങിയിരുന്നു. 'കപ്പലോട്ടിയ തമിഴന്‍' എന്ന ആ ചിത്രത്തില്‍ പിള്ളയായി അഭിനയിച്ചിരിക്കുന്നത് ശിവാജി ഗണേശനാണ്.
courtesy

- King Of Kochi Blog: കപ്പലോട്ടിയ തമിഴന്‍ - The Tamil Helmsman

- King Of Kochi Blog: കപ്പലോട്ടിയ തമിഴന്‍ - The Tamil Helmsman: ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് സര്‍വീസ് തുടങ്ങിയത് ആരാണെന്ന് അറിയുമോ?  ഒരു തമിഴനാണ്, V. O. ചിദംബരം പിള്ളൈ എന്ന VOC. തമിഴ്നാട്ടിലെ ...

Saturday, 28 May 2016

പി.എസ്.നടരാജ പിള്ള (1891-1966)



പി.എസ്.നടരാജ പിള്ള (1891-1966)

സ്വാതന്ത്ര്യം കിട്ടിയ ശേഷം, നമ്മുടെ സംസ്ഥാനം (ആദ്യം തിരുക്കൊച്ചി  1947-57.കാലം . പിന്നെ കേരളം ,1957 മുതല്‍) കണ്ട ഏറ്റവും നല്ല ഭരണാധികാരി (മന്ത്രി) വെള്ളാള കുലത്തില്‍ ജനിച്ചപി.എസ്.നടരാജ പെരുമാള്‍ പിള്ള എന്ന പി.എസ്.നടരാജപിള്ള എന്ന “പി .എസ്” (1891-1966) ആയിരുന്നു എന്നറിയാവുന്നവര്‍  വിരളം




.
ഇതു മനസ്സിലാക്കിയ  മറ്റൊരു മന്ത്രിഅന്തരിച്ച ടി.എം ജേക്കബ്ബ്കേരളം കണ്ട “ഏറ്റവും നല്ല നിയമസഭാ സാമാജികന്‍” എന്ന് സി.അച്ചുതമേനോനാല്‍ വിശേഷിപ്പിക്കപ്പെട്ട മന്തിസാംസ്കാരിക വകുപ്പ് ഭരിച്ചപ്പോള്‍,  സാഹിത്യകാരനും ഹജൂര്‍ കച്ചേരിയില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നപി.സുബ്ബയ്യാപിള്ള (പുനലൂര്‍) യെ കൊണ്ട് പി.എസ്സിന്റെ വിശദമായ ജീവചരിത്രംഅദ്ദേഹത്തിന്റെ സംഭാവനകള്‍ഭരണപരിഷ്കാരങ്ങള്‍, നിയമസഭാ പ്രസംഗങ്ങള്‍  എന്നിവ എടുത്തുകാട്ടി,  പുസ്തകമാക്കി പ്രിസിദ്ധീകരിച്ച് റിക്കൊര്ഡാക്കി. പി.എസ് ജന്മശതാബ്ദി വര്‍ഷത്തില്‍ (1991)
ആ ജീവചരിത്രം (പേജ്  186 ,വില 20 രൂപാ മാത്രം ,സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം ) പുറത്തിറങ്ങി .ആ പുസ്തകത്തിലൂടെ  നമുക്കൊരോട്ട പ്രതിക്ഷണം വയ്ക്കാം .പി.എസ്സിനെ ഒന്ന് മനസ്സിലാക്കാം .

സഖാവ് എം.എന്‍ ഗോവിന്ദന്‍  നായര്‍ നടരാജപിള്ളയോടും  കേരളത്തോടും ചെയ്ത ആ വന്‍ ചതി ,തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിച്ച്വെള്ളാള സമുദായ അംഗസഖ്യ കുറച്ച്വെള്ളാളരെ ഭരണത്തില്‍ നിന്നകറ്റി കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പിലാക്കിയ കഥ മനസ്സിലാക്കാം .

രാഷ്ട്രീയത്തില്‍ പ്രവര്ത്തിച്ചുകൊണ്ട്കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച ജനപ്രതിനിധി. പ്രഗല്‍ഭനായ പാര്‍ലമെന്‍റെറിയന്‍ ,വിദഗ്ദനായ ഭരണതന്ത്രജ്ജന്‍,,ഭരണഘടനാ ശില്‍പ്പി ,രാഷ്ട്രീയഗവേഷകന്‍ഭൂപരിഷ്കരണ ബില്ലുകള്‍ അവതരിപ്പിച്ച സാമൂഹ്യ വിപ്ലവകാരി ,കണ്ണന്‍ ദേവനില്‍ നിന്നും തോട്ടം ഏറ്റെടുക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി ,സമുദായ സ്നേഹി ഒക്കെ ആയിരുന്നു വായില്‍ വെള്ളിക്കരണ്ടിയുമായി ,ആയിരം ഏക്കറിലെ (സുബ്ബയ്യാ പിള്ള പേജ് 10,നൂറു ഏക്കര്‍എന്ന് പി.വിശ്വംഭരന്‍ ,പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പേജ് 39 ) കൊട്ടാരസമാനമായ ഹാര്വ്വിപുരം ബംഗ്ലാവില്‍ ജനിച്ചഅതിസമ്പന്ന പണ്ഡിതന്റെ  ഏക മകനായിട്ടും,  മന്ത്രി ആയപ്പോഴും പതിനാലു  സെന്റിലെ തെങ്ങോല  കെട്ടിയ കൊച്ചു പുരയില്‍ കഴിഞ്ഞ നൂറുശതമാനം ജനകീയനായ മന്ത്രി. അഴിമതി പുരളാത്ത കൈകളുണ്ടായിരുന്ന തിരുക്കൊച്ചി   ധനമന്ത്രി.(1891-1966) 


മനോന്മണീയം സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ പി.എസ് നടരാജ  പെരുമാള്‍ പിള്ള  ജനിച്ചത് 1891 മാര്‍ച്ച് 10-ന്,പന്ത്രണ്ടില്‍ വ്യാഴം നില്‍ക്കുമ്പോഴുള്ള ജനനം എന്നത് പിതാവിനും അടുത്ത സുഹൃത്തായിരുന്ന കൊട്ടാരം ജ്യോത്സ്യന്‍ എസ്.താണൂപിള്ളയും അന്നേ മനസ്സിലാക്കി .ഇത്രയെല്ലാം കരുതിവച്ചാലും അതൊന്നും അനുഭവിക്കാന്‍ യോഗം കിട്ടില്ല .ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരും .മനോന്മണീയത്തിന്‍റെ  ദുഃഖം മനസ്സിലാക്കിയ മഹാരാജാവ് ജനിച്ച മാസം മുതല്‍ നടരാജന് ഇരുപതു രൂപാ വീതം അലവന്‍സ് നല്‍കാന്‍ ഉത്തരവിറക്കി “തിരുവിതാം കൂറിലെ ചില പുരാതന രാജാക്കന്മാര്‍ “ എന്ന ചരിത്ര പ്രബന്ധത്തിന് ബ്രിട്ടീഷ് രാജ്ഞി നല്‍കിയ സമ്മാനത്തുക പത്മനാഭ  ക്ഷേത്ര ഫണ്ടില്‍ നിക്ഷേപിച്ചതിനു കിട്ടിയ പലിശ ആയിരുന്നു ഇത് എന്ന് ചിലര്‍ പറയുന്നു.കുമാരപുരത്തെ കഞ്ഞിപ്പുരയില്‍ നിന്നും ദിവസവും കഞ്ഞി കുടിക്കാനും അനുവാദം കിട്ടി എന്ന് ഡോ.ശശി ഭൂഷന്‍.എന്തായിലും പിതാവ് സമ്പാദിച്ച ആയിരം ഏക്കറിലെ ഹാര്വ്വി ബംഗ്ലാവില്‍ അധികകാലം താമസിക്കാന്‍ നടരാജന് കഴിഞ്ഞില്ല .ആറാം വയസ്സില്‍ പിതാവ് മരണമടഞ്ഞു . ശിവകാമി അമ്മ മകനുമൊത്ത് ആലപ്പുഴയിലേക്ക് താമസം മാറ്റി. .പേരൂര്‍ക്കടയിലെ വസ്തുവഹകള്‍ മാതുലന്മാര്‍ നോക്കിപ്പോന്നു .
മെട്രിക്കൂലേഷന് ശേഷം ഇംഗ്ലണ്ടില്‍ പോയി ബാര്‍ അറ്റ് ലോയ്ക്ക്  പഠിക്കുക എന്നതായിരുന്നു  നടരാജന്റെ ആഗ്രഹം .എന്നാല്‍ അതിനായി പോയ മകന്‍ മദിരാശിയിലെത്തിയപ്പോള്‍ മാതാവ് തിരികെ വിളിച്ചു .അതോടെ അദ്ദേഹത്തിന്‍റെ സാമ്പ്രദായിക വിദ്യാഭ്യാസം അവസാനിച്ചു .പില്‍ക്കാലത്ത് എഴുത്തുകുതുകളില്‍
പലരും അദ്ദേഹത്തെ  BA.B.L,M.A എന്നെല്ലാം എന്നല്ലാം എഴുതി ബിരുദ ധാരിയാക്കി എങ്കിലും അദ്ദേഹത്തിന് ബിരുദം ഒന്നും ഉണ്ടായിരുന്നില്ല .

സ്ഥലം പാട്ടത്തിനു നല്‍ക ,പാട്ടം വാങ്ങുക ,സ്വന്തമായി കൃഷി ചെയ്യുക ,പാറ പൊട്ടിക്കാന്‍ വിലപറഞ്ഞു സ്ഥലം നല്‍കുക തുടങ്ങിയ കാര്യങ്ങളിലായി അദ്ദേഹത്തിന്‍റെ ശ്രദ്ധ .കൃഷിരീതികള്‍ ,ഭൂവുടമാ സമ്പ്രദായം ,ഭൂ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇക്കാലത്ത് അദ്ദേഹത്തിന് കിട്ടിയ അറിവ് പിന്നീട് തിരുക്കൊച്ചി ധകാര്യമന്ത്രി ആയപ്പോള്‍ സഹായകമായി എന്ന് ജീവചരിത്രകാരന്‍ സുബ്ബയ്യാപിള്ള (പേജ് 20.)ബഡജറ്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍, അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ദന്‍ ആകും. നിയമബില്ലുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു നിയമപണ്ടി തന്‍ ആകും. കൃഷികാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ കൃഷി ശാസ്ത്രഞ്ജന്‍ ആകും .വിദ്യാഭ്യാസകാരങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നല്ലൊരു വിദ്യാഭ്യാസ വിദഗ്ദന്‍ ആയിരിക്കും .പൊതുജനാരോഗ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ആ കട്ടെ  നല്ലൊരു പോതുജനാരോഗ്യ വിദഗ്ദന്‍  ആയി മാറും

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്ത് നടരാജപിള്ള നോട്ടെടുത്ത്  സ്വയം പഠിച്ചു .ചരിത്രം ,രാഷ്ട്രീയം ,ധനതത്വശാസ്ത്രം, നിയമം ,കൃഷി,വ്യവസായം എന്നിവയില്‍ അഗാധമായ അറിവ് നേടി എന്നതായിരുന്നു ഈ വൈദഗ്ദത്തിന്‍റെ   കാരണം .പേരൂര്‍ക്കടയില്‍ അദ്ദേഹം പിതാവിന്‍റെ സ്മരണ നിലനിര്‍ത്താന്‍ “സുന്ദരവിലാസം” എന്ന സ്കൂള്‍ തുടങ്ങി (1908) ഇന്നത് ശതാബ്ദി കഴിഞ്ഞ “പി.എസ.നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍” ആണ് .പട്ടം താണൂപിള്ള ഈ സ്കൂളില്‍  ഒന്നാം സാര്‍ ആയിരുന്നു.
പിതാവ് സുന്ദരന്‍ പിള്ളയുടെ ശിഷ്യന്‍ ആയിരുന്നു പട്ടം . .വഞ്ചികേസരി എന്ന തമിഴ് പത്രവും പോപ്പുലര്‍ ഒപ്പീനിയന്‍ എന്നൊരു ഇംഗ്ലീഷ് പത്രവും തുടങ്ങി .നഷ്ടമായപ്പോള്‍ ഇംഗ്ലീഷ് പത്രം സുഹൃത്ത് തോമസ്‌ മുതലാളിക്ക് കൊടുത്തു .അതാണ്‌ “മലബാര്‍ മെയില്‍” .തിരുവനന്തപുരത്ത് രണ്ടു തമിഴ് സംഘങ്ങള്‍ രൂപികരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു .

1916-ല്‍ പി.എസ് ശ്രീമൂലം പോപ്പുലര്‍ അസംബ്ലി (1904) അംഗമായി .പന്ത്രണ്ടു കൊല്ലം കഴിഞ്ഞു (1928) മാത്രമാണ് പട്ടംതാണുപിള്ള മെമ്പര്‍ ആയത് .പി.എസ്സിന്‍റെ  കന്നി പ്രസംഗം 15-2-1917 ലായിരുന്നു .നെടും കൃഷി കടുംകൃഷി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ കൃഷിഗവേഷണം, കാര്ഷികപ്രദര്‍ശനങ്ങള്‍ നടപ്പിലാക്കണം ശാസ്ത്രീയ കൃഷിമാര്‍ഗ്ഗങ്ങള്‍ക്ക്  സര്‍ക്കാര്‍ പ്രചരണം നല്‍കണം എന്നിവ ആയിരുന്നു അദ്ദേഹം ഉയര്‍ത്തിയ ആവശ്യങ്ങള്‍  .കാര്‍ഷിക വിദ്യാലയം  തുടങ്ങണമെന്നും സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ നല്‍കണമെന്നും ജലസേചന പരിപാടികള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ..ഭാവിയിലെ പ്രഗല്‍ഭനായ നിയമസഭാ സാമാജികന്‍ അങ്ങനെ അരങ്ങേറ്റം കുറിച്ചു. .മറ്റൊരിക്കല്‍ അധസ്ഥിത സമുദായത്തിന് സംവരണം ആയിരുന്നു വിഷയം .  ,നൂറു രൂപയോ അതില്‍ കവിഞ്ഞതോ ആയ ശമ്പളം ഉള്ള ജോലികള്‍ മത്സര പരീക്ഷ നടത്തി വേണം നല്‍കാന്‍ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു .മൈസൂറിലെ പോലെ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ തുടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു

ആ  വര്ഷം തന്നെ (1916) അദ്ദേഹം അമ്മാവന്‍റെ മകള്‍ ലക്ഷി അമ്മാളെ വിവാഹം കഴിച്ചു .ദിവാന്‍ എം .കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന് കാഴ്ചബംഗ്ലാവ് സൂപ്രണ്ട്  ഉദ്യോഗം  നല്‍കാന്‍ തയ്യാറായി.പക്ഷെ നടരാജപിള്ള അത് സ്വീകരിച്ചില്ല .ഹിന്ദു ദിനപത്രം പത്രാധിപസമതി അംഗമാകാനുള്ള ക്ഷണവും അദ്ദേഹം  നീരാകരിച്ചു .എന്നാല്‍ ആര്യങ്കാവ് വനത്തിലെ ആയിരം ഏക്കര്‍ വരുന്ന തളപ്പാറ കൂപ്പിലെ തടി മുറിച്ചു സര്‍ക്കാരിനെ ഏല്പ്പിക്കാനുള്ള കോണ്ട്രാക്റ്റ് സ്വീകരിച്ചു .മറിച്ചു  കൊടുത്താല്‍ ഒരു ലക്ഷം രൂപാ നല്കാമെന്നുള്ള ഒരു സായിപ്പിന്‍റെ  ആവശ്യം  അദ്ദേഹം നിരസ്സിച്ചു .റയില്‍വേയ്ക്ക് സ്ലീപ്പര്‍ നല്‍കാനുള്ള കോണ്ട്രാക്ടും അദ്ദേഹം  തുടര്‍ന്നു എടുത്തു

1936- ല്‍ സര്‍ സി.പി ദിവാനായി നിയമിക്കപ്പെട്ടപ്പോള്‍, .അതില്‍ പ്രതിഷേധിക്കാന്‍ കൂടിയ യോഗം സംഘടിപ്പിച്ചത് നടരാജപിള്ള ആയിരുന്നു .
തുടര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ ഒരു ശാഖ രൂപീകൃതമായി. പി.എസ് അതില്‍ അംഗമായി .സ്റേറ്റ് കോണ്ഗ്രസ് ഉണ്ടായപ്പോള്‍ അത് പിരിച്ചു വിടപ്പെട്ടു .സ്റ്റേറ്റ് കോണ്ഗ്രസ്സിലെ  ആദ്യ ആറുപേരില്‍ ഒരാള്‍ നടരാജപിള്ള ആയിരുന്നു .പട്ടം പ്രസിഡന്റും പി.എസ് സെക്രട്ടറിയും ആയി ടി.എം വര്‍ഗീസ്‌, കെ.ടി തോമസ്‌ ,വി അച്യുതമേനോന്‍ ,ഈ.ജോണ്‍ ഫീലിപ്പോസ് ,ഏ .ജെ ജോണ്‍, ഏ .നാരായണ പിള്ള ,സി.കേശവന്‍ ,എം.ആര്‍ മാധവ വാര്യര്‍ എന്നിവരായിരുന്നു സംഘടനാ ഭാരവാഹികള്‍ .തുടര്‍ന്നു സി.പി നടരാജപിള്ളയെ സ്വാധീനിച്ചു കോണ്‍ഗ്രസ്സില്‍ നിന്ന്  പിന്മാറ്റാന്‍ ശ്രമിച്ചു .എങ്കിലും പരാജയപ്പെട്ടു
വാശിതീര്‍ക്കാന്‍ അവസരം കിട്ടിയപ്പോള്‍ സി.പി പിള്ളയുടെ വസ്തുവകകള്‍ കണ്ടുകെട്ടി പ്രതികാരം ചെയ്തു .പിള്ള താമസം പതിനേഴു സെന്റിലെ തെങ്ങോലപ്പുരയിലേക്ക് മാറ്റി.ജീവിതാവസാനം വരെ അവിടെ കഴിഞ്ഞു കൂടി  .

1944 –ല്‍ ശ്രീമൂലം അസംബ്ലിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പിള്ള വിജയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നെയ്യാറ്റിന്‍കര ടി.കെ നാരായണ പിള്ള ആയിരുന്നു  .സെക്രട്ടറി നടരാജപിള്ള. .നല്ല കാര്യങ്ങളില്‍ അവര്‍ സി.പിയെ പിന്താങ്ങി nനിര്‍ബന്ധിത വിദ്യാഭ്യാസ പരിപാടി ഉദാഹരണം ..ഈ പദ്ധതി തെക്കന്‍ തിരുവിതാംകൂറില്‍ നടപ്പാക്കാന്‍ നടരാജപിള്ള സഹായിച്ചു .അവിടെ ഗ്രാമങ്ങളില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കപ്പെട്ടു .നിരവധി ചെറുപ്പക്കാര്‍ അധ്യാപകരായി. കന്യാകുമാരി ജില്ലയിലെ സാക്ഷരതയും സംസ്കാരവും വളര്‍ത്തിയെടുക്കാന്‍ പി.എസ് നടരാജപിള്ള യുടെ പ്രവര്‍ത്തനം സഹായകമായി .പക്ഷെ കോണ്ഗ്രസ് നേതൃത്വത്തിനും  ,പട്ടത്തിനും   അത്  ഇഷ്ടമായില്ല .

പട്ടവും പി.എസ്സും താല്‍ക്കാലികമായിട്ടെങ്കിലും   അകലാന്‍ അത് കാരണമായി .യുണിവേര്സിറ്റി നിലവാരം ഉയര്‍ത്തുക ,ഫ്രോഫസ്സറന്മാര്‍ക്ക് പ്രോത്സാഹനം 2നല്‍കുക, മരണശിക്ഷ നിര്‍ത്തലാക്കുക (1944-ല്‍ സര്‍ സി.പി തിരുവിതാം കൂറില്‍ മരണശിക്ഷ നല്‍കുന്ന സമ്പ്രദായം നീക്കി എന്ന് ആഖിലന്‍ കലാപൂര്‍ണ്ണ മാസിക 2016 മേയ് ലക്കം പേജ് 52) തമിഴ് ഭാഷാധ്യാപകര്‍ക്കും പെന്‍ഷന്‍ നല്‍കുക, എന്നിവ നടപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചു .എന്നാല്‍ സി.പി വ്യക്തിപരമായി ചെയ്ത തെറ്റുകുറ്റങ്ങള്‍ ഉദ്ദരിച്ച്‌ അവയെ എതിര്‍ക്കാനും പി.എസ് ധൈര്യം കാട്ടി. .സി.പിയുടെ അമേരിക്കന്‍ മോഡലിനെ പി.എസ് ശക്തിയായി എതിര്‍ത്തു .സി.പിയ്ക്ക് വെട്ട്  ഏറ്റപ്പോള്‍  പി.എസ്സും അറസ്റ്റ് ചെയ്യപ്പെടുക പോലും ഉണ്ടായി .
സ്വാതന്ത്ര്യം കിട്ടിയതിനെ തുടര്‍ന്നു 17-8-1944-ല്‍ ഭരണപരിഷ്കാര കമ്മറ്റി രൂപീകൃതമായപ്പോള്‍, പി.എസ് അതില്‍ അംഗമായി .തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഒന്നും രണ്ടും മണ്ഡലങ്ങളില്‍ നിന്ന് പട്ടവും പി.എസ്സും തെരഞ്ഞെടുക്കപ്പെട്ടു .പട്ടം പ്രധാനമന്ത്രി .സി.കേശവനും ടി.എം വരുഗീസ്സും മന്ത്രിമാര്‍ “പട്ടത്തിന്‍റെ  ഭരണം എന്നാല്‍ പി.എസ്സിന്റെ ഭരണം” എന്ന്
പലരും പരാതി  പറഞ്ഞിരുന്നു “വസ്തുവും നിഴലും” എന്നായിരുന്നു ടി.കെ നാരായണ പിള്ള അവരെ വിശേഷിപ്പിച്ചത് .അഞ്ചുമാസത്തിനുശേഷം പിഎസ്സിനെ മന്ത്രിസഭയില്‍ എടുത്തു .നിലവിലെ മന്ത്രിമാരായ കേശവും വര്‍ഗീസും  എതിര്‍ത്തു .മന്ത്രിസഭയില്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞു  പോകും
എന്ന പേടി ആയിരുന്നു ഇരുവര്‍ക്കും . അവര്‍ പട്ടത്തിന്റെ നടപടിയെ എതിര്‍ത്തു . ഒരാഴ്ച കഴിയും മുമ്പെ, പി.എസ് രാജിവച്ചു (20-7-1948) തുടര്‍ന്നു ഡല്‍ഹിയില്‍ തിരുവിതാം കൂറിന്‍റെ  പ്രതിപുരുഷന്‍ ആയി നിയമിക്കപ്പെട്ടു. .
.ഈ സംഭവത്തെ അടിസ്ഥാനമാക്കി അന്ന് ഗവ സെക്രട്ടറി ആയിരുന്ന കൈനിക്കര പത്മനാഭ പിള്ള “ധര്‍മ്മദേവ്” എന്ന തൂലികാനാമത്തില്‍ “വിളക്കത്ത് വച്ച കൊലവാള്‍” എന്ന പേരില്‍ ലേഖനം എഴുതി “ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അടുത്ത ദിവസം പിരിഞ്ഞുപോകുന്നത് മനസ്സിലാക്കാം .സത്യപ്രതിജ്ഞ ചെയ്ത മന്ത്രി കൃത്യവിലോപത്താല്‍ പിരിയെണ്ടിവരും .എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷി അംഗത്തെ വിളിച്ചു വരുത്തി മന്ത്രിയാക്കിയിട്ടു പ്രതിജ്ഞാ പത്രത്തില്‍ ഒപ്പിട്ടു മഷി ഉണങ്ങുംമുമ്പ് അയാളെ തേജോ വധം ചെയ്തു ചാത്തമുന്നുന്ന സമ്പ്രദായം ജനായത്ത് ഭരണ സമ്പ്രദായത്തില്‍ ഇന്നോളം രേഖപ്പെടുത്തിയിട്ടില്ല
........മന്ത്രിസഭയില്‍ നിന്ന് മാറിക്കഴിഞ്ഞപ്പോള്‍ ഗവ പ്രതിപുരുഷന്‍ ആയി നിയമിക്കാന്‍ തക്കവണ്ണം വീണ്ടും വിശ്വാസ്യന്‍ ആയതെങ്ങനെ ..?”

22-10-1948 ല്‍ മന്ത്രിസഭ രാജിവയ്ക്കേണ്ടി വന്നു .നടരാജപിള്ളയുടെ പ്രതി പുരുഷസ്ഥാനവും അവസാനിച്ചു .1949 ജൂലായില്‍ തിരുക്കൊച്ചി സംയോജനം നടന്നു .നടരാജപിള്ള കേന്ദ്ര ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമാക്കപ്പെട്ടു .
തിരുവിതാം കൂറില്‍ നിന്ന് കമ്മ്യൂണിസവും സോഷ്യലിസവും തുടച്ചു നീക്കും എന്ന് വീമ്പടിച്ചു നടന്ന പട്ടം കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു പി.എസ് പി (പ്രജാസോഷ്യ ലിസ്റ്റ് പാര്‍ട്ടി) സ്ഥാപിച്ചപ്പോള്‍ നടരാജപിള്ളയും പട്ടത്തെ അനുഗമിച്ചു .1954-ല്‍ പട്ടം കോണ്ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി ആയി
.നടരാജപിള്ള ധനകാര്യം,റവന്യു,കൃഷി,വാണിജ്യം ,വനം .ഫിഷറീസ് എന്നിവയുടെ   മന്ത്രി . .മന്‍മോഹന്‍ ബംഗ്ലാവ് മന്ത്രി മന്ദിരം .പക്ഷെ ഓഫീസായി മാത്രം അതുപയോഗിച്ചു .താമസം പേരൂര്‍ക്കടയില്‍ പതിനേഴു സെന്റിലെ ഓലപ്പുരയില്‍. .കുടുംബാഗങ്ങളെ ഒരിക്കല്‍ പോലും ഔദ്യോഗിക വാഹനത്തില്‍ കയറ്റിയിരുന്നില്ല .സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടിയ പി.എസ് മന്ത്രിമാരുടെ ശമ്പളം എഴുനൂറില്‍ നിന്ന് അഞ്ഞൂറായി  വെട്ടിക്കുറച്ചു
ക്ലാര്‍ക്ക് മാരുടെ ശമ്പളം അതുവരെ 20-25,25-40,45-75,80-120 എന്നിങ്ങനെ  സ്കെയിലുകളില്‍ ആയിരുന്നു .ഉയര്‍ന്ന സ്കെയിലില്‍ വേക്കന്‍സി വന്നാല്‍ മാത്രമേ അടുത്ത സ്കെയില്‍ കിട്ടിയിരുന്നുള്ളു .അതിനാല്‍ നൂറുകണക്കിന് ക്ലാര്‍ക്കുമാര്‍ 25രൂപാ അല്ലെങ്കില്‍  ,40രൂപാ മാത്രം പരമാവധി ശമ്പളം വാങ്ങി പെന്‍ഷന്‍ പറ്റുമായിരുന്നു .സ്കെയില്‍ 40-120 എന്നാക്കി പ്രൊമോഷന്‍ കിട്ടിയില്ല എങ്കിലും പരമാവധി ശമ്പളം അവസാന കാലം വാങ്ങാന്‍ സഹായിക്കുന്ന ടൈം സ്കെയില്‍ നടപ്പാക്കിയത് പി.എസ് ആണെന്ന കാര്യം എടുത്തു പറയട്ടെ .പക്ഷെ ചരിത്രത്തിനു മറവി രോഗം ഉണ്ടെന്നു സഹപ്രവര്‍ത്തകന്‍ ആയിരുന്ന പി.വിശ്വംഭരന്‍ (പേജ് 41)
.ഹൈറേഞ്ചിലെ കോളനൈസേഷ്യന്‍,മണ്ണൊലിപ്പ് പദ്ധതി ,കണ്ണന്‍ ദേവന്‍ കമ്പനി ദേശവല്‍ക്കരണം
തുടങ്ങിയവ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു ,സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ പ്രയോഗത്തിലാക്കാനുള്ള ആദ്യ ബഡ്ജറ്റ്  അവതരിപ്പിക്കാനുള്ള അവസരം പി.എസ്സിന് കിട്ടി .അദ്ധ്വാന വര്‍ഗ്ഗത്തിന്റെ കഷ്ടപ്പാട് കണക്കിലെടുത്ത് അധികം നികുതി ചുമത്താത്ത ,രാജ്യത്തിന് സാമ്പത്തിക ഭാരം വരുത്താത്ത ,എന്നാല്‍ വികസന പ്രവര്ത്തനങ്ങള്‍ക്ക് വക കൊള്ളിച്ചു കൊണ്ടുള്ള ആദ്യ ബട്ജറ്റ് .ഭൂപരിഷ്കരണം ,വാര്‍ദ്ധ്യക്യ കാല പെന്‍ഷന്‍ സൌജന്യ മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം ,എന്‍.ജി ഓ മാര്‍ക്ക് ശമ്പള ഭരിഷ്കരണം എന്നിവയൊക്കെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആയിരുന്നു
മുന്‍ വര്‍ഷത്തെയും നടപ്പ് വര്‍ഷത്തെയും സര്‍ക്കാര്‍ വരവുചിലവ് കണക്കുകള്‍ നിരത്തി വരുംവര്‍ഷം പ്രതീക്ഷിക്കുന്ന സമാനമായ്‌ തുകകള്‍ ഉള്‍ക്കൊള്ളിക്കുന്ന ശിഷ്കമായ ബട്ജറ്റ് ആയിരുന്നു അത് വരെ അവതരിപ്പിക്കപ്പെട്ടിരുന്നത് .നടരാജപിള്ള ആകട്ടെ ദേശീയ സാമ്പത്തിക പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക സംവിധാനത്തെയും നിലവാരത്തെയും അതില്‍ വരുത്തേണ്ട മാറ്റങ്ങളെയും കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെയും മറ്റും പ്രതിപാദിക്കുന്ന വിശദമായ ഒരു പ്രബന്ധം ആണ് ബടജട്റ്റ് ആയി അവതരിപ്പിച്ചത് ..തന്‍റെ വകുപ്പിലെ ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ പലസാമ്പതിക വിദഗ്ദരുമായി ആലോചിച്ചു തയ്യാറാക്കിയ പ്രബന്ധം .അന്നത്തെ കേന്ദ്ര ധനമന്ത്രി ആവോളം പ്രശംസിച്ച ബഡജറ്റ് .ആ പ്രസംഗ മാതൃകയാണ്
ഇന്നും കേരളത്തില്‍ മാറി മാറി വന്ന ധനമന്ത്രിമാര്‍  ആവര്‍ത്തിച്ചു പോരുന്നത്

.സി. അച്യുതമേനോന്‍ എഴുതി “ഭൂപരിഷ്കരണ സംബന്ധമായി എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നാലോ അഞ്ചോ ബില്ലുകള്‍ നടരാജപിള്ളയുടെ  സ്വന്തം കരവിരുതായിരുന്നു .അന്നത്തെ പി.എസ പി നിയമസഭാ പാര്‍ട്ടിയില്‍ ഭൂപരിഷ്കരണ നിയമങ്ങളെ പറ്റി എന്തെങ്കിലും പിടി പാടുള്ളവര്‍ മറ്റാരും ഉണ്ടായിരുന്നില്ല”

1954-ആഗസ്റ്റ്‌ ഏഴിനാണ് പി.എസ് ഭൂപരിഷ്കരനതിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ചത്ഇരുപ്പൂ നിലമാനെങ്കില്‍ പതിനഞ്ചു ഏക്കറും ഒരുപ്പൂ നിലമോ പറമ്പോ ആണെങ്കില്‍ മുപ്പതേക്കറും വരുന്ന ഭൂമിയില്‍ കൂടുതല്‍ കൈവശമുള്ളവര്‍ ആറു മാസത്തിനുള്ളില്‍ പരിധിയില്‍ കവിഞ്ഞ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് പാട്ടത്തിനു നല്‍കണം .അല്ലെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യും  എന്നതായിരുന്നു ബില്ലുകളുടെ ചുരുക്കം  
താഴെപ്പറയുന്നവ ആയിരുന്നു ബില്ലുകള്‍

1.ഭൂമി കൈവശം വയ്ക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ബില്ല്
2.തിരുക്കൊച്ചി വെറും പാട്ടബില്ല്
3.കാണം  ടെനന്‍സി ബില്ല്
4.ഭൂമിയില്‍ പ്രത്യേക അവകാശം അവസാനിപ്പിക്കുന്ന ബില്ല്
5.കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന ബില്ല്
6.കുടിയാന് ദേഹണ്ടാവില നല്‍കാനുള്ള ബില്ല്

ബില്ലിന്റെ ചര്‍ച്ചയില്‍ അന്നത്തെ മെമ്പര്‍ കെ ആര്‍ ഗൌരി (പില്‍ക്കാലത്ത് ഭൂനിയമബില്ലുകള്‍ തന്‍റെ സംഭാവന എന്ന് അവകാശപ്പെട്ട കെ.ആര്‍ ഗൌരിയമ്മ )
പ്രസംഗിച്ചത് ഈ ബില്ലുകള്‍ അവസാനത്തിന്‍റെ ആദ്യം കുറിയ്ക്കുന്നു എന്നായിരുന്നു (പി.സുബ്ബയ്യാപിള്ള പി.എസ് നടരാജപിള്ള പേജ് 127)
ആറു ബില്ലുകള്‍ ആയി അവതരിപ്പിക്കാന്‍ കാരണം ഒറ്റ ബില്ലാണെങ്കില്‍ നിയമസഭ തള്ളിയാല്‍ ഒരു കാര്യവും നടക്കില്ല .ആറെണ്ണ മാകുമ്പോള്‍ ചിലതെങ്കിലും പാസാക്കും .കുറെ കാര്യങ്ങള്‍ നടക്കും എന്നായിരുന്നു കാരണം .

1954-ല്‍ പട്ടം താണുപിള്ള യുടെ നേതൃത്വത്തിലുള്ള പി.എസ.പി മന്ത്രിസഭ ഇന്ത്യയിലാദ്യമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു” (ഡോ .ഈജെ ജോസഫ് ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ്  93)

ഒരു പത്രപ്രവര്ത്തകനു മായി താന്‍  നടത്തുന്ന  സൌഹൃദ സംഭാഷണം അടുത്ത ദിവസം പത്രങ്ങളില്‍ മത്തങ്ങായില്‍ അച്ചടിച്ചു വരും എന്നും മുഖ്യമന്ത്രി പട്ടം  മനസ്സിലാക്കാതെ പോയി .ഭൂപരിഷ്കരണ ബില്ല് പാസായി അത് നടപ്പിലാക്കിയാല്‍,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ഓഫീസ്‌ അടച്ചു പൂട്ടേണ്ടി വരും എന്ന് പട്ടം  പറഞ്ഞു .അപ്പോള്‍ കോണ്ഗ്രസ്സോ? എന്നായി പത്രലേഖകന്‍ .അവര്‍ക്കും അതെ ഗതി വരും എന്നായിരുന്നു പട്ടത്തിന്റെ മറുപടി പിറ്റേദിവസം .പത്രവാര്‍ത്ത കണ്ട കോണ്ഗ്രസ് പി.എസ് .പി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു .കമ്മ്യൂണിസ്റ്റുകള്‍ പി.എസ് പി യെ സഹായിക്കാന്‍ കൂട്ടാക്കിയില്ല .ചുരുക്കത്തില്‍ ഭൂ പരിഷ്കരണ ബില്ലുകള്‍ പാസ്സാക്കാനാവാതെ പട്ടം മന്തിസഭ നിലം പതിച്ചു (1955 ഫെബ്രുവരി) പി.എസ്സിന്റെ ഭൂപരിഷ്കരണ ബില്ലുകള്‍ ആയിരുന്നു മന്ത്രിസഭാ പതനത്തിനു കാരണം (സുബ്ബയ്യാപിള്ള പേജ് 132).പിന്നീടു പനമ്പള്ളി മന്ത്രിസഭ അധികാരത്തില്‍ വന്നു .പി.എസ് പ്രതിപക്ഷത്തിരുന്നു  ആ ഒരു വര്‍ഷക്കാലം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അദ്ദേഹത്തെ ബഹുമാനിച്ചു .ഏതുപ്രശ്നം വരുമ്പോഴും പി.എസ് അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് സഭ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചിരുന്നു .

മന്ത്രിമാരുടെ അഴിമതിയെകുറിച്ചന്വേഷിക്കാന്‍ സംവിധാനം വേണം എന്നാവശ്യപ്പെട്ടത് പി.എസ് ആയിരുന്നു.പി.എസ്സിന്‍റെ അവസാന പ്രസംഗം ഇന്നും പ്രസക്തം .” ഒരു രാഷ്ട്രീയ പാര്‍ട്ടി വെറും പാര്‍ട്ടി താല്പ്പര്യത്തിനും ഗ്രൂപ്പ് താല്പ്പര്യത്തിനും അതീതമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകാത്ത കാലം വരെ ഈ നാട്ടിന്‍റെ പൊതു ജീവിതം നന്നാകാന്‍ പോകുന്നില്ല “

സംസ്ഥാന പുനസംഘടന നടപ്പിലാക്കാന്‍ ശ്രമം നടക്കുന്ന കാലം  .കേരളം രൂപമെടുക്കും എന്നുറപ്പായി .മലബാര്‍ കേരളത്തിന്റെ ഭാഗം ആയിമാറും .തിരുക്കൊച്ചിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചു .കേരളത്തിലെ ആദ്യ മന്ത്രിസഭ കമ്യൂണിസ്റ്റ് മന്ത്രിസഭ ആയിരിക്കും .കമ്മ്യൂണിസ്റ്റ്കാര്‍ പോലും അന്തിച്ചു പോയി .കാക്ക മലന്നു പറക്കുമോ .തന്ത്രശാലിയായ എം.എന്‍ പലതും കണ്ടിരുന്നു  അദ്ദേഹം .ചില തന്ത്രങ്ങള്‍ ആവിഷ്കരിച്ചു .ഭാര്യാപിതാവ്
സര്‍ദാര്‍ ചാലയില്‍ കെ.എം പണിക്കര്‍  സംസ്ഥാന പുനസംഘടന കമ്മറ്റി അംഗം കമ്മൂണിസ്റ്റ്കാര്‍ ഏറെയുള്ള മലബാര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ നടരാജപിള്ളയുടെ സമുദായക്കാര്‍ (വെള്ളാളര്‍) ഏറെ ഉള്ള തെക്കന്‍ തിരുവിതാം കൂര്‍ മുറിച്ചു കളയണം .അങ്ങനെ ചാലയില്‍ പണിക്കരുടെ കാര്‍മ്മികത്വത്തില്‍ കേരള മാതാവിന്‍റെ കണങ്കാലുകള്‍ മുറിച്ചു മാറ്റി കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ നടപ്പിലായി (1957).

പട്ടത്തിന്റെ രൂക്ഷമായ എതിര്‍പ്പിനോ പി.എസ്സിന്‍റെ നിശബ്ദമായ നിരാശയ്ക്കോ
പാലാക്കാരന്‍ ജോര്‍ജ് തോമസ്‌ കൊട്ടുകാപ്പള്ളിയുടെ പാരലമെന്റിലെ അതുഗ്രന്‍ പ്രസംഗത്തിനോ (ജോര്‍ജ് ആലയ്ക്കാപ്പള്ളി  എഴുതിയ കൊട്ടുകാപ്പള്ളി ജീവചരിത്രം പേജ് 154-163 )ചരിത്രത്തിന്‍റെ ഗതി മാറ്റാന്‍ കഴിഞ്ഞില്ല .തെക്കന്‍ തിരുവിതാംകൂറിലെ ജില്ലകള്‍ തമിഴ്നാട്ടില്‍ ലയിച്ചു .

തെരഞ്ഞെടുപ്പിന് മുമ്പൊരു ദിവസം അച്യുതമേനോന്‍ പി.എസ്സിന്‍റെ  വസതിയില്‍ എത്തി പി.എസ് പി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേരണമേന്നാവശ്യപ്പെട്ടു. രാഷ്ട്രീയ ഗുരു ആയ പട്ടത്തിനെ ഉപേക്ഷിച്ചു താന്‍ വരില്ല എന്ന് പറഞ്ഞു പി.എസ് .പക്ഷെ അത്തവണ പട്ടം പി.എസ്സിന് സീറ്റ് നല്‍കിയില്ല .തന്‍റെ ഭരണകാലത്ത് തെക്കന്‍ തിരുവിതാംകൂര്‍ പ്രക്ഷോഭണവും തുടര്‍ന്നു  വെടിവയ്പ്പ് മരണങ്ങളും നടന്നപ്പോള്‍,  പ്രക്ഷോഭകരോട് പി.എസ് അനുഭാവം കാട്ടിയോ  എന്ന ശങ്ക ആയിരുന്നിരിക്കാം കാരണം ..സി.കേശവന്‍  പി.എസ്സിന് സീറ്റ് നല്‍കുന്നത് എതിര്‍ത്തു . ടി.എം വര്‍ഗീസ്‌ ആകട്ടെ സ്വസമുദായത്തിലെ  ഈ.പി  ഈപ്പന് സീറ്റ് നല്‍കാന്‍ പ്രേരിപ്പിക്കയും ചെയ്തു പട്ടം പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു മത്സരിച്ചു .പാര്‍ലമെന്റിലേക്ക് സ്വതന്ത്രനായിരുന്ന ഈശ്വരയ്യര്‍ ജയിച്ചു..നിയമസഭയിലേക്ക് പട്ടവും ജയിച്ചു  കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു .

പി.എസ് ഇല്ലാത്ത നിയമസഭ .ധനകാര്യ മന്ത്രിയായിരുന്ന അച്യുതമേനോന്‍ ഭരണ ചെലവു ചുരുക്കാന്‍ മൂന്നംഗ കമ്മറ്റിയെ എടുത്തപ്പോള്‍, അതില്‍ ഒരംഗം പി.എസ് ആയിരുന്നു എന്നത് ശ്രദ്ധേയം .(സുബ്ബയ്യാപിള്ള പേജ് 142) തിരുവനന്ഹപുരത്ത് ഹൈക്കോടതി ബഞ്ച് കിട്ടാന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അദ്ദേഹം ശിക്ഷ വരിക്കയും ചെയ്തു .കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാന്‍ പി.എസ് വിസമ്മതിച്ചു .1960 ലെ തെരഞ്ഞെടുപ്പിലും പട്ടം നടരാജപിള്ള യ്ക്ക് സീറ്റ് നല്‍കിയില്ല .നെടുമങ്ങാട് അദ്ദേഹത്തിന്റെ ഇഷ്ടക്കാരന്‍  ശ്രീകുമാറിന് നല്‍കി .പക്ഷെ ശ്രീകുമാര്‍  അത് സ്വീകരിച്ചില്ല .അവസാനം പട്ടം വഴങ്ങി .പി.എസ്നെടുമങ്ങാട്ടെ  സ്ഥാനാര്‍ഥി ആയി പക്ഷെ തെരജെടുപ്പില്‍ വിജയിച്ചത് എതിരാളി എന്‍.എം പണ്ടാരത്തില്‍ ആയിരുന്നു (ഇരുനൂറു വോട്ടിന്‍റെ വ്യത്യാസം പി.എസ്.പി .മുന്‍ മന്ത്രിസഭയിലെ ഒരംഗം ആയിരുന്നു പരാജയം ഉണ്ടാകാനുള്ള കാരണം .സ്വന്തം ജാതിയില്‍ പെട്ട അറുനൂറു പേരെ നടരാജപിള്ളയ്ക്ക് വോട്ടു ചെയ്യുന്നതില്‍ നിന്നും വിലക്കി എന്ന് പില്‍ക്കാലത്ത് മനസ്സിലായി .ഒരു പാര്‍ട്ടിയ്ക്കും തനിച്ചു ഭൂരിപക്ഷം കിട്ടിയില്ല .പി.എസ് പിയും കൊണ്ഗ്രസ്സും ചേര്‍ ന്നു കൂട്ടുമന്ത്രിസഭ ഉണ്ടാക്കി  പട്ടംമൂന്നാമതും  മുഖ്യന്‍ . ആര്‍ ശങ്കര്‍ ഉപമുഖ്യമാന്ത്രിയുമായി മന്ത്രിസഭാ വന്നു .പക്ഷെ പി.എസ്.പിയ്ക്ക് മന്ത്രിസഭയില്‍ യാതൊരു സ്വാധീനവും കിട്ടിയില്ല .താമസിയാതെ പട്ടത്തിനെ പഞ്ചാബ് ഗവര്‍ണ്ണര്‍ ആക്കി കേന്ദ്രം ശങ്കറെ മുഖ്യമന്ത്രിയാക്കി .
1962 ല്‍ ലോകസഭ ഇലക്ഷന്‍ വന്നു .പട്ടം സ്വന്തം മകന്‍ പട്ടം കൃഷ്ണപിള്ളയെ സ്ഥാനാര്‍ഥി ആക്കി .പൊന്നറ ശ്രീധര്‍   എതിര്‍ത്തപ്പോള്‍ പട്ടം പറഞ്ഞു “വയസ്സായില്ലേ നടരാജപിള്ളയ്ക്ക് .അയാള്‍ ഇനി പാര്‍ലമെന്റില്‍ പോകേണ്ട .വല്ല കാശിക്കും പോകട്ടെ “.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പി.എസ്സിന് പിന്‍ തുണ നല്‍കി .അവസാനം പി.എസ് മത്സരിക്കാന്‍ തയ്യാറായി പക്ഷെ സ്വതന്ത്രന്‍ ആയി മാത്രം
ജയിച്ചാല്‍ ഏതു പാര്‍ട്ടിയിലും ചേരാന്‍ അവകാശം ഉണ്ടായിരിക്കും എന്ന വ്യവസ്ഥയില്‍ .പട്ടം കൃഷ്ണപിള്ള പരാജയപ്പെടുകയും പി.എസ് വിജയിക്കയും ചെയ്തു .
എഴുപത്തിരണ്ടാം വയസ്സില്‍ പി.എസ് അങ്ങനെ എം പി ആയി .ഒരു മനുഷ്യജീവിതം കൊണ്ട് നേടാവുന്നതിലധികം അറിവും അനുഭവവും നേടിയ രാജ്യസ്നേഹി .ഒരു പത്രാധിപര്‍,തടവുകാരന്‍ ,മന്ത്രി. ആറു തെരഞ്ഞെടുപ്പുകളില്‍  മത്സരിച്ചു .ഒന്നില്‍ മാത്രം പരാജയം .ധനകാര്യമന്ത്രി ആയി സംസ്ഥാനത്തിന് മോഡല്‍ ബഡജറ്റ് നല്‍കി .ഒപ്പം മറ്റു നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. .സ്വതന്ത്രന്‍ ആയിരുന്നതിനാല്‍ ലോകസഭയല്‍ പിന്‍ബഞ്ചു കാരന്‍ ആയിരുന്നു ആദ്യം .പക്ഷെ ബഡ്ജറ്റിനെ വിമര്‍ശിച്ചു കൊണ്ടുള്ള കന്നി പ്രസംഗം വഴി സഭയെ മൊത്തം പിള്ള അത്ഭുതപ്പെടുത്തി .തുടര്‍ന്നു ധനകാര്യ മന്ത്രി ടി ടി കൃഷ്ണമാചാരിയുടെ ആവശ്യപ്രകാരം അദ്ദേഹത്തെ കോ ണ്ഗ്രസ്സില്‍ ചേര്‍ത്തു
ഓര്മ്മിക്കുക .ജയിച്ചുകഴിഞ്ഞാല്‍ ഏതു പാര്‍ട്ടിയില്‍ ചേരാനും ഉള്ള സ്വാതന്ത്ര്യം നിലനിര്ത്തിയായിരുന്നു നടരാജപിള്ള കമ്മ്യൂണിസ്റ്റ് പിന്തുണ നേടിയത് “കമ്മ്യൂണിസ്റ്റ് സ്വതന്ത്രന്‍” എന്നുള്ള ചുമര്‍ എഴുത്തുകള്‍  “കമ്മ്യൂണിസ്റ്റ് പിന്തുണ ഉള്ള സ്വതന്ത്രന്‍” എന്നദ്ദേഹം മാറ്റി എഴുതിച്ചിരുന്നു എന്ന് സുബ്ബയ്യാപിള്ള (പേജ് 159) .


ആയിരം ഏക്കര്‍ സ്വന്തം ആയുണ്ടായിരുന്ന ഒരു കുബേരന്‍റെ  ഏക മകന്‍. ആറാം വയസ്സില്‍ പിതാവ് മരിച്ചു .സ്വത്തുക്കള്‍ കുറേശ്ശെ  നഷ്ടമായി .ദിവാനെ എതിര്‍ത്തതിനാല്‍ സ്വത്ത് മുഴുവന്‍ കണ്ടുകെട്ടപ്പെടുക .സ്വാതന്ത്ര്യം കിട്ടിയിട്ടും അത് തിരിച്ചെടുക്കാന്‍ നടപടികള്‍  സ്വീകരിക്കാതിരിക്കുക  .യവ്വനത്തില്‍ തീര്‍ത്തും  ദരിദ്രന്‍ .എം.എല്‍ ഏ ,മന്ത്രി ,എം.പി എന്നീ നിലകളില്‍ രാജ്യസേവനം .മന്ത്രിയായിരുന്നപ്പോള്‍ പോലും പതിനാലു സെന്റിലെ ഓലപ്പുരയില്‍ താമസം .(സുബ്ബയ്യാപിള്ള പേജ് 153 ).അതിനിടയില്‍ ഒരിക്കലും അഴിമതി കാട്ടാതിരിക്കുക. മരിക്കുമ്പോള്‍ അറുപതിനായിരം രൂപയുടെ കടക്കാരന്‍  ആയിരിക്കുക.  അങ്ങനെ ഉള്ള ഒരു രാഷ്ടീയക്കാരനായിരുന്നു പി.എസ് നടരാജപിള്ള .അപൂര്‍വ്വതകളില്‍ അപൂര്‍വ്വത .

ജാതി രാഷ്ട്രീയം മൂലം എത്തേണ്ടിടത്ത് എത്താതെ പോയ രാഷ്ട്രതന്ത്രജ്ഞന്‍ .
1966 ജനുവരി 10-നു അദ്ദേഹം അന്തരിച്ചു.പേരൂര്‍ക്കടയില്‍ പിതാവിന്‍റെ സ്മരണയ്ക്കായി അദ്ദേഹം സ്ഥാപിച്ച സുന്ദരവിലാസം സ്കൂള്‍  ഇന്ന് ശതാബ്ദി ആഘോഷിച്ച ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി അദ്ദേഹത്തിന്‍റെ  സ്മരണ നില നിരത്തുന്നു .അതല്ലാതെ അദ്ദേഹത്തിന് സര്‍ക്കാര്‍ വക  സ്മാരകം ഒന്നും ഇല്ല .



റഫറന്‍സ് പ്രൈമറി
1.ഡോ .ഈജെ ജോസഫ്  ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ്  93
2.പി. വിശ്വംഭരന്‍ ,പ്രതിഭാസമ്പന്നനായ പി.എസ് നടരാജപിള്ള .പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008
3.സുകുമാരന്‍ കല്ലുവിള   ,പി.എസ് നടരാജപിള്ള ജീവചരിത്രം ,പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008
4.പി.സുബ്ബയ്യാ പിള്ള  ,പി.എസ് നടരാജപിള്ള സാംസ്കാരിക വകുപ്പ് കേരളം 1991
5.ജോര്‍ജ് ആലയ്ക്കാപ്പള്ളി  ,കൊട്ടുകാപ്പള്ളി (ജീവചരിത്രം ),1980 പേജ് 154-163
6.മാതൃഭൂമി ദിനപ്പത്രം “ഇവിടെ ഇങ്ങനെയും ഒരു മന്ത്രി ഉണ്ടായിരുന്നു 2003 മാര്‍ച്ച്   11പേജ്  11







Sunday, 3 April 2016

വി.ആര്‍ പരമേശ്വരന്‍ പിള്ള

വി.ആര്‍ പരമേശ്വരന്‍ പിള്ള
=========================
ഇളംകുളം കുഞ്ഞന്‍പിള്ള .ശൂരനാട് കുഞ്ഞന്‍പിള്ള എന്നിവരെപ്പോലെ കേരള ചരിത്രരചനയില്‍ ഗണ്യമായ സംഭാവന നല്‍കിയ, അവരുടെ സമകാലികന്‍ കൂടി ആയിരുന്ന ചരിത്ര പണ്ഡിതന്‍ ആയിരുന്നു വി.ആര്‍
പരമേശ്വരന്‍ പിള്ള (തക്ഷശില പൂജപ്പുര ,തിരുവനന്തപുര്രം -2).

മറ്റു രണ്ടുപേരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത് അദ്ദേഹത്തിന് ഹാരപ്പന്‍ ഉല്ഘനനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നതാണ് .

36 മലയാള കൃതികളുടെ രചയുതാവ് .ഒപ്പം Temple Culture of South Indiaഎന്ന
ഇംഗ്ലീഷ് കൃതിയുടെയും കര്‍ത്താവ് .

ചിന്താസരണി ,വിസ്മൃതിയില്‍ നിന്ന് ,ഗധ്യോപഹാരം ,
വിഞാനാരാമം ,നമ്മുടെ ചരിത്രസാമാഗ്രികള്‍ ,ചരിത്രഗവേഷനതിന്റെ പുരോഗതി ,
പ്രാചീന ലിഖിതപഠനം  , പുരാവൃത്തദീപിക ,പ്രാചീനലിഖിതങ്ങള്‍
ഗവേഷണ രംഗം ,പുരാവസ്തുഗവേഷണം ,ശിലാലിഖിത വിജ്ഞാനം ,
സംഘകാലത്തെ കേരളം ,ശാക്യസിംഹന്‍ ,തിരുമാലനായ്ക്കന്‍,
ആത്മാര്‍പ്പണം (വേലുത്തമ്പി ),ജ്ഞാന്സി റാണി ,ധന്യ ജീവിതം
രാജാകേശവ ദാസ് ,വെളുത്തമ്പി ദളവ ,എന്‍റെ ഹൃദയെശ്വരി,
ആ എഴുപതു വര്‍ഷങ്ങള്‍ ,പുന്യസ്മൃതികള്‍ ,സംസ്കാരജ്യോതിസ്സുകള്‍ ,
മധുരസ്മരണകള്‍ ,തക്ഷശിലാ യാത്ര ,കുസുമാന്ജലി ,മോഹനരംഗം ,
സുഗതകുമാരി ,സ്നേഹമയി ,
ഇന്ദിര (ബംകിം ചന്ദ്രകൃതി )മനസ്വനി ,ഗോരാ (ടാഗോര്‍ ) പുറനാനൂര്‍
ബംകിം  ചന്ദ്രന്‍ -ജീവിതവും സാഹിത്യവും
ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍(1987)

എന്നിവയാണ് കൃതികള്‍     

Thursday, 24 March 2016

സംഗീത സംവിധായകന്‍ രാജാമണി (1956-2016)

സംഗീത സംവിധായകന്‍ രാജാമണി (1956-2016)
============================================
സ്വാതി തിരുനാള്‍ മഹാരാജാവ് കര്‍ണ്ണാടക സംഗീതം പ്രചരിപ്പിക്കാന്‍
തഞ്ചാവൂരില്‍ നിന്ന് വരുത്തിയ സംഗീതജ്ഞന്‍ വേലുപ്പിള്ളയും മകന്‍ അരുണാചലം അണ്ണാവി പിള്ളയും ആസ്ഥാന ഗായകര്‍ ആയിരുന്നു .അണ്ണാവി പിള്ളയുടെ മകന്‍ ആയിരുന്നു സംഗീത സംവിധായകന്‍ ബി.എ ചിദംബരനാഥ് .ചിദംബരനാഥി ന്‍റെ മകന്‍ രാജാമണി . മലയാളമുൾപ്പെടെ പത്തു ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം 700-ൽപ്പരം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. 1997-ൽ ആറാം തമ്പുരാൻ ... എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
അമ്മ തുളസി കോഴിക്കോട് ആകാശവാണി ജീവനക്കാരിയായിരുന്നു. ബാല്യകാലം ചെലവിട്ടത് കോഴിക്കോട്ടായിരുന്നു. ചിദംബരനാഥ് തുളസി ദമ്പതിമാരുടെ ആറു മക്കളിൽ മൂത്തവനായ രാജാമണി, വായ്പ്പാട്ടും കർണാടക സംഗീതവും പഠിക്കുന്നത് അച്ഛനിൽനിന്നു തന്നെയാണ്. 1969-ൽ അച്ഛൻ തന്നെ സംഗീതം നൽകിയ 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കോംഗോ ഡ്രം വായിച്ചുകൊണ്ടാണ് ഏഴാം ക്ലാസുകാരനായ രാജാമണി പിന്നണിയിലെത്തിയത്.[5]പിന്നീട് വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് കുടിയേറി. ചെന്നൈ എച്ച്.ഐ.ടി. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ കാലത്തുതന്നെ ഒരു സുഹൃത്തിന്റെ അടുക്കൽനിന്ന് ഗിറ്റാറിലും കീബോർഡിലും പാശ്ചാതല സംഗീതത്തിലും പഠനം നടത്തി.
കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്ത ശേഷം ചെന്നൈയിൽ തിരിച്ചെത്തി ജോൺസന്റെ സഹായിയായി പ്രവർത്തിച്ചാണ് രാജാമണി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. രണ്ടു തമിഴ് സിനിമകൾക്കു പശ്ചാത്തലസംഗീതം നൽകിയായിരുന്നു തുടക്കം. 1981-ൽ ഗ്രാമത്തിൽ കിളികൾ എന്ന തമിഴ് ചിത്രത്തിലൂടെ രാജാമണി സംഗീതസംവിധായകന്റെ വേഷവുമണിഞ്ഞു. 1985-ൽ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിൽ 'ഈറൻമേഘങ്ങൾ' എന്ന ഗാനത്തിന് സംഗീതം നൽകി മലയാള സംഗീതലോകത്തെത്തിയ രാജാമണി പിന്നീട് നിരവധി മലയാളചിത്രങ്ങൾക്ക് സംഗീതം നൽകിയെങ്കിലും പശ്ചാത്തലസംഗീതരംഗത്താണ് കൂടുതൽ സജീവമായത്.
2012-ൽ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കിലെ ഗാനങ്ങൾക്കാണ് രാജാമണി അവസാനമായി സംഗീതം ഒരുക്കിയത്. 2015-ൽ പുറത്തിറങ്ങിയ ലോഹംഎന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതും രാജാമണിയായിരുന്നു. 2016 ഫെബ്രുവരി 14 -ന് ചെന്നൈയിൽ വെച്ചു മരണമടഞ്ഞു.
രാജാമണിയുടെ മകന്‍ അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. ബീനയാണ് ഭാര്യ. മറ്റൊരു മകന്‍ ആദിത്യ അഭിഭാഷകനാണ്.
ശ്രദ്ധേയമായ ഗാനങ്ങൾ
• കൂട്ടിൽ നിന്നും (താളവട്ടം)
• "മഞ്ഞിൻ ചിറകുള്ള" (സ്വാഗതം)
• "നന്ദ കിഷോരാ" (ഏകലവ്യൻ)
• "ജപമായ്" (പുന്നാരം)
• "മഞ്ഞുകൂട്ടികൾ" (വെൽകം ടു കൊടൈകനാൽ

Thursday, 21 January 2016

ചരിത്ര വായന : ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍

ചരിത്ര വായന : ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍: ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍ ===================================== എ റമ്പാല കൃഷ്ണന്‍(E.K) നായനാര്‍ എന്ന മുന്‍മുഖ്യമന്ത്രി ഈ.കെ നായനാ...